» »പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയെക്കുറിച്ച് അറിയാമോ?

പുരാവസ്തുവകുപ്പ് പോലും സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയെക്കുറിച്ച് അറിയാമോ?

Written By: Elizabath

കോട്ടകളുടെ കഥകള്‍ മിക്കപ്പോഴും ഭയം സൃഷ്ടിക്കുന്നവയാണ്. ഭൂതങ്ങളും പ്രേതങ്ങളും മിത്തുകളും നിറഞ്ഞ കഥകള്‍ ആരും അറിയാതെ വിശ്വസിച്ചുപോകും. എന്നാല്‍ സാസ്‌കാരിക വകുപ്പിനു കീഴിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പോലും രാത്രികാലങ്ങളില്‍ സന്ദര്‍ശനം വിലക്കിയിട്ടുള്ള കോട്ടയുണ്ടെന്ന് കേട്ടാലോ? അതെ അങ്ങനെയും ഒരിടമുണ്ട്.
രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ ഭാംഗഡ് കോട്ടയുടെ പേടിപ്പിക്കുന്ന കഥകള്‍ ഒന്നറിയാം.

ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്ന്

ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്ന്

ഭയംമൂലം ഗ്രാമീണര്‍ വരെ ഉപേക്ഷിച്ചുപോയ കഥയാണ് ഭാംഗഡ് കോട്ടയുടേത്. ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്ന് എന്ന വിശേഷണം ഈ കോട്ടയ്ക്ക് ഏറെ അനുയോജ്യമാണ്. കൃത്യമായി നിര്‍വ്വചിക്കാനാവാത്ത അസ്വസ്ഥതകളും സംഭവങ്ങളുമാണ് ഇവിടെ എന്നും നടക്കുന്നത്. കോട്ടയ്ക്കുള്ളില്‍ രാത്രികാലങ്ങളിലാണ് ഏറ്റവും പ്രശ്‌നം അനുഭവപ്പെടുന്നത്.
ഭയപ്പെടുത്തുന്ന കോട്ട എന്ന വിശേഷണമാണ് ഇവിടേക്ക് വിനേദസഞ്ചാരികളെ എത്തിക്കുന്നത്. ചരിത്രത്തില്‍ താല്പര്യമുള്ളവരും ഇവിടെ എത്താറുണ്ട്.

PC: Shahnawaz Sid

ഇരുട്ടുവീണാല്‍ പിന്നെ പ്രവേശനമില്ല

ഇരുട്ടുവീണാല്‍ പിന്നെ പ്രവേശനമില്ല

നേരം ഇരുട്ടിക്കഴിഞ്ഞാല്‍ പിന്നെ ഇവിടെ നടക്കുന്നത് എന്താണെന്ന് പറയാന്‍ പറ്റില്ല എന്നാണ് പറയപ്പെടുന്നത്. പ്രകൃതിശക്തികള്‍ക്കും അതീതമായ എന്തൊക്കയോ ഇവിടെ നടക്കുമത്രെ.
കോട്ടയും കോട്ടയോടു ചേര്‍ന്നുള്ള സ്ഥലങ്ങളും സഞ്ചാരികള്‍ക്ക് രാത്രികാലങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്ന് പറഞ്ഞ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സൂര്യോദയത്തിനു മുന്‍പും ശേഷവും ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് കോട്ടയുടെ ഭീകരത മനസ്സിലാവുക.

PC: Shahnawaz Sid

ഇരുട്ടില്‍ എത്തിയാല്‍?

ഇരുട്ടില്‍ എത്തിയാല്‍?

ഇരുട്ടില്‍ ഇവിടെ എത്തിയാല്‍ പിന്നെ എന്താണ് ഉണ്ടാലുകയെന്ന് പറയാന്‍ പറ്റില്ലത്രെ. ആരോ തങ്ങളെ എപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലും കട്ടികൂടിയ വായുവുമൊക്കെ ഇവിടെ അനുഭവിക്കാന്‍ കഴിയും. ഇക്കാരണങ്ങളാല്‍ തന്നെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ രാത്രികാലങ്ങളില്‍ പ്രവേശനം വിലക്കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ തങ്ങിയിട്ടുള്ളവരെ കാണാതാവുകയോ ഇല്ലാത്തവര്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടുണ്ട്.

PC: Shahnawaz Sid

 പ്രേതനഗരത്തിലെ അനാഥ കോട്ട

പ്രേതനഗരത്തിലെ അനാഥ കോട്ട

ഒരിക്കല്‍ ജനവാസമുണ്ടായിരുന്ന ഒരിടമായിരുന്നുവത്രെ കോട്ടയും പരിസര പ്രദേശങ്ങളും. പിന്നീട് എപ്പോഴോ തുടര്‍ച്ചയായുണ്ടായ ദുരന്തങ്ങളെത്തുടര്‍ന്ന് ഇങ്ങനെ ആയതാണത്രെ.

PC: Shahnawaz Sid

 ഭംഗിയേറിയ കോട്ടകളിലൊന്ന്

ഭംഗിയേറിയ കോട്ടകളിലൊന്ന്

കോട്ടകളുടെ നാടായ രാജസ്ഥാനിലെ ഏറ്റവും ഭംഗിയുള്ള കോട്ടകളിലൊന്നായിരുന്നുവത്രെ ഭാംഗഡ് കോട്ട. ക്ഷേത്രങ്ങളും കൊട്ടാരങ്ങളും അതിമനോഹരമായ മാളികകളുമൊക്കെ ഇവിടെ ഉണ്ടായിരുന്നു. ഇതിന്റെ ഒക്ക അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാന്‍ സാധിക്കും.

