Search
  • Follow NativePlanet
Share
» »പൊളി കാഴ്ചകൾ കണ്ടുവരാൻ ജൂലൈ യാത്ര!

പൊളി കാഴ്ചകൾ കണ്ടുവരാൻ ജൂലൈ യാത്ര!

മഴയുടെ ഒപ്പവും വേനലിന്റെ ഒപ്പവും ഒരുപോലെ ചേർക്കുവാൻ കഴിയുന്ന സമയമാണ് ജൂലൈ. മഴയുടെ വരവിനൊക്കെ തുടക്കമാകുമെങ്കിലും വേനലിന് വലിയ കുറവൊന്നും കാണാത്ത ഒരു സമയം. അലഞ്ഞു തിരിഞ്ഞ് യാത്രകൾ പോകുവാൻ സമയം നോക്കുന്നവർക്ക് പറ്റിയ ടൈം... വലിയ ചൂടും മഴയുടെ ശല്യവുമൊന്നുമില്ലാതെ പോയിവരാൻ പറ്റിയ കാലം. മഴയുടെ തുടക്കമായതിനാൽ പച്ചപ്പിനും കാഴ്ചകൾക്കും ഒരു കുറവും കാണുകയുമില്ല...കാലാവസ്ഥ ഇത്രയും സെറ്റായ സ്ഥിതിക്ക് ഇനി എവിടെയാണ് പോകേണ്ടതെന്ന് എന്നല്ലേ...ഇതാ ജൂലൈ മാസത്തിൽ പോയിരിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍...

ഗോവ

ഗോവ

ജൂലൈയിൽ ഒരു യാത്രയ്ക്കൊരുങ്ങുകയാണെങ്കിൽ ഏറ്റവും ആദ്യം തിരഞ്ഞെടുക്കേണ്ട ഇടങ്ങളിലൊന്നാണ് ഗോവ. ബീച്ചുകൾ ആഘോഷത്തിന്റെ പൂർണ്ണതയിലെത്തുന്ന സമയമാണ് ജൂലൈ. മുപ്പതിലധികം ബീച്ചുകളും അവിടുത്തെ പ്രത്യേകതകളും ആഘോഷങ്ങളും ഒക്കെ ചേരുമ്പോൾ യാത്ര പൊളിപൊളിക്കും എന്നതില്ഡ സംശയമില്ല. ബീച്ചുകളിൽ മാത്രമായി ഗോവയെ ഒതുക്കി നിർത്താതെ നോക്കിയെങ്കിൽ മാത്രമേ യാത്രയിൽ കാര്യമുള്ളൂ. ഇവിടുത്തെ വന്യജീവി സങ്കേതങ്ങളും മാണ്ഡോവി നദിയിലെ ബോട്ട് ക്രൂയിലും പക്ഷി നിരീക്ഷണവും വാട്ടർ സ്പോർട്സുകളും ഒക്കെ ആസ്വദിക്കുവാൻ പറ്റിയ സമയവും ഇതുതന്നെ.

PC:Vijay Tiwari

ദൂത്സാഗർ വെള്ളച്ചാട്ടം

ദൂത്സാഗർ വെള്ളച്ചാട്ടം

ഗോവൻ യാത്രയിൽ ഉൾപ്പെടുത്താൻ പറ്റിയ ഇടമാണ് ദൂത്സാഗർ വെള്ളച്ചാട്ടം. മഴയുടെ തുടക്കത്തില്‍ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ പോയിവരുവാൻ പറ്റിയ ഈ വെള്ളച്ചാട്ടം കേരളത്തിൽ നിന്നും ഒട്ടേറെ ആളുകൾ പോകുന്ന മൺസൂൺ ഡെസ്റ്റിനേഷൻ കൂടിയാണ്. കർണ്ണാടക-ഗോവൻ അതിർത്തിയിൽ ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നിർത്താതെ പെയ്യുന്ന മഴയിൽ ഇവിടേക്ക് ട്രക്ക് ചെയ്ത് എത്തുന്നതിനാണ് കൂടുതലാളുകൾക്കും താല്പര്യം. കാസ്റ്റിൽ റോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ്ങാണ് ഏറ്റവും ആകർഷകമായ ഒന്ന്. റെയിൽവേ പാതയുടെ ഓരത്തുകൂടെ ഏകദേശം ഒരു കിലോമീറ്റർ ദൂരമാണ് ഈ യാത്രയിൽ സഞ്ചരിക്കേണ്ടത്. പിന്നീട് റെയിൽപാത കഴിഞ്ഞാൽ യഥാർഥ ട്രക്കിങ് ആരംഭിക്കും. 14 കിലോമീറ്റർ ദൂരം ആറു മുതൽ എട്ടു മണിക്കൂർ സമയം കൊണ്ടു മാത്രമേ നടന്നു തീർക്കുവാൻ സാധിക്കൂ.

PC:Purshi

 ജോഗ് വെള്ളച്ചാട്ടം

ജോഗ് വെള്ളച്ചാട്ടം

ജൂലൈ മുതൽ സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ് ജോഗ് വെള്ളച്ചാട്ടം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇത് ജൂലൈയിൽ കാണുവാൻ സാധിച്ചില്ലെങ്കിലു ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്നതില്‍ സംശയമില്ല. വെള്ളച്ചാട്ടം പതിക്കുന്ന ശബ്ദം മാത്രം കേട്ടാൽ മതി ഇവിടെ എത്തുവാനുള്ള ആഗ്രഹത്തിന് മുളപൊട്ടുവാൻ. കർണ്ണാടകയിലെ ഷിമോഗയിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

PC:Love Nigam

വാലി ഓഫ് ഫ്ലവേഴ്സ്

വാലി ഓഫ് ഫ്ലവേഴ്സ്

കണ്ണെത്താ ദുരത്തോളം പൂവിടിടു നിൽക്കുന്ന ചെടികൾ...കട്ടിയിൽ മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന ആകാശവും അതിൽ മൂടിയ പർവ്വതങ്ങളും...ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സിന്റെ സീസൺ തുടങ്ങിക്കഴിഞ്ഞു. ജൂലൈ മുതൽ ഇവിടേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എത്തിത്തുടങ്ങും. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിലൊന്നായ ഇത് സമുദ്ര നിരപ്പിൽ നിന്നും 38,58 അടി മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം.

