Search
  • Follow NativePlanet
Share
» »നവംബറിലെ യാത്രയ്‌ക്കൊരുങ്ങാം

നവംബറിലെ യാത്രയ്‌ക്കൊരുങ്ങാം

By Elizabath

നവംബര്‍ ശരിക്കും സഞ്ചാരികളുടെ മാസമാണ്.മഴ മാറി മാനം തെളിയുന്ന നവംബറിലാണ് മിക്കവരും ദീര്‍ഘരൂര യാത്രകള്‍ക്കും ഡ്രൈവുകള്‍ക്കും സമയം കണ്ടെത്തുന്നത്.

മേളകളും മേളങ്ങളും കൊഴുപ്പു കൂട്ടുന്ന നവംബറിന് മറ്റേതു സമയത്തേക്കാളും ഭംഗിയുണ്ട്. കുടുംബമായിട്ടുള്ള യാത്രകള്‍ക്കും കൂട്ടുകാര്‍ക്കൊപ്പം അടിച്ചു പൊളിക്കാനും എന്തിനധികം പ്രണയിനിയോടൊപ്പം കറങ്ങാനും ഇതിലും നല്ലൊരു മാസം വേറെയില്ല.

ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഒന്‍പതിടങ്ങള്‍

കോടമഞ്ഞ് മെല്ലെ അരിച്ചിറങ്ങാന്‍ തുടങ്ങുന്ന ഈ സമയത്ത് പോകാന്‍ പറ്റിയ നല്ല കിടുക്കന്‍ യാത്രകളും സ്ഥലങ്ങളും നോക്കാം. അപ്പോ തുടങ്ങുവല്ലേ...

നദിയുടെ ഉത്സവം കാണാന്‍ വാരണാസി

നദിയുടെ ഉത്സവം കാണാന്‍ വാരണാസി

വാരണാസി, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടന സ്ഥലങ്ങളിലൊന്നാണ് വാരണാസി. കാശി എന്നും ബനാറസ് എന്നും അറിയപ്പെടുന്ന ഇവിടം ലക്ഷക്കണക്കിന് ഭക്തരാണ് ഒേേരാ വര്‍ഷവും സന്ദര്‍ശിക്കുന്നത്. ലോകത്തിലെ തന്നെ പുരാതന നഗരം കൂടിയാണിത്.

ravelwayoflife

ഇവിടെ മരിച്ചാല്‍ മോക്ഷം ഉറപ്പ്

ഇവിടെ മരിച്ചാല്‍ മോക്ഷം ഉറപ്പ്

ഹിന്ദുമത വിശ്വാസപ്രകാരം പുണ്യനഗരമായാണ് വാരണാസി കരുതപ്പെടുന്നത്. ഇവിടെ വച്ച് മരിക്കുകയോ, മരണാനന്തരക്രിയ നടത്തുകയോ ചെയ്താല്‍ മോക്ഷം കിട്ടുമെന്നാണ് വിശ്വാസം.

dalbera

ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സ്

ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സ്

നവംബറിലെ അവസാന ആഴ്ചകളില്‍ വാരണാസില്‍ ആഘോഷം അതിന്റെ ഉച്ചസ്ഥായിലായിരിക്കും എന്നതില്‍ സംശയമൊന്നുമില്ല. ഗംഗയുടെ ഈ തീരം സാക്ഷ്യം വഹിക്കുന്നത് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സിനാണ്. ലോകോത്തര കലാകാരന്‍മാരുടെ സംഗമത്തിനു കൂടിയാണ് വാരണാസി അപ്പോള്‍ സാക്ഷ്യം വഹിക്കുക.

PC:Youtube

സുവര്‍ണ്ണ നഗരത്തിലെ നവംബര്‍ മാസം

സുവര്‍ണ്ണ നഗരത്തിലെ നവംബര്‍ മാസം

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ അറിയപ്പെടുന്നത് സുവര്‍ണ്ണ നഗരം എന്നാണ്. മരുഭൂമിയിലെ ഏതാഘോഷങ്ങള്‍ക്കും പറ്റിയ സമയമാണ് നവംബര്‍.

