പാതിരാമണല്‍...ആലപ്പുഴയിലെ കായല്‍ക്കാഴ്ചകളില്‍ ഏറ്റവും കൗതുകമുണര്‍ത്തുന്ന പ്രദേശം. ആള്‍ക്കൂട്ടങ്ങളും ബഹളങ്ങളും ചേര്‍ന്ന് പരുക്കേല്പ്പിക്കാത്ത പ്രകൃതിയുടെ കലര്‍പ്പില്ലാത്ത പച്ചപ്പു നിറഞ്ഞ കാഴ്ചകള്‍ കണ്ണുനിറയെ കാണുവാന്‍ ഇവിടേക്ക് പോകാം... ഇപ്പോഴിതാ പാതിരാമണലിലേക്ക് വെറും നാല്പത് രൂപയ്ക്ക് യാത്ര ഒരുക്കിയിരിക്കുകയാണ് സംസ്ഥാന ജല ഗതാഗത വകുപ്പ്....വായിക്കാം...

പാതിരാമണല്‍
മനുഷ്യവാസമില്ലാത്ത ഒരിടമെന്ന് പറയുന്നതിനേക്കാള്‍ അപൂര്‍വ്വ ജീവജാലങ്ങളുടെയും ദേശാടന പക്ഷികളുടെയും വാസസ്ഥലം എന്ന് പാതിരാമണല്‍ ദ്വീപിനെ വിശേഷിപ്പിക്കാം. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പാതിരാമണല്‍ വേമ്പനാട്ട് കായലിലെ ഒരു ദ്വീപാണ്.
PC:Ashwin Kumar

പ്രകൃതിയുടെ ഇടത്താവളം
പ്രകൃതിഭംഗിയാര്‍ന്ന ഒരുപിടി കാഴ്ചകളാണ് പാതിരാമണലിന്‍റെ പ്രത്യേകത. പച്ചപ്പുനിറഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍ തന്നെയാണ് ഇവിടെ ആദ്യം ശ്രദ്ധ നേടുക. ഇതിനിടയിലൂടെ ദ്വീപിന്‍റെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നതിന് ക്ലലുപാകിയ വഴികള്‍ കാണാം. 550 മീറ്റർ നീളവും 450 മീറ്റർ വീതിയും 1800 മീറ്റർ ചുറ്റളവും ആണിതിനുള്ളത്.

പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗം
ദേശാടന പക്ഷികളും നാടന്‍പക്ഷികളുമടക്കം പക്ഷിനിരീക്ഷകര്‍ക്ക് ആഘോഷിക്കുവാന്‍ വേണ്ട കാഴ്ചകള്‍ ഇവിടെയുണ്ട്. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 150 ഓളം പക്ഷി ഇനങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. വാലന്‍ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീര്‍കാക്ക, ചേര കൊക്ക്, നീര്‍കാക്ക, താമരക്കോഴി, പാത്തി കൊക്കന്‍, മീന്‍ കൊത്തി, ചൂളന്‍ എരണ്ട തുടങ്ങിയവ അവയില്‍ ചിലത് മാത്രമാണ്.

സഞ്ചാരികള്‍ക്കു പോകാം
നേരത്തെ തന്നെ സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വ്വീസ് ഇവിടേക്ക് ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് കാലമായി സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതിനു ശേഷം സ്വകാര്യ ബോട്ട് സര്‍വ്വീസുകള്‍ മാത്രമായിരു്നു പാതിരാമണലില്‍ എത്തിച്ചേരുവാനുള്ള ആശ്രയം. സ്വകാര്യ ബോട്ടുകളുടെ യാത്രാക്കൂലി വളരെ ഉയര്‍ന്നതാണ്..

നിലവിലെ തന്നെ സര്‍വ്വീസുകള്‍
നിലവില്‍ മുഹമ്മ, കുമരകം എന്നിവിടങ്ങളില്‍ നിന്നും പാതിരാമണലിലേക്ക് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്. പുതിയ സര്‍വ്വീസുകള്‍ക്ക് പതരം നിലവിലെ റൂട്ടിലുള്ള യാത്രകള്‍ ഇവിടേക്കു കൂടി ക്രമീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
PC:Kerala Tourism
#Travel യാത്രകളില്‍ തിരികെ വന്ന് ട്വിറ്റര്‍... എളുപ്പമാക്കാം യാത്രകള്‍

മുഹമ്മ-പാതിരാമണല്‍ യാത്ര
മുഹമ്മയില്‍ നിന്നും രാവിലെ 10.30 നും 11.45 നും ആണ് പാതിരാമണല്‍ സര്‍വ്വീസുള്ളത്. മുഹമ്മയിൽ നിന്നു മണിയാപറമ്പിലേക്കുള്ള സർവീസ് ആണ് പാതിരാമണല്‍ വഴി ഈ സമയത്ത് പോകുന്നത്. മുഹമ്മയില്‍ നിന്നും വിനോദസഞ്ചാരികളെ പാതിരാമണലില്‍ ഇറക്കിയ ശേഷം ബോട്ട് മണിയാപറമ്പിലേക്കു പോകും. തിരിച്ച് ഒരു മണിക്കൂറിനു ശേഷം പാതിരാമണലിലെത്തും. ഈ സമയത്തിനുള്ളില്‍ വിനോദസഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കണ്ടുതീര്‍ത്ത് ഈ ബോട്ടിന് മുഹമ്മയിലെത്താം. 40 രൂപയാണ് ഒരു വശത്തേക്കുള്ള ടിക്കറ്റ് ചിലവ്.

കുമരകം-പാതിരാമണല്‍ യാത്ര
കുമരകത്തു നിന്നും പാതിരാമണലിലേക്ക് 11.00 മണിക്കാണ് സര്‍വ്വീസ് ഉള്ളത്. കുമരകം-മുഹമ്മ സര്‍വ്വീസ് സഞ്ചാരികളെ പാതിരാമണലില്‍ ഇറക്കിയ ശേഷം മുഹമ്മയ്ക്ക് പോകുന്ന വിധത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. തിരിച്ച് ഒരു മണിക്കൂറിനു ശേഷം ബോട്ട് പാതിരാമണലിലെത്തും. ഈ സമയത്തിനുള്ളില്‍ വിനോദസഞ്ചാരികള്‍ക്ക് കാഴ്ചകള്‍ കണ്ടുതീര്‍ത്ത് ഈ ബോട്ടിന് തന്നെ കുമരകത്തെത്താം. 40 രൂപയാണ് ഒരു വശത്തേക്കുള്ള ടിക്കറ്റ് ചിലവ്.
ടെന്‍ഷനില്ലാതെ കുടുംബവുമായി യാത്ര പോകാം... പ്ലാന്‍ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
കള്ളുചെത്തു മുതല്‍ സദ്യയും ഉത്സവവും വരെ.. വിദേശികളെ കേരളത്തിലെത്തിക്കുന്ന കാര്യങ്ങള്‍