Search
  • Follow NativePlanet
Share
» »ത‌മിഴ് സിനിമകളിലെ ടിപ്പിക്കൽ ഗ്രാമം

ത‌മിഴ് സിനിമകളിലെ ടിപ്പിക്കൽ ഗ്രാമം

തമിഴ് നാട്ടിലെ പ്രശസ്തമായ ഷൂട്ടിംഗ് കേന്ദ്രമാണ് തേനി ജില്ലയിലെ ബോടിനായ്ക്കന്നൂരും പരിസര പ്രദേശങ്ങളും

By Maneesh

തമിഴ് നാട്ടിലെ പ്രശസ്തമായ ഷൂട്ടിംഗ് കേന്ദ്രമാണ് തേനി ജില്ലയിലെ ബോടിനായ്ക്കന്നൂരും പരിസര പ്രദേശങ്ങളും. ഗ്രാമീണ ‌പശ്ചാത്തലത്തിലുള്ള സിനിമകൾ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. പിതാമഹൻ, അവൻ ഇവൻ, മൈന, കുംകി, വേട്ടൈ, സേട്ടൈ, ദീന, യാ യാ, സുന്ദര പാണ്ഢ്യൻ തുടങ്ങിയ സിനിമകളുടെ ലൊക്കേഷൻ ഈ ഗ്രാമമാണ്.

ബോടിമേട്

തമിഴ്നാട്ടിലെ തേനി ജില്ലയിൽ, കേരളത്തിനോട് അതിര് പങ്കിട്ട് കിടക്കുന്ന സുന്ദരമായ ഒരു ഗ്രാമമാണ് ബോടിമേട്. ഇടുക്കി ജില്ലയിലെ പൂപ്പാറ‌യിൽ നിന്ന് ബോടിനായ്ക്കന്നൂരിലേക്കു‌ള്ള പാത‌യിലൂടെ 10 കിലോ മീറ്റർ യാത്ര ചെയ്താൽ ഇവിടെ എ‌ത്തിച്ചേരാം. മധു‌ര‌യിൽ നിന്ന് കൊച്ചി വരെ നീളുന്ന ദേശീയ പാത 49ൽ ആണ് ഈ സ്ഥലം സ്ഥിതി ചെ‌യ്യുന്നത്.

അമലാപോള്‍ അലഞ്ഞ് നടന്ന കുരങ്ങാണിഅമലാപോള്‍ അലഞ്ഞ് നടന്ന കുരങ്ങാണി

ബോടിനായ്ക്കന്നൂരിൽ നിന്ന്

ബോടിനായ്ക്കന്നൂരിൽ നിന്ന്

തേനി ജില്ലയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ബോടിനായ്ക്കന്നൂരിൽ നിന്ന് അരമണിക്കൂർ ‌യാത്ര ചെയ്താൽ ബോടിമേട്ടിൽ എത്തിച്ചേരാം. മലഞ്ചെരുവുകളുടേയും താഴ്വരകളുടേയും സുന്ദരമായ കാഴ്ചകളും തണുത്ത കാലവസ്തയുമാണ് ‌സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിപ്പിക്കുന്നത്.
Photo Courtesy: Hayathkhan.h

ഹിൽസ്റ്റേഷൻ

ഹിൽസ്റ്റേഷൻ

തേനി ജില്ലയിലെ ‌പ്രശസ്തമായ ഹിൽസ്റ്റേഷനായി ബോടി മേട്ട് മാറി കഴിഞ്ഞു. സഞ്ചാരികളെ ആകർഷിപ്പിക്കാനായി നിരവധി ഹോട്ടലുകളും റെസ്റ്റേറെന്റുകളും ഇതിനോടകം തന്നെ ഇവിടെ പ്രവർത്തനം ആരംഭി‌ച്ചു കഴിഞ്ഞിട്ടുണ്ട്.
Photo Courtesy: Manoj M Shenoy

