ബോധ്ഗയ....ലൗകീകതയിൽ നിന്നും ആത്മീയതയിലേക്ക് ഉയർന്ന ഗൗതമ ബുദ്ധന്റെ നാട്...വെറും ബുദ്ധനെ ആത്മീയ ഉണർവ്വ് നേടിയ ശ്രീ ബുദ്ധനാക്കിയ ഇവിടം ബുദ്ധ വിശ്വാസികളുടെ മാത്രമല്ല, ചരിത്രകാരന്മാരുടെയും സഞ്ചാരികളുടെയും ഒക്കെ പ്രിയപ്പെട്ട ഇടമാണ്. രണ്ടായരത്തിഅറുന്നൂറോളം വർഷങ്ങൾക്കു മുൻപ് ബുദ്ധന് ബോധോദയം നല്കിയ ബോധ് ഗയ മനോഹരമായ ഒരു പുണ്യ കേന്ദ്രമാണ്. ചരിത്രവും സംസ്കാരവും ഒക്കെ ഒന്നിക്കുന്ന ബോധ് ഗയയുടെ വിശേഷങ്ങൾ.

എവിടെയാണ് ബോധ് ഗയ
ഇന്ത്യയിൽ ബുദ്ധമതത്തിന് ഏറ്റവും അധികം വളർച്ചയുണ്ടായ ബീഹാറിലാണ് ബോധ് ഗയ സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഗയ എന്നും ഇവിടം അറിയപ്പെടുന്നു.
PC:Andrew Moore

ജ്ഞാനോദയം ലഭിച്ചിടം
ബുദ്ധമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നായാണ് ബോധ് ഗയ അറിയപ്പെടുന്നത്. ഇവിടെ വെച്ചാണ് ബുദ്ധന് ജ്ഞാനോദയം ലഭിച്ചത് എന്നാണ് വിശ്വാസം.
ലൗകീക ജീവിതത്തിന്‍റെ സുഖങ്ങളെ വേണ്ടെന്ന് വെച്ച് ആത്മീയയ തേയി ബുദ്ധന്‍റെ ചുറ്റും കറങ്ങുന്ന ഒരു നാടാണിത്. മനസ്സിനെ മതിച്ചിരുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം കണ്ടെത്തിയത് ഇവിടുത്തെ മരച്ചുവട്ടിലിരുന്നാണ്.
ജീവിതത്തിന്റെ അർഥം തേടിയുള്ള യാത്രകൾ നടത്തുന്നവർക്ക് ഒഴിവാക്കുവാൻ പറ്റാത്ത ഇടം കൂടിയാണ് ബോധ് ഗയ.
PC:Neil Satyam

ബുദ്ധ സംസ്കാരത്തിന്റെ ഈറ്റില്ലം
ബുദ്ധമതത്തിന്‌റെ ഈറ്റില്ലമായാണ് അന്നും ഇന്നും എന്നും ബോധ് ഗയ അറിയപ്പെടുന്നത്. ബുദ്ധമതുവമായി ബന്ധപ്പെട്ട ക്ഷേത്രങ്ങൾ, നിർമ്മിതികൾ, വിഹാരങ്ങള്‍, ആശ്രമങ്ങൾ, ആരാധനായലങ്ങൾ തുടങ്ങിയവ ഇവിടെ കാണാം.

മഹാബോധി ക്ഷേത്രം
ബോധ് ഗയയിലെ മഹാബോധി ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിച്ചു എന്നു കരുതപ്പെടുന്ന ഇവിടം ബുദ്ധ വിശ്വാസികളുടെ പുണ്യ തീർഥാടന സ്ഥാനം കൂടിയാണ്.
ബുദ്ധന്റെ ജീവിതം മാറ്റി മറിച്ച ബോധി വൃക്ഷം ഈ ക്ഷേത്രത്തിൻരെ സമീപത്ത് തന്നെ നിലനിൽക്കുന്നു.
മുഴുവനായും ചുട്ട ഇഷ്ടിക കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം അന്ന് നിർമ്മിച്ചതു പോലെ തന്നെയാണ് ഇന്നും നിലനിൽക്കുന്നത്.ക്ഷേത്രത്തിന്റെ നടുഭാഗത്തായുള്ള സ്തൂപത്തിന് 55 മീറ്റര്‍ ഉയരമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇത് നവീകരിക്കപ്പെട്ടിട്ടുണ്ട്. വലിയ സ്തൂപത്തിന്റെ സമാന മാതൃകയില്‍ നാല് ചെറിയ സ്തൂപങ്ങളെ ഇതിന് ചുറ്റുമായി കാണാം. ക്ഷേത്രത്തിന് നാല് ചുറ്റും 2 മീറ്റര്‍ ഉയരമുള്ള കന്മതില്‍ അതിരിടുന്നുണ്ട്. മതിലിന്റെ ചിലഭാഗത്ത് താമരകളെയും മറ്റിടങ്ങളില്‍ സൂര്യഭഗവാന്‍, ലക്ഷ്മിദേവി പോലുള്ള ഹൈന്ദവ ദേവഗണങ്ങളുടെയും രൂപങ്ങള്‍ മുദ്രണം ചെയ്തിട്ടുണ്ട്.
PC:Neil Satyam
ബോധി വൃക്ഷം
ബുദ്ധനെക്കുറിച്ചും ബോധ് ഗയയെക്കുറിച്ചും പറയുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഇടമാണ് ബോധി വൃക്ഷം. ഇതിന്റെ ചുവട്ടിൽ ഇരുട്ടാണ് ബോധൻ ജ്ഞാനോദയം നേടിയത് എന്നാണ് വിശ്വാസം. ബുദ്ധനോളം തന്നെ പഴക്കമുള്ള ഈ വൃക്ഷം ഇന്നും അതുപോലെ തന്നെ സംരക്ഷിക്കുന്നു. അന്നത്തെ ആ വൃക്ഷത്തിന്റെ അഞ്ചാമത്തെയോ ആറാമത്തെയോ പിന്ഗാമിയാണ് ഇന്നുള്ള വൃക്ഷം എന്നാണ് കരുതപ്പെടുന്നത്. ബുദ്ധമതത്തിന്റെ പ്രതീകവും പൈതൃക ചിഹ്നവും കൂടിയാണിത്.

