» »ഏകാന്ത സഞ്ചാരികളുടെ സ്വര്‍ഗ്ഗങ്ങള്‍

ഏകാന്ത സഞ്ചാരികളുടെ സ്വര്‍ഗ്ഗങ്ങള്‍

By: Elizabath Joseph

ഒറ്റയ്ക്കു യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരായിരം സഞ്ചാരികള്‍ നമുക്കു ചുറ്റുമുണ്ട്.

ആരെയും കൂട്ടാതെ ആരോടും പറയാതെ കുറെ സ്ഥലങ്ങള്‍ കണ്ട് അനുഭവങ്ങളെല്ലാം ഒറ്റയ്ക്ക് സ്വന്തമാക്കി വയ്ക്കുന്നവര്‍.

എന്നാല്‍, എല്ലാ സ്ഥലങ്ങളിലേക്കും ഒറ്റയ്ക്ക് ബാഗും തൂക്കി ഇറങ്ങുക എന്നത് അത്രയ്ക്ക് എളുപ്പമല്ല.
ഒറ്റയ്ക്ക് യാത്രചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് അല്പം സാഹസികമായി പോയി സുരക്ഷിതമായി തിരിച്ചെത്താന്‍ പറ്റിയ സ്ഥലങ്ങള്‍ നോക്കാം.

1. കുംഭല്ഗഡ് കോട്ട

1. കുംഭല്ഗഡ് കോട്ട

ഒറ്റയ്‌ക്കൊരു ബാഗും തൂക്കി 38 കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന കോട്ട നടന്നു കാണുക... കുംഭല്ഗഡ് കോട്ടകാണാനെത്തുന്ന ഏകാന്ത സഞ്ചാരിയുടെ ടാസ്‌ക്കാണിത്.
ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ നീളമുള്ള മതിലായാണ് കുംഭല്ഗഡ് കോട്ടയിലെ മതിലിനെ കണക്കാക്കുന്നത്. ഏഴു കവാടങ്ങളുള്ള കോട്ടയ്ക്കുള്ളില്‍ 360ല്‍ പരം ക്ഷേത്രങ്ങളുണ്ട്.
രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയില്‍ ആരവല്ലി കുന്നുകളുടെ പടിഞ്ഞാറ് ഭാഗത്തായാണ് കുംഭല്ഗഡ് ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.
pc: PROPaul Asman and Jill Lenoble

2. ബൈലക്കുപ്പ

2. ബൈലക്കുപ്പ

ടിബറ്റിലെ ബുദ്ധമത വിശ്വാസികളുടെ കുടിയേറ്റ സ്ഥലമാണ് മൈസൂരിനു സമീപമുള്ള ബൈലക്കുപ്പ. ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധപഠന കേന്ദ്രമായ ബൈലക്കുപ്പെയില്‍ ഗോള്‍ഡന്‍ ടെംപിളാണ് പ്രധാന ആകര്‍ഷണം.
ഇവരുടെ സംസ്‌കാരവും ജീവിത രീതികളുമെല്ലാം നേരിട്ട് മനസ്സിലാക്കാന്‍ ബൈലക്കുപ്പ യാത്ര സഹായിക്കും. അറിവും അനുഭവവും പകരുന്ന ഒന്നായിരിക്കും ബൈലക്കുപ്പയിലേക്കുള്ള യാത്രയെന്ന് ഉറപ്പിക്കാം.
pc: Navaneeth Kishor

3. മുതുമലൈ നാഷണല്‍ പാര്‍ക്ക്

3. മുതുമലൈ നാഷണല്‍ പാര്‍ക്ക്

പ്രകൃതി സ്‌നേഹിയാണ് നിങ്ങളെങ്കില്‍ നിര്‍ബന്ധമായും മുതുമലൈ നാഷണല്‍ പാര്‍ക്ക് കണ്ടിരിക്കണം. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ബംഗാള്‍ കടുവ, ഇന്ത്യന്‍ ചീറ്റ തുടങ്ങിയ പല മൃഗങ്ങളെയും കാണാന്‍ സാധിക്കും.
ബന്ദിപ്പൂര്‍ ദേശീയോദ്യാനം, നാഗര്‍ഹോളെ വന്യജീവി സംരക്ഷണകേന്ദ്രം വയനാട് വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
pc: DRUID1962

4. ഖജുരാഹോ

4. ഖജുരാഹോ

ചരിത്രത്തില്‍ അല്‍പം പിടിപാടുള്ള ആളാണെങ്കില്‍ ഒന്നും നേക്കേണ്ട, നേരേ ഖജുരാഹോയിലേക്ക് പോകാം.
മധ്യപ്രദേശില്‍ വനത്തിനു നടുവില്‍ സ്ഥിതിചെയ്യുന്ന പുരാതന ഹിന്ദു-ജൈന ക്ഷേത്രങ്ങളാണ് ഖജുരാവോ ക്ഷേത്ര സമുച്ചയം. വാസ്തുവിദ്യ കൊണ്ടും രതിശില്പങ്ങള്‍ കൊണ്ടും പ്രശസ്തമാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. ആറു ചതുരശ്ര കിലോമീറ്ററിലായി 20 ക്ഷേത്രങ്ങളുണ്ടിവിടെ കണ്ടുതീര്‍ക്കാന്‍.
pc: Pedro

