Search
  • Follow NativePlanet
Share
» »പക്ഷികളെ സംരക്ഷിക്കാനാണോ അതോ.... ഒറ്റദിവസംകൊണ്ട് 4273 പക്ഷികളെ വെടിവെച്ചിട്ട ദേശീയോദ്യാനം!!

പക്ഷികളെ സംരക്ഷിക്കാനാണോ അതോ.... ഒറ്റദിവസംകൊണ്ട് 4273 പക്ഷികളെ വെടിവെച്ചിട്ട ദേശീയോദ്യാനം!!

By Elizabath Joseph

തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കം...അതിന്റെ കഷ്ടപ്പാടുകളും ദുരിതങ്ങളുമായി ജീവിക്കുന്ന ഗ്രാമീണരും അവിടുത്തെ വളർത്തു മൃഗങ്ങളും...പണ്ട് ഇങ്ങനെയൊക്കയായിരുന്നു ഈ സ്ഥലത്തിൻറെ കഥ എന്നു പറഞ്ഞാൽ ഇവിടെ എത്തുന്നവർ ഒരിക്കലും വിശ്വസിക്കില്ല. അത്രയധികം മാറ്റമാണ് പതിറ്റാണ്ടുകൾ കൊണ്ട് ഈ നാട് നേടിയെടുത്തത്.

രാജസ്ഥാനിലെ കേവൽദേവ് ദേവ് ദേശീയോദ്യാനം ഇന്ന് ആയിരക്കണക്കിനു പക്ഷികളുടെ സങ്കേതമാണ്. അതിൽ നാട്ടുകാരും വിദേശികളും ഇടയ്ക്കിടെ വന്നുപോകുന്ന ദേശാടനക്കിളികളും ഒക്കെ ഉൾപ്പെടും. യുനസ്കോയുടെ ലോക പൈതൃകപട്ടികയിലുൾപ്പെട്ടിട്ടുള്ള കേവൽദേവ് ദേശീയോദ്യാനത്തിന്റെ വിശേഷങ്ങൾ

കേവൽദേവ് ദേശീയോദ്യാനം

കേവൽദേവ് ദേശീയോദ്യാനം

ഡൽഹിയിൽ നിന്നും 150 കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്പൂരിലാണ് കേവൽദേവ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഏകദേശ 250 വർഷത്തിലധികം മുൻപ് സ്ഥാപിക്കപ്പെട്ട ഇത് ആദ്യകാലങ്ങളിൽ ഭരത്പൂർ പക്ഷി സങ്കേതം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീടത് കേവൽദേവ് ദേശീയോദ്യാനം എന്ന പേരിൽ മാറുകയായിരുന്നു.

PC:Nikhilchandra81

 ആയിരക്കണക്കിന് പക്ഷികളുടെ വാസസ്ഥാനം

ആയിരക്കണക്കിന് പക്ഷികളുടെ വാസസ്ഥാനം

ആയിരക്കണക്കിന് പക്ഷികൾക്ക് അഭയം നല്കുന്ന ഈ പക്ഷി സങ്കേതത്തിന് പൂർണ്ണമായും ജീവൻ വയ്ക്കുന്നത് തണുപ്പുകാലത്താണ്. ആ സമയത്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പക്ഷികളും പക്ഷി നിരീക്ഷകരും ഇവിടെ എത്തിച്ചേരുന്നത്.

230 ൽ അധികം തരത്തിലുള്ള പക്ഷികൾ സ്ഥിരമായി ഇവിടെ വസിക്കുന്നുണ്ട്. അതുകൂടാതെയാണ് സീസണിൽ വിരുന്നെത്തുന്നവർ.

PC:Nikhilchandra81

താറാവിനെ വേട്ടയാടിയിരുന്ന ദേശീയോദ്യാനം

താറാവിനെ വേട്ടയാടിയിരുന്ന ദേശീയോദ്യാനം

ദേശീയോദ്യാനം വരുന്നതിനു മുൻപ് സ്ഥിരമായി വെള്ളപ്പൊക്കവും മറ്റും ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇവിടം. ആ സമയങ്ങളിൽ ഇവിടെ ആളുകൾ വഞ്ചിയിലും മറ്റും കൂട്ടമായി എത്തി താറാവുകളെയും അതുപോലുള്ള ജീവികളെയും വേട്ടയാടുമായിരുന്നുവത്രെ. പിന്നീട് കാലക്രമത്തിൽ അതില്ലാതാവുകയായിരുന്നു.

PC:Anupom sarmah

 ലോകത്തിലെ ഏറ്റവും മികച്ച പക്ഷി സങ്കേതം

ലോകത്തിലെ ഏറ്റവും മികച്ച പക്ഷി സങ്കേതം

ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ സംഘടനയായ വേൾഡ് പൈഡ് ഫണ്ട് ഫോർ നേട്ടർ എന്ന സംഘടനയുടെ തുടക്കക്കാരനായ പീറ്റർ സ്കോടേടിന്റെ അഭിപ്രായത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പക്ഷി ആവാസ കേന്ദ്രങ്ങളിലൊന്നാണ് കേവൽദേവ് ദേശീയോദ്യാനം

PC:Nikhilchandra81

അപൂർവ്വ ആവാസ വ്യവസ്ഥ

അപൂർവ്വ ആവാസ വ്യവസ്ഥ

ഇവിടെ കാണപ്പെടുന്ന ജീവികളുടെ കണക്ക് കേട്ടാൽ തന്നെ ഞെട്ടിപ്പോകും. 29 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഇവിടെ 366 ഇനം പക്ഷികൾ, 367 തരത്തിലുള്ള പൂക്കളുള്ള ചെടികൾ, 50 തരം മീനുകൾ, 13 ഇനത്തിലുള്ള പാമ്പുകൾ, പല്ലികൾ, ഉരഗ ജീവികൾ, തുടങ്ങിയവയവയെ ഇവിടെ കാണാം.

