Search
  • Follow NativePlanet
Share
» »മലയാളികളുടെ നൊസ്റ്റാൾജിയ ഉറങ്ങുന്ന കോയമ്പത്തൂരിലൂടെ!!

മലയാളികളുടെ നൊസ്റ്റാൾജിയ ഉറങ്ങുന്ന കോയമ്പത്തൂരിലൂടെ!!

ചരിത്രപരമായ പ്രത്യേകതകൾ എഴുതിച്ചേർത്തിട്ടുള്ള കോയമ്പത്തൂരിന്റെ വിശേഷങ്ങളും ഇവിടുത്തെ പ്രധാന സ്ഥലങ്ങളും പരിചയപ്പെടാം...

പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ട് നൊയ്യാൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോയമ്പത്തൂർ മലയാളികളുടെ നൊസ്റ്റാൽജിയ ഉറങ്ങുന്ന ഇടങ്ങളിലൊന്നാണ്. കോയമ്പത്തൂരിലെ ഫാക്ടറികളും അവിടുത്തെ ജീവിതവും ഒക്കെ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്തവർ കാണില്ല. തമിഴ്നാട്ടിലെ പ്രധാന പട്ടണങ്ങളിലൊന്നായ ഇവിടം കേരളത്തോട് വളരെയധികം ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ പ്രത്യേകതകൾ എഴുതിച്ചേർത്തിട്ടുള്ള കോയമ്പത്തൂരിന്റെ വിശേഷങ്ങളും ഇവിടുത്തെ പ്രധാന സ്ഥലങ്ങളും പരിചയപ്പെടാം...

ചേരന്മാർ മുതൽ ബ്രിട്ടീഷുകാർ വരെ

ഒരു കാലത്തെ ഇവിടുത്തെ പ്രധാനപ്പെട്ട രാജവംശങ്ങളെല്ലാം തന്നെ ഭരണം നടത്തി മറഞ്ഞ നാടാണ് കോയമ്പത്തൂർ. സംഘം ചേര രാജാക്കന്മാരിൽ തുടങ്ങി ചോളന്മാരും വിജയനഗര രാജാക്കന്മാരും മൈസൂർ രാജവംശവും ഒടുവിൽ ബ്രിട്ടീഷുകാരും വരെ വന്ന് വാണ നാട് എന്ന ചരിത്രവും കോയമ്പത്തൂരിനുണ്ട്.

വിനോദ സഞ്ചാര ഇടങ്ങൾ

തമിഴ്നാട്ടിലെ ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ് കോയമ്പത്തൂർ. ചെറിയ പാർക്ക് മുതൽ ആഴിയാർ ഡാമും വാൽപ്പാറയും പ്ലാനെറ്റോറിയവും മ്യൂസിയങ്ങളും പൂച്ചന്തയും ആദി യോഗി പ്രതിമയും സാലിം അലി പക്ഷി പഠന കേന്ദ്രവും ഒക്കെ ഇവിടുത്തെ കാഴ്ചകളാണ്.

മരുരമലൈ ക്ഷേത്രം

മരുരമലൈ ക്ഷേത്രം

കോയമ്പത്തൂർ കാഴ്ചകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇടമാണ് മരുരമലൈ ക്ഷേത്രം. മുരുകന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം മരുതമലൈ എന്ന കുന്നിമ്‍റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി നിലകൊള്ളുന്ന ഈ കുന്നിന്റെ മുകളിൽ നിന്നുള്ള കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്.
1200 വർഷങ്ങൾക്കു മുൻപ് ദ്രാവിഡ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം കാണേണ്ടതു തന്നെയാണ്. അപൂർവ്വങ്ങളായ ഒട്ടേറെ ചെടികള്‍ ഇവിടെ വളരുന്നുണ്ട്.

PC:Booradleyp1

ഈച്ചനാരി വിനായഗാർ ക്ഷേത്രം

ഈച്ചനാരി വിനായഗാർ ക്ഷേത്രം

ഗണേശ ചതുർഥിയോട് അനുബന്ധിച്ച് കോയമ്പത്തൂരിൽ സന്ദർശിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് ഈച്ചനാരി വിനായകാർ ക്ഷേത്രം. എഡി 1500 ൽ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിനായകനാണ്. ഗണേശന്റെ ആറ് അടിയിലധികം ഉയരമുള്ള വിഗ്രഹം ദക്ഷിണേന്ത്യയിലെ തന്നെ അത്ഭുത കാഴ്ചയാണ്.

