Search
  • Follow NativePlanet
Share
» »ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളി വഴി വാല്‍പ്പാറയിലേക്ക്

ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളി വഴി വാല്‍പ്പാറയിലേക്ക്

By Maneesh

പശ്ചിമഘട്ടത്തിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ ചാരുത നല്‍കുന്നത് മഴക്കാലമാണ്. ചന്നം പിന്നം പെയ്യുന്ന മഴയില്‍, ആര്‍ത്ത് അലറി പതിക്കുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാന്‍ ചാലക്കുടിയില്‍ നിന്ന് നിങ്ങള്‍ യാത്ര പുറപ്പെടുമ്പോള്‍ തൊട്ടടുത്തുള്ള വാല്‍പ്പാറയിലേക്ക് കൂടെ നിങ്ങളുടെ യാത്ര നീട്ടിയാല്‍ നഷ്ടം ഒന്നും ഉണ്ടാകില്ല.

പൊള്ളാച്ചിയില്‍ നിന്ന് വാല്‍പ്പാറയിലേക്ക്പൊള്ളാച്ചിയില്‍ നിന്ന് വാല്‍പ്പാറയിലേക്ക്

ചാലക്കുടിയില്‍ നിന്ന് യാത്ര തുടങ്ങാം

തമിഴ്‌നാട്ടിലാണ് വാല്‍പ്പാറ സ്ഥിതി ചെയ്യുന്നത്. യാത്ര ആരംഭിക്കുന്നത് കേരളത്തിലെ ചാലക്കുടിയില്‍ നിന്ന് കേരളത്തിനോടും തമിഴ്‌നാടിനോടും ചേര്‍ന്ന് കിടക്കുന്ന പശ്ചിമഘട്ട മലനിരകളിലൂടെ ഒരു റോഡ് ട്രിപ്പ് ആഗ്രഹിക്കുന്നവരൊക്കെ കണ്ണുംപൂട്ടി തെരഞ്ഞെടുക്കുന്ന ഒരു റോഡാണ് ചലക്കുടി വാല്‍പ്പാറ റോഡ്.

മഴക്കാടുകളിലൂടെ ഒരു മഴക്കാല യാത്ര

ചാലക്കുടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ആതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ പിന്നിട്ട് മഴക്കാടുകള്‍ താണ്ടി വാല്‍പ്പാറയില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് യാത്ര അവസാനിപ്പിക്കാന്‍ തോന്നില്ല. അപ്പോള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ പൊള്ളാച്ചിയിലേക്ക് യാത്ര നീട്ടാം. എല്ലാം സമയവും സാഹജര്യവും അനുസരിച്ച് ചെയ്യാവുന്നതേയുള്ളു.

അതിരപ്പള്ളിയിലേക്ക്

അതിരപ്പള്ളിയെക്കുറിച്ച് വായിക്കാം

ചാലക്കുടിയില്‍ നിന്ന് അതിരപ്പള്ളിയിലേക്ക് എത്തിച്ചേരാന്‍ എളുപ്പമാണ്. വെറും 13 കിലോമീറ്ററേയുള്ളു ചാലക്കുടി നഗരത്തില്‍ നിന്ന് അതിരപ്പള്ളിയിലേക്ക്. വേണമെങ്കില്‍ ചാലക്കുടിയിലെ ചില കാഴ്ചകളും കാണാം. താഴെ കൊടുത്തിരിക്കുന്ന സ്ലൈഡുകള്‍ കാണുക.

വാൽപ്പാറയിലേക്കുള്ള ബസുകൾ

വാൽപ്പാറയെക്കുറിച്ച് വായിക്കാം

ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയ്ക്ക് നേരിട്ട് അധികം ബസുകള്‍ ഇല്ല. എങ്കിലും രാവിലെ ആറര മുതല്‍ ചാലക്കുടിയില്‍ നിന്ന് ബസ് പുറപ്പെടുന്നുണ്ട്. ചാലക്കുടിയില്‍ നിന്ന് 88 കിലോമീറ്റര്‍ ആണ് വാല്‍പ്പാറയിലേക്കുള്ള ദൂരം. ഏകദേശം രണ്ട് മണിക്കൂര്‍ കൊണ്ട് വാല്‍പ്പാറ എത്തിച്ചേരാം.

ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയ്ക്ക് നേരിട്ട് അധികം ബസുകള്‍ ഇല്ല. എങ്കിലും രാവിലെ ആറര മുതല്‍ ചാലക്കുടിയില്‍ നിന്ന് ബസ് പുറപ്പെടുന്നുണ്ട്. ചാലക്കുടിയില്‍ നിന്ന് 88 കിലോമീറ്റര്‍ ആണ് വാല്‍പ്പാറയിലേക്കുള്ള ദൂരം. ഏകദേശം രണ്ട് മണിക്കൂര്‍ കൊണ്ട് വാല്‍പ്പാറ എത്തിച്ചേരാം.

ചാലക്കുടി

ചാലക്കുടി

തൃശൂർ ജില്ലയിലാണ് ചാലക്കുടി സ്ഥിതി ചെയ്യുന്നത്. കൊടുങ്ങല്ലൂർ, തൃശൂർ, അങ്കമാലി എന്നീ നഗരങ്ങളാണ് ചാലക്കുടിക്ക് സമീപത്തുള്ളത്. ആതിരപ്പള്ളി വെള്ളച്ചാട്ടമാണ് ചാലക്കുടിയെ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയത്. ചാലക്കുടിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ആതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്.
/athirappilly/
Photo Courtesy: Challiyan
http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%B8%E0%B5%97%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D.jpg

ചാലക്കുടി ചന്ത

ചാലക്കുടി ചന്ത

കലഭവൻ മണിയുടെ പാട്ടിലൂടെയാണ് ചാലക്കുടി ചന്ത പ്രശസ്തമായത്. ചൊവ്വ വെള്ളി ദിവസങ്ങളിലാണ് ചന്ത നടക്കാറുള്ളത്. ചാലക്കുടി നോർത്ത് ജംഗ്ഷനിലാണ് ഈ ചന്ത സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Challiyan

ചാലക്കുടിപ്പുഴ

ചാലക്കുടിപ്പുഴ

ചാലക്കുടിക്ക് സുന്ദരമായ മുഖം നൽകിക്കൊണ്ടാണ് ചാലക്കുടി പുഴ ഒഴുകുന്നത് ഏകദേശം 144 കിലോമീറ്റർ ആണ് ഈ പുഴയുടെ നീളം. ചാലക്കുടിപ്പുഴയിലെ ജലം ഉപയോഗിച്ചാണ് ഷോളയാർ, പെരിങ്ങക്കുത്ത് ജല വൈദ്യുത പദ്ധതികൾ പ്രവർത്തിക്കുന്നത്. അതിരപ്പള്ളി, ഷോളായർ ചോർപ്പ വെ‌ള്ളച്ചാട്ടങ്ങൾ ചാലക്കുടിപ്പുഴയിലാണ്. കേരളത്തിലെ വെ‌ള്ളച്ചാട്ടങ്ങളെക്കുറിച്ച് വായിക്കാം

Photo Courtesy: Challiyan
കണ്ണാമ്പുഴ ഭഗവതി ക്ഷേത്രം

കണ്ണാമ്പുഴ ഭഗവതി ക്ഷേത്രം

ചാലക്കുടിയിലെ പ്രശസ്തമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പുഴയുടെ തീരത്താണ്. കേരളത്തിലെ പ്രശസ്തമായ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച് വായിക്കാം

Photo Courtesy: Challiyan
നെടുങ്കോട്ട

നെടുങ്കോട്ട

നെടുംകോട്ട ചൈനയിലെ വൻമതിലിനോട് ഉപമിക്കാവുന്ന നെടുനീളൻ കോട്ടയാണ് ഇത്. എറണാകുളം തൃശൂർ ജില്ലകളിലായാണ് ഈ കോട്ട സ്ഥിതി ചെയ്തിരുന്നത്. ഈ കോട്ട ഇപ്പോൾ നശിച്ച് പോയെങ്കിലും ചിലസ്ഥലങ്ങളിൽ ഇതിന്റെ അവശിഷ്ടങ്ങൾ കാണാം. ചാലക്കുടിയിലെ പാലമുറി എന്ന സ്ഥലത്ത് ഈ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. തൃശൂരിൽ നിന്ന് 31 കിലോമീറ്ററും. എറണാകുളത്ത് നിന്ന് 45 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. കേരളത്തിലെ കോട്ടകളെക്കുറിച്ച് വായിക്കാം

Photo Courtesy: Challiyan

സെന്റ് മേരീസ് ഫോറോനപ്പള്ളി

സെന്റ് മേരീസ് ഫോറോനപ്പള്ളി

ചാലക്കുടിയിലെ പ്രശസ്തമായ ക്രിസ്ത്യൻ ദേവാലയമാണ് ഈ പള്ളി. ഈ പള്ളിക്ക് സമീപം നിർമ്മിച്ച ഹോളി ലാ‌ൻഡ് ആണ് ഇവിടെ സഞ്ചാരികളെ ആകർഷിപ്പിക്കുന്നത്. കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഈ പള്ളിയിലെ അമ്പു പെരുന്നാൾ പ്രശസ്തമാണ്.

