Search
  • Follow NativePlanet
Share
» »പട്ടിന്‍റെ നാട്ടിലെ ഭാഗ്യനഗരം ഇതാണ്...

പട്ടിന്‍റെ നാട്ടിലെ ഭാഗ്യനഗരം ഇതാണ്...

പട്ടിന്റെ നഗരമെന്ന പേരിൽ നമുക്ക് കൂടുതൽ പരിചയം കാഞ്ചീപുരത്തെയാണെങ്കിലും അതിനെയും കടത്തിവെട്ടുന്ന ഒരിടമുണ്ട്. പേരിൽ തന്നെ ഭാഗ്യം ഒളിപ്പിച്ചിരിക്കുന്ന ഭഗൽപൂർ. സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇനിയും ഉൾപ്പെട്ടിട്ടില്ല എങ്കിലും ചെന്നെത്തുന്നവരെ നിരാശരാക്കാത്ത ഭഗൽപൂരിന്റെ വിശേഷങ്ങൾ വായിക്കാം....

ഭഗൽപൂർ എന്നാൽ

ഭഗൽപൂർ എന്നാൽ

ഒഡീഷയുടെ ഭാഗ്യനഗരമായ ഭഗൽപൂർ ശരിക്കും ഒരു ഭാഗ്യ നഗരം തന്നെയാണ്. ഭാഗദാത്പുരം എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ഭഗല്‍പൂർ എന്നാൽ നല്ല ഭാഗ്യം എന്നാണ് അർഥം.

PC:555prembhai420

തുറമുഖം പട്ടിന്റെ നഗരമായപ്പോൾ

തുറമുഖം പട്ടിന്റെ നഗരമായപ്പോൾ

ചരിത്രത്തിലേക്ക് നോക്കിയാൽ ഭഗൽപൂർ ആദ്യ കാലങ്ങളിൽ ഒരു തുറമുഖ നഗരമായിരുന്നു എന്നു കാണുവാൻ സാധിക്കും. ഇവിടെ നടത്തിയ പര്യവേഷണങ്ങളില്‍ പഴയകാലത്തെ ബോട്ടുകളും, നാണയങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവ മധ്യേഷ്യയില്‍ നിന്നും, കിഴക്കന്‍ ഏഷ്യയില്‍ നിന്നും എത്തിയവയാണെന്ന് കരുതപ്പെടുന്നു. പിന്നീടാണ് ഇവിടം പട്ടിന്റെ നഗരം എന്ന പേരിൽ പ്രസിദ്ധമാവുന്നത്.

PC:Svarya

ഭഗൽപൂർ സിൽക്ക്

ഭഗൽപൂർ സിൽക്ക്

നൂറ്റാണ്ടുകളായി പട്ടു വ്യവസായത്തിന് പേരുകേട്ട നാടാണ് ഭഗൽപൂർ.പട്ടുനൂല്‍പ്പുഴു വളര്‍ത്തലിലും, സില്‍ക്ക് നിര്‍മ്മാണത്തിലും ഏകദേശം 200 ഓളം വര്‍ഷത്തെ പാരമ്പര്യം ഭാഗല്‍പൂരിനുണ്ട്. തുസ്സാ അഥവാ തുസ്സാര്‍ സില്‍ക്ക് എന്നാണ് ഭാഗല്‍പൂര്‍ സില്‍ക്ക് അറിയപ്പെടുന്നത്.

വിക്രമശില സർവ്വകലാശാല

വിക്രമശില സർവ്വകലാശാല

പുരാതന ഭാരതത്തിലെ പ്രശസ്തമായ സർവ്വകലാശാലകളിലൊന്നാണ് വിക്രമശില സർവ്വകലാശാല. പാല രാജവംശത്തിന്റെ കാലത്ത് നിർമ്മിതമായ ഈ സർവ്വകലാശാല ബുദ്ധമത പഠനത്തിനായിരുന്നു മുൻതൂക്കം നല്കിയിരുന്നത്. പ്രശസ്തമായ നളന്ദ സർവ്വകലാശാലയുടെ നിലവാരം മോശമാകുന്നു എന്നു തോന്നിയപ്പോൾ ധർമ്മപാലൻ രാജാവാണ് ഇത് സ്ഥാപിച്ചത്. അന്നത്തെ സർവ്വകലാശാലയുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഇന്നിവിടെ കാണുവാൻ സാധിക്കുന്നത്.

നളന്ദയുടെ നിലവാരം മോശമായപ്പോള്‍ സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാല

PC:Ayan Sadhu 70

വിക്രമശില സേതു

വിക്രമശില സേതു

ഭഗൽപൂരിൽ ഗംഗാ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പ്രധാനപ്പെട്ട പാലമാണ് വിക്രമശില സേതു. ഇന്ത്യയിലെ മൂന്നാമത്തെ വലിയപാലമാണിത്. എന്‍.എച്ച് 80, എന്‍.എച്ച് 31 എന്നിവ ഗംഗാനദിക്ക് സമാന്തരമായി ഇരുവശങ്ങളിലൂടെയും ഈ പാലം വഴി കടന്ന് പോകുന്നു

PC:Aquib Haque

കാങ്ക-ഇ-ഷബ്സിയ, ഭാഗല്‍പൂര്‍

കാങ്ക-ഇ-ഷബ്സിയ, ഭാഗല്‍പൂര്‍

പുരാതന കാലം മുതൽ തന്നെ ഇവിടുത്തെ മുസ്ലീം മത വിശ്വാസികളുടെ പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നാണ് കാങ്ക-ഇ-ഷബ്സിയ. മതവുമായി ബന്ധപ്പെട്ട പേർഷ്യൻ, അറബി ഭാഷകളിലുള്ള ധാരാളം ഗ്രന്ഥങ്ങൾ ഇവിടെ കാണാം.

PC:555prembhai420

കുപ്പ ഘട്ട്

കുപ്പ ഘട്ട്

ഭഗൽപൂരിൽ ഗംഗയുടെ തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഗുഹയാണ് കുപ്പ ഘട്ട് എന്നറിയപ്പെടുന്നത്. തന്റെ പൂർവ്വ ജന്മത്തിൽ ബുദ്ധൻ താമസിച്ചതാണ് ഈ ഗുഹയെന്നാണ് ബുദ്ധന്റെ അനുയായികൾ വിശ്വസിക്കുന്നത്. കൂടാതെ ഒരു സന്യാസി കാലങ്ങളോളം ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നതായും പറയപ്പെടുന്നു. രാമായണത്തെ ആധാരമാക്കി വരച്ച ധാരാളം ചിത്രങ്ങളും ഒരു പൂന്തോട്ടവും ഇവിടെയുണ്ട്.

സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്

മുഗൾ ചക്രവർത്തിമാരെ പരാജയപ്പെടുത്തിയ രാജാവിന്റെ ശവകുടീരം അഥവാ രണ്ടാം താജ്മഹൽ

ഭൂമിയിലെ നരകമായ കിണർ, സ്തൂപത്തിന്റെ രൂപത്തിലുള്ള ധാന്യശാല..പാട്നയിലെ ചരിത്ര സ്മാരകങ്ങൾ ഇതൊക്കെയാണ്!!

PC:Praveshksingh

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X