എൽഗണ്ടൽ കോട്ട
കാകതീയ രാജാക്കൻമാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട എൽഗണ്ടൽ കോട്ട തെലങ്കാനയിലെ തന്നെ പ്രധാന കാഴ്ചകളിലൊന്നാണ്. ചരിത്രത്തോട് ഏറെ ചേർന്നു നിൽക്കുന്ന ഈ കോട്ട ഇവിടെ എത്തുന്ന ചരിത്ര പ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. കാലങ്ങളോളം മുഗൾ രാജാക്കൻമാരുടെ കീഴലായിരുന്നു ഇത്.
PC:Naveen Gujje
മൻതാനി ക്ഷേത്രങ്ങൾ
കരിംനഗറിലെ മൻതാനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ക്ഷേത്രങ്ങളാണ് മൻതാനി ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നത്. ദോഗാവരി നദിയുട തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങൾ കാലത്തിന്റെ അങ്ങേയറ്റത്തേയ്ക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ഇടങ്ങളാണ്. വേദങ്ങൾ പഠിപ്പിക്കുന്ന ഇടമായിരുന്നുവത്രെ ഇത്. ഇന്ന് ഇവിടുത്തെ ചില ക്ഷേത്രൾ പുനരുദ്ധാരണ നടത്തി സന്ദർശന യോഗ്യമാക്കിയിട്ടുണ്ട്.
PC:Jayant Chaturvedi
ജഗ്തിയാൽ കോട്ട
വ്യക്തമായ ചരിത്രം ലഭ്യമല്ലെങ്കിലും തെലങ്കാന സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണ് ജഗ്തിയാൽ കോട്ട. 17-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ടയ്ക്ക് ഇംഗ്ലണ്ടചിലെ നിർമ്മിതികളോടാണ് കൂടുതൽ സാമ്യം.
PC:Urssiva
രാമഗിരി കോട്ട
രത്നദർഭ എന്നപേരിലറിയപ്പെടുന്ന രാമഗിരി കോട്ട തെലുങ്കായിലെ ഇതുവരെയും കീഴടക്കപ്പെടാത്ത കോട്ടകളിലൊന്നാണ്. 12-ാം നൂറ്റാണ്ടിൽ കാകതീയ രാജാക്കൻമാർ നിർമ്മിച്ച ഈ കോട്ട കാടുനിറഞ്ഞ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഈ കോട്ട തികച്ചും സൈനികപരമായ ആവശ്യങ്ങൾക്കാണ് നിർമ്മിച്ചത്. ഔഷധസസ്യങ്ങളുടെ ഒരു കലവറ കൂടിയാണ് കോട്ടയും പരിസരവും.
PC:Urssiva
രാജീവ് ഡീർ പാർക്ക്
രാജീവ് ഡീർ പാർക്ക് എന്നറിയപ്പെടുന്ന ഉജ്വാല പാർക്ക് 2001ലാണ് നിലവിൽ വരുന്നത്. ലോവർ മനൈർ ഡാമിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പാർക്ക് കരിംനഗറിന്റെ ഒരു ഭാഗം കൂടിയാണ്. 30 ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ വാറങ്കലിൽ നിന്നും ഹൈദരാബാദിൽ നിന്നുമൊക്കയായി നിരവധി സഞ്ചാരികൾ എത്താറുണ്ട്.
PC:telanganatourism
കലേശ്വരം
കരിംനഗറിൽ നിന്നും 125 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കലേശ്വരം ക്ഷേത്രങ്ങളുടെ പേരിലറിയപ്പെടുന്ന ഇടമാണ്. ദക്ഷിണ കാശി എന്നും രണ്ടാമത്തെ കാശി എന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം തെലങ്കാനയിലെ പ്രസിദ്ധമായ തീർഥാടന കേന്ദ്രം കൂടിയാണ്.
PC:Krishnagopi06