Search
  • Follow NativePlanet
Share
» »ആൻമാനിലേക്കാണോ..ഈ സ്ഥലങ്ങള്‍ കണ്ടില്ല എന്നു പറയരുത്!!

ആൻമാനിലേക്കാണോ..ഈ സ്ഥലങ്ങള്‍ കണ്ടില്ല എന്നു പറയരുത്!!

എത്ര ബുദ്ധിമുട്ടിയാണെങ്കിലും സന്ദർശിച്ചിരിക്കേണ്ട ആൻഡമാനിലെ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

ആൻഡമാനിലേക്കും അതുപോലെ ലക്ഷദ്വീപിലേക്കും ഒക്കെയുള്ള യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. അത് അങ്ങനെയങ്ങു ചാടിക്കേറി പോകാൻ പറ്റുന്ന ഒന്നല്ല. വിശദമായി പ്ലാൻ ചെയത് തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തി പണം കുറച്ചധികം ചിലവഴിച്ച് മാത്രം പോകുവാൻ സാധിക്കുന് യാത്രകളാണിത്. ആറ്റുനോറ്റ് പോകുന്ന ഇത്തരം യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. കാണാനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ മുതൽ ചിലവഴിക്കേണ്ട ദിവസങ്ങൾ വരെ നേരത്തേ തീരുമാനിക്കണം. അവിടെ പോയി പ്ലാൻ ചെയ്യാം എന്നാണെങ്കിൽ അതു നടക്കുന്ന കാര്യമല്ല. എത്ര ദിവസം വേണമെങ്കിലുമെടുത്ത് കാണാവുന്ന കാഴ്ചകളുള്ള ആൻഡമാനിൽ ഒരിക്കലും ഒഴിവാക്കരുതാത്ത കുറച്ചിടങ്ങളുണ്ട്. എത്ര ബുദ്ധിമുട്ടിയാണെങ്കിലും സന്ദർശിച്ചിരിക്കേണ്ട ആൻഡമാനിലെ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

വൈപ്പർ ഐലന്‍ഡ്

വൈപ്പർ ഐലന്‍ഡ്

ഒരു കാലത്ത് വിഷപ്പാമ്പുകളുടെയും ഇഴജന്തുക്കളുടെയും താവളമായിരുന്ന വൈപ്പർ ഐലൻഡ് ഇന്ന് ആൻഡമാനിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. വൈപ്പർ എന്ന പേരിനു കാരണം തന്നെ ഇവിടുത്തെ വിഷപ്പാമ്പുകളാണ്. പോർട് ബ്ലെയറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ കാഴ്ചകൾ കൊണ്ടും കടലിലെ സാഹസിക വിനോദങ്ങള്‍ കൊണ്ടും പേരുകേട്ട ഇടമാണ്.

PC:Biswarup Ganguly

മറീന പാർക് ആൻഡ് അക്വേറിയം

മറീന പാർക് ആൻഡ് അക്വേറിയം

ആൻഡമാനിലെ കടൽ മ്യൂസിയങ്ങളിൽ ഏറെ അറിയപ്പെടുന്ന ഒന്നാണ് മറീന പാർക് ആൻഡ് അക്വേറിയം. ആൻഡമാനിലെത്തുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത കാഴ്ചകളിൽ ഉൾപ്പെടുന്ന ഇവിടം കടലിനടയിലെ കാഴ്ചകൾ കൺമുന്നിലെത്തിക്കുന്ന ഇടമാണ്. വലിയ തിമിംഗലങ്ങള്‍ ഉൾപ്പെടെയുള്ള മത്സ്യങ്ങളും ഡോൾഫിനുകളും വംശനാശ ഭാീഷണി നേരിടുന്ന ഒട്ടേറെ കടൽജീവികളും ഒക്കെ ഇവിടുത്തെ അതിഥികളാണ്.
സമുദ്രിക മറൈൻ മ്യൂസിയം എന്നും ഇവിടം അറിയപ്പെടുന്നു.

PC:Debangana.mukherjee

 രാധാനഗർ ബീച്ച്

രാധാനഗർ ബീച്ച്

ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ബീച്ച് എന്നറിയപ്പെടുന്ന ഇടമാണ് രാധാനഗർ ബീച്ച്. ആൻഡമാനിൽ ഏറ്റവും അധികം സഞ്ചാരികൾ തേടിയെത്തുന്ന ഇടവും ഇതുതന്നെയാണ്. നീല നിറത്തിലുള്ള കടൽവെള്ളവും മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും ഒക്കെ കാണാനായി ഒട്ടേറെ ആളുകളാണ് ഇവിടെ എത്തുന്നത്. ബീച്ചിന് സമീപമുള്ള ഹോട്ടലുകളും ഇവിടുത്തെ ആകർഷണം തന്നെയാണ്. വ്യത്യസ്ത രുചികളിലുള്ള കടൽ വിഭവങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC:MoniKaranam

ലൈംസ്റ്റോൺ ഗുഹകൾ

ലൈംസ്റ്റോൺ ഗുഹകൾ

ആൻഡമാനിൽ പ്രകൃതി തീർത്തിരിക്കുന്ന അത്ഭുതങ്ങളിലൊന്നാണ് ഇവിടുത്തെ ലൈംസ്റ്റോൺ ഗുഹകൾ. ആൻഡമാനിലെ പ്രശസ്തമായ ബാരതാങ് ദ്വീപിലാണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ജർവാ വിഭാഗത്തിൽ പെട്ട ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന സ്ഥലത്തിനു ചുറ്റുമായാണ് ഈ ഗുഹകളുള്ളത്. ആൻഡമാനിലെത്തുന്നവർ മറക്കാതെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നു കൂടിയാണിത്.

