» » ലക്ഷക്കണക്കിന് വര്‍ഷം മുന്‍പ് ആദിമ മനുഷ്യര്‍ താമസിച്ചിരുന്ന ഗുഹകള്‍!!

ലക്ഷക്കണക്കിന് വര്‍ഷം മുന്‍പ് ആദിമ മനുഷ്യര്‍ താമസിച്ചിരുന്ന ഗുഹകള്‍!!

Written By: Elizabath

ഒന്‍പതിനായിരം വര്‍ഷം പഴക്കമുള്ള ഗുഹാ ചിത്രങ്ങള്‍...ഇവിടെ ജീവിച്ചിരുന്നവര്‍ ഒരു ലക്ഷം വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ഹോമോ ഇറക്ടസ് എന്ന വിഭാഗത്തിലുണ്ടായിരുന്ന ആദിമ മനുഷ്യരും... പറഞ്ഞു വരുന്നത് ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ആദിമനുഷ്യരെക്കുരിച്ചോ മായന്‍ വിഭാഗത്തെക്കുറിച്ചോ അല്ല!
ഇന്ത്യയില്‍ മനുഷ്യവാസത്തിന്റെ ഇതുവരെയുള്ള ഏറ്റവും പഴയ അടയാളങ്ങള്‍ ഉള്ള ഒരു ഗുഹയുടെ വിശേഷങ്ങളാണിത്.
എന്‍സൈക്ലോപീഡിയ ഓഫ് ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച ഇതൊരു അപൂര്‍വ്വ സൂചനയാണ്. വേട്ടയാടുന്നവരില്‍ നിന്നും തുടങ്ങി കൂട്ടമായി ജീവിക്കുവാനും സാംസ്‌കാരികമായി ഉയരുവാനും കൃഷിയും തങ്ങള്‍ക്കതീതമായ ശക്തികളെ ആരാധിക്കുവാനും തുടങ്ങിയ മനുഷ്യന്റെ പരിണാമത്തിലേക്കുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള ഒരു വെളിച്ചം വീശല്‍.
മനുഷ്യന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വെളിപ്പെടുത്തുന്ന, ലോക ശ്രദ്ധയാകര്‍ഷിച്ച ഭീംബട്ക ശിലാഗൃഹങ്ങളുടെ വിശേഷങ്ങള്‍

മനുഷ്യവാസത്തിന്റെ ആദ്യ അടയാളങ്ങള്‍

മനുഷ്യവാസത്തിന്റെ ആദ്യ അടയാളങ്ങള്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മനുഷ്യവാസത്തിന്റെ ആദ്യ അടയാളങ്ങള്‍ ഉള്ള ശിലാഗൃഹങ്ങളാണ് ഭീംബട്ക
ശിലാഗൃഹങ്ങള്‍..ഏറ്റവും പുരാതനമായ ഇവിടുത്തെ ശിലായുഗത്തിലെ ഗുഹാചിത്രങ്ങള്‍ക്ക് ഒന്‍പതിനായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയിലെ മനുഷ്യവാസത്തിന്റെ ആദിമ ഏടുകളിലേക്ക് വെളിച്ചം വീശുന്നവയാണ് മഹാരാഷ്ട്രയിലെ റെയ്‌സണ്‍ ജില്ലയിലെ ഭീംബട്കയിലെ ശിലാഗൃഹങ്ങള്‍

PC:Bernard Gagnon

യുനസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്

യുനസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റ്

അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വിധേയമായ സ്ഥലമാണ് ഭീംബട്കയിലെ ശിലാഗൃഹങ്ങള്‍. അതിനാല്‍ത്തന്നെ യുനസ്‌കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിലും ഈ സ്ഥലം ഇടംനേടിയിട്ടുണ്ട്.

