» »പോകാം ആസാമിലെ മലമുകളിലേക്ക്

പോകാം ആസാമിലെ മലമുകളിലേക്ക്

Written By: Elizabath

വടക്കു കിഴക്കന്‍ ഇന്ത്യയില്‍ ഏറ്റവും മനോഹരമായ സ്ഥലമേതാണ് എന്നു ചോദിച്ചാല്‍ ഉത്തരം അല്പം ബുദ്ധിമുട്ടാണ് കണ്ടുപിടിക്കാന്‍. അവിടുത്തെ എല്ലാ സ്ഥലങ്ങളും ഒന്നിനൊന്നു മികച്ചു നില്‍ക്കുമ്പോള്‍ ഒരുത്തരം തിരഞ്ഞെടുക്കുക എന്നത് ഇത്തിരി പ്രയാസം തന്നെയാണ്.
മനോഹരമായ ഭൂമിയും തേയിലത്തോട്ടങ്ങളും എവിടുന്ന് എന്നറിയാതെ കടന്നുവരുന്ന കാറ്റും ഒക്കെ വടക്കു കിഴക്കന്‍ ഇന്ത്യയുടെ പ്രത്യേതകയാണ്. പ്രത്യേകിച്ച് ആസാമിന്റെ എന്നു പറയാം.

നോര്‍ത്ത് ഈസ്റ്റിലെ സ്വപ്ന സമാനമായ 15 സ്ഥലങ്ങൾ

പ്രകൃതിയോട് ചേര്‍ന്ന് വളരെ വ്യത്യസ്തമായ ആളുകള്‍ക്കിടയില്‍ കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ആസാം തിരഞ്ഞെടുക്കാം. 

അവിടുത്തെ മലമ്പ്രദേശങ്ങള്‍ തികച്ചും വ്യത്യസ്തമായ ഒരു അവധിക്കാല അനുഭവം നല്കും എന്നതില്‍ സംശയമില്ല.

ഗുവാഹത്തി; നോർത്ത് ഈസ്റ്റിലേക്കുള്ള കവാടം

മെയ്ബാങ്

മെയ്ബാങ്

സമൃദ്ധിയുടെ നാടായാണ് മെയ്ബാങ്അറിയപ്പെടുന്നത്. ധാരാളം അരി എന്നാണ് മെയ്ബാങ് എന്ന വാക്കിനര്‍ഥം. എ.ഡി. 1536 മുതല്‍ ദിമസ കച്ചാരി എന്ന രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു മെയ്ബാങ്. ആ കാലഘട്ടത്തില്‍ കല്ലുപയോഗിച്ച് നിര്‍മ്മിച്ച വീടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ണം.
ഈ കല്ല് വീടുകള്‍ക്ക് പിന്നില്‍ പ്രശസ്തമായ ഒരു കഥ കൂടിയുണ്ട്. ഒരിക്കല്‍ ഇവിടുത്തെ രാജാവ് ഉറക്കത്തില്‍ ദേവതയെ സ്വപ്നം കണ്ടുവത്രെ. സ്വപ്നത്തില്‍ ദേവത രാജാവിനോട് ഒറ്റ രാത്രികൊണ്ട് ഒറ്റക്കല്ലില്‍ ഒരു നിര്‍മ്മിതി പണിയണമെന്ന ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശത്രിക്കള്‍ പിടിയിലാക്കിയ രാജ്യം തിരികെ കിട്ടില്ല എന്നും അറിയിച്ചു.
പക്ഷേ ഒറ്റക്കല്ലില്‍ ഒരു നിര്‍മ്മിതി പൂര്‍ത്തിയാക്കാന്‍ രാജാവിന് കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന് രാജ്യം രക്ഷിക്കാനായില്ലെന്നുമാണ് കഥ.
ഈ കാലത്തെ ശിലാലിഖിതങ്ങളും ഈ കല്ലുവീടുകളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

PC:Dimaraja

ദിപു

ദിപു

ആസാമിന്റെ തലസ്ഥാനമായ ദിസ്പൂരില്‍ നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദിപു ആസാമിലെ മനോഹരമായ ഹില്‍ സ്‌റ്റേഷനുകളിലൊന്നാണ്. മനോഹരമായ ഭുപ്രകൃതി മാത്രമല്ല ദിപുവിന്റെ പ്രത്യേതക.
കള്‍ച്ചറല്‍ സെന്ററും ബോട്ടാണിക്കല്‍ ഗാര്‍ഡനുമൊക്കെ ഇവിടെയെത്തുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍ തന്നെയാണ്.

PC: Akarsh Simha

 ഹഫ്‌ലോങ്

ഹഫ്‌ലോങ്

സമുദ്രനിരപ്പില്‍ നിന്നും 2230 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹഫ്‌ലോങ് ആസാമിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനാണ്. കുന്നുകളും താഴ്‌വരകളും കൊണ്ട് പ്രശസ്തമായ ഇവിടം ഗുവാഹത്തിയില്‍ നിന്നും 310 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
പ്രകൃതി സ്‌നേഹികളുടെയും ട്രക്കിങ് പ്രിയരുടെയും ഒക്കെ ഇഷ്ടകേന്ദ്രമായ ഇവിടം പാരാഗ്ലൈഡിങിനും ഏറെ പേരുകേട്ടതാണ്.

PC:Xorg27

 ഉംറാങ്‌സോ

ഉംറാങ്‌സോ

ആസാമിന്റെയും മേഘാലയയുടെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന മഹോഹരമായ നഗരമാണ് ഉംറാങ്‌സോ. കോപിലി നദിയിലെ ജലവൈദ്യുത പദ്ധതിയായ കോപിലി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ഇവിടെയാണുള്ളത്.
അസാമിന്റെ തനത് രുചികള്‍ അറിയാന്‍ പറ്റിയ സ്ഥലം കൂടിയാണിത്. പ്രകൃതിദത്തമായ ചൂടുറവകള്‍ കാണപ്പെടുന്ന ഇവിടെ ഔഷധ ഗുണമുള്ള ജലംതേടിയാണ് സഞ്ചാരികളെത്തുന്നത്.

PC: PhBasumata

ആസ്സാം സന്ദര്‍ശിക്കാന്‍

ആസ്സാം സന്ദര്‍ശിക്കാന്‍

വേനല്‍ക്കാലമാണ് ആസം സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്തെ യാത്രകളായിരിക്കും കൂടുതല്‍ സൗകര്യപ്രദം.
തണുപ്പുകാലത്തും ഇവിടം സന്ദര്‍ശിക്കാമെങ്കിലും കഠിനമായ തണുപ്പ് യാത്രക്കാരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. കൂടാതെ മഴക്കാലത്തെ യാത്രയും കഴിയുന്നതും ഒഴിവാക്കുക. അപ്രതീക്ഷിതമായെത്തു്‌ന മഴ യാത്രാപദ്ധതികളെ മാറ്റിമറിക്കും.

PC: Pankaj Kaushal

ആസാമിലെത്താന്‍

ആസാമിലെത്താന്‍

ഗുവാഹത്തിയിലെ ലോക്ള്‍പ്രിയ് ഗോപിനാഥ് ബോര്‍ഡൊലോയ് അന്താരാഷ്ട്രവിമാനത്താവളമാണ് ആസാമിനടുത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളം. വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കും രാജ്യത്തിന്റെ മറ്റു പ്രധാനപ്പെട്ട ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് വിമാന സര്‍വ്വീസ് ലഭ്യമാണ്.
ഗുവാഹത്തി റെയില്‍വേ സ്റ്റേഷനാണ് ഇവിടുത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷന്‍.

PC: utpal.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...