Search
  • Follow NativePlanet
Share
» »ആസാമിലെത്തിയാൽ കറങ്ങിത്തീർക്കാൻ!!

ആസാമിലെത്തിയാൽ കറങ്ങിത്തീർക്കാൻ!!

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. അത് ആസാമാണ്

By Elizabath Joseph

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. അത് ആസാമാണ്. പ്രകൃതി ഭംഗിയോ ആളുകളുടെ ഇടപെടലുകളോ, കാണാനുള്ള സ്ഥലങ്ങളോ അങ്ങനെ എന്തുമായിക്കൊള്ളട്ടെ, ആസാം കഴിഞ്ഞാൽ മാത്രമേ അവിടുത്തെ മറ്റു സ്ഥലങ്ങളൂള്ളൂ എന്നത് സഞ്ചാരികൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യം പോലുമില്ല. എല്ലാത്തിലും വ്യത്യസ്തത സൂക്ഷിക്കുന്ന ഒരുകൂട്ടംആളുകൾ തിങ്ങിപ്പാർക്കുന്ന ആസാമിലെ സ്ഥലങ്ങൾ പെട്ടന്നൊന്നും കണ്ടുതീർക്കുവാനാവില്ല. എന്നാൽ ഒരിക്കലെങ്കിലും ഇവിടെ പോകുവാനിടയയാൽ ഒരിക്കലും ഒഴിവാക്കരുതാത്ത കുറച്ചിടങ്ങൾ പരിചയപ്പെടാം...

ഗുവാഹട്ടി

ഗുവാഹട്ടി

ബ്രഹ്മപുത്ര നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഗുവാഹട്ടി ഇവിടുത്തെ ടൂറിസം ഹബ്ബാണ്. വടക്കു കിഴക്കൻ ഇന്ത്യയിൽ എവിടെ പോകണമെങ്കിലും ഇതുവഴി ഒരിക്കലെങ്കിലും കടക്കേണ്ടി വരുമെന്നത് തീർച്ച.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരം എന്ന നിലയിൽ വിനോദസഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട ഇടം കൂടിയാണിത്.
വിചിത്രങ്ങളായ ആചാരങ്ങളുള്ള ക്ഷേത്രങ്ങൾ, പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലങ്ങൾ, വന്യജീവി സങ്കേതങ്ങൾ, വ്യത്യസ്ത സംസ്കാരങ്ങള്‍, ഒക്കെയാണ് ഗുവാഹത്തിയെ വേറിട്ടു നിർത്തുന്നത്.

PC:Vikramjit Kakati

ആരെയും നിരാശപ്പെടുത്താത്ത ഇടം

ആരെയും നിരാശപ്പെടുത്താത്ത ഇടം

ഏതു തരത്തിലുള്ള സഞ്ചാരികളെയും നിരാശപ്പെടുത്താത്ത അപൂർവ്വം ചില സ്ഥലങ്ങളിലൊന്നുകൂടിയാണ് ഇവിടം. കുടുംബവുമായി വരുന്നവരും കൂട്ടുകാർക്കൊപ്പം ട്രിപ്പടിച്ചെത്തുന്നവരും ഒക്കെ തിരഞ്ഞെടുക്കുന്ന സ്ഥലമാണിത്.

PC:Ujjayan

ഇവിടെ കാണാൻ

ഇവിടെ കാണാൻ

കാസിരംഗ ദേശീയോദ്യാനം, കാമാഖ്യ ക്ഷേത്രം എന്നിവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ

PC:Diganta Talukdar

 ജോർഹട്ട്

ജോർഹട്ട്

പ്രകൃതിഭംഗിയും ചരിത്രവും സംസ്കാരവും ഒരുപോലെ ചേർന്നിരിക്കുന്ന ഇടമാണ് തേസ്പൂരിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ജോർഹട്ട്. ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഒട്ടേറെ സ്ഥലങ്ങൾ ഇവിടെ കാണാം, ലോകത്തിലെ ഏറ്റവും വലി. നദീ ദ്വീപും ഇക്കോളജിക്കൽ ഹോട്ട്സ്പോട്ടുമായ മജൗലി ജോർഹട്ടിൽ നിന്നും 20 കിലോമീറ്റർ അകലെയാണ്. ഏഷ്യിയലെ ആദ്യത്തെ ജിംഖാന ക്ലബും ഇവിടെയാണ്.

