» »അഹമ്മദാബാദിലെ ഷോപ്പിങ്ങ് പറുദീസകള്‍

അഹമ്മദാബാദിലെ ഷോപ്പിങ്ങ് പറുദീസകള്‍

Written By: Elizabath

ആഢ്യത്വത്തിന്റെയും ആഘോഷത്തിന്റെയും നാടായ ഗുജറാത്തിന്റെ തികച്ചും വ്യത്യസ്തമായ മുഖം കാണിച്ചു തരുന്ന നഗരമാണ് അഹമ്മദാബാദ്. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന ഈ നഗരം തുണിമില്ലുകള്‍ക്കും വസ്ത്രങ്ങള്‍ക്കും പേരുകേട്ട ഇവിടം ഷോപ്പിങ്ങ് പ്രേമികള്‍ക്കു പ്രിയപ്പെട്ട ഇടമാണ്.
വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും പേരുകേട്ട ഇവിടെ മറ്റൊരിടത്തും കിട്ടാത്ത കിടിലന്‍ ഷോപ്പിങ് എക്‌സ്പീരിയന്‍സ് ലഭിക്കും എന്നതില്‍ സംശയമില്ല.

ലാല്‍ ദര്‍വാസ

ലാല്‍ ദര്‍വാസ

അഹമ്മദാബാദിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് കേന്ദ്രങ്ങളില്‍ ഒന്നാണ് ലാല്‍ ദര്‍വാസ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ കൂടാതെ പുസ്തകങ്ങള്‍ എന്നിവയെല്ലാം ഇവിടെ സുലഭമാണ്.
ഇവിടെ എത്തുന്നവര്‍ക്ക് സമയം ചിലവഴിക്കാനായി അടിപൊളി ഫുഡ് മാര്‍ക്കറ്റും ഇവിടെയുണ്ട്. പാനി പൂരി മുതല്‍ ദോശ വരെയും മറ്റ് എല്ലാത്തരത്തിലുള്ള വിഭവങ്ങളും ഇവിടെ ലഭിക്കും.

PC: PDPics

സിന്ധി മാര്‍ക്കറ്റ്

സിന്ധി മാര്‍ക്കറ്റ്

അഹമ്മദാബാദിലെ മറ്റൊരു പ്രധാനപ്പെട്ട ഷോപ്പിങ്ങ് മാര്‍ക്കറ്റാണ് സിന്ധി മാര്‍ക്കറ്റ്. വസ്ത്രങ്ങള്‍ മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ബെഡ്ഷീറ്റുകള്‍, കര്‍ട്ടനുകള്‍ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും. കലാപൂര്‍ ഗേറ്റിനു സമീപത്താണ് സിന്ധി മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഷോപ്പിങ്ങ് ഭ്രമമുള്ളവര്‍ എത്തുന്ന രെവ്ദി മാര്‍ക്കറ്റും ഇതിന്റെ സമീപത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

 മനേക് ചൗക്ക്

മനേക് ചൗക്ക്

വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത രൂപത്തിലെത്തുന്ന പ്രശസ്തമായ മറ്റൊരിടമാണ് മനേക് ചൗക്ക്. രാവിലെ പച്ചക്കറി മാര്‍ക്കറ്റായും ഉച്ചനേരത്ത് ആഭരണങ്ങള്‍ വില്‍ക്കുന്ന സ്ഥലമായും മാറുന്ന ഇവിടം രാത്രി തിരക്കേറിയ ഫൂഡ് മാര്‍ക്കറ്റും ആകുന്നു.

PC: Uwais

ലോ ഗാര്‍ഡന്‍

ലോ ഗാര്‍ഡന്‍

അഹമ്മദാബാദില്‍ ഏറ്റവും മികച്ച കരകൗശല ഉല്പ്പന്നങ്ങള്‍ ലഭിക്കുന്ന ലോ ഗാര്‍ഡന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ പ്രിയപ്പെട്ട ഒരിടമാണ്. തീരെ കുറഞ്ഞ വിലയില്‍ കരകൗശല വസ്തുക്കള്‍ക്കൊപ്പം വസ്ത്രങ്ങളും ആഭരണങ്ങളും ഇവിടെ നിന്നും ലഭിക്കും.
താല്പര്യമുള്ളവര്‍ക്ക് നടന്നു കാണാനായി ധാരളം ഷോപ്പിങ്ങ് കടകളും ഇവിടെയുണ്ട്.

PC: Sudhamshu Hebbar

റായ്പൂര്‍ ഗേറ്റ്

റായ്പൂര്‍ ഗേറ്റ്

രുചികരമായ മധുരപലഹാരങ്ങള്‍ക്കും വ്യത്യസ്തമായ രുചികള്‍ക്കും പേരുകേട്ട സ്ഥലമാണ് ഗുജറാത്ത്. ഗുജറാത്തിന്റെ ഭക്ഷ്യസംസ്‌കാരം അതുപോലെ നിലനിര്‍ത്തുന്ന സ്ഥലമാണ് അഹമ്മദാബാദും.
അത്തരത്തില്‍ അഹമ്മദാബാദിന്റെ തനതായ രുചി സ്വന്തമാക്കാന്‍ പറ്റിയ ഇടമാണ് റായ്പൂര്‍ ഗേറ്റ്.
PC: Vitamin

Read more about: gujarat, ahmedabad, shopping