PC:Dr. Raju Kasambe

പേരുവന്ന വഴിയും ദേശീയോദ്യാനത്തിന്റെ ചരിത്രവും

പേരുവന്ന വഴിയും ദേശീയോദ്യാനത്തിന്റെ ചരിത്രവും

യഥാർഥത്തിൽ 250 വർഷങ്ങൾക്കു മുൻപാണ് ഇതിന്റെ ചരിത്രം ആരംഭിക്കുന്നത്. ഇന്ന് ഈ വന്യജീവി സങ്കേതത്തിനകത്തുള്ള കേവൽഗേവ് ക്ഷേത്രത്തിൽ നിന്നുമാണ് ഈ സങ്കേതത്തിന് പേരു ലഭിക്കുന്നത്. ശിവനെയാണ് ഇവിടെ ആരാധിക്കുന്നത്.

ഭരത്പൂർ ഭരിച്ചിരുന്ന നഹാരാജാ സുരാജ് മാലിന്റെ കാലത്താണ് ഇവിടുത്തെ രണ്ട് നദികൾക്കിടയിൽ ഒരു ബണ്ട് നിർമ്മിക്കുന്നത്. ഭാൻഗംഗയും ഗംഭീറുമായിരുന്നു ആ രണ്ട് നദികൾ. ബണ്ട് നിർമ്മിച്ചതിനു ശേഷം കാലങ്ങളോളം ഇവിടെ വെള്ളപ്പൊക്കവും മറ്റും ഉണ്ടാകുമായിരുന്നു. അക്കാലങ്ങളിൽ ഒരു വേട്ടയാടല്‍ കേന്ദ്രമായാണ് രാജാവ് ഇതിനെ ഉപയോഗിച്ചിരുന്നത്. താറാവുകളും ഇത്തരത്തിലുള്ള ജീവികളുമായിരുന്നു അന്നത്തെ ഇരകൾ. പിന്നീടിത് എല്ലാവർഷവും നടക്കുന്ന ഒരാചരമായി മാറ്റപ്പെട്ടുവെങ്കിലും 1938 ൽ ലോഡ് വില്ലിങ്ടൺ നടത്തിയ വേട്ടയാടൽ ഏറെ പ്രശസ്തമായിരുന്നു. ഒറ്റദിവസംകൊണ്ട് 4273 പക്ഷികളെയാണ് അദ്ദേഹം വെടിവെച്ചിട്ടതെന്നാണ് കണക്കുകൾ പറയുന്നത്.

പിന്നീട് 1982 ലാണ് ഇതൊരു ദേശീയോദ്യാനമായി മാറ്റപ്പെടുന്നത്.

PC:Dr. Raju Kasambe

1964 ലെ അവസാന വേട്ടയാടൽ

1964 ലെ അവസാന വേട്ടയാടൽ

1982 മാർച്ച് പത്തിനാണ് കേവൽ ദേവിനെ ഒരു ദേശീയോദ്യാനമായി പരഗിണിക്കുന്നത്. അതിനു മുൻപേ ഇതൊരു പക്ഷി വേട്ടയാടൽ കേന്ദ്രമായിരുന്നുവെന്ന് പറഞ്ഞുവല്ലോ. ഭരത്പൂർ മഹാരാജാക്കൻമാരായിരുന്നു ഇവിടെ കാലാകാലങ്ങളായി വേട്ടയാടൽ നടത്തിയിരുന്നത്. 1976 ലമാർച്ച് 13 നാണ് ഇവിടം ഒരു പക്ഷി സങികേതമായി പ്രഖ്യാപിക്കുന്നത്. 1964 ൽ ഇവിടെ വേട്ടയാടുന്നത് നിരോധിച്ചെഹ്കിലും തന്റെ അധികാരം ഉപയോഗിച്ച് 1972 വരെ രാജാവ് ഇവിടെ വേട്ടയാടൽ തുടർന്നു പോന്നു. 1985 ൽ ഇവിടം ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

PC: Sydney Harold Smith

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആഗ്രയിൽ നിന്നും 55 കിലോമീറ്റർ അകലെയും ഭരത്പൂരിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഡൽഹി, ജയ്പൂര‍്, മുംബൈ, വാരണാസി, ലക്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് നേരിട്ട് എത്തിച്ചേരുവാൻ വിമാന സർവ്വീസുകളുണ്ട്.

അടുത്തുള്ള ആകർഷണങ്ങൾ

PC:Anupom sarmah

കാഴ്ചകളേറെ

കാഴ്ചകളേറെ

സ്കൂൾ കുട്ടികൾ മുതൽ ലോകപ്രശസ്തരായ പക്ഷി നിരീക്ഷകരെ വരെ ആകർഷിക്കുന്ന ഇടമാണിത്.എല്ലാ തരത്തിലുമുള്ള ജീവികളുടെ ഒരപൂര്‍വ്വ സങ്കലനമാണ് ഇവിടെയുള്ളത്. മനോഹരമായ പ്രകൃതിയു ചതുപ്പു നിലവും നദികളുടെ സാമീപ്യവും ഒക്കെ ഇവിടം ഫോട്ടോഗ്രാഫർമാരുടെയ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു.

PC:Anupom sarmah

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more