PC:Gitartha Bordoloi

ജോർഹട്ടിൽ കാണുവാൻ

ജോർഹട്ടിൽ കാണുവാൻ

മജൗലി തടാകം, ലോക്താക്ക് തടാകം, പുരാതനമായ ക്ഷേത്രങ്ങൾ, ഗിബ്ബൺ വൈൽഡ് ലൈഫ് സാങ്ച്വറി, ജിംഖാന ക്ലബ്, തുടങ്ങിയവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ. ട്രക്കിങ്ങിനു പറ്റിയ ഇടം കൂടിയാണിത്.

PC:PP Yoonus

തേസ്പൂർ

തേസ്പൂർ

രക്തത്തിന്റെ നഗരം എന്നറിയപ്പെടുന്ന ഇവിടെ ആസാമിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്.മഹാഭാരതവുമായി വരെ ബന്ധപ്പെട്ടതാണ് ഈ നഗരത്തിൻറെ ചരിത്രം. ബ്രഹ്മപുത്ര നദിയെ ചുറ്റി സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ ഭംഗി തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനമായും ഇവിടം അറിയപ്പെടുന്നു.

PC:Tezpur4u

തേസ്പൂരിൽ കാണുവാൻ

തേസ്പൂരിൽ കാണുവാൻ

നമേരി ദേശീയോദ്യാനം, അഗ്നിഗർഹ്, ബാമുനി ഹിൽസ്, ജില്ലാ മ്യൂസിയം തുടങ്ങിടയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ

PC:Bishnu Saikia

ദിഗ്ബോയി

ദിഗ്ബോയി

നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ദിഗ്ബോയി ഒറീസ്സയിലെ പുരാതന ഇടങ്ങളിലൊന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഏഷ്യയിലെ ഏറ്റവും ആദ്യത്തെ ഓയിൽ റിഫൈനറിയായിരുന്ന ഇവിടം ഇന്ന് സന്ദർശകരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.

PC:Parthapratim Neog

ദിപു

ദിപു

പ്രകൃതി ഭംഗി ആസ്വദിക്കുക എന്നത് മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിനു ദിപുവിലും യോജിച്ച മറ്റൊരിടമില്ല. 13 ഹെക്ടർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഇവിടുട്ടെ ബോട്ടാണിക്കൽ ഗാർഡൻ നിങ്ങളുടെ പ്രകൃതിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാൻ ഏറ്റവും യോജിച്ച കേന്ദ്രം കൂടിയാണ്.

PC:Mattes

 ഇവിടെ കാണുവാൻ

ഇവിടെ കാണുവാൻ

ബോട്ടാണിക്കൽ ഗാർഡൻ, ജില്ലാ മ്യൂസിയം, അൻവാങ്, ചരിത്രവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

രക്തം കൊണ്ടു ചരിത്രമെഴുതിയ തേസ്പൂരിന്‍റെ കഥ! രക്തം കൊണ്ടു ചരിത്രമെഴുതിയ തേസ്പൂരിന്‍റെ കഥ!

കാട്ടിലെ കല്ലെറിയുന്ന പ്രേതം മുതൽ ആശുപത്രിയിലെ അശരീരി വരെ-പേടിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യ കാട്ടിലെ കല്ലെറിയുന്ന പ്രേതം മുതൽ ആശുപത്രിയിലെ അശരീരി വരെ-പേടിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യ

PC:Gitartha Bordoloi

Read more about: assam north east
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X