Search
  • Follow NativePlanet
Share
» »മരിച്ച് മണ്ണടിയുന്നതിനു മുന്നേയെങ്കിലും ഈ സ്ഥലങ്ങൾ കണ്ടിരിക്കണം

മരിച്ച് മണ്ണടിയുന്നതിനു മുന്നേയെങ്കിലും ഈ സ്ഥലങ്ങൾ കണ്ടിരിക്കണം

യാത്ര ചെയ്യാനുള്ള സ്ഥലങ്ങളുടെ ഒരു ഭാണ്ഡക്കെട്ട് മനസ്സിൽ സൂക്ഷിച്ച് ജീവിക്കുന്നവരാണ് നമ്മൾ. എപ്പോളോ ആരൊക്കയോ പറഞ്ഞ് പറഞ്ഞ് മനസ്സിൽ കയറിയും പടങ്ങളിലൂടെ ഇഷ്ടപ്പെട്ടതുമായ ഒരുപാട് സ്ഥലങ്ങൾ. മരിച്ച് മണ്ണടയുന്നതിനു മുന്നേ ഒരിക്കലെങ്കും പോയിരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങൾ. ഇതാ ആ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കുവാനായി കുറച്ച് ഇടങ്ങൾ. ഫോട്ടോകളിൽ കാണുന്നതൊന്നുമല്ല ഈ സ്ഥലങ്ങളുടെ യഥാർഥ ഭംഗിയെന്ന് പിന്നെയും പിന്നെയും ഉറപ്പിക്കുന്ന കുറച്ചിടങ്ങൾ!!

യുംതാങ് വാലി, സിക്കിം

യുംതാങ് വാലി, സിക്കിം

യാത്ര ചെയ്യാനുള്ള ഊർജ്ജവും കയ്യിൽ കാശുമുള്ള പ്രായത്തിൽ പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് സിക്കിമിലെ യുംതാങ് വാലി. ഹിമാലയൻ പർവ്വത നിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ താഴ്വര സമുദ്ര നിരപ്പിൽ നിന്നും 3564 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത്യപൂർവ്വങ്ങളായ ഒട്ടേറെ പൂക്കൾ സ്ഥിതി ചെയ്യുന്ന ഇവിടം പൂക്കളുടെ താഴ്വര എന്നും അറിയപ്പെടുന്നു.

ഫെബ്രുവരി അവസാനം മുതൽ ജൂൺ പകതി വരെ ഇവിടം പൂക്കളുടെ ഒരു മേട് തന്നെയായി മാറും. ആ സമയത്താണ് കൂടുതലും ആളുകൾ ഇവിടെ എത്തുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരിടമാണിതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

PC:Debnathpapai1989 -

മൂന്നാറിലെ തേയിലത്തോട്ടങ്ങൾ

മൂന്നാറിലെ തേയിലത്തോട്ടങ്ങൾ

ഓ!! നമ്മുടെ മൂന്നാറോ... അവിടെ അത്രമാത്രം എന്തു കാണാനുണ്ട് എന്നു ചിന്തിക്കുന്നവരാണ് മലയാളികളിൽ അധികം. ലോകത്തിലെ ഏറ്റവും മികച്ച റൊമാന്‍റിക് ഡെസ്റ്റിനേഷനുകളിൽ ഒന്നായ ഇവിടം കണ്ടില്ലെങ്കിൽ അതിലും വലിയ നഷ്ടമൊന്നും ജീവിതത്തിൽ സംഭവിക്കാനില്ല. ചുറ്റും നിറഞ്ഞു നിൽക്കുന്ന തേയിലത്തോട്ടങ്ങളുടെ ഭംഗി തന്നെയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത.

 സ്റ്റോക്ക് റേഞ്ച്, ല‍ഡാക്ക്

സ്റ്റോക്ക് റേഞ്ച്, ല‍ഡാക്ക്

എവറസ്റ്റ് കീഴടക്കാൻ പോകുന്നവരുടെ പരിശീലനക്കളരി എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ലഡാക്കിലെ സ്റ്റോക്ക് റേഞ്ച്. ഹെമിസ് ദേശീയോദ്യാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സ്റ്റോക്ക് കംഗേരിയാണ് ഏറ്റവും ഉയരത്തിലുള്ള കൊടുമുടി. സമുദ്ര നിരപ്പിൽ നിന്നും 11,845 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:DanHobley

നുബ്രാ വാലി, ലഡാക്ക്

നുബ്രാ വാലി, ലഡാക്ക്

തുടർച്ചയായ മ‍ഞ്ഞു വീഴ്ച മൂലം ഒരു മഞ്ഞുമരുഭൂമിയായി മാറിയ ഇടമാണ് നുബ്രാ വാലി. ലേയിൽ നിന്നും 150 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ലേയിൽ നിന്നും കർദുങ് ലാ പാസിലേക്കുള്ള യാത്രയിൽ സന്ദർശിക്കുവാൻ യോജിച്ച സ്ഥലമാണ്. വ്യത്യസ്തങ്ങളായ ഒട്ടേറെ ചെടികൾ കാണപ്പെടുന്ന ഇടം കൂടിയാണിത്.

PC:KennyOMG

നോഹ്കലിലൈ വെള്ളച്ചാട്ടം, ചിറാപുഞ്ചി

നോഹ്കലിലൈ വെള്ളച്ചാട്ടം, ചിറാപുഞ്ചി

ചിറാപുഞ്ചിയിലെ ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ് നോഹ്കലിലെ വെള്ളച്ചാട്ടം. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വെള്ളച്ചാട്ടമാണിത്. മഴക്കാലങ്ങളിൽ മലകളലി്‍ ശേഖരിക്കപ്പെടുന്ന വെള്ളമാണ് ഇവിടെ വെള്ളച്ചാട്ടമായി മാറുന്നത്. 1115 അടി അഥവാ 340 മീറ്റര്‍ നീളമാണ് നോഹ്കലികയ്ക്കുള്ളത്.