പേരൂർ പാട്ടീശ്വരർ ക്ഷേത്രം

പേരൂർ പാട്ടീശ്വരർ ക്ഷേത്രം

ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻര് ചോള രാജാക്കന്മാർ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് പേരൂർ പാട്ടീശ്വരർ ക്ഷേത്രം. കല്ലിൽ കൊത്തിയിരിക്കുന്ന തൂണുകളാലും അതിലെ കൊത്തുപണികളാലും സമ്പന്നമാണ്. ശിവൻ താണ്ഡവ നൃത്തം നടത്തി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ഈ ക്ഷേത്രമുള്ളത് എന്നാണ് ക്ഷേത്രം നിലനിൽക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. സ്വർണ്ണ നിറത്തിലുള്ള നടരാജ വിദ്രഹവും ഇവിടുത്തെ പ്രത്യേകതയാണ,

PC:Balajijagadesh

പറമ്പിക്കുളം വന്യജീവി സങ്കേതം

പറമ്പിക്കുളം വന്യജീവി സങ്കേതം

കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കോയമ്പത്തൂരിൽ നിന്നും എളുപ്പത്തിൽ എത്തിപ്പെടുവാൻ സാധിക്കുന്ന ഇടമാണ് പറമ്പിക്കുളം വന്യജീവി സങ്കേതം. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടം 285 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാലങ്ങളാണ് ഇവിടുത്തെ പ്രത്യേകത.
തമിഴ്നാട്ടിലെ ആനമല വന്യജീവി സങ്കേതവുമായി പറമ്പിക്കുളം ചേർന്നു കിടക്കുന്നു. കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ പ്രദേശം കൂടിയാണിത്.

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് റോഡു മാര്‍ഗ്ഗം പറമ്പിക്കുളത്തെത്താം. പാലക്കാടു നിന്ന് പൊള്ളാച്ചിക്ക് 45 കി.മീ. പൊള്ളാച്ചിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് 65 കിലോ മീറ്റര്‍.

PC:Suriyakumars

സിരുവാണി വെള്ളച്ചാട്ടം

സിരുവാണി വെള്ളച്ചാട്ടം

കോയമ്പത്തൂരിൽ നിന്നും 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സിരുവാണി വെള്ളച്ചാട്ടമാണ് മറ്റൊരു കാഴ്ച. സിരുവാണി നദിയിൽ നിർമ്മിരിക്കുന്ന അണക്കെട്ടിന് സമീപമാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും രുചിയേറിയ വെള്ളം ഇവിടുത്തെയാണ് എന്നാണ് പറയപ്പെടുന്നത്.

PC:VasuVR

അനുഭാവി സുബ്രഹ്മണ്യയാർ ക്ഷേത്രം

അനുഭാവി സുബ്രഹ്മണ്യയാർ ക്ഷേത്രം

കോയമ്പത്തൂരിന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് അനുഭാവി സുബ്രഹ്മണ്യയാർ ക്ഷേത്രം. പശ്ചിമഘട്ടത്തിലെ ഒരു കുന്നിനു മുകളിലായാണ് ഈ ക്ഷേത്രമുള്ളത്. ആയിരം പടികൾ കയരിയാൽ മാത്രമേ ഇവിടെ എത്താൻ കഴിയൂ.

ആളിയാർ അണക്കെട്ട്

ആളിയാർ അണക്കെട്ട്

തമിഴ്നാട്ടിലെ പ്രധാനപ്പെട്ട അണക്കെട്ടുകളിൽ ഒന്നാണ് ആളിയാർ അണക്കെട്ട്. ആളിയാർ നദിയിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് വാൽപ്പാറയ്ക്ക് സമീപമാണുള്ളത്.

PC:Subramonip

മങ്കി വെള്ളച്ചാട്ടം

മങ്കി വെള്ളച്ചാട്ടം

ഒറ്റക്കൊമ്പൻ ആനയെ ആരാധിക്കുന്ന വിചിത്ര ക്ഷേത്രം ഒറ്റക്കൊമ്പൻ ആനയെ ആരാധിക്കുന്ന വിചിത്ര ക്ഷേത്രം

300 ൽ അധികം നാഗപ്രതിമകളുള്ള നാഗവനം..സർപ്പദോഷം മാറാനെത്തുന്ന വിശ്വാസികൾ.. ഈ ക്ഷേത്രം അറിയുമോ!!300 ൽ അധികം നാഗപ്രതിമകളുള്ള നാഗവനം..സർപ്പദോഷം മാറാനെത്തുന്ന വിശ്വാസികൾ.. ഈ ക്ഷേത്രം അറിയുമോ!!

PC:Siva301in

Read more about: coimbatore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X