Search
  • Follow NativePlanet
Share
» »പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം

പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം

മിനി ഇസ്രായേലായ കസോളിന് തൊട്ടടുത്താണ് ചലാൽ ഉള്ളത്.

ഹിമാചൽ പ്രദേശിനെ ഒരിക്കലെങ്കിലും കാണമെന്നാഗ്രഹിക്കാത്തവർ കാണില്ല. നിങ്ങൾ നിങ്ങൾ സാഹസിക സഞ്ചാരിയോ അല്ലെങ്കിൽ ട്രക്കിങ്ങുകൾ മാത്രം ഇഷ്ടപ്പെടുന്ന ഒരാളോ ആണെങ്കിൽ വ്യത്യസ്തങ്ങളായ ,കണ്ടുതീർക്കുവാൻ പറ്റാത്ത തരത്തിൽ ഇടങ്ങളുണ്ട് .
സ്ഥിരം കേട്ടുപരിചയിച്ച ഇത്തരം ഇടങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ, തിരക്കു കുറഞ്ഞ, എന്നാൽ കാഴ്ചകളുടെ കാര്യത്തിൽ ഒരു കോംപ്രമൈസിനും തയ്യാറാകാത്ത ഒരിടം. അതാണ് ചലാൽ.. പാർവ്വതി വാലിയിൽ കസോളിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു സ്വർഗ്ഗം..

ചലാൽ

ചലാൽ

ചലാൽ പാർവ്വതി വാലിയുടെ തീരത്തു തന്നെ സമുദ്രനിരപ്പിൽ നിന്നും 5300 അടി ഉയരത്തിലാണ് ചലാൽ സ്ഥിതി ചെയ്യുന്നത്. കസോളിൽ നിന്നും വെറും 3.4 കിലോമീറ്റർ ദൂരം മാത്രമേ ചലാലിലേക്ക് എത്തിച്ചേരുവാനുള്ളൂ. അധികം ആയാസമില്ലാത്ത ഹൈക്കിങ് വഴി വരാൻ സാധിക്കും.

PC:Gaurav Kumar/Unsplash

എന്തുകൊണ്ട് ചലാൽ

എന്തുകൊണ്ട് ചലാൽ

ഹിമാചൽ പ്രദേശിൽ സഞ്ചാരികൾ നിരന്തരം എത്തിച്ചേരുന്ന കസോളിൽ തിരക്കില്ലാത്ത ഒരു സമയമില്ല. ഇവിടുത്തെ തിരക്കിൽ പെടാതെ സ്വസ്ഥമായും സമാധാനത്തോടെയും ഹിമാചൽ യാത്രയെ മാറ്റിയെടുക്കുവാൻ സാധിക്കുന്ന സ്ഥലമാണ് ചലാൽ. പാർവ്വതി വാലിയുടെ തീരത്ത് തികച്ചും പ്രകൃതി ഭംഗിയാർന്ന ഒരിടം പ്രതീക്ഷിച്ചു കസോളിലേക്ക് പോയാൽ നിങ്ങൾ നിരാശരായേക്കും. എന്നാൽ ഇവിടെ നിന്നും ചലാൽ തിരഞ്ഞെടുത്താല് നിങ്ങൾ ആഗ്രഹിച്ച പോലെ ഒരിടത്ത് സമയം ചിലവഴിക്കാം. മിനി ഇസ്രായേലായ കസോളിന് തൊട്ടടുത്താണ് ചലാൽ ഉള്ളത്. മാത്രമല്ല, ഭംഗിയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും ചലാൽ തയ്യാറായിട്ടില്ലാത്തതിനാൽ നിങ്ങൾക്ക് സമാധാനത്തോടെ വരാം.

കുറഞ്ഞ ചിലവും വൻ ആംബിയൻസും

കുറഞ്ഞ ചിലവും വൻ ആംബിയൻസും

ഒരു ഹിമാചൽ യാത്രയിൽ ഏതൊരാളും ആഗ്രഹിക്കുന്ന ക്യാംപിങ്, പാര്‍ട്ടികൾ, ആഘോഷങ്ങൾ എല്ലാം ഇവിടെയുമുണ്ട്. ചില സമയങ്ങളിൽ ഇവിടുത്തെ കഫേകളുടെ നേതൃത്വത്തിൽ വലിയ പാർട്ടികളും സംഗീതവിരുന്നുകളും സംഘടിപ്പിക്കാറുണ്ട്. നദിക്കരയിലെ ക്യാംപിങ് ആണ് ഇവിടെ ചെയ്യുവാൻ പറ്റിയ മറ്റൊരു കാര്യം. സമീരപ പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ തുക മാത്രമേ ഇതിനായി ചിലവഴിക്കേണ്ടി വരികയുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത.
PC:Kashish Lamba/ Unsplash

മികച്ച രുചികൾ

മികച്ച രുചികൾ

കസോൾ അതിന്റെ ഇസ്രായേൽ ആംബിയൻസിനാണ് പ്രസിദ്ധം. അതിന്റെ ബാക്കിപത്രം ഇവിടെ ചലാലിലും കാണാം. വായിൽ വെള്ളമൂറിക്കുന്ന പ്രാദേശിക രുചികൾക്കൊപ്പം ഇസ്രായേലി വിഭവങ്ങളും ഇവിടെയെങ്ങും സുലഭമാണ്. സ്വാദിഷ്ടമായ ഭക്ഷണം ഭേദപ്പെട്ട വിലയിൽ ഇവിടെ ലഭിക്കും. കഫേകളും ബജറ്റ് ഫ്രണ്ട്ലിയാണ്.