വിഷ്ണുപദ് ക്ഷേത്രം
ബോധ് ഗയയിലെ മറ്റൊരു തീര്‍ഖാടന കേന്ദ്രമാണ് വിഷ്ണുപദ് ക്ഷേത്രം. ഗയയില്‍ സ്ഥിതി ചെയ്യുന്ന വിഷ്ണുപാദ മന്ദിര്‍ മൂന്നുവശവും മലകളാലും ബാക്കി ഒരുവശം വെള്ളത്താലും ചുറ്റപ്പെട്ട നിലയിലാണ് ഉള്ളത്. രാമായണത്തിലും മഹാഭാരതത്തിലും ഒക്കെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഇവിടം എല്ലാക്കാലത്തും വിശ്വാസികളുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. ഇന്നും ഇവിടെ ഈ ക്ഷേത്രത്തിന്റെ പ്രാധാന്യം കാരണം ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഇവിടെ എത്തുന്നത്.
PC:Sumit Magdum

വിഷ്ണുവിന്റെ പാദം
വിഷ്ണുവിന്റെ പാദം പതിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ വിഷ്ണുപാദ ക്ഷേത്രം എന്നാണ് ഇവിടം അറിയപ്പെടുന്നത്. പേരുസൂചിപ്പിക്കുന്നതുപോലെ തന്നെ ഏകദേശം 40 സെന്റീമീറ്റര്‍ നീളത്തില്‍ കറുത്ത ശിലയില്‍ പതിഞ്ഞിരിക്കുന്ന വിഷ്ണുവിന്റെ കാല്‍പാദമാണ് ഇവിടുത്തെ ആകര്‍ഷണം. ശംഖും ചക്രവും ഗഥയും ഉള്‍പ്പെടെ വിഷ്ണുവിന്റെ ഒന്‍പത് അടയാളങ്ങളും ഈ ശിലയില്‍ കാണാന്‍ സാധിക്കും. ശംഘ്. ചക്രം, ഗദ എന്നിവ വിഷ്ണുവിന്റെ ആയുധങ്ങളാണ്.
കട്ടിയുള്ള കരിങ്കല്ലില്‍ പതിക്കപ്പെട്ടിരിക്കുന്ന രീതിയിലുള്ള വിഷ്ണുപാദം അറിയപ്പെടുന്നത് ധര്‍മ്മശില എന്ന പേരിലാണ്.
PC:Ash26