Flicka

ജയ്‌സാല്‍മീരില്‍ ചെയ്യാന്‍

ജയ്‌സാല്‍മീരില്‍ ചെയ്യാന്‍

മരുഭൂമിയിലെ മണല്‍ അല്പം ശാന്തമായിരിക്കുന്ന സമയമാണിത്. അതില്‍ത്തനെന ഡെസേര്‍ട്ട് സഫാരി ഉള്‍പ്പെടെയുളള വിനോദങ്ങള്‍ക്ക് പറ്റിയ സമയവും നവംബറാണ്.

michimaya

കോട്ടകള്‍ കാണാം

കോട്ടകള്‍ കാണാം

കോട്ടകള്‍കൊണ്ട് കഥയെഴുതിയ രാജസ്ഥാനില്‍ കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും കണാന്‍ പറ്റിയ സമയം കൂടിയാണ് നവംബര്‍

Dan

തര്‍ക്കാര്‍ലി ബീച്ച്

തര്‍ക്കാര്‍ലി ബീച്ച്

മഹാകാഷ്ട്രയിസെ അധികം അറിയപ്പെടാത്ത ബീച്ചുകളിലൊന്നാണ് തര്‍ക്കാര്‍ലി. നവംബറിലെ യാത്രകള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ ഒരു സ്ഥലം കൂടിയായ ഇവിടം ഏറെ മനോഹരമാണെന്നതില്‍ തര്‍ക്കമില്ല.

വെള്ളാരങ്കല്ലുകള്‍ നിറഞ്ഞ മണലുകളും നീണ്ടു നിവര്‍ന്നു കിടക്കുന്ന തീരങ്ങളും ഒക്കെ ഇവിടുത്തെ ദിവസങ്ങളുടെ ഭംഗീ കൂട്ടും.

Ankur P

ബോധ്ഗയ, ബീഹാര്‍

ബോധ്ഗയ, ബീഹാര്‍

ചരിത്രത്തോടും ഭക്തിയോടും ഇത്തിരിയധികം താല്പര്യമുള്ള ഒരാളാണെങ്കില്‍ നേരേ ബീഹാറിലേക്ക് വിടാം. ബുദ്ധതീര്‍ഥാടന കേന്ദ്രമായ ഇവിടെ വെച്ചാണ് ബുദ്ധന് ബോധോധയം ഉണ്ടായതെന്നാണ് വിശ്വാസം.

നവംബറിലെ മികച്ച കാലാവസ്ഥ യാത്രയ്ക്ക് ഏറെ

അനുയോജ്യമായിരിക്കും.

profas_vln

ശാന്തിനികേതന്‍, വെസ്റ്റ് ബംഗാള്‍

ശാന്തിനികേതന്‍, വെസ്റ്റ് ബംഗാള്‍

തീര്‍ത്തും ശാന്തമായ യാത്രയാണ് ആഗ്രഹമെങ്കില്‍ പശ്ചിമ ബംഗാളിലേക്ക് പോകാം. നോബല്‍ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോറിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഭവനവും മ്യൂസിയവുമൊക്കെയാവട്ടെ ഇത്തവണത്തെ യാത്രയുടെ ആകര്‍ഷണങ്ങള്‍

Kaybee85

പക്ഷിനീരീക്ഷണത്തിന് ഭരത്പൂര്‍

പക്ഷിനീരീക്ഷണത്തിന് ഭരത്പൂര്‍

പക്ഷി നിരീക്ഷണത്തില്‍ താല്പര്യമുള്ള ഒരാളാണെങ്കില്‍ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് രാജ്‌സഥാനിലെ ഭരത്പൂര്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദേശാടപക്ഷികളാണ് ഇവിടുത്തെ ആകര്‍ഷണം.

David Brossard

സനാസര്‍ ജമ്മുകാശ്മീര്‍

സനാസര്‍ ജമ്മുകാശ്മീര്‍

കാശ്മീരിന്റെ ആകാശത്തിന് മുകളിലൂടെ ഒരു പാരാഗ്ലൈഡിംങ് ആയാലോ? അതോ ട്രക്കിങ്, ഗോള്‍ഫ്, തുടങ്ങിയവയിലാണോ താല്പര്യം.. എന്തുതന്നെയായാലും ഏറ്റവും മികച്ച ഓപ്ഷന്‍ സനാസര്‍ ആണ്. ജമ്മുകാശ്മീരില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരിടം കൂടിയാണ്.

