Search
  • Follow NativePlanet
Share
» »ഫിൽട്ടറില്ലാതെ കാണാൻ ഗുജറാത്തിലെ ഈ ഇടങ്ങൾ

ഫിൽട്ടറില്ലാതെ കാണാൻ ഗുജറാത്തിലെ ഈ ഇടങ്ങൾ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചരിത്ര സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ കാഴ്ചകൾ ഒരവസാനമില്ലാത്തവയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും പച്ചപ്പിന്റെ വിവിധ ഭാവങ്ങൾ കാണിച്ചു തരുന്ന മലകളും പടിഞ്ഞാറിന്റെ സൗന്ദര്യവുമായി കാത്തു നിൽക്കുന്ന ഗുജറാത്തിന്റെ പ്രത്യേകതകളാണ്. ഒരു ക്യാമറയുമായി പോയാൽ നിറയെ ചിത്രങ്ങളുമായി തിരികെ വരുവാൻ സഹായിക്കുന്ന ഒട്ടേറെ ഇടങ്ങൾ ഇവിടെയുണ്ട്. ഗുജറാത്തിലെ പ്രധാനപ്പെട്ട ഫോട്ടോജെനിക് സ്ഥലങ്ങളെക്കുറിച്ചറിയാം...

വിൽസൺ ഹില്സ്

വിൽസൺ ഹില്സ്

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ കാടുകൾ നിറഞ്ഞു നിൽക്കുന്ന വിൽസൺ ഹിൽസ് ഗുജറാത്തിലെ മറ്റു കാഴ്ചകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരിടമാണ്. ഫോട്ടോഗ്രഫേഴ്സിനും ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്കും ഒരു വീക്കെൻഡ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണിത്.പ്രകൃതിയെ യാതൊരു ഫിൽട്ടറുകളും ഇല്ലാതെ കാണാം എന്ന പ്രത്യേകതയാണ് ഈ സ്ഥലത്തിനുള്ളത്.

ചാംപനീർ-പാവ്ഗഡ് ആർക്കിയോളജിക്കൽ പാർക്ക്

ചാംപനീർ-പാവ്ഗഡ് ആർക്കിയോളജിക്കൽ പാർക്ക്

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ആർക്കിയോളജിക്കൽ പാർക്കാണ് ചാംപനീർ-പാവ്ഗഡ് ആർക്കിയോളജിക്കൽ പാർക്ക്. പഴമയുടെ അംശങ്ങൾ തേടിയെത്തുന്നവർക്ക് കാണുവാനും പകർത്തുവാനും വേണ്ടുന്ന ഒരുപാട് കാഴ്ചകൾ ഈ സ്ഥലം നല്കുന്നു. യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നായ ഇവിടം ആയിരക്കണക്കിന് സഞ്ചാരികൾ സന്ദർശിക്കുന്ന ഇടമാണ്. പൗരാണികതയുടെ ശേഷിക്കുന്ന ഒരുപാട് അടയാളങ്ങൾ ഒറ്റ യാത്രയിൽ തന്നെ കണ്ടെത്തുവാൻ ഇവിടം സഹായിക്കും. ഹിന്ദു വാസ്തുവിദ്യയും ഇസ്ലാം വാസ്തു വിദ്യയും ഒരുപോലെ സമ്മേളിക്കുന്ന ഇടം കൂടിയാണിത്.

ദ്വാരക

ദ്വാരക

പുരാണത്തിലെ ശ്രീകൃഷ്ണന്റെ രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയിലാണ് ദ്വാരക നമുക്ക് കേട്ടുപരിചയം. അതുകൊണ്ടുതന്നെ ഇതിന്റെ അതിർത്തിക്കുള്ളിലായി ധാരാളം ചരിത്ര സ്മാരകങ്ങൾ കാണുവാൻ സാധിക്കും. അറബിക്കടലിന്റെ തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം കാലങ്ങളായി ഒരു തീർഥാടന കേന്ദ്രവും ചരിത്ര ഇടവും കൂടിയാണ്.

PC:Sumeet photography

സപുതാര

സപുതാര

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ മറ്റൊരു മനോഹര ഇടമാണ് സപുതാര. യാതൊരു ബഹളങ്ങളുമില്ലാതെ കുറച്ചു ദിവസങ്ങൾ ചിലവഴിക്കുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇടമാണിത്. ആകാശത്തിൻറെയും സൂര്യരശ്മികളുടെയും മനോഹര ഫോട്ടോയ്ക്ക് പറ്റിയ ഇവിടം വളരെ കുറച്ച് ആളുകൾ മാത്രം സന്ദർശിക്കുന്ന ഇടമാണ്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഗ്നി എരിയുന്ന ഉദ്വാധ...അറിയാം മരുഭൂമി താണ്ടിയെത്തിയ ഒരു ജനതയെ!!!

PC: Milapmadhikar

ഗ്രേറ്റ് റാൻ ഓഫ് കച്ച്

ഗ്രേറ്റ് റാൻ ഓഫ് കച്ച്

ഗുജറാത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ഗ്രേറ്റ് റാൻ ഓഫ് കച്ച്. ഒരിക്കലും വിശ്വസിക്കുവാൻ സാധിക്കാത്ത കുറച്ചധികം ഫ്രെയിമുകൾ ലഭിക്കുന്ന ഇവിടം സ്ഥിരം സഞ്ചാരികൾ വന്നു പോകുന്ന ഇവിടം ഉപ്പുപാടമാണ്

PC:Rahul Zota

പോളോ ഫോറസ്റ്റ്

പോളോ ഫോറസ്റ്റ്

അഹമ്മദാബാദിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പോളോ ഫോറസ്റ്റ് കാടിനകത്തെ ഒരു വിസ്മയ കേന്ദ്രമാണ്. പുറംലോകത്തു നിന്നെല്ലാം മാറി കാടിനുള്ളിൽ ആരും അറിയാതെ കിടക്കുന്ന ഒരു പുരാതന നഗരമാണ് പോളോ ഫോറസ്റ്റ്.

PC-Nia1kavya2

നൽസരോവർ ലേക്ക്

നൽസരോവർ ലേക്ക്

പക്ഷി നിരീക്ഷണത്തിനും വന്യജീവി ഫോട്ടോഗ്രഫിക്കും താല്പര്യമുള്ളവർക്ക് പറ്റിയ ഇടമാണ് നൽസരോവർ തടാകം അഹമ്മദാബാദിൽ നിന്നും 60 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

നാഗരാജാവിന്റെ പേരില്‍ അറിയപ്പെടുന്ന ഭൂകമ്പം തകര്‍ത്ത പട്ടണം

മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം!!

PC-Vaibhav Sheth

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X