Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം

ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം

അപ്പർ ലേക്ക് എന്നറിയപ്പെടുന്ന ഭോജ്താൽ തടാകത്തിന്‍റെ വിശേഷങ്ങളിലേക്ക്...

തടാകങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ തടാകം...ഒരു നഗരത്തെ രണ്ടായി വിഭജിച്ച്, ചരിത്രത്തെ തന്നെ മാറ്റിയ ഇടം. ഭോപ്പാലിലെ ഭോജ്താൽ തടാകം സന്ദര്‍ശകരുടെ അതിശമായി മാറുന്ന കഥകളൊരുപാടുണ്ട്. നഗരത്തിനു കുടിവെള്ളം നല്കുന്ന ഭോജ്താൽ തടാകം ഒരേ സമയം ഭോപ്പാലിന്റെ ശക്തിയും ചരിത്രവും പറയുന്ന ഇടവും കൂടിയാണ്. അപ്പർ ലേക്ക് എന്നറിയപ്പെടുന്ന ഭോജ്താൽ തടാകത്തിന്‍റെ വിശേഷങ്ങളിലേക്ക്...

തടാകങ്ങളുടെ നാട്

തടാകങ്ങളുടെ നാട്

തടാകങ്ങളുടെ നാടാണ് ഭോപ്പാൽ. പ്രകൃതി ദത്തവും കൃത്രിമവുമായ നൂറുകണക്കിന് തടാകങ്ങൾകൊണ്ട് സമ്പന്നമായ ഇടം. ഇന്നും മുഴുവനായും ഉയർത്തെണീക്കുവാൻ കഴിയാത്ത വിധത്തിൽ നഗരത്തെ അതിന്റെ ചരിത്രം വേട്ടയാടുന്നുണ്ടെങ്കിലും ഇവിടുത്തെ കാഴ്ചകൾ ഇതിനെയെല്ലാം മാറ്റിമറിക്കുവാൻ പോന്നതാണ്. ഭോപ്പാൽ കാഴ്ചകൾ ഒരുപാടുണ്ടെങ്കിലും അതൽ ഏറ്റവും പ്രധാനി നഗരത്തെ തന്നെ രണ്ടായി വിഭജിക്കുന്ന ഭോജ്താൽ തടാകം തന്നെയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നാണ് ഇത്. ഭോപ്പാൽ നഗരത്തിലെ ജനങ്ങൾക്ക് കുടിവെള്ളം നല്കുന്ന, അവരുടെ ജീവിതത്തിന്റെ തന്നെ പ്രധാന ഭാഗമാണ് ഇത്.

PC:Wpsid123

നഗരത്തിനൊപ്പമുണ്ടായ തടാകം

നഗരത്തിനൊപ്പമുണ്ടായ തടാകം

ഭോപ്പാൽ നഗരത്തോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ട ചരിത്രമാണ് ഭോജ്താൽ തടാകത്തിന്‍റേതും. ഭോപ്പാൽ നഗരം തന്നെ സ്ഥാപിച്ച രാജാ ഭോജയാണ് ഈ തടാകത്തിന്റെ സൃഷ്ടിക്കും പിന്നിൽ. ഒരിക്കല്‍ ത്വക്ക് രോഗം കൊണ്ട് വലഞ്ഞ് രാജാവ് അത് മാറുവാനായി രാജ്യമെങ്ങും മരുന്നന്വേഷിച്ച് നടന്നുവെങ്കിലും ഫലപ്രദമായ ഒന്നും കിട്ടിയില്ല. നിരവധി വൈദ്യന്മാർ പല പരീക്ഷണങ്ങൾ നടത്തിയിട്ടും ഒന്നു ഫലം കണ്ടില്ല. ഒരിക്കല്‍ ഒരു സന്യാസിയെത്തി 365 പോഷക നദികൾ തമ്മിൽ ചേരുന്ന ഇടത്ത് അണ കെട്ടി അവിടെ കുളിച്ചാൽ അദ്ദേഹത്തിന്‍റെ രോഗം മാറുമെന്ന് പ്രവചിച്ചു. ഇതനുസരിച്ച് ഭോപ്പാലിൽ നിന്നും 32 കിലോമീറ്റർ അകലെ ബേത്വാ നദിയുടെ തീരത്ത് അവർ അണകെട്ടുവാൻ ഒരു സ്ഥലം കണ്ടെത്തി. എന്നാൽ 359 നദികളെ മാത്രമേ അവർക്ക് കണ്ടെത്തുവാനായുള്ളൂ. ഒടുവിൽ രാജാവിന്റെ പടത്തലവൻ ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദിയുടെ രഹസ്യം കൂടി കണ്ടെത്തി അതിനെ ഈ നദികളുമായി ചേർത്തതോടെ പ്രശ്നത്തിനു പരിഹരമായി. അങ്ങനെ 365 നദികൾ തമ്മിൽ ചേർന്ന സ്ഥാനത്ത് അണകെട്ടി. അവിടെകുളിച്ചപ്പോൾ രാജാവിന്റെ രോഗം പൂർണ്ണമായും മാറി എന്നാണ് വിശ്വാസം.

