Search
  • Follow NativePlanet
Share
» »പോക്കറ്റ് കീറാതെ യാത്ര പോകാം

പോക്കറ്റ് കീറാതെ യാത്ര പോകാം

യാത്രകൾ തലയിൽ കയറിയാൽ പിന്നെ ഒന്നും പറയാനില്ല. കിട്ടുന്ന പൈസ ചുരുക്കി ചിലവഴിച്ച് യാത്രയ്ക്കു വേണ്ടുന്ന തുക കണ്ടെത്തുന്നതാണ് ആദ്യ ലക്ഷ്യം. വലിയ വലിയ യാത്രകൾ ഇങ്ങനെ പോകുന്നതിനു മുൻപ് തീർച്ചയായും ചെറിയ യാത്രകൾ കൂടി പോയിരിക്കണം. നാടും നഗരവും കണ്ട് വളരെ കുറഞ്ഞ ചിലവിൽ കർണ്ണാടകയിലൂടെ ഒന്ന് കറങ്ങിയാലോ.. ഇതാ ഏറ്റവും കുറഞ്ഞ ചിലവിൽ കറങ്ങുവാൻ പറ്റിയ കർണ്ണാടകയിലെ കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

ബിആർ ഹിൽസ്

ബിആർ ഹിൽസ്

കർണ്ണാടകയിലെ ചിലവ് കുറഞ്ഞ യാത്രകൾക്കു തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് ബി ആർ ഹിൽസ് എന്നറിയപ്പെടുന്ന ബിലിഗിരി രംഗണ ഹിൽസ്. കർണ്ണാടക-തമിഴ്നാട് അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഇവിടം പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഇടം കൂടിയാണ്. വീരപ്പൻറെ വിളയാട്ട് കേന്ദ്രങ്ങളിൽ ഒന്നായിരുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും 5091 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ ഒരു സംരക്ഷിത കടുവാ സംരക്ഷണ കേന്ദ്രവും കൂടിയാണ് ഇത്.

PC:Shyamal

ഹൊന്നേമർഡു

ഹൊന്നേമർഡു

വാട്ടർ സ്പോർട്സിലും സാഹസിക വിനോദങ്ങളിലും താല്പര്യമുള്ളവർക്ക് പോകുവാൻ പറ്റിയ ഇടമാണ് ഹൊന്നെമർഡു. ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ബാംഗ്ലൂരിൽ നിന്നും 376 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സുവർണ്ണ തടാകം എന്നറിയപ്പെടുന്ന ഇവിടെ ഹൊന്നേരമെഡു റിസർവ്വോയറിന് നടുവിലെ ദ്വീപാണ് കാണ്ടേണ്ട പ്രധാന കാഴ്ച.

ജോഗ് വെള്ളച്ചാട്ടം, ദാബെ വെള്ളച്ചാട്ടം, തുടങ്ങിയവയാണ് ഇവിടെ നിന്നും പോകുവാൻ സാധിക്കുന്ന മറ്റിടങ്ങൽ.

PC:Sarthak Banerjee

 ശിവനസമുദ്ര വെള്ളച്ചാട്ടം

ശിവനസമുദ്ര വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ശിവനസമുദ്ര വെള്ളച്ചാട്ടം. ഗഗന ചുക്കിയെന്നും ഭാരാചുക്കിയെന്നും അറിയപ്പെടുന്ന രണ്ട് വെള്ളച്ചാട്ടങ്ങൾ ചേർന്നു കിടക്കുന്ന ഇത് കാവേരി നദിയിലാണുള്ളത്. ശിവന്റെ സമുദ്രം എന്നറിയപ്പെടുന്ന ഇത് ശിവന്റെ തിരുജഡയിൽ നിന്നും ഉത്ഭവിക്കുന്ന വെള്ളച്ചാട്ടമായി വിശ്വാസികൾ കരുതുന്നു. മഴക്കാലമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

PC:Tito George

മുത്തത്തി

മുത്തത്തി

കാവേരി നദീതീരത്തെ സെറ്റിൽമെന്‍റായി അറിയപ്പെടുന്ന മുത്തത്തി ചിലവ് കുറഞ്ഞ യാത്രകൾക്കു പറ്റിയ മറ്റൊരിടമാണ്. മാണ്ഡ്യ ജില്ലയിൽ മലവല്ലി എന്ന സ്ഥലത്തിനടുത്താണ് മുത്തത്തി സ്ഥിതി ചെയ്യുന്നത്. വട്ടത്തോണിയിലെ യാത്ര, ബോട്ടിങ്ങ്, കാവേരി വന്യജീവി സങ്കേതം, ചുഞ്ചി വെള്ളച്ചാട്ടം, മേക്കഡാട്ടു വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഈ യാത്രയിൽ ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റിടങ്ങൾ.

PC:Nagaraj Sinhasan

കോലാർ

കോലാർ

കെജിഎഫ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ ഇടമാണ് കോലാർ. സ്വർണ്ണം കുഴിച്ചെടുത്തിരുന്ന നാടായ കോലാർ ഇന്ത്യയുടെ സ്വർണ്ണ നഗരം എന്നാണ് അറിപ്പെടുന്നത്. അന്തര്‍ഗംഗെ, കോലാരാമ ക്ഷേത്രം, സോമേശ്വര ക്ഷേത്രം, അവനി തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.

PC:Vedamurthy J

ഡണ്ടേലി

ഡണ്ടേലി

കർണ്ണാടകയിലെ ഋഷികേഷ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഡണ്ടേലി. ഇവിടുത്തെ പ്രശസ്തമായ ജലവിനോദങ്ങളാണ് ഡണ്ടേലിയെ ഒരു ചെറിയ ഋഷികേശാക്കി മാറ്റിയിരിക്കുന്നത്. ജംഗിൾ ക്യാംപിങ്ങ്, അതി സാഹസികമായ വാട്ടര്‍ റാഫ്ടിങ്ങ്, റിവർ സൈഡ് നൈറ്റ് ക്യാംപിങ്ങ്, ഡണ്ടേലി വന്യജീലവി സങ്കേതം, പച്ചപ്പു നിറഞ്ഞ കാഴ്ചകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:Ashjad90

കുദ്രേമുഖ്

കുദ്രേമുഖ്

കുദ്രേമുഖ് കർണ്ണാടകയിലെ പ്രസിദ്ധമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് മംഗലാപുരത്തിലേട് ചേർന്നു കിടക്കുന്ന കുദ്രേമുഖ്. കുതിരയുടെ മുഖത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൽ നിന്നുമാണ് സ്ഥലത്തിന് ഈ പേരു ലഭിക്കുന്നത്. വാക്കുകളിലും ചിത്രങ്ങളിലും ഒരിക്കലും ഒതുക്കി നിർത്താൻ കഴിയാത്ത കുദ്രേമുഖിന്റെ യഥാർഥ സൗന്ദര്യം അറിയണമെങ്കില്‍ ഇവിടം തീർച്ചയായും സന്ദർശിക്കണം.

രാജവെമ്പാലകളുടെ നാട് മുതൽ മീൻപിടുത്തത്തിന്റെ നഗരം വരെ...നാട്ടിലെ ചൂടിനെ തളയ്ക്കാൻ പോകാം കർണാടകയ്ക്ക്

തേക്കടിയിൽ നിന്നും 5 കിമീ...ഇവിടം സ്വര്‍ഗ്ഗമാണ്!!

ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

PC:Karunakar Rayker

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more