PC:wikimedia

സെല്ലുലാർ ജയിൽ

സെല്ലുലാർ ജയിൽ

എന്തൊക്കെ പറഞ്ഞാലും ഒരു ഭാരതീയനെന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിന്റെ ആർത്തിരമ്പുന്ന ഓർമ്മകളോടെ മാത്രം സന്ദർശിക്കുവാൻ പറ്റിയ ഇടമാണ് സെല്ലുലാർ ജയിൽ. ഒരു ചരിത്ര സ്മാരകമായി നിലകൊള്ളുന്ന ഈ ജയിൽ പോർട് ബ്ലെയറിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. കാലാ പാനി എന്നും ഈ ജയിൽ അറിയപ്പെടുന്നു.

PC:Aliven Sarkar

നോർത്ത് ബേ ബീച്ച്

നോർത്ത് ബേ ബീച്ച്

കടലിനടിയിലെ പവിഴപ്പുറ്റുകൾക്ക് പേരുകേട്ട നോർത് ബേ ബീച്ചാണ് ആൻഡമാനിൽ ഒഴിവാക്കരുതാത്ത മറ്റൊരിടം. കടലിനടിയിലെ പവിഴപ്പുറ്റുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. സ്കൂബാ ഡൈവിങ്ങിനും സ്നോർക്കലിങ്ങിനും ഒക്കെ പറ്റിയ ഇവിടെ സാഹസികരാണ് കൂടുതലും എത്തുന്നത്. കടലിനടിയിലൂടെ പവിഴപ്പുറ്റുകള്‍ കണ്ടുകൊണ്ടു നടക്കുവാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

PC:Sohini Chatterjee

ഡിഗിൽപൂർ

ഡിഗിൽപൂർ

ആൻഡമാൻ ദ്വീപ സമൂഹത്തിലെ ഏറ്റവും വലിയ ടൗണുകളിലൊന്നാണ് നോർത്ത് ആൻഡമാനിൽ സ്ഥിതി ചെയ്യുന്ന ഡിഗിൽപൂർ. ആൻഡമാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ സാഡിൽ പീക്ക് ഇവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഒരിടമാണ്. മാത്രമല്ല ഗതാഗതം,ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ ഇവിടം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.

PC:Elvin Baruah

മൗണ്ട് ഹാരിയറ്റ് ആൻഡ് മധുബന്‍

മൗണ്ട് ഹാരിയറ്റ് ആൻഡ് മധുബന്‍

ആൻഡമാൻ നിക്കോബാർ ജ്വീപസമൂഹത്തിൻറെ മൊത്തത്തിലുള്ള കാഴ്ചകൾ കാണുവാനായി പറ്റിയ ഇടമാണ് മൗണ്ട് ഹാരിയറ്റ് ആൻഡ് മധുബന്‍. കാടുകളാൽ തിങ്ങിനിറഞ്ഞ് കിടക്കുന്ന ഇവിടെ ആനകൾ ധാരാളമുണ്ട്. ഒരു കാലത്ത് കാട്ടിൽ നിന്നും തടിപിടിക്കുവാനായി കൊണ്ടുവന്ന ആനകൾ ഇന്നിവിടുത്തെ പ്രധാന വിനോദ സഞ്ചാര ആകർഷണമാണ്.

 രാജീവ് ഗാന്ധി വാട്ടർ സ്പോർട് കോംപ്ലക്സ്

രാജീവ് ഗാന്ധി വാട്ടർ സ്പോർട് കോംപ്ലക്സ്

ആൻഡമാനിലെത്തുന്നവർ വിട്ടുപോകാതെ സന്ദർശിച്ചിരിക്കേണ്ട ഇടമാണ് രാജീവ് ഗാന്ധി വാട്ടർ സ്പോർട് കോംപ്ലക്സ്. സാഹസിക വിനോദങ്ങൾക്ക് ധാരാളം സാധ്യതകളുള്ള ഇവിടെ വിനോദ പ്രിയരാണ് കൂടുതൽ എത്തുന്നത്യ ജെറ്റ് സ്കീ റൈഡ്, ബനാനാ രൈഡ്, സ്പീഡ് ബോട്ട് ക്രൂസ്, സ്കൂബാ ഡൈവിങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

 ഭരത്പൂർ ബീച്ച്

ഭരത്പൂർ ബീച്ച്

നെയ്ൽ ദ്വീപസമൂഹത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഭരത്പൂർ ദ്വീപാണ് ഇവിടെ കാണേണ്ട മറ്റൊരിടം. ആൻഡമാനിലെ പ്രശസ്ത കേന്ദ്രമായ ഇവിടം തീരങ്ങൾക്കും കടലിലെ പവിഴപ്പുറ്റുകൾക്കും പേരുകേട്ടതാണ്. സൂര്യോദ്യവും സൂര്യാസ്തമയവും കാണുവാൻ ധാരാളം ആളുകൾ എത്തിച്ചേരുന്ന ഇവിടം ശാന്തമായ പ്രദേശം കൂടിയാണ്.

ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!! ഈ അഡാറു രുചികൾ ഒരിക്കലെങ്കിലും അറിഞ്ഞില്ലെങ്കിൽ പിന്നെ!!!

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!

Read more about: andaman travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X