Search
  • Follow NativePlanet
Share
» »ആശ്രാമം ബംഗ്ലാവ്; ബംഗ്ലാവെന്ന് പറ‌ഞ്ഞാൽ ഇതൊരു ഒന്നൊന്നൊര ബംഗ്ലാവ!

ആശ്രാമം ബംഗ്ലാവ്; ബംഗ്ലാവെന്ന് പറ‌ഞ്ഞാൽ ഇതൊരു ഒന്നൊന്നൊര ബംഗ്ലാവ!

കൊല്ലത്തെ അഷ്ടമുടി കായലിന്റെ തീരത്താണ് ഈ ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്

By Maneesh

കോളനി ഭരണകാലത്ത് ബ്രിട്ടീഷുകാർ പലതരം ബംഗ്ലാവുകൾ ഇന്ത്യയിൽ നിർമ്മിച്ചിട്ടുണ്ട്. അവയിൽ ഒന്നാണ് കൊല്ലത്തെ ബ്രിട്ടീഷ് റെസിഡൻസി ബംഗ്ലാവ്. ഗവൺമെന്റ് ഗസ്റ്റ് ഹൗസെന്നും ഇത് അറിയപ്പെടുന്നുണ്ട്.

രണ്ടുനില കെട്ടിടം

കൊല്ലം നഗരത്തിന്റെ ഭാഗമായ ആശ്രാമത്തിൽ ആണ് രണ്ട് നിലകളിലായി നിർ‌‌മ്മിക്കപ്പെട്ട ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 1811നും 1819നും ഇടയിൽ തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാനായി‌രുന്ന കേണൽ ജോൺ മൺറോയുടെ വസതിയായിട്ടാണ് ഈ ബംഗ്ലാവ് നിർമ്മിച്ചത്.

ആശ്രാമം ബംഗ്ലാവ്

Photo Courtesy: Arunvrparavur

ബംഗ്ലാവിന്റെ പ്രത്യേകതകൾ

കേരളത്തിലെ തന്നെ വളരെ ‌സുന്ദരവും കലാചാതുര്യവും ബ്രിട്ടീഷ് നിർമ്മാണ നൈപുണ്യവും എടുത്തുകാണിക്കുന്ന ഒരു ബംഗ്ലാവാണ് ഇത്. ബ്രി‌ട്ടീ‌ഷ് ഭരണകാലത്ത് നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് ആതിഥ്യം നൽകിയിട്ടുള്ള ബംഗ്ലാവാണ് ഇത്.

കലാചാതുര്യം

‌തിരുവിതാംകൂർ ഭരണകാലത്ത് ഗൗ‌‌രി പാർവ്വതി ബായുടെ ഭരണകാലത്താണ് കേണൽ ജോൺ മുൺറോയ്ക്ക് വേണ്ടി ഈ ബം‌ഗ്ലാവ് നിർമ്മിച്ചത്. കേരള വാസ്തു നിർമ്മാണ ശൈലിയുടേയും യൂറോപ്യൻ വാസ്തു നിർമ്മാണ ശൈലിയുടേയും സമന്വയമാണ് ഈ ബംഗ്ലാവ്.

ആശ്രാമം ബംഗ്ലാവ്

Photo Courtesy: Thangaraj Kumaravel

കൊട്ടാരത്തിന്റെ മുൻഭാഗത്തി‌ന് വൃത്താകൃതിയാണ്. അതേ ആകൃതിയിൽ തന്നെ മുൻവശത്ത് ചെറിയ ഒരു ഉദ്യാനവും നിർമ്മിച്ചിട്ടുണ്ട്. ഇഷ്ടികയും കുമ്മായവും കൊണ്ടു നിര്‍മിച്ച ഈ ഇരുനിലമാളികയുടെ മേല്‍ക്കൂരയില്‍ സവിശേഷമായ ഓടുകള്‍ പാകിയിരിക്കുന്നു. മേല്‍ക്കൂരയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. 10 അടിയിലേറെ വലുപ്പമുള്ള വാതിലുകള്‍ ഗ്ലാസും തടിയും പിടിപ്പിച്ചതാണ്. വിശാലമായ വരാന്തയും പോര്‍ട്ടിക്കോയും തേക്ക് തടിയില്‍ തീര്‍ത്ത കസേരയും മേശയും മറ്റു സാധനസാമഗ്രികളും കാഴ്ചയ്ക്ക് പൊലിമയേകും.

ആശ്രാമം ബംഗ്ലാവ്

Photo Courtesy: Rajeev Nair

അഷ്ടമു‌ടി കായലിന്റെ തീരത്ത്

കൊല്ലത്തെ അഷ്ടമുടി കായലിന്റെ തീരത്താണ് ഈ ബംഗ്ലാവ് നിർമ്മിച്ചിരിക്കുന്നത്. കൊട്ടാരത്തിന്റെ മുകൾ തട്ടിൽ നിന്ന് നോക്കിയാൽ അഷ്ടമുടി കായലിന്റെ സുന്ദരമായ കാഴ്ചകൾ കാണാ‌ൻ കഴിയും. കൊട്ടാരത്തിൽ നിന്ന് കായലിലേക്ക് ഇറങ്ങി ചെല്ലാനുള്ള പടികളും നിർ‌മ്മിച്ചുട്ടുണ്ട്.

അതിഥികൾ

ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭു, മഹാത്മഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി. സിങ് തുടങ്ങി നിരവധി പ്രമുഖർക്ക് ഈ കൊട്ടാരം ആതിഥ്യമരുളിയിട്ടുണ്ട്

ആശ്രാമം ബംഗ്ലാവ്

Photo Courtesy: Arunvrparavur

ചിന്നക്കട ക്ലോക്ക് ടവർ

ചിന്നക്കട ക്ലോക്ക് ടവർ ആണ് ഈ ബംഗ്ലാവിന് സമീപത്തുള്ള എടുത്ത് പറയേണ്ടുന്ന ഒരു കാഴ്ച. തിരുവിതാംകൂർ ഭ‌രണകാലത്ത് നിർമ്മിച്ച ഈ ക്ലോക്ക് ടവറിലെ ക്ലോക്ക് കൊണ്ടുവന്നി‌രിക്കുന്നത് കൽക്കട്ടയിൽ നിന്നാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X