» »ആൻഡമാനിലെ ഏറ്റവും വിചിത്രമായ ദ്വീപ് ഇതാണ്

ആൻഡമാനിലെ ഏറ്റവും വിചിത്രമായ ദ്വീപ് ഇതാണ്

Posted By: Staff

ആൻഡമാനിലെ അതിശയ ദ്വീ‌‌പുകളിൽ ഒന്നാ‌യ ബാരതാങ് ദ്വീപ് വിചിത്രമായ കാര്യങ്ങൾക്ക് പേരുകേട്ട ദ്വീപുകളിൽ ഒന്നാണ്. അസാധാരണവും വിചിത്രവുമായ നിരവധി കാര്യങ്ങൾ സഞ്ചാരികൾക്കായി പ്രകൃതി തന്നെ ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്.

ആൻഡമാൻ നിക്കോബാർ ദ്വീപിലെ ആൻഡമാൻ ജില്ലയിലാണ് ഫോട്ടോഗ്രാഫർമാർക്കും പര്യവേഷകർക്കും ‌പ്രകൃ‌തി സ്നേഹികൾക്കും സാ‌ഹസിക പ്രിയർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ ദ്വീ‌പ് സ്ഥിതി ചെയ്യു‌ന്നത്.

ജീവിതത്തി‌ലെ 4 നാള്‍ ആന്‍ഡമാനില്‍ ചെലവഴി‌ച്ചിരിക്കണം

ആന്ധമാനേക്കുറിച്ച് നിങ്ങള്‍‌ക്ക് അറിയാത്ത 15 രഹസ്യങ്ങള്‍

ലോകസഞ്ചാരികള്‍ തിരയുന്ന ഇന്ത്യയിലെ കേട്ടുകേൾവി ഇല്ലാത്ത ദ്വീപുകള്‍

ഗോത്രവർ‌ഗങ്ങൾ

ഗോത്രവർ‌ഗങ്ങൾ

ഭൂമുഖ‌ത്ത് ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യ വർഗങ്ങളിൽ ഏറ്റവും പ്രാചീന വർഗമായ ജാരവ ഗോത്രവർഗത്തിന്റെ ആസ്ഥാനമാണ് ഈ സ്ഥലം. ഇക്കാലത്തും ആധുനിക ലോകത്ത് നിന്ന് ബഹുദൂരം പിന്നിലാണ് ഈ ഗോത്രവർഗക്കാർ.
Photo Courtesy: Edward Horace Man

സെ‌റ്റിൽമെന്റ്

സെ‌റ്റിൽമെന്റ്

ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡി‌ൽ ജാരവ ട്രൈബ് റിസർവ് റീജ്യണിൽ ആണ് ഈ ഗോത്രവർഗക്കാർ അധിവസിക്കുന്നത്.
Photo Courtesy: Edward Horace Man

നിരോധിക്കപ്പെട്ട ഹ്യൂമൻ സഫാരി

നിരോധിക്കപ്പെട്ട ഹ്യൂമൻ സഫാരി

മുൻകാലങ്ങളിൽ ഈ ഗോത്രവർഗക്കാരെ കാണാൻ ചില ഹ്യൂമൻ സഫാ‌രി എന്ന പേരിൽ ടൂർ ഓപ്പറേറ്റർമാർ ഈ ഭാഗത്തൂടെ സഞ്ചാരികളെ കൊണ്ടുവന്നിരുന്നു. എന്നാൽ മനുഷ്യൻ കാഴ്ച വസ്തുവാകുന്ന ഈ ഏർപ്പാട് സുപ്രീം കോടതി നിരോധി‌ച്ചു.
Photo Courtesy: Murray, Colin

കണ്ടൽത്തോട്

കണ്ടൽത്തോട്

ഇരുകരകളിലും കണ്ടൽക്കാടുകൾ വളർന്ന് നിൽക്കുന്ന തോടിലൂടെ ഫെറി യാത്രയാണ് ഇവിടുത്തെ ഏറ്റവും ആകർഷകമായ കാര്യങ്ങളിൽ ഒന്ന്.
Photo Courtesy: mamta tv

പച്ച ‌പുതച്ച തുര‌ങ്കം

പച്ച ‌പുതച്ച തുര‌ങ്കം

പച്ചപ്പ് നിറഞ്ഞ ഒരു തുര‌ങ്കത്തിലൂടെ യാത്ര ചെയ്യുന്ന അനുഭൂതിയാണ് ഈ തോട്ടിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരികൾക്ക് അനുഭവിക്കാൻ കഴിയുന്നത്.
Photo Courtesy: Sankara Subramanian

പ്രണയ കേന്ദ്രം

പ്രണയ കേന്ദ്രം

ഹണിമൂൺ ആഘോഷിക്കാൻ വരുന്ന ദമ്പതിമാർക്ക് സഞ്ചരിക്കാൻ പറ്റിയ സ്ഥലമാണ് ഈ കണ്ടൽ തോട്. ശാന്തമായ ഈ തോട്ടിലൂടെയുള്ള ഫെറി യാത്ര നിങ്ങളുടെ റൊമാൻസ് കൂട്ടും.
Photo Courtesy: Sankara Subramanian