PC:Vijay Tiwari09

ഏഴു മലകളും 750 ശിലാഗൃഹങ്ങളും

ഏഴു മലകളും 750 ശിലാഗൃഹങ്ങളും

ബിംബേട്കയിലെ ശിലാഗൃഹങ്ങള്‍ ഉള്‍പ്പെട്ട യുനസ്‌കോയുടെ ലോക പൈതൃക സ്ഥാനം ഏകദേശം പത്തു കിലോമീറ്ററോളം ദൂരത്തില്‍ പരന്നു കിടക്കുന്ന ഒന്നാണ്.

PC:Ankurmaury

ശിലാഗൃഹങ്ങളിലെ അടയാളങ്ങള്‍

ശിലാഗൃഹങ്ങളിലെ അടയാളങ്ങള്‍

മനുഷ്യചരിത്രത്തിന്‍രെ പല ഘട്ടങ്ങളിലേക്കും വെളിച്ചം വീശുന്നവയാണ് ഇവിടുത്തെ പല കാഴ്ചകളും. ഇവിടുത്തെ 750 ശിലാഗൃഹങ്ങലിയായി വ്യത്യസ്തമായ കാഴ്ചകള്‍ കാണുവാന്‍ നമുക്ക് സാധിക്കും. ഇവിടുത്തെ ചില ഗുഹകളില്‍ ഹോമോ ഇറക്ടസ് എന്ന ആദിമമനുഷ്യന്‍ താമസിച്ചിരുന്നതായി കണ്ടെത്തലുകള്‍ പറയുന്നു. മറ്റിടങ്ങളില്‍ ഗുഹാ ചിത്രങ്ങളും കാണാം.

PC:Suyash Dwivedi

പേരുവന്ന വഴി

പേരുവന്ന വഴി

ഈ സ്ഥലത്തിന് ഭീംബേട്ക എന്ന പേരു വന്നത് മഹാഭാരതത്തിലെ ഭീമനില്‍ നിന്നുമാണ്. ഭീമന്‍ ഇരുന്നിരുന്ന സ്ഥലം എന്നാണ് ഇതിന്റെ അര്‍ഥം.

PC:Suyash Dwivedi

എവിടെയാണിത്

എവിടെയാണിത്

ഭീംബട്ക റോക്ക് ഷെല്‍ട്ടേഴ്‌സ് അഥവാ ശിലാ ഗൃഹങ്ങള്‍ സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലെ റെയ്‌സണ്‍ ജില്ലയിലാണ്. വിന്ദ്യ മലനിരകളുടെ ഒരറ്റത്തായാണ് ഇതുള്ളത്.
ഏഴുമലകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. വിനായക, ബോരന്‍വാലി, ലഖാ ജുവാര്‍, ജോണ്‍ട്ര, മുനി ബബാകി പഹാരി എന്നിവയാണവ. ചുറ്റോടുചുറ്റും പച്ചപ്പുകൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ഇവിടം പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പ്രകൃതി വിഭവങ്ങളുടെ കാര്യത്തിലും ഏറെ സമ്പന്നമാണ്.

PC: solarisgirl

ഓഡിറ്റോറിയം കേവ്

ഓഡിറ്റോറിയം കേവ്

ഇവിടുത്തെ നിരവധി ശിലാഗൃഹങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഓഡിറ്റോറിയം കേവ്.
ഭീംബട്കയിലെ ഏറ്റവും വലുതും പ്രാധാന്യമുള്ളതുമാണ് ഈ ഓഡിറ്റോറിയം കേവ്. ഗോഥിക് നിര്‍മ്മാണ ശൈലിയോട് സാമ്യമുള്ള കവാടങ്ങളും കത്തീഡ്രലിനോട് സമാനമായ രൂപവും ഒക്കയാണ് ഇതുനുള്ളത്.
ഇവിടെ എന്തെങ്കിലും തരത്തിലുള്ള ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഇവിടെ നടന്നതായി അറിവില്ല. ചീഫ്‌സ് റോക്ക് എന്നും കിങ്‌സ് റോക്ക് എന്നും അവിടം അറിയപ്പെടുന്നു.

