Search
  • Follow NativePlanet
Share
» »ഈ ഭദ്രകാളി ക്ഷേത്രവും കോഹിനൂര്‍ രത്നവും തമ്മിലൊരു ബന്ധമുണ്ട്! ചരിത്രം പറയുന്ന സത്യം!

ഈ ഭദ്രകാളി ക്ഷേത്രവും കോഹിനൂര്‍ രത്നവും തമ്മിലൊരു ബന്ധമുണ്ട്! ചരിത്രം പറയുന്ന സത്യം!

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് കോഹിനൂര്‍ രത്നം. രാജ്ഞിയുടെ കിരീടത്തെ അലങ്കരിക്കുന്ന സവിശേഷമായ കോഹിനൂര്‍ രത്നം ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്നും കടത്തിക്കൊണ്ടുപോയതാമെന്നാണ് ചരിത്രം പറയുന്നത്. എലിസബത്ത് രാജ്ഞി മരണശേഷം ചാള്‍സ് രാജാവിന്റെ പത്നിയായ കാമിലയാണ് ഇതിന് അവകാശിയായിരിക്കുന്നത്. എന്നാല്‍ രാജ്യത്തുനിന്നും കൊണ്ടുപോയത് തിരികെ എത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ ഇതിനുള്ള പല ക്യാംപയിനുകളും ആരംഭിച്ചിട്ടുമുണ്ട്.
കോഹിനൂര്‍ രത്നത്തിന്റെ ചരിത്രം നോക്കിയാല്‍ അത് എത്തി നില്‍ക്കുക ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്താണ്. കാകതീയ രാജാക്കന്മാരുടെ കാലത്താണ് ഇത് ഖനനം ചെയ്തതെന്നാണ് പറയുന്നത്.

വാറങ്കല്‍ ഭദ്രകാളി ക്ഷേത്രം

വാറങ്കല്‍ ഭദ്രകാളി ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഭദ്രകളി ക്ഷേത്രങ്ങളിലൊന്നാണ് ആന്ധ്രാ പ്രദേശില്‍ വാറങ്കലില്‍ സ്ഥിതി ചെയ്യുന്ന വാറങ്കല്‍ ഭദ്രകാളി ക്ഷേത്രം. ചാലൂക്യ രാജവംശത്തിലെ പുലകേശിൻ രണ്ടാമൻ രാജാവ് 625-ൽ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ക്ഷേത്രത്തിലെ ചുവരിലെ രേഖകളനുസരിച്ച് വെങ്കി പ്രദേശത്തിനെതിരായ തന്റെ വിജയത്തിന്റെ സ്മരണയ്ക്കായാണ് അദ്ദേഹം ക്ഷേത്രം നിര്‍മ്മിച്ചത്. അങ്ങനെ ഈ പ്രദേശത്തിന്റെ ഭരണം ഏറ്റെടുത്ത അവര്‍ ഭദ്രകാളിയെ അവരുടെ "കുലദേവത" ആക്കുകയും ദേവിയുടെ വിഗ്രഹത്തിന്‍റെ ഇടതു കണ്ണില്‍ കോഹിനൂർ വജ്രം വയ്ക്കുകയും ചെയ്തുവത്രെ.

PC:Warangalite

ഭദ്രകാളി

ഭദ്രകാളി

സ്ത്രീ ശക്തിയുടെ പ്രതീകമായി ആരാധിക്കപ്പെടുന്ന ദേവിയാണ് ഭദ്രകാളി. പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം അതിന്റെ ഭംഗിക കൊണ്ടും ലാളിത്യം കൊണ്ടും പ്രസിദ്ധമാണ്. കാകതീയ കാലത്തെ നിര്‍മ്മാണരീതികളുടെ സ്വാധിനം ക്ഷേത്രത്തിന്റെ പലഭാഗങ്ങളിലായി കാണാം. സൂര്യോദയ സമയത്തും അസ്തമസ സമയത്തും ആ വെളിച്ചത്തില്‍ ക്ഷേത്രത്തിന്റെ ഭംഗി ഇരട്ടിക്കുമെന്നാണ് വിശ്വാസികള്‍ പറയുന്നത്.

