Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ അതിർത്തി മുതൽ അലിയുടെ തോട്ടം വരെ... ഓഗസ്റ്റിലെ കാഴ്ചകളിങ്ങനെ

ഇന്ത്യയുടെ അതിർത്തി മുതൽ അലിയുടെ തോട്ടം വരെ... ഓഗസ്റ്റിലെ കാഴ്ചകളിങ്ങനെ

യാത്ര ചെയ്യുവാൻ സമയവും കാലവും നോക്കിനടക്കുന്നവർക്ക് ഏറ്റവും യോജിച്ച സമയമാണ് ഓഗസ്റ്റ് മാസം. കാലാവസ്ഥ മാത്രമല്ല, മിക്ക സ്ഥലങ്ങള്‍ക്കും ഓഗസ്റ്റ് എന്നത് ഓഫ്ബീറ്റ് സമയമായതിനാൽ ഓഫറുകളും ഇഷ്ടംപോലെ കാണും. കുറഞ്ഞ നിരക്കിലുള്ള പാക്കേജുകളും അതിനു പുറമേയുള്ള ഡിസ്കൗണ്ടുകളും പ്രമോഷണൽ ഓഫറുകളും ഒക്കെ ചേരുമ്പോൾ ഓഗസ്റ്റിലെ യാത്രകൾ അടിപൊളിയാകും എന്നതിൽ സംശയമില്ല. അങ്ങനെയാണെങ്കിൽ ഓഗസ്റ്റ് മാസത്തിലെ യാത്രകൾ പ്ലാന്‍ ചെയ്യാം...

Cover Pic Luca Bravo

അതിരപ്പള്ളി

അതിരപ്പള്ളി

കനത്തമഴയിലെ കുത്തിയൊലിക്കലുകൾ ഒക്കെ കഴിഞ്ഞ് കാഴ്ചയിൽ സുന്ദരിയായി അതിരപ്പള്ളി ഒരുങ്ങിയിട്ടുണ്ട്. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളുമായി ഇന്ത്യയിലെ നയാഗ്ര എന്നു വിളിക്കപ്പെടുന്ന ഇവിടം ഓഗസ്റ്റിലെ യാത്രയിൽ ആദ്യം തന്നെ കാണേണ്ട ഇടമാണ്. കാടിന്റെയും മഞ്ഞു മൂടിയ കുന്നുകളുടെയും ഒക്കെ പശ്ചാത്തലത്തിൽ ആർത്തലച്ചു പതിക്കുന്ന ഇതിന്റെ ദൃശ്യം ഒന്നു വേറെ തന്നെയാണ്. 24 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഇതിന്റെ ഭംഗി വിവിധ ഇടങ്ങളിൽ നിന്നും ആസ്വദിക്കാം. വെള്ളച്ചാട്ടത്തിന്റെ സമീപത്ത് പോകുവാനും മുകളിൽ നിന്നു കാണുവാനും ഒക്കെ സൗകര്യങ്ങൾ ലഭ്യമാണ്.

PC:Souradeep Ghosh

ഔലി

ഔലി

വര്‍ഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെങ്കിലും ജീവിതം ആഘോഷമാക്കുന്നവർ മഞ്ഞിൽ തെന്നിനടക്കാൻ പറ്റുമ്പോൾ തിരഞ്ഞെടുക്കുന്ന ഇടമാണ് ഔലി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ഔലി ലോക പ്രശസ്തമായ സ്കീയിങ് കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്. ഹിമാലയൻ മലനിരകളുടെ സാന്നിധ്യം കൊണ്ട് കാഴ്ചകൾ സമ്പന്നമാക്കുന്ന ഇവിടം പ്രൊഫഷണലായ ക്ലീയിങ്ങ് ജൈവർമാർക്ക് മികച്ച അനുഭവമാണ് നല്കുന്നത്.

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ കാർറൂട്ട്, ട്രക്കിങ്ങ് റൂട്ട്, പുരാതന ക്ഷേത്രങ്ങൾ, തുടങ്ങിയവയും ഇവിടെയുണ്ട്.

ജയ്പൂർ

ജയ്പൂർ

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂർ രാജകീയ കാഴ്ചകൾക്കു പ്രസിദ്ധമാണ്. പഴമയുടെ പ്രൗഡിയും പുതുമയുടെ ആഡംബരങ്ങളും ഒക്കെയുള്ള ഇവിടം ഓഗസ്റ്റിലെ യാത്രയ്ക്കൊരുങ്ങുമ്പോൾ മറക്കാതെ പ്ലാൻ ചെയ്യാം. പിങ്ക് സിറ്റി എന്നാണ് വിളിപ്പേരെങ്കിലും ഓഗസ്റ്റിൽ ഈ നിറം കുറച്ച് കടുപ്പമാകും. ഈ നിറംമാറ്റം തന്നെയാണ് ഈ നാടിനെ ഓഗസ്റ്റിൽ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറ്റുന്നത്. കോട്ടകളും കൊട്ടാരങ്ങളും ഒക്കെ ചേരുമ്പോൾ കാഴ്ചകളിൽ അത്ഭുതം നിറയ്ക്കും ഇവിടം എന്നതിൽ സംശയമില്ല. ഹവാ മഹൽ, അമീർ കോട്ട, ബിർളാ മന്ദിർ, രാം നിവാസ് ഗാർഡൻ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

