» »ശ്രീരാമന് മാന്ത്രികാസ്ത്രം ലഭിച്ച ഇടം

ശ്രീരാമന് മാന്ത്രികാസ്ത്രം ലഭിച്ച ഇടം

Written By: Elizabath

പുരാണകഥകള്‍ അത്ഭുതം തീര്‍ത്ത കുട്ടിക്കാലമുള്ളവരാണ് നാം. രാമനന്റെ വനവാസവും ശ്രീകൃഷ്ണന്റെ കുട്ടിക്കളികളുമെല്ലാം കേട്ട് വളര്‍ന്നപ്പോള്‍ ഈ സ്ഥലങ്ങളെല്ലാ കാണണമെന്ന് എത്രയോ വട്ടം മനസ്സില്‍ കൊതിച്ചിരിക്കുന്നു. ദ്വാരകാപുരിയും മിഥിലയും അയോധ്യയുമെല്ലാ ഓര്‍മ്മകളില്‍ ഇപ്പോഴും സജീവമായിരിക്കും. അത്തരത്തില്‍ കേട്ടുമറന്ന കഥകളിലെ ഒരിടമാണ് ഭണ്‍ഡാദ്ര. രാമനും സീതയുമെല്ലാം വനവാസക്കാലത്ത് സന്ദര്‍ശിച്ച അഗസ്ത്യ ഋഷിയുടെ ആശ്രമമാണിവിടുത്തെ ആകര്‍ഷണം.

ഇന്ത്യയിലെ പ്രശസ്തമായ തീര്‍ഥാടനങ്ങള്‍

ഇന്ത്യയിലെ സപ്താത്ഭുതങ്ങള്‍ അറിയുമോ? ഇന്ത്യയിലെ സപ്താത്ഭുതങ്ങള്‍ അറിയുമോ?

ഭണ്‍ഡാദ്ര

ഭണ്‍ഡാദ്ര

മഹാരാഷ്ട്രയുടെ ഗ്രാമങ്ങളുടെ ഭംഗി ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. നീണ്ടു നിവര്‍ന്നു കിടക്കുന്ന പാടങ്ങളും കൃഷിഭൂമികളും സാധാരണ ആളുകളുമെല്ലാം ചേര്‍ന്ന് മനോഹരമാണ് ഇവിടുത്തെ ഗ്രാമങ്ങള്‍. അത്തരത്തില്‍ തികച്ചും ഗ്രാമീണമായ ഒരിടമാണ് ഭണ്‍ഡാദ്ര.

PC: AkkiDa

ഭണ്‍ഡാദ്രാ തടാകം

ഭണ്‍ഡാദ്രാ തടാകം

മഹാരാഷ്ട്രയിലെ മനോഹരമായ തടാകങ്ങളിലൊന്നാണ് ഭണ്‍ഡാദ്രാ തടാകം. ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഭണ്‍ഡാദ്രാ തടാകത്തിന് ആരാധകര്‍ ഏറെയുണ്ട്.

PC:Bj96

വിത്സണ്‍ ഡാം

വിത്സണ്‍ ഡാം

രാജ്യത്തെ എന്‍ജിനീയറിങിന്റെയും നിര്‍മ്മാണത്തിന്റെയും ഇന്നും നിലനില്‍ക്കുന്ന ഉദാഹരണമാണ് വിത്സണ്‍ ഡാം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഡാമുകളിലൊന്നും ഇതുതന്നെയാണ്.

PC:www.win7wallpapers.com

അഗസ്ത്യ ഋഷിയുടെ ആശ്രമം

അഗസ്ത്യ ഋഷിയുടെ ആശ്രമം

അഗസ്ത്യ ഋഷിയുടെ ആശ്രമം
ഭണ്‍ഡാദ്രാ സന്ദര്‍ശിക്കുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് അഗസ്ത്യ ഋഷിയുടെ ആശ്രമം. രാമനും സീതയുമെല്ലാം വനവാസക്കാലത്ത് സന്ദര്‍ശിച്ച ഇവിടെ വെച്ചാണ് ഋഷി രാമന് രാവണനെ വധിക്കാനുള്ള മാന്ത്രികാസ്ത്രം നല്കിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:www.win7wallpapers.com

രത്തന്‍ഗഡ് കോട്ട

രത്തന്‍ഗഡ് കോട്ട

പ്രകൃതി ഭംഗി മാത്രം പോര ഇത്തിരി സാഹസികയും വേണം എന്നുള്ളവര്‍ക്ക് ട്രക്കിങ്ങാവാം. ഭണ്‍ഡാദ്രയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള രത്തന്‍ഗഡ് കോട്ട ട്രക്കിങ്ങിനു പറ്റിയ സ്ഥലമാണ്.

PC:Ccmarathe

വെള്ളച്ചാട്ടങ്ങള്‍

വെള്ളച്ചാട്ടങ്ങള്‍

മഴക്കാലത്തിനു ശേഷം സജീവമാകുന്ന വെള്ളച്ചാട്ടങ്ങളാണ് ഭണ്‍ഡാദ്രയുടെ മറ്റൊരാകര്‍ഷണം. അംബ്രല്ലാ ഫാള്‍സ്, രന്ധ്വാ എന്നിവയാണ് വെള്ളച്ചാട്ടങ്ങളില്‍ പേരുകേട്ടവ.

PC:Desktopwallpapers

സന്ദര്‍ശിക്കാന്‍ അനുയോജ്യം

സന്ദര്‍ശിക്കാന്‍ അനുയോജ്യം

മഴ കഴിഞ്ഞ് സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്.

PC: AkkiDa

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും 165 കിലോമീറ്റര്‍ അകലെയായാണ് ഭണ്‍ഡാദ്രി സ്ഥിതി ചെയ്യുന്നത്. 42 കിലോമീറ്റര്‍ അകലെയുള്ള ഇഗത്പുരിയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
മുംബൈ-നാസിക് ദേശീയ പാതയില്‍ ഇഗത്പുരി-ഗോട്ടി-ബാരി വഴിയാണ് ഇവിടെ എത്തുന്നത്.

Please Wait while comments are loading...