PC:Sanmarga Mitra

ഗുഹാ ചിത്രങ്ങള്‍

ഗുഹാ ചിത്രങ്ങള്‍

ഇവിടുത്തെ പാറക്കൂട്ടങ്ങളും ഗുഹകളും ഒക്കെ ധാരാളം ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചില ചിത്രങ്ങള്‍ക്കു ഏകദേശം മൂവായിരത്തോളം വര്‍ഷം വരെ പഴക്കം കണക്കാക്കുന്നുണ്ട്. പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പാറയുടെ ഉള്ളിലേക്ക് കടത്തി അമര്‍ത്തി
വരച്ചിരിക്കുന്ന രീതിയിലാണ് ഇവിടുത്തെ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കുക.

PC:Suyash Dwivedi

സൂ റോക്ക്

സൂ റോക്ക്

പ്രത്യേകതകള്‍ ധാരാളമുള്ള മറ്റൊരു പാറയാണ് സൂ റോക്ക് എന്നറിയപ്പെടുന്നത്. ഇതില്‍ ആന, കാട്ടുപോത്ത് മാന്‍ തുടങ്ങിയ ജീവികളുടെ ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. മയിലും പാമ്പും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനു തൊട്ടടുത്തുള്ള മറ്റൊരു ഭിത്തിയില്‍ കാണാം. വേട്ടക്കാരുടെയും അമ്പിന്റെയും വില്ലിന്റെയും വാളുകളുടെയും പരിചകളുടെയും എല്ലാം ചിത്രങ്ങള്‍ ഈ ഗുഹകളില്‍ കാണാം. ഏതാണ്ട് വ്യത്യസ്തമായ ഏഴു കാലഘട്ടങ്ങളാണ് ചരിത്രകാരന്‍മാര്‍ ഇവിടെ നിന്നും കണ്ടെടുത്ത ഗുഹാചിത്രങ്ങള്‍ക്കുള്ളത്.

PC:Vijay Tiwari

ഫ്രാന്‍സുമായുള്ള സാദൃശ്യം

ഫ്രാന്‍സുമായുള്ള സാദൃശ്യം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള ആദിമമനുഷ്യരുടെ തെളിവുകളുമായി ഏറെ ചേര്‍ന്നു പോകുന്നവയാണ് ഭീംബട്ക ശിലാഗൃഹങ്ങള്‍ക്കുള്ളത്.
ഓസ്‌ട്രേലിയയിലെ കകടു ദേശീയോദ്യാനം, കലഹാരി മരുഭൂമിയിലെ ആദിമ മനുഷ്യരുടെ ഗുഹാചിത്രങ്ങള്‍, ഫ്രാന്‍സിലെ അപ്പര്‍ പാലിയോലിഥിക് കാലത്തെ ലസ്‌കാ ഗുഹാ ചിത്രങ്ങള്‍ തുടങ്ങിയവയുമായി ഇവിടുത്തെ ചിത്രങ്ങള്‍ക്ക് വളരെയധികം സാമ്യമുള്ളതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

PC:wikimedia

അല്പം ചരിത്രം

അല്പം ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്തെ ഉദ്യോഗസ്ഥനായിരുന്ന ഡബ്ല്യു. കിന്‍കെയ്ഡ് എന്ന ഉദ്യോഗസ്ഥനാണ് ഭീംബട്ക ശിലാഗൃഹങ്ങളെക്കുറിച്ച് 1888 ല്‍ ഒരു പഠനത്തില്‍ പരാമര്‍ശിക്കുന്നത്. ബോജ്പൂര്‍ തടാകത്തിനു സമീപത്തുള്ള ആദിവാസികളില്‍ നിന്നുമായിരുന്നു അദ്ദേഹത്തിന് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അന്ന് അദ്ദേഹം ഇതിനെ ബുദ്ധമതക്കാരുമായി ബന്ധപ്പെട്ട ഇടമായാണ് കണക്കാക്കിയിരുന്നത്. ഭീംബട്ക
ശിലാഗൃഹങ്ങളെക്കുറിച്ച് ആദ്യമായി പരാമര്‍ശിക്കുന്ന വ്യക്തിയും ഇദ്ദേഹമാണ്.