 നന്ദാ ദേവി

നന്ദാ ദേവി

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ പർവ്വതവും ഇന്ത്യയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നതിൽ ഒന്നാമതുമാണ് നന്ദാ ദേവ. ഉത്തരാഖണ്ഡിലെ ചമോലിയിൽ സ്ഥിതി ചെയ്യുന്ന ഈ പർവ്വതം കീഴടക്കുക എന്നത് അല്പം പണി തന്നെയാണ്. അനുഗ്രഹം വർഷിക്കുന്ന ജേവി എന്നാണ് നന്ദാ ദേവിയ്ക്കർഥം. ഇവിടെ എത്തിപ്പെടുവാൻ പറ്റിയില്ലെങ്കിലും ഇതിന്റെ ഭാഗമായ നന്ദാ ദേവി ദേശീയോദ്യാനം തീർച്ചയായും കണ്ടിരിക്കേണം. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണിത്.

PC:Soumyoo

മിസോറാം

മിസോറാം

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് മിസോറാം. കുന്നുകളും താഴ്വരകളും നദികളും തടാകങ്ങളും ഒക്കെ കൂടിയ ഇവിടുട്ടെ കാഴ്ചകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

ലോണാർ സരോവർ, മഹാരാഷ്ട്ര

ലോണാർ സരോവർ, മഹാരാഷ്ട്ര

പുരാതന കാലത്ത് എപ്പോഴോ ഉൽക്ക പതിച്ച് രൂപപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ലോണാർ സരോവർ വിസ്മയങ്ങളില്‍ താല്പര്യമുള്ളവർ കണ്ടിരിക്കേണ്ട ഒരിടമാണ്. കൃഷ്ണശിലയിൽ നിർമ്മിക്കപ്പെട്ട് ഉപ്പുവെള്ളം നിറഞ്ഞു കിടക്കുന്ന ലോകത്തിലെ ഏക തടാകം കൂടിയാണിത്. 52000 വർഷങ്ങൾക്കു മുൻപാണ് ഇത് രൂപപ്പെട്ടതെന്നാണ് പഠനങ്ങൾ പറയുന്നത്. തടാകത്തിനു ചുറ്റുമായി ഒരുപാട് പക്ഷിമ‍ൃഗാദികളെ കാണാമെങ്കിലും ഉപ്പുജലമായതിനാൽ തടാകത്തിനുള്ളിൽ ഒറ്റ ജീവജാലം പോലുമില്ല.

PC:NASA

മതേരൻ

മതേരൻ

ഏഷ്യയിൽ വാഹനങ്ങൾക്കു പ്രവേശനമില്ലാത്ത ഏക ഹിൽസ്റ്റേഷനാണ് മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന മതേരൻ. മുംബൈയിൽ നിന്നും വെറും 90 കിലോമീറ്റർ മാത്രം അകലെയാണിതുള്ളത്. സഹ്യാദ്രിയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഇവിടം മോട്ടോർ വാഹനങ്ങള്‍ക്കു വിലക്കുള്ള ഹിൽസ്റ്റേഷൻ കൂടിയാണ്. മലിനീകരണത്തിൽ നിന്നും ഊ പ്രദേശത്തെ ഒഴിവാക്കുക എന്ന ഉദ്ദേശത്തിലാണ് ഇവിടം വാഹനവിമുക്തമാക്കിയത്.

PC:Virendra Harmalkar

കീ മോണാസ്ട്രി

കീ മോണാസ്ട്രി

ഹിമാചലിൽ ലാഹുൽ സ്പിതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധാശ്രമമാണ് കീ ബുദ്ധവിഹാരം. സമുദ്രനിരപ്പിൽ നിന്നും 4,166 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സ്പിതി താഴ്വരയിലാണുള്ളത്. എ‍ി 11-ാം നൂറ്റാണ്ടിലാണ് ആദ്യമായി ഇത് നിർമ്മിക്കപ്പെട്ടത്. പിന്നീട് പലപല കാരണങ്ങളാൽ ഇത് പുനർനിർമ്മിച്ചിട്ടുണ്ട്. ആശ്രമത്തിലെ പുരാതമങ്ങളായ ചുമർ ചിത്രങ്ങൾ ധാരാളം ഇവിടെ കാണാം

PC:Peter Krimbacher

കാശ്മീർ

കാശ്മീർ

കാശ്മീർ സന്ദർശിക്കുന്നതിന് അന്നും ഇന്നും ഇനി എന്നും ഒരൊറ്റ കാരണമേയുള്ളൂ. അത് ഭൂമിയിലെ സ്വർഗ്ഗമാണ് എന്നതു മാത്രമാണ്.

ഡ്രാങ്-ഡ്രങ്ക് ഗ്ലേസിയർ

ഡ്രാങ്-ഡ്രങ്ക് ഗ്ലേസിയർ

കാർഗിൽ-സൻസ്കാർ റോഡിൽ സ്ഥിതി ചെയ്യുന്ന ഡ്രാങ്-ഡ്രങ്ക് ഗ്ലേസിയർ ജമ്മു കാശ്മീരിലെ പെൻസി ലാ മൗണ്ടെയ്നു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ശ്രീ നഗറില്‍ നിന്നും രണ്ടു ദിവസം കൊണ്ട് എത്തിപ്പെടുവാൻ സാധിക്കുന്ന ഇവിടം അതിസാഹസികർക്കു മാത്രം പറഞ്ഞിട്ടുള്ള സ്ഥലങ്ങളിലൊന്നാണ്. ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

PC:Mahuasarkar25

Read more about: travel travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more