Search
  • Follow NativePlanet
Share
» »ഇന്ത്യയെ കണ്ടെത്താന്‍ പത്തു ഗുഹകള്‍

ഇന്ത്യയെ കണ്ടെത്താന്‍ പത്തു ഗുഹകള്‍

By Elizabath

പാരമ്പര്യവും സംസ്‌കാരവും ഒരുപോലെയുള്ള നമ്മുടെ രാജ്യത്തെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ കാലത്തിന്റെ സൂക്ഷിപ്പുകള്‍ ധാരാളമുണ്ട്. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ഭൂമികളും സ്മാരകങ്ങളും പറയുന്നതും പകരുന്നതും ഇത്തരം കഥകള്‍ തന്നെയാണ്.
എന്നാല്‍ ആദിമകാലത്തെക്കുറിച്ചും അന്നത്തെ കലയും സാഹിത്യവും ജീവിത രീതിയുമൊക്കെ അറിയണമെങ്കില്‍ എളുപ്പം കടന്നുചെല്ലാനും പഠിക്കാനും പറ്റുന്ന പ്രധാന ഇടങ്ങളാണ് ഗുഹകള്‍.
കഴിഞ്ഞ കാലത്തിന്റെ ഒളിപ്പിക്കപ്പെട്ട തെളിവുകളെ പുറത്തെത്തിക്കുന്നതില്‍ ഗുഹകള്‍ വഹിച്ച പങ്ക് ചില്ലറയല്ല എന്ന് നമുക്ക് അറിയാം.
ഇത്തരത്തില്‍ പ്രാധാന്യമുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഗുഹകളേക്കുറിച്ച് ഒന്നറിയാം.

അജന്ത-എല്ലോറ ഗുഹകള്‍

അജന്ത-എല്ലോറ ഗുഹകള്‍

ലോക പൈകൃക കേന്ദ്രങ്ങളിലൊന്നായി യുനസ്‌കോ തിരഞ്ഞെടുത്ത അജന്ത-എല്ലോറ ഗുഹകള്‍സമ്പന്നമായ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് പുറത്തു കൊണ്ടുവന്നത്. വിവിധ മതങ്ങളുടെ വിശ്വാസ കേന്ദ്രമായിരുന്ന ഇവിടം പ്രാചീനമായ ഒരു സാംസ്‌കാരിക കേന്ദ്രമാണ്.
29 ഗുഹകളുടെ കൂട്ടമായ അജന്ത രണ്ടാം നൂറ്റാണ്ടോടുകൂടി പണിയപ്പെട്ടവയാണെന്നാണ് കരുതുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഗുഹകളില്‍ ഒന്നുകൂടിയാണിത്.
ആറാം നൂറ്റാണ്ടുമുതല്‍ നിര്‍മ്മിക്കപ്പെട്ട എല്ലോറ ഗുഹസമൂഹത്തില്‍ 34 ഗുഹകളാണുള്ളത്. ഹിന്ദു-ബുദ്ധ-ജൈന മതങ്ങളുടെ ഒരു മിശ്രിതമാണ് ഇവിടെ കാണാന്‍ സാധിക്കുക.
പെയിന്റിങ്ങുകള്‍ക്കും ശില്പങ്ങള്‍ക്കുമാണ് അജന്താ ഗുഹകള്‍ അറിയപ്പെടുന്നത്. എന്നാല്‍ എല്ലോറയാവട്ടെ ഇവിടുത്തെ അതിമനോഹരമായ നിര്‍മ്മാണത്തിന്റെ പേരിലും.

PC: C.SHELARE

എലിഫന്റാന

എലിഫന്റാന

രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ പോകുന്ന ഗുഹകളില്‍ ഒന്നാമതായുള്ളതാണ് മുബൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന എലിഫന്റാന ഗുഹകള്‍. ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ നിര്‍മിച്ചിരിക്കുന്ന 7 ഗുഹകളാണ് ഇവിടെയുള്ളത്. ഏഴു ഗുഹകളില്‍ ഒന്നാമത്തെ ഗുഹയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നത്. ഇവിടെ ശിവന്റെ വിവിധ രൂപത്തിലുള്ള ധാരാളം ശില്പങ്ങള്‍ കാണാന്‍ സാധിക്കും

PC: N.v.petkar

വാതാപി ഗുഹാക്ഷേത്രം

വാതാപി ഗുഹാക്ഷേത്രം

ചാലൂക്യ രാജാക്കന്‍മാര്‍ക്ക് വാസ്തുവിദ്യയോടുണ്ടായിരുന്ന അപൂര്‍വ്വ സ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ് വാതാപി. കര്‍ണ്ണാടകയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഇവിടം ആറാം നൂറ്റാണ്ടിലാണ് പണികഴിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇവിടുത്തെ ആകെയുള്ള നാലു ഗുഹകളില്‍ മൂന്നെണ്ണം ഹിന്ദുവിശ്വാസികളുടേയും ബാക്കി ഒന്ന് ബുദ്ധവിശ്വാസികളുടേതുമാണ്.
PC: Ram Nagesh Thota

 ടാബോ

ടാബോ

ബുദ്ധ സന്യാസികള്‍ക്ക് ധ്യാനിക്കായി നിര്‍മ്മിച്ചത് എന്നു കരുതപ്പെടുന്ന ടാബോ ഗുഹകള്‍ പര്‍വ്വതങ്ങളില്‍നിന്നും തുരന്നെടുത്ത രൂപത്തിലുള്ള ഗുഹയാണ്. ഇപ്പോഴും ഇവിടുത്തെ ഇത്തരം ഗുഹകളില്‍ ആളുകള്‍ പ്രാര്‍ഥിക്കാനായി എത്താറുണ്ട്.

