» »റിവര്‍ റാഫ്റ്റിങ്ങിനനു പറ്റിയ ഇന്ത്യയിലെ സ്ഥലങ്ങള്‍

റിവര്‍ റാഫ്റ്റിങ്ങിനനു പറ്റിയ ഇന്ത്യയിലെ സ്ഥലങ്ങള്‍

Posted By: Elizabath Joseph

ജലകേളികളില്‍ സാഹസികതയില്‍ മുന്നില്‍ നില്ക്കുന്നതാണ് റിവര്‍ റാഫ്റ്റിങ്. നദിയിലൂടെ റാഫ്റ്റിനെ നിയന്ത്രിച്ച് തുഴഞ്ഞു പോകുന്നതാണ് ലളിതമായി പറഞ്ഞാല്‍ റിവര്‍ റാഫ്റ്റിങ്. എന്നാല്‍ നദിയുടെ സ്വഭാവവും ഒഴുക്കിന്റെ വേഗതയും കാലാവസ്ഥയും അനുസരിച്ച് റാഫ്റ്റിങ്ങിനെ പല ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. തുടക്കക്കാര്‍ക്കു പറ്റുന്നതു മുതല്‍ പരിചയസമ്പന്നരായവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന റാഫ്റ്റിങ്ങുകള്‍ വരെയുണ്ട്.

ഒരേ സമയം അതിസാഹസികവും രസകരവുമാണ് റാഫ്റ്റിങ്. നീന്തലറിയത്തവര്‍ക്ക് പോലും നിര്‍ദ്ദേശങ്ങളനുസരിച്ച് പങ്കെടുക്കാം. ഇന്ത്യയില്‍ റിവര്‍ റാഫ്റ്റിങ് നടത്താന്‍ അനുയോജ്യമായ ഏഴു സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. ഋഷികേശ്

1. ഋഷികേശ്

സാഹസിക വിനോദങ്ങള്‍ക്ക് ഇന്ത്യയില്‍ ഒന്നാം സ്ഥനത്തുള്ള സ്ഥലമാണ് ഋഷികേശ്. വാട്ടര്‍ റാഫ്റ്റിങ്ങിനായി ആളുകള്‍ എത്തുന്നതും ഇവിടെയാണ്. ഗംഗാനദിയിലൂടെ ശിവപുരിയില്‍ നിന്നും ലക്ഷ്മണ്‍ ഝൂല വരെയുള്ള സ്ഥലമാണ് റാഫ്റ്റിങ്ങിനുത്തമം. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ നദിയിലൂടെയുള്ള റാഫ്റ്റിങ് ത്രില്ലിങ്ങായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളാണ് ഇവിടെ റാഫ്റ്റിങ്ങിനനുയോജ്യം.
pc: Phuket@photographer.net

2. മണാലി

2. മണാലി

ബിയാസ് നദിയിലൂടെ മണാലിയുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രയാണ് ഇവിടുത്തെ റാഫ്റ്റിങ്ങിന്റെ പ്രത്യേകത. നദിയൊഴുകുന്ന പിര്‍ധി മുതല്‍ ഝിരി വടെയുള്ള പതിനാല് കിലോമീറ്റര്‍ ദൂരമാണ് ഏറ്റവും മികച്ചത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് മികച്ച സമയം.
pc: familyfriends754

3. പാസിഘട്ട്

3. പാസിഘട്ട്

ഏറ്റവും മികച്ച റാഫ്റ്റിങ് റൂട്ടുകളില്‍ ഒന്നാണ് അരുണാചല്‍ പ്രദേശിലെ പാസിഘട്ട് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ദൂരം കൂടിയ റാഫ്റ്റിങ് റൂട്ടായ ഇവിടെ മൂന്നു മുതല്‍ അഞ്ച് ദിവസം വരെ റാഫ്റ്റിങ് നീളാറുണ്ട്.

നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് റാഫ്റ്റിങ്ങിനനുയോജ്യം.
pc: Cary Bass-Deschenes

4. ഉത്തരാഖണ്ഡ്

4. ഉത്തരാഖണ്ഡ്

18 കിലോമീറ്ററോളം ദൂരം റാഫ്റ്റിങ് നടത്താന്‍ കഴിയുന്ന ഉത്തരാഖണ്ഡിലെ ഭാഗീരഥി നദിയിലെ റാഫ്റ്റിങ് മുഴുവന്‍ സാഹസികതയാണ്. കല്ലുകള്‍ നിറഞ്ഞ നദിയിലൂടെ ചുഴികളില്‍ പെടാതെ പോകുന്നത് അത്ര എളുപ്പമല്ല.

ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളാണ് ഇവിടെ റാഫ്റ്റിങ് നടത്താന്‍ അനുയോജ്യം.
pc: Zachary Collier

5. കൂര്‍ഗ്

5. കൂര്‍ഗ്

അത്രയൊന്നും പ്രചാരത്തിലെത്തിയിട്ടില്ലാത്ത റിവര്‍ റാഫ്റ്റിങ് കേന്ദ്രമാണ് കൂര്‍ഗിലെ ബാരാപോള്‍ നദി. ബ്രഹ്മഗിരി വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ ഉള്ളിലൂടെ റാഫ്റ്റ് കടന്നു പോകുമ്പോള്‍ ചുറ്റുമുള്ള കാഴ്ചകള്‍ മുഖത്ത് അത്ഭുതം വിരിയിക്കും.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ഇവിടെ റാഫ്റ്റിങ് നടത്താന്‍ അനുയോജ്യമാണ്.
pc: Andaman4fu

6.ലഡാക്ക്

6.ലഡാക്ക്

ഇന്‍ഡസ് നദിയിലൂടെ ലഡാക്കിന്റെ കാഴ്ചകളില്‍ മയങ്ങിയുള്ള റാഫ്റ്റിങിന്റെ സാഹസികതയും മനോഹാരിതയും വേറെതന്നെയാണ്. 25 കിലോമീറ്ററോളം ദൂരമുള്ള റാഫ്റ്റിങ് റൂട്ട് തുടക്കക്കാര്‍ക്കുവരെ ഏറെ അനായാസം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളാണ് ഇവിടുത്തെ റാഫ്റ്റിങ്ങിനു മികച്ചത്.
pc: Andaman4fu

7. ബല്‍ക്കോല

7. ബല്‍ക്കോല

ഡിസംബര്‍ മാസത്തിലെ കോച്ചിപ്പിടിക്കുന്ന തണുപ്പില്‍ റാഫ്റ്റിങ് നടത്തണമെങ്കില്‍ നേരെ സിക്കിമിലോട്ട് പോയാല്‍ മതി. ടീസ്റ്റാ നദിയുടെ വന്യത മുഴുവന്‍ ആസ്വദിച്ചാണ് ഇവിടുത്തെ റാഫ്റ്റിങ്.
pc: Zachary Collier