» »ഈ സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് വിശ്വസിക്കാന്‍ പാടുപെടും!!!

ഈ സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് വിശ്വസിക്കാന്‍ പാടുപെടും!!!

Written By: Elizabath

വിശ്വസിക്കാനാവാത്ത പല അത്ഭുതങ്ങളുടെയും നാടാണ് നമ്മുടെ ഇന്ത്യ. കണ്ണിനു മുന്നില്‍ നടന്നാല്‍ പോലും വിശ്വസിക്കണോ വേണ്ടയോ എന്നറിയാത്ത കാര്യങ്ങള്‍ നടക്കുന്ന നാട്. ചില സ്ഥലങ്ങളും അങ്ങനെയാണ്. ചെന്നു കണ്ടാല്‍ മാത്രം വിശ്വസിക്കാന്‍ കഴിയുന്ന തരത്തിലുള്ള അത്ഭുതങ്ങള്‍ നിറഞ്ഞ സ്ഥലങ്ങള്‍.
അത്തരത്തില്‍ ഇന്ത്യയിലെ വിശ്വസിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ പരിചയപ്പെടാം.

വാതിലുകളില്ലാത്ത ഗ്രാമം

വാതിലുകളില്ലാത്ത ഗ്രാമം

വാതിലുകളില്ലാത്ത ഗ്രാമമോ അതും ഇന്ത്യയിലോ എന്ന് കേട്ട് അത്ഭുതപ്പെടേണ്ട്. സംഗതി സത്യമാണ്. മഹാരാഷ്ട്രയിലെ ശനിശിംഗനാപൂര്‍ ഗ്രാമത്തിലെ വീടുകള്‍ക്കാണ് വാതിലുകളില്ലാത്തത്.
ശനീശ്വരന്‍ സംരക്ഷിക്കും എന്ന വിശ്വാസത്തിലാണ് ഗ്രാമവാസികള്‍ വാതിലുകള്‍ വയ്ക്കാത്തത്. അതിലും രസകരമായത് ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന യൂക്കോ ബാങ്കിന്റെ ശാഖയ്ക്ക് പൂട്ടില്ല എന്നുള്ളതാണ്.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ നെവാസ എന്ന താലൂക്കിലാണ് ശനിശിംഗനാപൂര്‍ സ്ഥിതി ചെയ്യുന്നത്.

PC: denisbin

താജ്മഹലിന്റെ അപരന്‍

താജ്മഹലിന്റെ അപരന്‍

ഒറ്റക്കാഴ്ചയില്‍ താജ്മഹലാണന്നേ പറയൂ. എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാല്‍ സംശയം തോന്നും. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരത്തിന് താജ്മഹലിനോട് സാദൃശ്യം തോന്നിയാല്‍ തള്ളിക്കളയാന്‍ പറ്റില്ലല്ലോ.
മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ പുത്രന്‍ അസം ഷായുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ബീബി കാ മഖ്ബറ എന്ന ഈ ശവകൂടീരം ഔറംഗസേബിന്റെ ഭാര്യ ദിര്‍ലാസ് ബാനു ബീഗത്തിന്റെ ഓര്‍മ്മയ്ക്കായാണ് നിര്‍മ്മിച്ചത്. ഡക്കാന്‍ താജ് എന്നും ഇതറിയപ്പെടുന്നു.

PC: Nileshlog

ഈജിപ്തില്‍ മാത്രമല്ല മമ്മി!

ഈജിപ്തില്‍ മാത്രമല്ല മമ്മി!

ഈജിപ്തില്‍ മാത്രമാണ് മമ്മിയെ കാണുക എന്നോര്‍ത്തെങ്കില്‍ തെറ്റി. ഹിമാചല്‍ പ്രദേശിലെ സ്പിതി ജില്ലയിലെ ഗൗ എന്ന ഗ്രാമത്തില്‍ നിന്നാണ് ഒരു ഇന്ത്യന്‍ സന്യാസിയുടെ മമ്മി കണ്ടെത്തിയത്. സാങ്കാ ടെന്‍സിന്‍ എന്ന ബുദ്ധ സന്യാസിയുടെ ശവകൂടീരത്തില്‍ നിന്നുമാണ് ഇത് കണ്ടെത്തിയത്. അഞ്ഞൂറ് വര്‍ഷത്തോളം പഴക്കമുണെന്ന് കരുതപ്പെടുന്ന ഈ മമ്മിയുടെ തലയില്‍ മുടിയുണ്ട്.