Photo Courtesy: Challiyan

ഹോളിലാൻഡ്

ഹോളിലാൻഡ്

വിശുദ്ധ നാടുകളുടെ ഒരു റിപ്ലിക്കയാണ് ഹോളിലാൻഡ് റിപ്ലിക്ക. ചാലക്കുടി സെന്റെ മേരീസ് ഫൊറോന പള്ളിയുടെ സമീപത്താണ് ഈ റിപ്ലിക്ക നിർമ്മിച്ചിരിക്കുന്നത്. 2003ൽ ആണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. 2006ൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി.

Photo Courtesy: Challiyan

കൊരട്ടിമുത്തിപ്പള്ളി

കൊരട്ടിമുത്തിപ്പള്ളി

പ്രശസ്തമായ കൊരട്ടിമുത്തിപ്പള്ളി സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പട്ടണത്തിൽ നിന്ന് ആറുകിലോമീറ്റർ അകലെയായിട്ടാണ്. 1381ൽ ആണ് ഈ പള്ളി സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. പൂവൻകുല നേർച്ച, മുട്ടിലിഴയൽ നേർച്ച എന്നിവയാണ് ഇവിടുത്തെ പ്രധാന നേർച്ചകൾ. ഇന്ത്യയിൽ വേളങ്കണ്ണിപ്പള്ളിക്ക് ശേഷം ഏറ്റവും പ്രാധാന്യമുള്ള മരിയൻ ദേവാലയമാണ് ഇത്.

Photo Courtesy: Manojk

കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രം

കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രം

കാവടി മഹോത്സവത്തിന് പേരുകേട്ട ക്ഷേത്രമാണ് കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രം. എല്ലാവർഷവും മലയാള മാസം മകരം അഞ്ചിനാണ് ഇവിടെ ഉത്സവം നടക്കുന്നത്.

Photo Courtesy: Challiyan

തുമ്പൂർമുഴി തടയണ

തുമ്പൂർമുഴി തടയണ

ചാലക്കുടിയിൽ എത്തുന്നവർക്ക് അൽപം പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് തുമ്പൂമൂഴി തടയണ. ചാലക്കുടിയിൽ നിന്ന് ആതിരപ്പള്ളിയിലേക്ക് പോകുന്ന വഴിയിൽ തുമ്പൂർ മൂഴിയിലാണ് ഈ തടയണ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: കാക്കര

ഉദ്യാനം

ഉദ്യാനം

തുമ്പൂർമൂഴി തടയണയോട് ചേർന്ന് ഒരു ഉദ്യാനമുണ്ട്. ഈ ഉദ്യാനത്തിൽ എത്തുന്നവർക്ക് സുന്ദരമായ ചിത്ര ശലഭങ്ങളെ കാണാൻ സാധിക്കും.

Photo Courtesy: Irshadpp

വാഴച്ചാൽ വെള്ളച്ചാട്ടം

വാഴച്ചാൽ വെള്ളച്ചാട്ടം

വാഴച്ചാല്‍ വെള്ളച്ചാട്ടം, അതിരപ്പള്ളി അതിരപ്പള്ളിയിലെ മഴക്കാടുകളില്‍പ്പെടുന്ന ഷോളയാര്‍ മേഖലയിലാണ്‌ വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന്‌ അഞ്ച്‌ കിലോമീറ്ററും ചാലക്കുടി വനമേഖലയില്‍ നിന്ന്‌ 36 കിലോമീറ്ററുമാണ്‌ ഇവിടേക്കുള്ള ദൂരം. ഇവിടുത്തെ മനോഹരമായ പ്രകൃതി നഗരജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍ നിന്ന്‌ നിങ്ങളെ മോചിപ്പിക്കും.

Photo Courtesy: Challiyan

ചാർപ്പ വെള്ളച്ചാട്ടം

ചാർപ്പ വെള്ളച്ചാട്ടം

തൃശൂർ ജില്ലയിലാണ് ചാർപ്പ വെള്ളച്ചാട്ടം. അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടത്തിന് സമീപത്തയാണ് ഈ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. ചലക്കുടിയിൽ നിന്ന് വാൽപ്പാറൈക്ക് പോകുന്ന വഴിക്ക് ഈ വെള്ളച്ചാട്ടം കാണാം.