PC:Tim Dellmann

കന്ധാഗിരി

കന്ധാഗിരി

ഒഡീഷയിലെ ഭുവനേശ്വരില്‍ സ്ഥിതി ചെയ്യുന്ന കന്ധാഗിരി ഗുഹകള്‍ 15 ഗുഹകളുടെ ഒരു കൂട്ടമാണ്.
ജൈനസന്യാസികള്‍ നിര്‍മ്മിച്ചതാണ് ഈ ഗുഹ എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭുവനേശ്വര്‍ നഗരത്തെ ഒരു പക്ഷിയുടെ കണ്ണിലൂടെ എന്നപോലെ ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കും. ഇവിടുത്തെ അനന്ത ഗുഹ എന്ന മൂന്നാമത്തെ ഗുഹയാണ് ഏറ്റവുമധികം ആലുകള്‍ ഇഷ്ടപ്പെടുന്നയിടം. ഇവിടുത്തെ പാറകളില്‍ കോറിയിട്ടിരിക്കുന്ന സ്ത്രീകളുടെയും ആനകളുടെയും പുഷ്പങ്ങളുടെയും ഒക്കെ രൂപങ്ങള്‍ ഏറെ
ആകര്‍ഷകമാണ്.
PC: Steve Browne & John Verkleir

 ഉദയഗിരി

ഉദയഗിരി

മധ്യപ്രദേശിലെ വിധിഷയില്‍ സ്ഥിതി ചെയ്യുന്ന ഉദയഗിരി ഗുഹകള്‍ ഇന്ത്യയില ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഗുഹകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 4-5 നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ച ഇവിടെ ആകെ പതിനാല് ഗുഹകളാണുള്ളത്. ഇതില്‍ മിക്കവയിലും ശില്പങ്ങളും കൊത്തുപണികളും കാണാന്‍ സാധിക്കും. മഹാവിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ രൂപത്തിലുള്ള കൊത്തുപണിയാണ് ഇവിടുത്തെ ഏറ്റവും ആകര്‍ഷകമായ കാഴ്ച.

PC:Ramesh lalwani

മൗസാമി

മൗസാമി

മേഘാലയയില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മൗസാമി ഗുഹകള്‍ പ്രകൃതി നിര്‍മ്മിച്ച ഗുഹകള്‍ എന്ന പേരിലാണ് പ്രശസ്തം. ചുണ്ണാമ്പുകല്ലുകള്‍ കൊണ്ട് നിരവധി രൂപങ്ങള്‍ തനിയെ വന്നിട്ടുള്ള ഈ ഗുഹയിലെ കാഴ്ചകള്‍ അതിമനോഹരമാണ്. ഇടനാഴികളും അറകളും ഇവിടുത്തെ ഗുഹയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

PC: Sujan Bandyopadhyay

ബിംബേദ്ക

ബിംബേദ്ക

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യകാല മനുഷ്യവാസത്തിന് തെളിവു നല്കുന്ന ഗുഹകളില്‍ ഒന്നാണ് ബിംബേദ്ക ഗുഹകള്‍. ഇതിലെ ചുവരുകളില്‍ കോറിയിട്ടിരിക്കുന്ന നൃത്തത്തിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ഇവിടുത്തെ മനുഷ്യവാസത്തിനെയാണ്. കൂടാതെ യുനസ്‌കോയുടെ കീഴിലെ ലോകപൈതൃക സ്മാരകങ്ങളിലും ഇത് ഉള്‍പ്പെട്ടിട്ടുണ്ട്.

മഹാഭാരതമനുസരിച്ച് പാണ്ഡവന്‍മാര്‍ ഇവിടെ കുറച്ചുകാലം കഴിഞ്ഞിരുന്നതായി വിശ്വസിക്കപ്പെടുന്നു.

PC: Dinesh Valke

 ട്രിച്ചി റോക്ക് ഫോര്‍ട്ട്

ട്രിച്ചി റോക്ക് ഫോര്‍ട്ട്

പല്ലവരുടെ കാലത്ത് പണിത ട്രിച്ചി റോക്ക് ഫോര്‍ട്ടിലെ ലോവര്‍ കേവ് ടെംപിളും അപ്പര്‍ കേവ് ടെംപിളും രാജ്യത്തെ കണ്ടിരിക്കേണ്ട ഗുഹാക്ഷേത്രങ്ങളില്‍ ഒന്നുതന്നെയാണ് എന്നതിനു തര്‍ക്കമില്ല.
പൂര്‍ണ്ണമായി നിര്‍മ്മിച്ചിട്ടില്ലാത്ത, പാതിവഴിയില്‍ നിര്‍ത്തിയിരിക്കുന്ന ഈ ക്ഷേത്രത്തില്‍ ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠകളാണുള്ളത്.

PC: Santhosh Janardhanan

ദങ്കേശ്വരി കേവ്‌സ്

ദങ്കേശ്വരി കേവ്‌സ്

ബുദ്ധമതത്തിന് ഏറെ പ്രാധാന്യമുള്ള ബോധ്ഗയയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദങ്കേശ്വരി ഗുഹകള്‍ക്ക് ബുദ്ധന്റെ ജീവിതവുമായി വളരെയേറെ ബന്ധമാണുള്ളത്. ബുദ്ധന്‍ തന്റെ ജീവിതകാലത്ത് ഇവിടെവച്ചാണത്രെ ധ്യാനിച്ചിരുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തെ അനുസ്മരിക്കാനായി രണ്ടു ചെറിയ ദേവാലയങ്ങളും ഇവിടെ പണികഴിപ്പിച്ചിട്ടുണ്ട്.

PC: Ilya uddha

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more