PC:Sai Kanth Sharma Kondaveeti -

ദില്ലിയിലേക്ക് കടത്തുന്നു

ദില്ലിയിലേക്ക് കടത്തുന്നു

കാലങ്ങളോളം ഈ വജ്രം ദേവിയുടെ ക്ഷേത്രത്തിലായിരുന്നു. എന്നാല്‍ 1323 ല്‍ ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖൽജി തന്റെ ജനറൽ മാലിക് കഫൂറിന്റെ സഹായത്തോടെ കാകതീയ രാജാക്കാന്മാരെ പരാജയപ്പെടുത്തി പ്രദേശം കീഴടക്കുകയും സ്വത്തുക്കള്‍ കൊള്ളയടിച്ച് ഡല്‍ഹിയിലേക്ക് കടത്തുകയും ചെയ്തു. ഈ കൂട്ടത്തില്‍ കോഹിനൂര്‍ രത്നവും ഉള്‍പ്പെട്ടിരുന്നുവത്രെ. അന്നൊന്നും ഈ രത്നത്തിന് ഒരു പേരുണ്ടായിരുന്നില്ല. അങ്ങനെ ഡല്‍ഹിയില്‍ നിന്നും പല രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും കൈകളിലൂടെ ഈ രത്നം കടന്നുപോയിട്ടുണ്ട്. പിന്നീട് 1526-ൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ പക്കലെത്തി.

PC:Chris 73

തുടരുന്ന സഞ്ചാരം

തുടരുന്ന സഞ്ചാരം

കോഹിനൂര്‍ രത്നം കൈമാറി വന്ന വഴികളെക്കുറിച്ചും പോരാടി നേടിയവരെക്കുറിച്ചം നിരവധി കഥകളുണ്ട്. ബാബറിനു ശേഷം ഷാ ജഹാന്‍ തന്റെ പ്രസിദ്ധമായ മയൂര സിംഹസനത്തില്‍ ഈ രത്നം പതിപ്പിച്ചുവത്രെ. പിന്നീട് ഷാജഹാന്‍റെ മകനായ ഔറംഗസേബ് ലാഹോറില്‍ പണികഴിപ്പിച്ച ബാദ്ശാഹി മസ്ജിദിൽ സൂക്ഷിച്ചു. 1739-ൽ പേര്‍ഷ്യയിലെ നാദിര്‍ഷയുടെ അക്രമണത്തില്‍ കൊള്ളയടിച്ചു കൊണ്ടുപോയ വസ്തുക്കളില്‍ കോഹിനൂർ രത്നവും, മയൂരസിംഹാസനവും ഉണ്ടായിരുന്നുവത്രെ. നാദിര്‍ഷാ ഈ രത്നത്തെ 'കൂഹ് എ നൂര്‍' എന്നു വിളിച്ചുവത്രെ. അതിനു ശേ‌ഷം കോഹിനൂര്‍ രത്നം എന്നിത് അറിയപ്പെടുവാന്‍ തുടങ്ങി.
എന്നാല്‍ ബാബറിന്റെ മകനായ ഹുമയൂണ്‍ അധികാരം നഷ്ടപ്പെട്ട് പേര്‍ഷ്യയില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഇതുണ്ടായിരുന്നുവെന്നും ഭരണം തിരിച്ചുനേടാന്‍ രത്നം പേര്‍ഷ്യന്‍ രാജാവിന് നല്കേണ്ടി വന്നുവെന്നും കഥകളുണ്ട്. എന്നാല്‍ പിന്നീട് ഷാജഹാന്റെ ഭരണമായപ്പോഴേക്കും രത്നം തിരികെ എത്തിയിരുന്നു.

അഫ്ഗാന്‍ വഴി പഞ്ചാബില്‍ നിന്നും രാജ്ഞിയിലെത്തുന്നു

അഫ്ഗാന്‍ വഴി പഞ്ചാബില്‍ നിന്നും രാജ്ഞിയിലെത്തുന്നു

1747 ല്‍ നാദിര്‍ ഷായുടെ മരണശേഷം രത്നം അദ്ദേഹത്തിന്റെ ചെറുമകനും ഭരണാധികാരിയുമായിരുന്ന മിർസ ഷാ രൂഖിന്റെ കൈവശമെത്തി. എന്നാല്‍ 1751-ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, മിർസ ഷാ രൂഖിനെ പരാജയപ്പെടുത്തിയതോടെ രത്നം കൈമാറ്റം ചെയ്തു. പിന്നീടത് 1809-ൽ അഞ്ചാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജയുടെ കൈവശമെത്തി. എന്നാല്‍ തന്റെ അർദ്ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ട് രാജ്യം വിട്ടപ്പോള്‍ അദ്ദേഹം ഈ രത്നം കയ്യില്‍കരുതുകയും . ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടിയപ്പോള്‍
കൈയിലെ കോഹിന്നൂർ രത്നം 1813-ൽ രഞ്ജിത് സിങ്ങിന് കൈമാറികയും ചെയ്തു.രഞ്ജിത് സിങ്ങിന്‍റെ മരണശേഷം ഇത് അദ്ദേഹത്തിന്റെ അഞ്ചു വയസ്സുള്ള മകന്‍ ദുലീപ് സിങ്ങിന്‍റെ പക്കലെത്തി. എന്നാല്‍ 849ല്‍ കമ്പനി പട്ടാളം പഞ്ചാബ് പിടിച്ചടക്കിയപ്പോള്‍ ലാഹോര്‍ ഉടമ്പടി പ്രകാരം കോഹിനൂര്‍ രത്നം ബ്രിട്ടീഷ് രാജ്ഞിയുടെ മുന്നില്‍ സമര്‍പ്പിക്കുകയായിരുന്നു. പിന്നീട് 1877-ൽ വിക്റ്റോറിയ ചക്രവർത്തിനിയായി അധികാരത്തിലേറിയതോടെ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി മാറി.