Photo Courtesy: Neon

ആതിരപ്പള്ളി വെള്ളച്ചാട്ടം

ആതിരപ്പള്ളി വെള്ളച്ചാട്ടം

ആതിരപ്പള്ളി തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ്‌ അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂരില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ്‌ ഗ്രേഡ്‌ പഞ്ചായത്താണ്‌. കൊച്ചിയില്‍ നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്‌.

Photo Courtesy: Challiyan

പെരിങ്ങൽക്കൂത്ത് അണക്കെട്ട്

പെരിങ്ങൽക്കൂത്ത് അണക്കെട്ട്

ചാലക്കുടിപ്പുഴയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 36.9 മീറ്റർ ഉയരമുള്ള ഈ അണക്കെട്ടിന് 366 മീറ്റർ നീളമുണ്ട്. കേരളത്തിലെ സുന്ദരമായ അണക്കെട്ടുകളെക്കുറിച്ച് വായിക്കാം

Photo Courtesy: Vssun.

സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്ക്

സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്ക്

ചാലക്കുടിക്ക് സമീപം പ്രശസ്തമായ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം വെറ്റിലപ്പാറയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തമായ റൈഡുകളാണ് ഈ പാർക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. നാൽപ്പതിൽ അധികൾ റൈഡുകൾ ഈ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

Photo Courtesy: Rameshng

http://commons.wikimedia.org/wiki/File:Silver_Storm_Water_Theme_Park_chalakudy_0348.JPG

ഡ്രീം വേൾഡ് വാട്ടർ പാർക്ക്

ഡ്രീം വേൾഡ് വാട്ടർ പാർക്ക്

ഡ്രീം വേൾഡ് വാട്ടർ പാർക്ക് തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് ഈ വാട്ടർ പാർക്ക് സ്ഥിതി ചെയ്യുന്നത്. റെയിൻ ഡാൻസിനുള്ള സൗകര്യം ആദ്യമായി ആരംഭിച്ചത് ഡ്രീം വേൾഡിലാണ്. കേരളത്തിലെ അമ്യൂസ്‌മെന്റ് പാർക്കുകളെക്കുറിച്ച് കൂടുത‌ൽ വായിക്കാം

വാൽപ്പാറയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

വാൽപ്പാറയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ചിന്നക്കല്ലാര്‍ ആണ് വാൽ‌പ്പാറയിലെ പ്രധാന ആകർഷണം. ഇതുകൂടാതെ നിരവധി കാഴ്ചകള്‍ വാല്‍പ്പാറയുടെ സമീപപ്രദേശങ്ങളിലായുണ്ട്. ബാലാജി ക്ഷേത്രം. നിരാര്‍ ഡാം, ഗണപതി ക്ഷേത്രം, അന്നൈ വേളാങ്കണ്ണി ചര്‍ച്ച് എന്നിവ അവയില്‍ ചിലതാണ്. വാല്‍പ്പാറയില്‍ വരുന്നവരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷോളയാര്‍ ഡാമും, ഗ്രാസ് ഹില്‍സും, വ്യുപോയിന്‍റുകളും. വിശദമായി വായിക്കാം
Photo Courtesy: Thangaraj Kumaravel

വാൽപ്പാറ റോഡ്

വാൽപ്പാറ റോഡ്

ആതിരപ്പള്ളിയിൽ നിന്ന് വാൽപ്പാറയിലേക്കുള്ള റോഡ്. ആതിരപ്പള്ളിയിൽ നിന്ന് വളരെ എളുപ്പത്തിൽ വാൽപ്പാറയിൽ എത്തിച്ചേരാം.

Photo Courtesy: Bikash Das

നീലഗിരി ലാംഗൂർ

നീലഗിരി ലാംഗൂർ

വാൽപ്പാറയിൽ കാണാൻ കഴിയുന്ന നീലഗിരി ലാംഗൂർ എന്ന വർഗത്തിൽപ്പെട്ട കുരങ്ങ്.

Photo Courtesy: Bikash Das

സൂര്യോദയം

സൂര്യോദയം

വാൽപ്പാറയിൽ നിന്നുള്ള ഒരു സൂര്യോദയകാഴ്ച

Photo Courtesy: Bikash Das

തേയിലത്തോട്ടങ്ങൾ

തേയിലത്തോട്ടങ്ങൾ

വാൽപ്പാറയിലെ തേയിലത്തോട്ടങ്ങൾ

Photo Courtesy: Sudheesh S

നീരാർ ഡാം

നീരാർ ഡാം

വാല്‍പ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് നിരാര്‍ ഡാം. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഡാം സ്വഭാവിക പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. തീര്‍ച്ചായും വാല്‍പ്പാറയില്‍ കണ്ടിരിക്കേണ്ടുന്ന സ്ഥലമാണ് നിരാര്‍ ഡാം.