ഏലത്തോട്ടങ്ങൾ

ഏലത്തോട്ടങ്ങൾ

തമിഴ് നാട്ടിൽ ഏലത്തോട്ടങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ബോടി മേട്. ഏല‌ത്തോട്ടങ്ങൾ കൂടാതെ തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഇവിടെ കാണാം
Photo Courtesy: Dinesh Valke from Thane, India

പുലിയരുവി വെ‌ള്ളച്ചാട്ടം

പുലിയരുവി വെ‌ള്ളച്ചാട്ടം

ബോടിമേട്ടിലെ കാ‌ഴ്ചകളിൽ ഒന്നാണ് പുളിയരുവി വെള്ളച്ചാട്ടം ഈ വെള്ളച്ചാട്ടം കാണാൻ ബോടിമേട്ടിൽ നിന്ന് കാട്ടിലൂടെ 6 കിലോമീറ്റർ യാത്ര ചെയ്യണം.
Photo Courtesy: NSiddhu

ബോടിനായ്ക്കന്നൂർ

ബോടിനായ്ക്കന്നൂർ

ബോടിമേടിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ‌ചെറിയ ടൗൺ ആണ് ബോടി നായ്ക്കന്നൂർ. മധുര - മൂന്നാർ റോഡ് കടന്നു പോകുന്നത് ഈ റോഡിലൂടെയാണ്.
Photo Courtesy: Prasad Pillai

പേ‌രിന് പിന്നിൽ

പേ‌രിന് പിന്നിൽ

തെങ്കാസിയമ്പതി എന്നായിരുന്നു ബോടിനായ്ക്കന്നൂരിന്റെ പഴയ പേര്. ബോടയനായകർ എന്ന ഭരണാധികാരിയായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. അയാളിൽ നിന്നാണ് ഈ സ്ഥലത്തിന് ബാടനായക്കന്നൂർ എന്ന പേരും അത് ലോപിച്ച് ബോടി നായ്ക്കന്നൂർ എന്ന പേരും ലഭിച്ചത്.
Photo Courtesy: Prasad Pillai

ഷൂട്ടിംഗ് ലൊക്കേഷൻ

ഷൂട്ടിംഗ് ലൊക്കേഷൻ

തമിഴ് നാട്ടിലെ പ്രശസ്തമായ ഷൂട്ടിംഗ് കേന്ദ്രമാണ് ഈ സ്ഥലം. പിതാമഹൻ, അവൻ ഇവൻ, മൈന, കുംകി, വേട്ടൈ, സേട്ടൈ, ദീന, യാ യാ, സുന്ദരപാണ്ഢ്യൻ തുടങ്ങിയ സിനിമകളുടെ ലൊക്കേഷൻ ഈ ഗ്രാമമാണ്.

ജയലളിത

ജയലളിത

ബോടിനായ്ക്കന്നൂർ നി‌യമസഭാ മണ്ഡലത്തിൽ നിന്നാണ് തമിഴ്നാ‌ട് മുൻമുഖ്യ മന്ത്രി ആയിരുന്ന ജയലളിത ആദ്യമാ‌യി വിജയിച്ചത്.

സമീപ സ്ഥലങ്ങൾ

സമീപ സ്ഥലങ്ങൾ

കുരങ്ങാണി, സെൻട്രൽ സ്റ്റേഷൻ, ടോപ്സ്റ്റേഷൻ, അഗമലൈ, കൊളുക്കു മലൈ, കോട്ടക്കുടി പ്ലാന്റേഷൻ എന്നീ പിക്നിക്ക് സ്പോട്ടുകൾ ഇവിടെ നിന്ന് സന്ദർശിക്കാനാവും.
Photo Courtesy: Jaseem Hamza

കുഞ്ഞ് യാത്ര‌യ്ക്ക്

കുഞ്ഞ് യാത്ര‌യ്ക്ക്

പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊടൈക്കനാൽ, മൂന്നാർ, മറയൂർ, തേക്കടി, കൊടൈക്കനാൽ, എന്നിവിടങ്ങളിൽ നിന്ന് ബോടിമേ‌ട്ടിൽ എത്തിച്ചേരാം.

Photo Courtesy: Varkeyparakkal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X