PC:Priyanka1tamta

അപ്പർ ലേക്ക് ഭോജ്താൽ തടാകമാകുന്നു

അപ്പർ ലേക്ക് ഭോജ്താൽ തടാകമാകുന്നു

കോലാൻസ് നദിയിൽ തടകെട്ടിയതിന്റെ ഭാഗമായാണ് ഭോജ്താൽ തടാകം രൂപം കൊള്ളുന്നത്. ആദ്യ കാലങ്ങളിൽ അപ്പർ ലേക്ക് അഥവാ ബഡാ തലാവ് എന്നായിരുന്നു ഇതിന്റെ പേര്. പിന്നീട് 2001 ൽ രാജാ ഭോജയുടെ ബഹുമാനാർഥം ഇതിൻറെ പേര് മാറ്റുകയായിരുന്നു. 32 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ ഭാഗമായുള്ളത്.

PC:Veer kamal

നഗരത്തെ വളർത്തിയ തടാകം

നഗരത്തെ വളർത്തിയ തടാകം

ഭോപ്പാൽ നഗരം ഇന്നു കാണുന്ന രീതിയിൽ വളർന്നു വന്നത് ഈ തടാകത്തിനു ചുറ്റുമായാണ്. ഇവിടുള്ളവർ വിശ്വാസപരമായും സാംസ്കാരികപരമായും ഇതിനോട് ഏറെ ചേർന്നാണ് നിലകൊള്ളുന്നത്. കുടിവെള്ളത്തിനായി പോലും നഗരം ആശ്രയിക്കുന്നത് ഭോജ്താലിനെയാണ്. ഗണേശ ചതുർഥി പോലെയുള്ള ആഘോഷങ്ങളുടെ സമയത്ത് വിഗ്രഹത്തെ ഒഴുക്കുന്നതും ഇവിടെയാണ്. ഇത് കൂടാതെ ഷാ അലിഷാ റഹ്മത്തുള്ള എന്ന സൂഫിയുടെ ഖബറിടവും തടാകത്തോട് ചേർന്നു സ്ഥിതി ചെയ്യുന്നു.
PC:Sanyam Bahga

കയാക്കിങ്ങും പാരാസെയ്ലിങ്ങും

കയാക്കിങ്ങും പാരാസെയ്ലിങ്ങും

തടാകത്തിന്റെ ഭംഗി മാത്രമല്ല, ഇവിടുത്തെ ജല വിനോദങ്ങളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. നാഷണൽ സെയ്ലിങ് സ്കൂളിന്‍റെ ബോട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ സാഹസിക വിനോദങ്ങൽ കയാക്കിങ് മുതൽ കയനോയിങ്, റാഫ്ടിങ്ങ്, വാട്ടർ സ്കീയിങ്, പാരാസെയ്ലിങ് വരെ ഇവിടെ എത്തുന്നവർക്ക് ആസ്വദിക്കുവാന്‍ സൗകര്യമുണ്ട്. വിവിധ തരത്തിലുള്ള ബോട്ടുകളിൽ തടാകത്തിലൂടെ ചുറ്റിയടിക്കുവാനും ഇവിടെ സൗകര്യമുണ്ട്.

PC:Abhishek727

വൻവിഹാർ ദേശീയോദ്യാനം

വൻവിഹാർ ദേശീയോദ്യാനം


ഭോജ്താൽ തടാകത്തിന്റെ തെക്കു പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വൻവിഹാർ ദേശീയോദ്യാനമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. തടാകത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇടമായതിനാൽ ജൈവ വൈവിധ്യത്തിന്‍റെ കാര്യത്തിൽ ഇവിടം സമ്പന്നമാണന്ന് പറയാതെ വയ്യ. 1983-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്. 4.45 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഇതിന്റെ വിസ്തൃതി.

PC:Arpitargal1996

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഭോപ്പാൽ നഗരം വളർന്നു വന്നിരിക്കുന്നത് ഈ തടാകത്തിനു ചുറ്റുമായാണ്. നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തായാണ് തടാകമുള്ളത്. ഭോപ്പാൽ നഗരത്തിൽ നിന്നും 11.2 കിലോമീറ്റർ ദൂരം ഇവിടേക്കുണ്ട്.

വിഷവാതകം ഇല്ലാതാക്കിയ ഭോപ്പാൽ ഇന്ന് അതിശയിപ്പിക്കുന്ന നഗരമായതിനു പിന്നിൽവിഷവാതകം ഇല്ലാതാക്കിയ ഭോപ്പാൽ ഇന്ന് അതിശയിപ്പിക്കുന്ന നഗരമായതിനു പിന്നിൽ

കടുവകളെ കൺമുന്നിൽ കാണാൻ ഒരു സാഹസിക യാത്രകടുവകളെ കൺമുന്നിൽ കാണാൻ ഒരു സാഹസിക യാത്ര

സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!സീത ഭൂമിക്കടിയിലേക്കു പോയ ഇടം..ഇവിടെയാണത്രെ പാതാളത്തിലേക്ക് കടക്കുവാനുള്ള ഏക വഴി!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X