xtremehimalayan

ബംഗാള്‍ കടുവയെകാണാന്‍ സുന്ദര്‍ബന്‍

ബംഗാള്‍ കടുവയെകാണാന്‍ സുന്ദര്‍ബന്‍

മഴമേഘങ്ങള്‍ തണുപ്പിന് വഴിമാറിയപ്പോള്‍ തുറക്കപ്പെട്ട ഒരുപാടിടങ്ങളുണ്ട്. അത്തരത്തിലുള്ള ഒരിടമാണ് പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍. ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും ആകര്‍ഷകവുമായ സുന്ദര്‍ബന്‍ നവംഹറില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന മികച്ച സ്ഥലമാണ്.

Soumyajit Nandy

ഉജ്ജയിന്‍

ഉജ്ജയിന്‍

ശിവക്ഷേത്രത്തിനു ചുറ്റുമായി സൃഷ്ടിക്കപ്പെട്ട നഗരമാണ് മധ്യപ്രദേശിലെ ഉജ്ജയിന്‍. ആത്മീയതയും ബഹളങ്ങളും ഒരുപോലെ സംഗമിക്കുന്ന ഇവിടം 12 ജ്യോതിര്‍ലിംഗ സ്ഥനങ്ങളില്‍ ഒന്നുകൂടിയാണ്.

Gyanendra_Singh_Chau

പഞ്ചാബിന്റെ ആഘോഷമായ അമൃത്സര്‍

പഞ്ചാബിന്റെ ആഘോഷമായ അമൃത്സര്‍

പഞ്ചാബിലെ സുവര്‍മ്മ ക്ഷേത്രത്തിന് പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമില്ല. സിക്ക് മതത്തിലെ പ്രധാന ആചാര്യനായ ഗുരു നാനാക്കിന്റെ ജയന്തി ആഘോഷങ്ങളാണ് സുവര്‍മ്മ ക്ഷേത്രത്തില്‍ നടക്കുന്ന നവംബറിലെ ആഘോഷം.

Oleg Yunakov

മേളകളുടെ നാടായ പുഷ്‌കര്‍

മേളകളുടെ നാടായ പുഷ്‌കര്‍

മേളകളുടെയും മേളങ്ങളുടെയും നാടായ പുഷ്‌കര്‍ നവംബറില്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കുറച്ച് കാഴ്ചകളാണ്. വര്‍ഷം തോറും നടക്കുന്ന പുഷ്‌കര്‍ മേളയാണ് നവംബറിലെ ആകര്‍ഷണം.

ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ആറു വരെ നടക്കുന്ന ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്.

bjoern

ഹംപി, കര്‍ണ്ണാടക

ഹംപി, കര്‍ണ്ണാടക

ഹംപിയെക്കുറിച്ച് കൂടുതല്‍ വിശദീകരണം വേണ്ടി വരുമെന്ന് തോന്നുന്നില്ല. വിജയനഗര സാമ്രാജ്യമായിരുന്ന ഹംപി സഞ്ചാരികളുടെ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമതു തന്നെയാണ് ഇപ്പോഴും.

യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളില്‍ ഒന്നായ ഇവിടെ നവംബറിലെ ആദ്യ ആഴ്ച നടക്കുന്ന ഹംപി ഫൈസ്റ്റിവല്‍ സഞ്ചാരികളുടെ മനം കവരും എന്നതില്‍ സംശയമില്ല.

Hardeep Asrani

മണാലി, ഹിമാചല്‍ പ്രദേശ്

മണാലി, ഹിമാചല്‍ പ്രദേശ്

സ്വദേശത്തു നിന്നും വിദേശത്തുനിന്നുമടക്കം ഈലുകള്‍ തേടിയെത്തുന്ന ഹില്‍ സ്റ്റേഷനാണ് ഹിമാചല്‍ പ്രദേശിലെ മണാലി. ഹിമാലയന്‍ ഗിരിശൃംഗങ്ങളും പൈന്‍മരക്കാടുകളുമെല്ലാം നിറഞ്ഞ മണാലി നവംബര്‍ യാത്രയെ അവിസ്മരണീയമാക്കും.