PC:Vijay Tiwari09

ആര്‍ക്കിയോളജിക്കല്‍ സന്ദര്‍ശനം

ആര്‍ക്കിയോളജിക്കല്‍ സന്ദര്‍ശനം

സി.എസ്. വാക്കന്‍കാര്‍ എന്നു പേരായ ആളാണ് ഇവിടം സന്ദര്‍ശിക്കുന്ന ആദ്യത്തെ ആര്‍ക്കിയോളജിസ്റ്റ്. ചരിത്രാതീത കാലവുമായി ഈ സ്ഥലത്തിനുള്ള ബന്ധം കണ്ടെത്തുന്നതും അദ്ദേഹമാണ്. സ്‌പെയിനിലും ഫ്രാന്‍സിലും കണ്ടെത്തിയിട്ടുള്ള ശിലാഗൃഹങ്ങളുമായി ഇവയ്ക്കുള്ള സാമ്യം ആദ്യം കണ്ടെത്തിയതും അദ്ദേഹമാണ്.

PC:Dinesh Valke

1970

1970

ധാരാളം പുരാവസ്തു ഗവേഷകര്‍ ഇവിടം സന്ദര്‍ശിച്ചെങ്കിലും 1970 ല്‍ മാത്രമാണ് ഇതിന്റെ പ്രാധാന്യവും പ്രത്യേകതകളും ഒക്കെ പുറംലോകം അറിയുന്നത്. 750 ശിലാഗൃഹങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തുന്നതും ഈ സമയത്താണ്.

PC: wikipedia

ശിലായുഗം മുതല്‍

ശിലായുഗം മുതല്‍

ഇവിടുത്തെ ചിത്രങ്ങളും ഗുഹകളും നിര്‍മ്മിതികളും ഒക്കെ പരിശോധിച്ചതിന്റെ വെളിച്ചത്തില്‍ മനസ്സിലായ പ്രധാന കാര്യമാണ് ഇവിടെ തുടര്‍ച്ചയായുണ്ടായിരുന്ന ആളുകളുടെ സമ്പര്‍ക്കം.
ശിലായുഗത്തില്‍ തുടങ്ങി കല്ലുകള്‍ ആയുധമാക്കി ഉപയോഗിച്ച് പിന്നീട് മിസോലിതിക് ഘട്ടം വരെ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നാണ് ഇവിടുത്തെ പഠനങ്ങള്‍ പറയുന്നത്.

PC:Dinesh Valke

ലോകത്തിലെ ഏറ്റവും പഴയ കല്‍ചുവരുകള്‍

ലോകത്തിലെ ഏറ്റവും പഴയ കല്‍ചുവരുകള്‍

ലോകത്തില് ഇന്ന് കണ്ടെടുക്കപ്പെട്ടിരിക്കുന്ന കല്‍ ചുവരുകളും നിലങ്ങള്‍ അഥവാ തറ ഇവിടുത്തെയാണത്രെ.

PC:Dinesh Valke

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഇവിടം 1990 ലാണ് സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നത്. ഏകദേശം 1892 ഹെക്ടര്‍ സ്ഥലമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ഇവിടെയുള്ളത്. 100 ലാണ് യുനസ്‌കോ ഇവിടം ലോക പൈതൃക സ്ഥാനമായി പ്രഖ്യാപിക്കുന്നത്.

PC:Michael Gunther


 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മധ്യപ്രദേശിലെ റെയ്‌സണ്‍ ജില്ലയിലാണ് ഭീംബട്ക ശിലാഗൃഹങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഭോപ്പാലില്‍ നിന്നും 45 കിലോമീറ്ററും ഒബേഡുള്ളഗംഗ് എന്ന നഗരത്തില്‍ നിന്നും ഇവിടേക്ക് 9 കിലോമീറ്ററുമാണ് ദൂരം. ബോജ്പൂരില്‍ നിന്നും 25 കിലോമീറ്ററാണ് ഈ ശിലാഗൃഹങ്ങളിലേക്ക് ഉള്ളത്.

Read more about: history madhya pradesh

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...