നിലംതൊടാ തൂണില്‍ ഒരു ക്ഷേത്രം

നിലംതൊടാ തൂണില്‍ ഒരു ക്ഷേത്രം

കൊത്തുപണികള്‍ നിറഞ്ഞ തൂണുകള്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന ക്ഷേത്രം. പക്ഷേ തൂണുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവയില്‍ ഒന്നുപോലും നിലത്ത് സ്പര്‍ശിക്കുന്നില്ല. ആന്ധ്രാപ്രദേശിലെ ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തിലെ തൂണുകളാണ് നിലംതൊടാതെ നില്‍ക്കുന്നത്. തൂണിനും നിലത്തിനും ഇടയിലുള്ള സ്ഥലത്തു കൂടെ ഒരിടത്തും സ്പര്‍ശിക്കാതെ വസ്ത്രം കടത്തിയാല്‍ ദു:ഖങ്ങള്‍ അവസാനിക്കുമെന്ന് ആളുകള്‍ വിശ്വസിക്കുന്നു.നിലംതൊടാ തൂണില്‍ ഒരു ക്ഷേത്രം


പാമ്പുകളുടെ നാട്

പാമ്പുകളുടെ നാട്

പാമ്പുകള്‍ അതിഥികളായി വന്ന് സ്വന്തം വീടുപോലെ കരുതുന്ന ഇടമുണ്ടെന്ന് കേട്ടിട്ടുണ്ടോ?

നാഗങ്ങളെ ആരാധിക്കുന്നതില്‍ പേരുകേട്ടയിടമാണ് മഹാരാഷ്ട്രയിലെ ഷോലാപൂര്‍ ജില്ലയിലെ ഷെട്പാല്‍ ഗ്രാമം. വരണ്ട കാലാവസ്ഥയുള്ള ഈ നാട്ടില്‍ വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട ധാരാളം പാമ്പുകള്‍ ജീവിക്കുന്നുണ്ട്. ഇവിടെ വീടുകളില്‍ പാമ്പുകള്‍ സ്വതന്ത്രമായി കയറിയിറങ്ങാറുണ്ടത്രെ. മൂര്‍ഖനുള്‍പ്പെടെയുള്ള പാമ്പുകളുടെ കടിയേറ്റ് ധാരാളം ആളുകള്‍ മരിച്ചിട്ടും ഇവിടെ ആളുകള്‍ ഇപ്പോഴും പാമ്പുകളെ കളിപ്പിക്കാന്‍ തയ്യാറാണ്.

PC: Adam M.

കാന്തികമല

കാന്തികമല

പുരാണങ്ങളിലും സയന്‍സ് കഥകളിലും മാത്രം കേട്ട് പരിചയമുള്ള കാന്തമല ഇന്ത്യയിലുണ്ടെന്ന് കേട്ടിട്ടുണ്ടോ ?
യാതൊരു ശക്തിയും കൊടുക്കാതെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങല്‍ തനിയെ മലകയറുന്നതാണ് മാഗ്നറ്റിക് ഹില്ലിലെ പ്രതിഭാസം. ലഡാക്കിലെ ലേ പട്ടണത്തിനടുത്താണ് ഈ കാന്തികമല സ്ഥിതി ചെയ്യുനന്ത്. എന്നാല്‍ പ്രദേശത്തിന്റെ കിടപ്പും ചരിവുമെല്ലാം ചേര്‍ന്ന് കാഴ്ചയെ ഇത്തരത്തില്‍ ആക്കുകയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ അവ കുന്നിറങ്ങുകയാണ് ചെയ്യുന്നത്.