Photo Courtesy: D momaya

മലയണ്ണാൻ

മലയണ്ണാൻ

മലയണ്ണാൻമാരുടെ വിഹാര കേന്ദ്രമാണ് വാ‌ൽപ്പാറയും അതിരപ്പള്ളിയും
Photo Courtesy: Bikash Das

പ്രകൃതിഭംഗി

പ്രകൃതിഭംഗി

വാ‌ൽപ്പാറയുടെ പ്രകൃതിഭംഗികാണാൻ നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.

Photo Courtesy: Navaneeth KN

വാൽപ്പാറയിലെ വേളങ്കണ്ണി

വാൽപ്പാറയിലെ വേളങ്കണ്ണി

വാല്‍പ്പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ അകലെയുള്ള ഈ പള്ളി 2003 ല്‍ പുതുക്കിപ്പണിതതാണ്. വാര്‍ഷികതിരുനാള്‍ നടക്കുന്ന സെപ്തംബര്‍ മാസമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

Photo Courtesy: Drmalathi13

കീരി

കീരി

നിരവധി ജൈവ വൈവിധ്യങ്ങളാണ് വാൽ‌പ്പാറയുടെ മറ്റൊരു പ്രത്യേകത.

Photo Courtesy: shrikant rao

കൃഷി

കൃഷി

വാ‌ൽപ്പാറയിലെ ആളുകളിലെ ബഹുഭൂരിപക്ഷം പേരുടേയും ഉപജീവന മാർഗം കൃഷിയാണ്.

Photo Courtesy: Anoop Kumar

മഴ

മഴ

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണ് വാൽപ്പാറ. ദക്ഷിണ ചിറാപുഞ്ചി എന്ന് വാൽപ്പാറ അറിയപ്പെടാനുള്ള കാരണം ഇതാണ്.

Photo Courtesy: Anoop Kumar

വരയാട്

വരയാട്

വരയാടുകളെ വിഹാര കേന്ദ്രം കൂടിയാണ് വാൽപ്പാറ

Photo Courtesy: Moorthy Gounder

കാട്ടുപോത്ത്

കാട്ടുപോത്ത്

വാ‌ൽപ്പാറയിൽ നിന്ന് പകർത്തിയ കാട്ടുപോത്തിന്റേ ചിത്രം

Photo Courtesy: Sankara Subramanian

വേഴാമ്പൽ

വേഴാമ്പൽ

വാ‌ൽപ്പാരയിൽ നിന്നുള്ള മറ്റൊരു കാഴ്ച.
Photo Courtesy: Kalyanvarma

ചിന്നക്കല്ലാർ

ചിന്നക്കല്ലാർ

വാല്‍പ്പാറൈ ഹില്‍ സ്റ്റേഷനില്‍ നിന്ന് 26 കിലോമീറ്റര്‍ കിഴക്കായാണ് ചിന്നക്കല്ലാര്‍ വെള്ളച്ചാട്ടം. ഇന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ഈ സ്ഥലത്തിനാണ്. അതിനാലാണ് ഇവിടം സൗത്ത് ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നത്.

Photo Courtesy: Jeganila

ഷോളയാർ ഡാം

ഷോളയാർ ഡാം

വാല്‍പ്പാറയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഷോളയാർ ഡാം സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ ഡാമാണിത്. വര്‍ഷം മുഴുവനും സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടേയ്ക്ക് പൊള്ളാച്ചിയിൽ നിന്ന് 80 കിലോമീറ്റർ ദൂരമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: K S E B

ഗ്രാസ് ഹി‌ൽസ്

ഗ്രാസ് ഹി‌ൽസ്

വാല്‍പ്പാറയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഗ്രാസ് ഹില്‍സ് ഇന്ദിരാഗാന്ധി വന്യമൃഗം സംരക്ഷണകേന്ദ്രത്തിന്‍റെ പരിധിയിലാണ്. വൈല്‍ഡ് ലൈഫ് ഡിപ്പര്‍ട്മെന്‍റിലെ വാര്‍ഡന്‍റെ അനുമതിയോട് കൂടിയേ ഗ്രാസ് ഹില്‍സില്‍ പ്രവേശിക്കാനാവൂ. കൂടുതൽ വായിക്കാം

Photo Courtesy: D momaya
Read more about: road trip യാത്ര
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X