Search
  • Follow NativePlanet
Share
» »ബാഗും തൂക്കി യാത്രയ്ക്കിറങ്ങാം

ബാഗും തൂക്കി യാത്രയ്ക്കിറങ്ങാം

തെക്കേ ഇന്ത്യയിൽ എളുപ്പത്തിൽ യാത്ര പോയി വരാൻ സാധിക്കുന്ന ഇടങ്ങൾ

ബാഗും തൂക്കി യാത്രയ്ക്കിറങ്ങുവാൻ താല്പര്യം ഉണ്ടെങ്കിലും എവിടേക്ക് പോകണം എന്ന കാര്യത്തിൽ സംശയങ്ങൾ ഒരിക്കലും തീരാറില്ല. വലിയ ചിലവൊന്നുമില്ലാതെ ഒരു യാത്ര നടത്താൻ ആഗ്രഹമുള്ളവരാണെങ്കിൽ പറയുകയും വേണ്ട. കുറച്ചുമാത്രം പണം മുടക്കി ഇഷ്ടംപോലെ കാഴ്ചകൾ കാണാൻ പറ്റിയ ഇടങ്ങളിലേക്ക് യാത്ര ചെയ്താലോ...ഇതാ ദക്ഷിണേന്ത്യയിൽ സഞ്ചരിക്കുവാനും കണ്ടുതീർക്കുവാനും പറ്റിയ ഇടങ്ങൾ പരിചയപ്പെടാം....

ബീച്ചുകൾ കാണാൻ ഗോകർണ്ണ

കാടുകളും ട്രക്കിങ്ങും ഒക്കെ മാറ്റി നിർത്തി ബീച്ചുകൾ തേടിയുളള യാത്രയാണെങ്കിൽ ഗോകർണ്ണ തിരഞ്ഞെടുക്കാം. കടലിന്റെ തീരത്ത് കുടിലുകൾ കെട്ടി ആസ്വദിച്ച് സമയം ചിലവഴിക്കുന്നതും ബീച്ചുകളിൽ നിന്നും ബീച്ചുകളിലേക്കുള്ള ട്രക്കിങ്ങും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ. വളരെ കുറഞ്ഞ ചിലവിൽ പോയി വരുവാൻ സാധിക്കുന്ന ഇടം കൂടിയാണ് കർണ്ണാടകക്കാരുടെ ഗോവയായ ഗോകർണ്ണ.

ചരിത്രത്തിലേക്കിറങ്ങുവാൻ ഹംപി

ചരിത്രകാലത്തെ കാഴ്ചകൾ കണ്ട് സമയം ചിലവഴിക്കണമെങ്കിൽ ഹംപി തിരഞ്ഞെടുക്കാം. കരിങ്കല്ൽ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന ഇവിടെ എത്ര നാൾ വേണമെങ്കിലും ചിലവഴിച്ച് കാണുവാനുള്ള കാഴ്ചകൾ ഉണ്ട്. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലിടം നേടിയ ഹംപി കർണ്ണാടകയിലെ ഹോസ്പേട്ടിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.

കൂർഗ്

പച്ചപ്പിന്റെ സ്വര്‍ഗ്ഗത്തെ അറിയുവാൻ കൂർഗിലേക്ക് പോകാം. ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന ഇവിടം ഓറഞ്ച് തോട്ടങ്ങൾക്കും കാപ്പി തോട്ടങ്ങൾക്കും മാത്രമല്ല, മനോഹരമായ വെള്ളച്ചാട്ടങ്ങൾക്കും വ്യൂ പോയിന്റുകൾക്കും ഇവിടം പ്രശസ്തമാണ്.

തേക്കടി

കുറഞ്ഞ ചിലവിൽ ഒരു കടുവാ സംരക്ഷണ കേന്ദ്രവും കാടിന്റെ കാഴ്ചകളും ഒക്കെ കാണണമെങ്കിൽ പറ്റിയ ഇടം നമ്മുടെ തേക്കടിയാണ്. കാടിന്റെ കാഴ്ചകൾ കൂടാതെ ബോട്ടിങ്ങും കാടിനുള്ളിലെ താമസവും വിവധ ട്രക്കിങ്ങുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കൊച്ചി

കാടിന്‍റെ കാഴ്ചകളും ചരിത്രക്കാഴ്ചകളും ഒന്നും വേണ്ട എന്നുണ്ടെങ്കിൽ കൊച്ചി തിരഞ്ഞെടുക്കാം.
ഷോപ്പിങ്ങും അടിപൊളി ഭക്ഷണവും ഒക്കെയായി ഒരു ദിവസം മുഴുവൻ ഇവിട ചിലവഴിക്കാം. അല്ലെങ്കിൽ നേരെ ഫോർട്ട് കൊച്ചിയിലേക്ക് പോകാം. അവിടെ പഴയ കെട്ടിടങ്ങളും കോണ്ടിനെന്റൽ രുചികളും ഒക്കെ ആസ്വദിച്ച് മടങ്ങാം.

മൂന്നാർ

എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ഇടമാണ് മൂന്നാർ. ടോപ് സ്റ്റേഷനും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും ഒക്കെയുള്ള കാഴ്ചകളും ആനയിറങ്ങുന്ന മാട്ടുപ്പെട്ടിയും മഞ്ഞു പെയ്യുന്ന മലകളും ഒക്കെയായി ഒത്തിരി കാഴ്ചകൾ ഇവിടെയുണ്ട്.

 മൈസൂർ

മൈസൂർ

കൊട്ടാരങ്ങളുടെ നാടായ മൈസൂരിൽ ഒന്നു കറങ്ങുവാൻ കൊതിക്കാത്തവർ കാണില്ല. കൊട്ടാരത്തിന്റെയും ചാമുണ്ഡി ഹിൽസിന്റെയും മൃഗശാലയുടെയും ഒക്കെ കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. കൂടാതെ സമയമുണ്ടെങ്കിൽ ബെംഗളുരുവിലേക്കും ഒരു യാത്രയാവാം.

PC:Prashant Y

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഫ്രഞ്ച് ഭരണത്തിന്റെ അടയാളങ്ങൾ ഇനിയും മാറിയിട്ടില്ലാത്ത പോണ്ടിച്ചേരിയും ഒരു മികച്ച തീരുമാനമാണ്. ബീച്ചകളും ഓറോവിൽ പോലുള്ള സ്ഥലങ്ങളും സ്മാരകങ്ങളും ഫ്രഞ്ച് സ്മരണകൾ ഉറങ്ങുന്ന കെട്ടിടങ്ങളും ഒക്കെയാണ് ഇവിടുത്തെ ആകർഷണം.

PC:Soham Banerjee

Read more about: travel yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X