അസുരനെ പറഞ്ഞു വിട്ടയിടം
ഗയാസുരന്‍ എന്ന അസുരന്‍ ഒരിക്കല്‍ കഠിനമായ തപസ്സ് നടത്തി ദേവന്‍മാരില്‍ നിന്നും ഒരു വരം നേടിയെടുത്തു. തന്ന കാണുന്ന ആളുകള്‍ക്കെല്ലാം അവരുടെ മരണശേഷം സ്വര്‍ഗ്ഗത്തില്‍ പോകാം എന്നതായിരുന്നു അത്. അതോ കഠിനമായ പാപങ്ങള്‍ ചെയ്തവരും മോക്ഷത്തിന് യാതൊരു സാധ്യതയുമില്ലാത്ത ആളുകള്‍ ആ അസുരനെ കാണുകയും മോക്ഷം പ്രാപിക്കുകയും ചെയ്തു. പിന്നീട് ഇത് ഒരു ശല്യമായി മാറിയപ്പോള്‍ ദേവന്‍മാര്‍ വിഷ്ണുവിനെ കണ്ട് പരാതി പറയുകയുണ്ടായി അങ്ങനെ ഈ ദേവന്റെ ശല്യം തീര്‍ക്കാന്‍ വിഷ്ണു എത്തുകയും ഭൂമിക്കടിയിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. അങ്ങനെ വിഷ്ണു തന്റെ വലതുകാല്‍പാദം അസുരന്റെ തലയില്‍ ചവിട്ടിയാണ് പറഞ്ഞുവിട്ടത്. അന്നത്തെ ആ കാലിന്റെ പാടാണ് ഇന്നും ഇവിടെ കാണുന്നത് എന്നാണ് ആളുകളുടെ വിശ്വാസം.
ഗയാസുരന്‍ എന്ന അസുരന്‍ ഒരിക്കല്‍ കഠിനമായ തപസ്സ് നടത്തി ദേവന്‍മാരില്‍ നിന്നും ഒരു വരം നേടിയെടുത്തു. തന്ന കാണുന്ന ആളുകള്‍ക്കെല്ലാം അവരുടെ മരണശേഷം സ്വര്‍ഗ്ഗത്തില്‍ പോകാം എന്നതായിരുന്നു അത്. അതോ കഠിനമായ പാപങ്ങള്‍ ചെയ്തവരും മോക്ഷത്തിന് യാതൊരു സാധ്യതയുമില്ലാത്ത ആളുകള്‍ ആ അസുരനെ കാണുകയും മോക്ഷം പ്രാപിക്കുകയും ചെയ്തു. പിന്നീട്േ ഇത് ഒരു ശല്യമായി മാറിയപ്പോള്‍ ദേവന്‍മാര്‍ വിഷ്ണുവിനെ കണ്ട് പരാതി പറയുകയുണ്ടായി അങ്ങനെ ഈ ദേവന്റെ ശല്യം തീര്‍ക്കാന്‍ വിഷ്ണു എത്തുകയും ഭൂമിക്കടിയിലേക്ക് പറഞ്ഞു വിടുകയും ചെയ്തു. അങ്ങനെ വിഷ്ണു തന്റെ വലതുകാല്‍പാദം അസുരന്റെ തലയില്‍ ചവിട്ടിയാണ് പറഞ്ഞുവിട്ടത്. അന്നത്തെ ആ കാലിന്റെ പാടാണ് ഇന്നും ഇവിടെ കാണുന്നത് എന്നാണ് ആളുകളുടെ വിശ്വാസം.
PC:Wikirapra

എത്തിച്ചേരാന്‍
ഗയയില്‍ നിന്നും വെറും രണ്ടര കിലോമീറ്റര്‍ അകലെയാണ് വിഷ്ണുപാദ മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. പാട്‌നയില്‍ നിന്നും 113 കിലോമീറ്ററും നളന്ദയില്‍ നിന്നും 95 കിലോമീറ്ററും അകലെയാണിത് ഉള്ളത്.
ഗയ
എല്ലാ മതത്തിലുള്ള വിശ്വാസികളും എത്തിച്ചേരുന്ന അപൂർവ്വം തീർഥാടന സ്ഥാനങ്ങളിലൊന്നാണ് ഗയ. പാട്നയിൽ നിന്നു 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് മൂന്നു ഭാഗവും കുന്നുകളാൽ നിറഞ്ഞ ഇടമാണ്.
രുചികളറിയാം
ബീഹാറിന്റെ തനതായ രുചികൾ അറിയുവാൻ താല്പര്യമുണ്ടെങ്കിൽ ഗയ നല്ല ഒരു തീരുമാനം ആയിരിക്കും. ലിറ്റി ചോക്കാ, ലിറ്റി , പിത്താ, പ്വാ, മറുവാ കാ റൊട്ടി, സട്ടു കാ റൊട്ടി തുടങ്ങിയവയാണ് ഇവിടെ എത്തുന്ന സഞ്ചാരികൾ തേടിയെത്തുന്ന വിഭവങ്ങള്‍.
ബുദ്ധ ജയന്തി
ബോധ് ഗയയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ബുദ്ധ ജയന്തി. മെയ് മാസത്തിലെ പൌര്‍ണ്ണമി നാളില്‍ ആഘോഷിക്കുന്ന ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കാത്ത വിശ്വാസികൾ കാണില്ല.
അശോക ചക്രവർത്തിയും ബോധ് ഗയയും
ബുദ്ധന് നൂറ്റാണ്ടുകൾക്കു ശേഷം അശോക ചക്രവർത്തി ഇവിടം സന്ദര്‍ശിച്ചിരുന്നു. ഇവിടെ എത്തിയ അദ്ദേഹം ഒട്ടേറ ക്ഷേത്രങ്ങളും ആശ്രമങ്ങളും ഒക്കെ സ്ഥാപിക്കുകയുണ്ടായി എന്നു ചരിത്രം പറയുന്നു. അതിന്റെ ബാക്കി ഇന്നും ഇവിടെ കാണാം.
സന്ദർശിക്കുവാൻ പറ്റിയ സമയം
നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഗയ സന്ദർശിക്കുവാന്‍ യോജിച്ചത്. മറ്റു സമയങ്ങളില്‍ കനത്ത മഴയും കൊടും ചൂടുമാണ് ഇവിടെ അനുഭവപ്പെടാറുള്ളത്