വാഗമണ്‍
അധികം തണുപ്പില്ലാത്ത ഒരു ദിവസം വാഗമണ്ണിനിറങ്ങിയാല്‍ അടിച്ചുപൊളിച്ചു തിരിച്ചുവരാം. പൈന്‍ ഫോറസ്റ്റും മൊട്ടക്കുന്നും കണ്ട് കുട്ടികള്‍ ക്ഷീണിച്ചില്ലെങ്കില്‍ നേരെ പുള്ളിക്കാനം വഴി തൊടുപുഴയ്ക്ക വരാം. അധികം ബഹളങ്ങളില്ലാത്ത ഈ വഴി കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാവും.
PC: Blak Aris
തേക്കടി
കുറച്ച് ബഹളത്തിന്റെ സ്ഥലമാണെങ്കിലും കുട്ടികള്‍ക്ക് തേക്കടി ഇഷ്ടപ്പെടും എന്നതില്‍ തര്‍ക്കമില്ല. ഇതിനോട് ചേര്‍ന്നുള്ള പെരിയാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയും അവിടുത്തെ കാഴ്ചകളും കുട്ടികളുടെ മനസ്സ് നിറയ്ക്കും.
PC:green umbrella
മുഴപ്പിലങ്ങാട് ബീച്ച്
കടലിന്റെ സൗന്ദര്യവും അസ്തമയ സൂര്യന്റെ ഭംഗിയും കുട്ടികളെ കാണിക്കണമെങ്കില്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിനോളം നല്ല ഓപ്ഷന്‍ വേറെയില്ല. നാലു കിലോമീറ്ററോളം ദൂരത്തില്‍ തലശ്ശേരിക്കും കണ്ണൂരിനും ഇടയിലായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ മികച്ച ബീച്ചുകളില്‍ ഒന്നു കൂടിയാണ് മുഴപ്പിലങ്ങാട്.
PC: Uberscholar
ഫോര്‍ട്ട് കൊച്ചി ബോട്ട് യാത്ര
ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്രയ്‌ക്കൊരുങ്ങുകയാണെങ്കില്‍ രണ്ടുണ്ട് കാര്യം. കുട്ടികള്‍ക്ക് ബോട്ടിലും കയറാം ഫോര്‍ട്ട് കൊച്ചിയും കാണാം. ഫോര്‍ട്ട് കൊച്ചിയിലെ ബീച്ചിലൂടെ നടക്കാനും സമീപത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ഈ സന്ദര്‍ഭം ഉപയോഗിക്കാം.
PC: prateekb
കുമരകം
ഭക്ഷണം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ കണ്ണടച്ച് കുട്ടികളെയും കൂട്ടി കുമരകത്തിനിറങ്ങാം. കുമരകത്തേക്കുള്ള വഴിയില്‍ രുചിയേറിയ നാടന്‍ വിഭവങ്ങളും കപ്പയും മീനുമൊക്കെ കിട്ടുന്ന ധാരാളം സ്ഥലങ്ങളുണ്ട്.
PC: Kaveri Jain
പയ്യാമ്പലം ബീച്ച്
കണ്ണൂര്‍ ജില്ലയില്‍ പയ്യാമ്പലം ബീച്ചില്‍ ഒരിക്കലെങ്കിലും പോകാത്തവര്‍ കുറവായിരിക്കും. അധികം ബഹളങ്ങളിത്താത്ത ഈ ബീച്ചില്‍ കുട്ടികളെയും കൊണ്ട് ധൈര്യമായി പോകാവുന്ന ഒരിടമാണ്. മാത്രമല്ല കടലില്‍ കളിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് തൊട്ടടുത്തു തന്നെയുള്ള പാര്‍ക്കിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.
PC:sreejith Kenoth
മലമ്പുഴ
മലമ്പുഴ പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയാണ്. ഡാമും പൂന്തോട്ടവും റോക്ക് ഗാര്‍ഡനും പാര്‍ക്കുമൊക്കെയുള്ള ഇവിടം കുട്ടികള്‍ക്കിഷ്ടമാകുമെന്ന് തീര്‍ച്ച.
PC:Jaseem Hamza
ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും
ലൈറ്റ് ഹൗസുകളുടെ അത്ഭുതവും ചരിത്രവുമൊക്കെ അറിയാന്‍ കൗതുകമുള്ള കുട്ടികളെ കൂട്ടി ഇത്തവണ ആലപ്പുഴയ്ക്ക് പോകാം. കഥപറയുന്ന കടല്‍പ്പാലവും ബീച്ചും ലൈറ്റ് ഹൗസുമെല്ലാം ഒരു നല്ല വൈകുന്നേരത്തിനുള്ള വകുപ്പായി.
PC: Mpmanoj
രാമക്കല്‍മേട്
കുട്ടികള്‍ സാഹസികത ആസ്വദിക്കാനായി എന്നു തോന്നിയാല്‍ സംശയിക്കണ്ട അടുത്ത യാത്രയ്ക്ക് രാമക്കല്‍മേട് തിരഞ്ഞെടുക്കാം. പച്ചമലനിരകളാല്‍ ചുറ്റപ്പെട്ട ഇവിടനിന്നുള്ള ബോടി, കമ്പം ഗ്രാമങ്ങളുടെ മനോഹരമായ ഉയരക്കാഴ്ച അതിശയിപ്പിക്കുന്നതായിരിക്കും.
pc: Rojypala
നിലമ്പൂര്‍ തേക്ക് മ്യൂസിയം
ലോകത്തെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍തോട്ടവും അലസമായൊഴുകുന്ന ചാലിയാറും നെടുങ്കയം മഴക്കാടും മണ്‍പാത്ര നിര്‍മ്മാണത്തില്‍ പേരുകേട്ട അരുവാക്കോടുമൊക്കെ നിലമ്പൂരിനു മാത്രം നല്കാന്‍ കഴിയുന്ന കാഴ്ചകളാണ്.
PC: Vengolis