ദിയു

ദിയു

എന്നും ഒരേ നിറത്തിൽ ഉണർന്ന് ഉറങ്ങുന്ന ജീവിതത്തിൽ നിന്നും ഒരു മാറ്റം തേടുകയാണെങ്കിൽ നേരെ ദിയുവന് വെച്ചുപിടിക്കാം. ഒരിക്കൽ പോർച്ചുഗീസുകാരുടെ കീഴിലായിരുന്നുവെങ്കിലും അതിൽ നിന്നൊക്കെ മാറി വളരെ വ്യത്യസ്മായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. തിരക്കുകളൊന്നുമില്ലാതെ ശാന്തമായി അവധി ദിവസങ്ങൾ ചിലവഴിക്കുവാൻ സഹായിക്കുന്ന ഇവിടം കടൽത്തീരങ്ങളും ഹോട്ടലും വ്യൂ പോയിന്റുകളാലും ഒക്കെ സമ്പന്നമാണ്. നഗോവാ ബീച്ച്, ഷെൽ മ്യൂസിയം, ദിയു കോട്ട, ഗംഗേശ്വരർ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

അലിബാഗ്

അലിബാഗ്

മഹാരാഷ്ട്രയുടെ വ്യത്യസ്തമായ കാഴ്ചകൾ തേടുന്നവർക്ക് പോകുവാൻ പറ്റിയ ഇടമാണ് അലിബാഗ്. അലിബാഗ് എന്നാൽ ഗാർഡൻ ഓഫ് അലി അല്ലെങ്കിൽ അലിയുടെ പൂന്തോട്ടം എന്നൊക്കെയാണ് അർഥം.അലി ഇവിടെ ഒട്ടേറെ മാവുകളും തെങ്ങുകളും മറ്റും വച്ചുപിടിപ്പിച്ചതിനാലാണേ്രത സ്ഥലത്തിന് ഈ പേരുവീണത്. ശിവജിയുടെ കാലത്ത് തുടങ്ങിയ ചരിത്രമാണ് ഈ നാടിന്‍റേതും. മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്ത് കൊങ്കണ്‍ പ്രദേശത്ത് കിടക്കുന്ന ചെറിയ പട്ടണമാണ് അലിബാഗ്.

നഗോൺ ബീച്ച്, അലിബാഗ് ബീച്ച്, മാണ്ഡവാ ബീച്ച്, കനകേശ്വര്‍ ഫോറസ്റ്റ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Rakesh Ayilliath

അഗുംബെ

അഗുംബെ

മാൽഗുഡി ഡെയ്സ് എന്ന ഫേമസ് സീരിസ് മനസ്സിലോർക്കുന്നവർക്ക് അഗുംബെയ്ക്ക് പോകാം. അതിമനോഹരങ്ങളായ മഴക്കാടുകളും സൂര്യാസ്തമയങ്ങളും കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ. കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടി വരും ഇവിടുത്തെ കാഴ്ചകൾ കണ്ടു തീർക്കുവാൻ.

കന്യാകുമാരി

കന്യാകുമാരി

സഞ്ചാരികളുടെ പ്രതീക്ഷയ്ക്കൊത്തു നിൽക്കുന്ന നാടാണ് കന്യാകുമാരി. ബീച്ചുകളും സൂര്യാസ്മയവും ഒക്കെ കൂടുമ്പോൾ കന്യാകുമാരി പൂർണ്ണമാകുമെന്നു തോന്നുമെങ്കിലും അല്ല. വ്യത്യസ്ത വിശ്വാസങ്ങളുള്ള ക്ഷേത്രങ്ങളും കടലിലേക്കിറങ്ങി നിൽക്കുന്ന നിർമ്മിതികളും ഒക്കെ ചേരുമ്പോൾ മാത്രമേ കന്യാകുമാരി കാഴ്ചകൾ പൂർണ്ണമാവുകയുള്ളൂ...

പഹൽഗാം

പഹൽഗാം

ജമ്മു കാശ്മീരിന്റെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന പഹല്‍ഗാമാണ് അടുത്ത ഇടം. ഇടയന്മാരുടെ കുന്ന് എന്നറിയപ്പെടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 7200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞു പൊതിഞ്ഞ ഹിമാലയൻ നിരകളുടെ സാന്നിധ്യവും

ബിക്കനീർ

ബിക്കനീർ

രാജസ്ഥാനിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ബിക്കനീർ ഓഗസ്റ്റിലെ യാത്രയ്ക്ക് യോജിച്ച മറ്റൊരിടമാണ്. ചരിത്രത്തിലാഴ്ന്നു നിൽക്കുന്ന കോട്ടയും അതിന്റെ കഥകളും മാത്രമല്ല, താർ മരുഭൂമിയുടെ സാന്നിധ്യവും ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നു. ലാൽഗഡ് കൊട്ടാരം, ജുനാഗഡ് കോട്ട തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

കാണാൻ തിരക്ക് പിടിച്ചോടേണ്ട...ഈ സ്മാരകങ്ങൾ ഇനി രാത്രി 9 മണിവരെ

എല്ലാം ശരിയാകും...ഇതാ വരുന്നു സ‍ഞ്ചാരികൾക്കും ടാക്സ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more