കൂർഗ്

കൂർഗ്

ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന ഇടമാണ് കർണ്ണാടകയിലെ കൂർഗ്. ജൂലൈ മാസത്തിൽ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഒരു സംശയവും കൂടാതെ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ഇടമാണിത്. ഒരിക്കലും മങ്ങാത്ത പച്ചപ്പും കാപ്പിയുടെയും ഓറഞ്ചിന്റെയും നനുത്ത സുഗന്ധവും ഒക്കെയായി സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണിത്. നിത്യഹരിത വനങ്ങളും, പച്ചപ്പുള്ള സമതലങ്ങളും, കോടമഞ്ഞൂമൂടിക്കിടക്കുന്ന മലനിരകളും കാപ്പി, തേയില തോട്ടങ്ങളും, ഓറഞ്ച് തോട്ടങ്ങളും എന്നുവേണ്ട നദിയും അരുവിയും ക്ഷേത്രങ്ങളും എല്ലാമുണ്ട് ഇവിടെ. കേരളത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നുള്ളവരുടെയും കര്‍ണാടത്തില്‍ നിന്നുള്ളവരുടെയും സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. കീശയ്ക്ക് കട്ടിയുള്ളവരാണെങ്കില്‍ സുഖവാസകേന്ദ്രമാക്കാന്‍ പറ്റിയ ഇടമാണ് കൂര്‍ഗ്. സമ്മര്‍ ബംഗ്ലാവ് എന്നൊക്കെ സായിപ്പിന്റെ ഭാഷയില്‍പറയുന്നില്ലേ, അതുപോലെ ഒന്നു തരപ്പെടുത്താം, കയ്യില്‍ കാശുണ്ടെങ്കില്‍.

PC:Nehashah travel

ബിൻസാർ

ബിൻസാർ

അടുത്ത സ്ഥലങ്ങളൊന്നുമല്ല, നോർത്ത് ഇന്തയാണ് യയാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതെങ്കിൽ ഒരു കൺഫ്യൂഷനുമില്ലാതെ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടങ്ങൾ ഒരുപാടുണ്ട്. അതിലൊന്നാണ് ഉത്തരാഖണ്ഡിലെ ബിൻസാർ. മഴക്കാലങ്ങളിൽ ഈ നാടിന് ഭംഗി പതിന്മടങ്ങാടി വർധിക്കും. സമുദ്ര നിരപ്പിൽ നിന്നും 2420 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്തെ ഹിമാലയൻ പർവ്വത നിരകളുടെ കാഴ്ചയും ഇവിടുത്തെ ആകർഷണമാണ്.

PC: Dhinal Chheda

മാൽഷേജ് ഘട്ട്

മാൽഷേജ് ഘട്ട്

പോയി വരുവാൻ ഒരവസരം ലഭിച്ചാൽ മുതലെടുക്കുവാൻ പറ്റിയ ഇടമാണ് മഹാരാഷ്ട്രയിലെ മാൽഷേജ് ഘട്ട്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടം മൺസൂൺ ഡെസ്റ്റിനേഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. മൺസൂൺ യാത്ര മാത്രമല്ല, അപൂർവ്വങ്ങളായ ക്ഷേത്രങ്ങളുടെ ഭംഗിയും സാഹസികമായ ഹരിശ്ചന്ദ്ര കോട്ടയിലേക്കുള്ള യാത്രയും ഒക്കെ ഇവിടെ മാത്രം അനുഭവിക്കുവാന്‍ പറ്റുന്ന കാര്യങ്ങളാണ്.

PC:Rahul0n1ine

മതേരൻ

മതേരൻ

സമുദ്ര നിരപ്പിൽ നിന്നും 2635 അടി ഉയരത്തിൽ പശ്ചിമഘട്ടത്തിൽ സഹ്യാദ്രി മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മതേരൻ എന്നും സഞ്ചാരികൾക്കൊരുക്കുന്നത് കുറേയേറെ അത്ഭുതങ്ങളാണ്. പർവ്വതങ്ങള്‍ക്കിടയിൽ, രണ്ടു വലിയ മഹാനഗരങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഇവിടം സ്വർഗ്ഗമാണ്. വാഹനങ്ങളുടെയും സഞ്ചാരികളുടെയും ബഹളങ്ങളും മറ്റും ഇല്ലാതെ പോയി കണ്ട് ആസ്വദിച്ച് വരുവാൻ സാധിക്കുന്ന ഇടം.

മോട്ടേര്‍ വാഹനങ്ങൾക്ക് പ്രവേശനമില്ല എന്നൊരു പ്രത്യേകത കൂടി ഈ സ്ഥലത്തിനുണ്ട്.

സ്ഥലം മാത്രം നോക്കിയാൽ പോര....മഴയാത്രയ്ക്കിറങ്ങാൻ ഇതും അറിയണം!

മീനച്ചിലാറിനെ നിറച്ചു പോകുന്ന കോട്ടയത്തെ മഴയിടങ്ങൾ

PC:Arne Hückelheim

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X