» »ചിക്കമഗളൂരിലെ ഭ‌ദ്ര വന്യജീവി സങ്കേതം

ചിക്കമഗളൂരിലെ ഭ‌ദ്ര വന്യജീവി സങ്കേതം

Written By:

കൂർഗ് ജില്ല കഴിഞ്ഞാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പേരുകേ‌ട്ട ഒരു ജില്ല‌യാണ് കർണ്ണാടകയിലെ ചിക്കമഗളൂർ. ചിക്കമഗളൂർ ജില്ലയിലെ ഒരു വന്യജീവി സങ്കേതമാണ് ഭദ്ര വന്യജീവി സങ്കേതം.

മുത്തോടി ഫോറസ്റ്റ്, താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നീ വനപ്രദേശങ്ങളടങ്ങിയതാണ് ഭദ്ര വന്യജീവി സങ്കേതം. പശ്ചിമഘട്ടനിരകളില്‍ സ്ഥിതി ചെയ്യുന്ന ഭദ്ര വന്യജീവി സങ്കേതം ടൈഗര്‍ പ്രൊട്ടക്ഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കടുവ സംരക്ഷണ മേഖല കൂടിയാണ്.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ബാംഗ്ലൂരിൽ നിന്ന് 282 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഭദ്ര വന്യജീവി സങ്കേതത്തിലേക്ക് ചിക്കമഗളൂരിൽ നിന്ന് 38 കിലോമീറ്റർ ദൂരമുണ്ട്.
Photo Courtesy: Yathin S Krishnappa

കടുവാ സങ്കേതം

കടുവാ സങ്കേതം

1998ലാണ് ഭദ്ര വന്യജീവി സങ്കേതം ടൈഗര്‍ പ്രൊട്ടക്ഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി കടുവ സംരക്ഷണകേന്ദ്രമാക്കി പ്രഖ്യാപിച്ചത്.
Photo Courtesy: Dineshkannambadi

ടൂറിസം

ടൂറിസം

ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഭദ്ര വന്യജീവി സങ്കേതം. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന നേച്ചര്‍ ക്യാംപില്‍ പങ്കെടുക്കാനും സഞ്ചാരികള്‍ക്ക് ഇവിടെ അവസരം ലഭിക്കും.
Photo Courtesy: L. Shyamal

ക്യാമ്പിംഗ്

ക്യാമ്പിംഗ്

രാത്രിതാമസക്കാര്‍ക്ക് ടെന്റ് കെട്ടാനുള്ള സാധനസാമഗ്രികളും ഇവിടെ ലഭ്യമാണ്. ട്രക്കിംഗിനും പക്ഷിനീരീക്ഷണത്തിനും റോക്ക് ക്ലൈംബിംഗിനും ബോട്ടിംഗിനും ഇവിടെ സാധ്യതകളുണ്ട്.
Photo Courtesy: balu

ഭദ്ര നദി

ഭദ്ര നദി

ഭദ്ര നദിയുടെ ഉറവിടം കൂടിയാണ് ഈ വനം. ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഭദ്രനദി. പശ്ചിമഘട്ടത്തിലുള്ള കുദ്രെമുഖിന് സമീപത്ത് ഗംഗെമലയില്‍ നിന്നാണ് ഭദ്രനദി ഉത്ഭവിക്കുന്നത്. ഡക്കാണ്‍ പീഠഭൂമിയുടെ തെക്കുവശം മുറിച്ച് കടന്ന് കിഴക്കുഭാഗത്തെക്ക് ഒഴുകുന്ന നദിയാണിത്.
Photo Courtesy: Mike Prince

ഡാം

ഡാം

ഇവിടെവച്ച് ഇത് ഉപനദികളായ സോമവാഹിനി, തടബെഹല്ല, ഒടിരായനഹല്ല, ഹെബ്ബെ എന്നിവയുമായി കൂടിച്ചേരുന്നു. ലക്കാവവലിക്ക് സമീപത്തായാണ് ഭദ്രനദിക്ക് കുറുകെ ഡാം നിര്‍മിച്ചിരിക്കുന്നത്. തുടര്‍ന്ന് ഭദ്രാവതിയിലേക്ക് ഒഴുകുന്ന ഭദ്ര കൂട്‌ലിയില്‍ വച്ച് തുംഗ നദിയുമായി കൂടിച്ചേരുന്നു. ശിവമോഗയ്ക്ക് സമീപമുള്ള ഒരു ചെറുപട്ടണമാണ് കൂട്‌ലി.
Photo Courtesy: balu

ജൈന ബസ്തി

ജൈന ബസ്തി

ചിക്കമഗളൂരു, ഭദ്രാവതി പ്രദേശങ്ങളില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാനപ്പെട്ട കാഴ്ചയാണ് ജൈന ബസ്തി. ഭദ്രാവതിയില്‍ എന്‍ എസ് ടി റോഡിന് സമീപത്തായാണ് ജൈന ബസ്തി സ്ഥിതചെയ്യുന്നത്.
Photo Courtesy: Nikhil Verma

ക്ഷേത്രം

ക്ഷേത്രം

പതിമൂന്നാം നൂറ്റാണ്ടില്‍ ഹൊയ്‌സാലരുടെ ഭരണകാലത്താണ് ലക്ഷ്മി നാരായണ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഭദ്രാവതിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ഇത്. വിഷ്ണുവര്‍ദ്ധന്റെ പൗത്രനായിരുന്ന വീര നരസിംഹനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
Photo Courtesy: friedwater

ശിവ ലിംഗം

ശിവ ലിംഗം

ഭദ്രാവതിയിലെ ഏറ്റവും വലുപ്പമേറിയ ശിവലിംഗമാണിത്. ഭദ്രാവതിയിലെത്തുന്ന സഞ്ചാരികള്‍ ഈ ശിവലിംഗം സന്ദര്‍ശിക്കുക സാധാരണമാണ്.
Photo Courtesy: Dineshkannambadi at English Wikipedia

Please Wait while comments are loading...