Adam Jones

കൂര്‍ഗ് കര്‍ണ്ണാടക

കൂര്‍ഗ് കര്‍ണ്ണാടക

ഇന്ത്യയിലെ സ്‌കോട്‌ലാന്‍ഡ് എന്നും തെക്കിന്റെ കാശ്മീര്‍ എന്നും അറിയപ്പെടുന്ന സ്ഥലമാണ് കര്‍ണ്ണാടകയിലെ കൂര്‍ഗ്. പ്രസന്നമായ കാലവസ്ഥയും പ്രകൃതിഭംഗിയുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

 സിറോ, അരുണാചല്‍ പ്രദേശ്

സിറോ, അരുണാചല്‍ പ്രദേശ്

വടക്കു കിഴക്കന്‍ ഇന്ത്യയുടെ നിഗൂഢതകളിലേക്ക് പോകാന്‍ താല്പര്യമുള്ളവര്‍ക്ക് നവംബര്‍ മാസം തിരഞ്ഞെടുക്കാം. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശിലെ സീറോ വാലി.അപതാനി ഗോത്രവര്‍ഗ്ഗക്കാരുടെ പ്രദേശമായ ഇവിടം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ്‌സഥലം കൂടിയാണ്. യുനസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലും ഇവിടം ഉള്‍പ്പെട്ടിട്ടുണ്ട്.

Wikipedia

കലിംപോങ്, വെസ്റ്റ് ബംഗാള്‍

കലിംപോങ്, വെസ്റ്റ് ബംഗാള്‍

കൊളോണിയല്‍ കാലം മുതല്‍ പേരുകേട്ട ഹില്‍സ്റ്റേഷനാണ് വെസ്റ്റ് ബംഗാളിലെ കലിംപോങ്. ബുദ്ധിസത്തിന്റെ ഇന്ത്യയിലെ പ്രധാന സ്ഥലങ്ങളിലൊന്നുകൂടിയാണിവിടം. വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലേക്ക് പതുക്കെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇവിടം ബുദ്ധിസത്തെക്കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ടതാണ്.

Sujay25

ഓര്‍ച്ച, മധ്യപ്രദേശ്

ഓര്‍ച്ച, മധ്യപ്രദേശ്

ചരിത്രപരമായും സാംസ്‌കാരികമായും ഏറെ പ്രശത്തമാണ് മധ്യപ്രദേശിലെ ഓര്‍ച്ച. ഒളിച്ചിരിക്കുന്ന സ്ഥലം എന്നാണ് ഇതിനര്‍ഥം. മധ്യകാലഘട്ടത്തിലെ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കോട്ടകളും കൊട്ടാരങ്ങളുമാമ് ഇവിടുത്തെ പ്രത്യേകത.

Malaiya

അല്‍മോറ

അല്‍മോറ

ഉത്തരാഖണ്ഡിലെ കുമയൂണ്‍ റീജിയണിലുള്ള അല്‍മോറ വ്യൂ പോയന്റുകള്‍ക്കും പ്രകൃതിഭംഗിക്കും ഏറെ പേരുകേട്ടതാണ്. സംസ്‌കാരവും പൈകൃകവും ഒരുപോലെ ഒത്തിണങ്ങിയ ഇവിടം നാവില്‍ വെള്ളമൂറുന്ന രുചികള്‍ക്കും പ്രശസ്തമാണ്.

ravelling Slacker

കൊഹിമ, നാഗാലാന്‍ഡ്

കൊഹിമ, നാഗാലാന്‍ഡ്

വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റൊരു ജനപ്രീതിയുള്ള സ്ഥലമാണ് നാഗാലാന്‍ഡിലെ കൊഹിമ. സന്ദര്‍ശകര്‍ക്ക് കണ്ണിനു വിരുന്നാകുന്ന സ്ഥലങ്ങളും കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകത.

Mike Prince

ഗിര്‍, ഗുജറാത്ത്

ഗിര്‍, ഗുജറാത്ത്

വംശനാശം സംഭവിച്ചുകൊണ്ടിരിക്കു്‌നന ഏഷ്യന്‍ സിഹങ്ങളുടെ വിഹാര കേന്ദ്രമാണ് ഗുജറാത്തിലെ ഗിര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി. മഴക്കാലങ്ങളില്‍ അടച്ചിടുന്ന ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നവംബറാണ്.

Murali K

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more