PC: AKS.9955

ഇരട്ടകളുടെ പട്ടണം

ഇരട്ടകളുടെ പട്ടണം

കേരളത്തിലെ ഇരട്ടകളുടെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ മലപ്പുറം ജില്ലയിലെ കൊടിഞ്ഞി എന്ന സ്ഥലത്തിനാണ് ഈ അപൂര്‍വ്വ ബഹുമതിയുള്ളത്. ഇവിടുത്തെ രണ്ടായിരത്തോളം വരുന്ന ജനസംഖ്യയില്‍ 350 ജോഡി ഇരട്ടകളാണത്രെ.
PC: ePi.Longo

അസ്ഥികൂടങ്ങളുടെ തടാകം

അസ്ഥികൂടങ്ങളുടെ തടാകം

ഉത്തരാഖണ്ഡിലെ മലമടക്കുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന രൂപ്കുണ്ഡ് തടാകം അറിയപ്പെടുന്നത് നിഗൂഢതകളുടെ തടാകമെന്നാണ്.
1942 ല്‍ ഈ തടാകത്തിനടിയില്‍ നിന്ന് അഞ്ഞൂറിലധികം മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്രെ.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള നന്ദാദേവി ജാട്ട് ഉത്സവത്തിന്ന് തീര്‍ത്ഥാടകര്‍ പോകാറുള്ള വഴിയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഇതിനേപ്പറ്റി നിരവധി കഥകല്‍ ഇവിടെ പ്രചാരത്തിലുണ്ട്.
വിദഗ്ധ പരിശോധനയില്‍ എല്ലാ തലയോട്ടികളിലും കടുത്ത ക്ഷതങ്ങള്‍ ഏറ്റതായി കണ്ടെത്തി. ഒരു ക്രിക്കറ്റ് പന്തിനേക്കാളും വലിപ്പമുള്ള ആലിപ്പഴങ്ങള്‍ അപ്രതീക്ഷിതമായി വര്‍ഷിച്ചതാകാം മരണകാരണമെന്ന് കരുതപ്പെടുന്നു.

PC:Schwiki

ദുര്‍മന്ത്രവാദത്തിന്റെ നാട്

ദുര്‍മന്ത്രവാദത്തിന്റെ നാട്

ആസാമിലെ മയോങ് ഗ്രാമം അറിയപ്പെടുന്നത് ദുര്‍മന്ത്രവാദത്തിന്റെ പേരിലാണ്. ഇന്ത്യയിലെ ദുര്‍മന്ത്രവാദത്തിന്റെ കളിത്തൊട്ടിലായി അറിയപ്പെടുന്ന ഇവിടം ഇന്ന് ആ ചരിത്രത്തിന്റെ പേരില്‍ വലിയൊരു ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ്. ഇവിടെനിന്നും നരബലികള്‍ നടത്തിയതിന്റെ ധാരാളം തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.
കൂടാതെ സാഹസിക ടൂറിസത്തിനും ഇക്കോ ടൂറിസത്തിനും പേരുകേട്ടതാണ് മയോങ്.

PC: Mike K

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യയിലെ പിന്‍മുറക്കാര്‍

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യയിലെ പിന്‍മുറക്കാര്‍

മണാലിയിലെ മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് മലാന. ഇവിടുത്തെ ഏറ്റവും വിചിത്രമായ കാര്യം ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത് അവര്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാരാണെന്നാണ്. അതിനാല്‍ തന്നെ തങ്ങളുടെ ആഢ്യത്വം നിലനിര്‍ത്താന്‍ അവര്‍ സമീപ ഗ്രാമങ്ങളുമായുള്ള ബന്ധമെല്ലാം വിഛേദിച്ച് ഒറ്റപ്പെട്ടാണ് താമസിക്കുന്നത്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിര്‍മ്മിച്ചതെന്നും കഥയുണ്ട്.കഞ്ചാവിന്റെ പര്യായമായ മലാന

PC:morisius cosmonaut

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...