5. സന്‍ധന്‍ വാലി

5. സന്‍ധന്‍ വാലി

നിഴലുകളുടെ താഴ്‌വര എന്നറിയപ്പെടുന്ന സന്‍ധന്‍ വാലി ട്രക്കിങ് ഇഷ്ട്ടപ്പെടുന്നവര്‍ക്കായുള്ള സ്ഥലമാണ്.
പാറകള്‍ക്കിടയിലൂടെയുള്ള നടത്തമാണ് ട്രക്കിങ്ങിന്റെ പ്രധാന ആകര്‍ഷണം. താമസത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ വളരെ കുറവായതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടി വരും.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ സംരദ് ഗ്രാമത്തിനു സമാപമാണ് സന്‍ധന്‍ വാലി സ്ഥിതി ചെയ്യുന്നത്.
pc: solarisgirl

6. വില്‍സണ്‍ ഹില്‍സ്, ഗുജറാത്ത്

6. വില്‍സണ്‍ ഹില്‍സ്, ഗുജറാത്ത്

ഗുജറാത്തിലെ ചൂടില്‍ നിന്നും രക്ഷതേടിയെത്തുന്നവരുടെ സങ്കേതമായ വില്‍സണ്‍ ഹില്‍സ് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്. വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഹില്‍സ്റ്റേഷനില്‍ നിന്ന് കടലിന്റെ മനോഹരമായ കാഴ്ച കാണാം.
വേനല്‍ക്കാലത്ത് സോളോട്രിപ്പിനൊരുങ്ങുന്നവര്‍ക്ക് പറ്റിയ സ്ഥലമാണിത്.
ഇതിനടുത്തായുള്ള മ്യൂസിയം, ക്ഷേതങ്ങള്‍, വെള്ളച്ചാട്ടം എന്നിവയും തീര്‍ച്ചയായും കാണേണ്ടതു തന്നെയാണ്.
pc: Marwada

7. ഉദയഗിരി, കന്‍താരി കേവ്‌സ്

7. ഉദയഗിരി, കന്‍താരി കേവ്‌സ്

ഒഡീഷയിലുള്ള ഉദയഗിരി, കന്‍താരി ഗുഹകള്‍ പുരാവസ്തു പ്രേമികള്‍ക്കായുള്ള സ്ഥലമാണ്. ഇവയെ ചരിത്രപ്രാധാന്യമുള്ള ഗുഹകളായാണ് കണക്കാക്കുന്നത്. ഭംഗിയായി സംരക്ഷിക്കപ്പെടുന്ന ഇവിടം തനിച്ച് സന്ദര്‍ശിക്കുന്നത് മികച്ച ഒരു അനുഭവമായിരിക്കും.
മ്യൂസിയം ഓഫ് ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് ആര്‍ട്ടിഫാക്ട്‌സ്, റാം മന്ദിര്‍, ഒഡീഷ സ്റ്റേറ്റ് മ്യൂസിയം എന്നിവയും ഇക്കൂട്ടത്തില്‍ കാണാം.
pc: Vidhi180184

8. മജാലി ബീച്ച്, കര്‍ണ്ണാടക

8. മജാലി ബീച്ച്, കര്‍ണ്ണാടക

കയ്യില്‍ ഒരു പുസ്തകവുമായി രാവു മയങ്ങുവോളം കടല്‍ത്തീരത്തിരിക്കാന്‍ കൊതിയുണ്ടോ എങ്കില്‍ കര്‍ണ്ണാടകയിലെ മജാലി ബീച്ച് നിങ്ങളെ കാത്തിരിക്കുകയാണ്. ഒന്നും ചിന്തിക്കാതെ വെറുതെ ഇരിക്കാനാണെങ്കിലും മജാലി ബീച്ച് സൂപ്പറാണ്.
pc: Funk Dooby

9. സാരാനാഥ്

9. സാരാനാഥ്

ആത്മീയ ഉണര്‍വിനാണ് യാത്ര ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഉത്തര്‍പ്രദേശിലെ വാരണാസിക്കു സമീപമുള്ള സാരാനാഥ്. ഗംഗ-ഗോമതി നദികളുടെ സംഗമസ്ഥാമായ സാരാനാഥില്‍ കൂടുതലും സോളോ ട്രാവലേഴ്‌സാണ് എത്തുന്നത്.

ചരിത്രാന്വേഷകളുടെയും പുരാവസ്തു ഗവേഷകരുടെയും ഇഷ്ട കേന്ദ്രങ്ങളില്‍ ഒന്നായ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍ ചൗമണ്ടി സ്തൂപം, അശോക സ്തംഭം എന്നിവയാണ്.
pc: R. M. Calamar

10. കല്‍പേനി ദ്വീപ്

10. കല്‍പേനി ദ്വീപ്

ലക്ഷദ്വീപ് ദ്വീപ സമൂഹത്തിലെ ഒരു ദ്വീപായ കല്‍പേനി കടലും സൂര്യനും ആസ്വദിക്കാന്‍ മികച്ച ചോയ്‌സാണ്. കൊച്ചിയോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപ് കൂടിയാണിത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന രക്ഷപെട്ട് വരുന്നവര്‍ക്ക് സ്വര്‍ഗ്ഗതുല്യമായിരിക്കും ഈ ദ്വീപ്.
pc: Thejas

Please Wait while comments are loading...