PC: A Frequent Traveller

ശാപംകിട്ടിയ കോട്ട

ശാപംകിട്ടിയ കോട്ട

മാന്ത്രിക വിദ്യയില്‍ അഗ്രഗണ്യനായ മന്ത്രവാദി ബാഗ്രയിലെ രാജകുമാരിയു
വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നാല്‍ രാജകുമാരിയെ വിവാഹം കഴിക്കാന്‍ നിരവധി രാജകുടുംബാംഗങ്ങളില്‍ നിന്നും ആലോചനകള്‍ വന്നിരുന്നു. ഒരു ദിവസം സുഹൃത്തുക്കളുമായി പുറത്ത് പോയ രാജകുമാരിയെ മന്ത്രവാദി കാണുകയും ചെയ്തു. അത്തര്‍ വാങ്ങുന്നതിനായി എത്തിയ രാജകുമാരിയെ വശീകരിച്ച് വശത്താക്കുകയും ചെയ്തു. അത്തറിന് പകരം വശീകരണ മന്ത്രം കലര്‍ത്തിയ പാനീയം മന്ത്രവാദി രാജകുമാരിക്ക് നല്‍കി. രാജകുമാരി ഇത് കുടിക്കാന്‍ നിര്‍ബന്ധിതയാവുകയും ചെയ്തു. എന്നാല്‍ മന്ത്രവാദിയുടെ തന്ത്രം മനസ്സിലാക്കിയ രാജകുമാരി ആ പാത്രം തൊട്ടടുത്തുണ്ടായിരുന്ന പാറക്കല്ലിലേക്ക് എറിഞ്ഞു. വശീകരണ മന്ത്രമായതിനാല്‍ അത് ചെന്ന് പതിച്ച പാറക്കല്ലും മന്ത്രവാദിയുടെ നേരെ ഉരുളാന്‍ തുടങ്ങി. അവസാനം പാറക്കല്ല് അയാളെ ഇല്ലാതാക്കി. എന്നാല്‍ മരിക്കുന്നതിനു മുന്‍പ് ബാഗ്ര വൈകാതെ തന്നെ നശിപ്പിക്കപ്പെടുമെന്നും മനുഷ്യവാസത്തിന് പറ്റിയ സ്ഥലമല്ലാതായി മാറുമെന്നും ശപിച്ചു. തുടര്‍ന്ന്, കോട്ട വടക്കു നിന്ന് മുഗളന്‍മാര്‍ ആക്രമിക്കുകയും, നഗരം പിടിച്ചെടുക്കുകയും ചെയ്തു. അക്കാലത്ത് കോട്ട നഗരത്തില്‍ 10,000 ആള്‍ക്കാര്‍ താമസിച്ചിരുന്നു. കോട്ടക്കകത്ത് ഉണ്ടായിരുന്നവര്‍ രാജകുമാരിയും രാജ്ഞിയും ഉള്‍പ്പടെ എല്ലാവരും വധിക്കപ്പെട്ടു. എന്നാല്‍ ഇന്നും പലരും വിശ്വസിക്കുന്നു മാന്ത്രികന്റെ ശാപം നിമിത്തമാണ് ഇത് സംഭവിച്ചതെന്ന്. മാത്രമല്ല രാജകുമാരിയുടേയും മാന്ത്രികന്റേയും പ്രേതം ഇന്നും കോട്ടക്കുള്ളില്‍ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് വിശ്വാസം.

PC: Shahnawaz Sid

നിഴല്‍ വരുത്തിയ ശാപം

നിഴല്‍ വരുത്തിയ ശാപം

അക്കാലത്തെ ഭരണാധികാരിയായിരുന്ന മാധോ സിങ് ആണ് ഭാംഗഡ് കോട്ട പണികഴിപ്പിച്ചത്. കോട്ടയുടെ നിര്‍മ്മാണത്തിനു മുന്‍പ് ഇവിടെ ജീവിച്ചിരുന്ന യോഗിയായിരുന്ന ബാലനാഥില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് അദ്ദേഹം കോട്ട പണിതത്. കോട്ടയുടെ നിഴല്‍ തന്റെ ഭവനത്തിന്റെ മേല്‍ ഒരിക്കലും വീഴരുതെന്നും അങ്ങനെ സംഭവിച്ചാല്‍ അത് കോട്ടയുടെയും പട്ടണത്തിന്റെയും നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വന്ന മാധോ സിങിന്റെ പിന്തുടര്‍ച്ചക്കാര്‍ ഇതൊന്നുമറിയാതെ കോട്ടയുടെ വലുപ്പം വര്‍ധിപ്പിക്കുകയും യോഗിയുടെ വാക്കുപോലെ കോട്ടയും പട്ടണവും നശിപ്പിക്കപ്പെടുകയും ചെയ്തു.

PC: Shahnawaz Sid

ഭാംഗഡിലെത്താന്‍

ഭാംഗഡിലെത്താന്‍

രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഭാംഗഡ് സരിസ്‌കാ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ആല്‍വാറാണ് അടുത്തുള്ള ടൗണ്‍. ഇവിടെനിന്നും 90 കിലോമീറ്ററാണ് കോട്ടയിലെത്താന്‍ വേണ്ടത്.

Read more about: rajasthan forts

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...