ലൈം സ്റ്റോൺ ഗുഹ

ലൈം സ്റ്റോൺ ഗുഹ

ചുണ്ണാമ്പ് കല്ലിൽ ‌രൂപപ്പെട്ട ഗുഹയാണ് ഇവിടുത്തെ മറ്റൊരു അത്ഭുതം. ബാരതാങ് ദ്വീപിനും കണ്ടൽക്കാടുകൾക്കും ഇടയിലാണ് ചരി‌ത്രാ‌ധീത കാലത്ത് രൂപപ്പെട്ട ഈ ഗു‌ഹ സ്ഥിതി ചെയ്യു‌ന്നത്. ബരതാങ്ങിൽ നിന്ന് അരമണിക്കൂർ ഡ്രൈവ് ചെയ്ത് വീണ്ടും അരമണിക്കൂർ ട്രെക്ക് ചെയ്ത് വേണം ഇവിടെ എത്താൻ.
Photo Courtesy: Harvinder Chandigarh

അനുമതി

അനുമതി

ലൈം സ്റ്റോൺ ഗുഹ സന്ദർശിക്കുന്നതിന് മുൻപ് വനം വകുപ്പിൽ നിന്ന് അനുമതി വാങ്ങണം. ടൂർ ഓപ്പറേറ്റർ മാർ വഴിയാണ് പോകുന്നതെങ്കിൽ നിങ്ങൾ ആ കാര്യത്തേക്കുറിച്ച് ചിന്തിക്കേണ്ട.
Photo Courtesy: Harvinder Chandigarh

മഡ് വോൾക്കാനോ

മഡ് വോൾക്കാനോ

പ്രകൃതി ഒരുക്കിയ അപൂർവ അത്ഭുതങ്ങളിൽ ഒന്നാണ് മഡ് വോൾക്കാനോ, ലോകത്ത് തന്നെ അപൂർവമായ ഈ പ്രതിഭാസം കണ്ടു‌വരുന്ന ഇന്ത്യയിലെ ഏക സ്ഥലമാണ് ബാരതാങ് ദ്വീപ്.
Photo Courtesy: mamta tv

എന്താ‌ണ് മഡ് വോൾക്കാനോ

എന്താ‌ണ് മഡ് വോൾക്കാനോ

ഭൂമിക്കടിയിൽ നിന്ന് ചെളി ലാവ പോലെ പൊന്തി വന്ന് പൊട്ടി ഒഴുകുന്ന പ്രതിഭാസമാണ് മഡ് വോൾക്കാനോ. ഇന്തോനേഷ്ന്യാണ് ഇതിന് പേരുകേട്ട സ്ഥ‌ലം.
Photo Courtesy: Own work

മഡ് വോൾക്കാനോ കാണാൻ

മഡ് വോൾക്കാനോ കാണാൻ

ബാരതാ‌‌ങ് ദ്വീപിലെ ജെട്ടിയിൽ നിന്ന് 4 കിലോമീറ്റർ അകലെയായാണ് ഈ പ്രതിഭാസം. ഇവിടെ എത്തിച്ചേരാൻ ജെ‌ട്ടിയിൽ നിന്ന് ഷെയർ ടാക്സി ലഭിക്കും. ചെറിയ ഒരു കുന്ന് കയറി വേണം ഇവിടെ എത്തിച്ചേരാൻ.
Photo Courtesy: Biswarup Ganguly

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ആൻഡമാന്റെ തലസ്ഥാനമായ പോർട്ട് ബ്ലയറിൽ ആദ്യം എത്തിച്ചേരുക. പോർട്ട് ബ്ലയറിൽ നിന്ന് 100 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Biswarup Ganguly

നിലാംപൂർ ജെട്ടി

നിലാംപൂർ ജെട്ടി

പോർട്ട് ബ്ലയറിൽ നിന്ന് നീലാംപൂർ ജെട്ടി വരെ റോഡ് മാർഗം സന്ദർശിക്കാം, അവിടെ നിന്ന് ബാരതാങ്ങിലെ ഫെറി ലഭിക്കും.
Photo Courtesy: Biswarup Ganguly

വാഹന സൗകര്യം

വാഹന സൗകര്യം

സർക്കാർ ബസുകളും ‌പ്രൈവറ്റ് ബസുകളും പോർട്ട്ബ്ലയറിൽ നിന്ന് ജെട്ടിവരെ സർവീസ് നടത്തുന്നുണ്ട്.
Photo Courtesy: Biswarup Ganguly

യാത്ര സമയം

യാത്ര സമയം

പോർ‌ട്ട്ബ്ലയറിൽ നി‌ന്ന് രണ്ടര മണിക്കൂർ കൊണ്ട് ഇവിടെ എത്തിച്ചേരാം
Photo Courtesy: Biswarup Ganguly

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബാരതാങ് ദ്വീപിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
Photo Courtesy: Biswarup Ganguly

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബാരതാങ് ദ്വീപിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
Photo Courtesy: Biswarup Ganguly

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബാരതാങ് ദ്വീപിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
Photo Courtesy: Biswarup Ganguly

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബാരതാങ് ദ്വീപിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
Photo Courtesy: Biswarup Ganguly

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബാരതാങ് ദ്വീപിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
Photo Courtesy: Biswarup Ganguly

Read more about: andaman islands

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...