എലിസബത്ത് രാജ്ഞിയുടെ ഇഷ്ട കൊട്ടാരങ്ങൾ, അത്ഭുത കാഴ്ചകൾ..ബക്കിംഗ്ഹാം മുതൽ വിൻസർ കാസിൽ വരെഎലിസബത്ത് രാജ്ഞിയുടെ ഇഷ്ട കൊട്ടാരങ്ങൾ, അത്ഭുത കാഴ്ചകൾ..ബക്കിംഗ്ഹാം മുതൽ വിൻസർ കാസിൽ വരെ

കോഹിനൂര്‍ രത്നം

കോഹിനൂര്‍ രത്നം

പ്രകാശ പര്‍വതം എന്നാണ് കോഹിനൂര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമാണ് ഇന്ന് കോഹിനൂര്‍ രത്നത്തിനുള്ളത്. എന്നാല്‍ ആദ്യകാലത്ത് 186 1/16 കാരറ്റ് (37.21 ഗ്രാം) തൂക്കം ഇതിനുണ്ടായിരുന്നുവെങ്കിലും കിരീടത്തില്‍ വയ്ക്കുവാനായി ഇന്നത്തെ 21.61 ഗ്രാമിലേക്ക് മാറ്റുകയായിരുന്നു. 1852-ൽ ആയിരുന്നു ഇത്. ആംസ്റ്റർഡാമിൽ വച്ച് വിക്റ്റോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ മേല്‍നോട്ടത്തിലാണ് ഇത് ചെത്തിമിനുക്കിയതെന്നാണ് ചരിത്രം പറയുന്നത്. യുണൈറ്റഡ് കിംഗ്ഡത്തിലെ കിരീട ആഭരണങ്ങളുടെ ഭാഗമായാണ് ഇന്ന് കോഹിനൂര്‍ രത്നം സൂക്ഷിച്ചിരിക്കുന്നത്.

PC:AlinavdMeulen

നാല് അവകാശികള്‍

നാല് അവകാശികള്‍

ഇന്ത്യ മാത്രമല്ല കോഹിനൂര്‍ രത്നത്തിനായി അവകാശമുന്നയിക്കുന്നത്. തങ്ങളുടെ രാജ്യത്തിന്റെ ബാഗമായ ലാഹോറില്‍ നിന്നാണ് രത്നം പോയതെന്നും അതിനാല്‍ തിരികെ നല്കണമെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി യുദ്ധം വഴി കോഹിനൂര്‍ രത്നം അവകാശപ്പെടുത്തിയെന്നാണ് ഇവരുടെ വാദം. തങ്ങളുടെ പക്കല്‍ നിന്നും കബളിപ്പിക്കപ്പെട്ട പോയ രത്നം തിരികെ വേണമെന്നാണ് അഫ്ഗാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയക്കു പുറത്തേയ്ക്ക രത്നം എത്തിച്ചത് പേര്‍ഷ്യന്‍ ഭരണാധികാരിയായ നാദിര്‍ഷാ ആയതിനാല്‍ രത്നത്തിലുള്ള അവകശം ഇറാനും ഉന്നയിക്കുന്നുണ്ട്.

കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നവും അമേരിക്കയിലെ മൂന്ന് ഗോല്‍ക്കോണ്ടകളും!! ഹൈദരാബാദിലെ ഈ ഗോല്‍ക്കോണ്ട അത്ഭുതമാണ്<br />കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നവും അമേരിക്കയിലെ മൂന്ന് ഗോല്‍ക്കോണ്ടകളും!! ഹൈദരാബാദിലെ ഈ ഗോല്‍ക്കോണ്ട അത്ഭുതമാണ്

ബക്കിങ്ഹാം പാലസ്.. ബ്രിട്ടീഷ് രാജവാഴ്ചയുടെ ആസ്ഥാനം.. ഡ്യൂക്കിന്റെ ഭവനം കൊട്ടാരമായി മാറിയ കഥബക്കിങ്ഹാം പാലസ്.. ബ്രിട്ടീഷ് രാജവാഴ്ചയുടെ ആസ്ഥാനം.. ഡ്യൂക്കിന്റെ ഭവനം കൊട്ടാരമായി മാറിയ കഥ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X