PC:Honey Fangs/ Unsplash

ഹോം സ്റ്റേ വേണോ ഹോസ്റ്റൽ ആണോ?

ഹോം സ്റ്റേ വേണോ ഹോസ്റ്റൽ ആണോ?

ചലാലിൽ എത്തുന്നവർക്ക് എവിടെ താമസിക്കണമെന്ന് സംശയം സ്വാഭാവീകമാണ്. പോക്കറ്റിനിണങ്ങുന്നതും വലിയ വിലയിൽ മുന്തിയ സൗകര്യങ്ങൾ നല്കുന്നതുമായ ഇടങ്ങൾ ഇവിടെയുണ്ട്.
മിക്ക കഫേകളും ഭക്ഷണത്തിനൊപ്പം താമസവും നല്കുന്നു. നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് അവിടെ നിന്നു ഭക്ഷണം കഴിക്കുകയോ മറ്റേതെങ്കിലും ഇടങ്ങൾ കണ്ടെത്തുകയോ ചെയ്യാം. മികച്ച ഭക്ഷണവും കുറഞ്ഞ നിരക്കിലുള്ള താമസവും നോക്കുന്നുണ്ടെങ്കിൽ ധൈര്യമായി ഹോം സ്റ്റേകൾ തിരഞ്ഞെടുക്കാം.
അനുമതിയോടു കൂടി ക്യാംപ് ചെയ്യുവാനും സ്വന്തം ടെന്‍റുകൾ സ്ഥാപിക്കുവാനും ഇവിടെ സാധിക്കും. എന്നാൽ ന്യൂ ഇയർ പോലുള്ള പീക്ക് സീസണിൽ ഇത് അനുവദനീയമല്ല.

PC:Shubham Sharma/ Unsplash

 എന്തൊക്കെ ചെയ്യണം?

എന്തൊക്കെ ചെയ്യണം?

ചലാൽ യാത്ര നിങ്ങൾ ഒരിക്കലും മറക്കുവാനാഗ്രഹിക്കാത്ത ഒരു യാത്രയാക്കി മാറ്റണമെങ്കിൽ ചില കാര്യങ്ങൾ ഇവിടെ നിർബന്ധമായും ചെയ്തിരിക്കണം. അതിലൊന്ന് ക്യാംപിങ് ആണ്. ചലാൽ നദിയുടെ തീരത്തെ ക്യാംപിങ് അവിസ്മണീയമായ ഒരു അനുഭവം ആയിരിക്കും. ക്യാംപിൽ രാത്രി ക്യാംഫയർ കൂട്ടുന്നതും കൂട്ടുകാർക്കൊപ്പം ആ രാത്രി ചിലവഴിക്കുന്നതുമെല്ലാം ഈ യാത്ര നല്കുന്ന രസങ്ങളാണ്.
പ്രകൃതിക്കൊപ്പം സമയം ചിലവഴിക്കുവാനും സമീപത്തെ കാടുകളും മറ്റും കണ്ടുതീർക്കുവാനും ഈ യാത്ര പ്രയോജനപ്പെടുത്താം.

PC:Andreas Rønningen/Unsplash

ചലാലിൽ എത്തിച്ചേരുവാൻ

ചലാലിൽ എത്തിച്ചേരുവാൻ

ചലാലിലേക്ക് ബസ് സർവീസുകൾ ഒരുപാട് ഇല്ലാത്തതിനാൽ നിങ്ങൾ കുറച്ച് ബുദ്ധിമുട്ടുവാൻ സാധ്യതയുണ്ട്. വാഹനം വാടകയ്ക്കെടുത്ത് പോകുവാൻ പറ്റുമെങ്കിൽ ഏറ്റവും എളുപ്പത്തിലും വേഗത്തിലും ഇവിടേക്ക് വരാം. എയർപോർട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും ക്യാബുകളും മറ്റും ലഭ്യമാണ്. കസോളിൽ എത്തി കുറച്ചു ബുദ്ധിമുട്ടുവാൻ തയ്യാറാണെങ്കിൽ നടന്ന് ചലാലിലേക്ക് പോകാം.
വണ്ടിയെടുത്തു പോകുവാൻ താല്പര്യമില്ലെങ്കിൽ വിമാനത്താവളത്തിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ ബണ്ടർ എന്നസ്ഥലത്തേയ്ക്ക് ആദ്യം ബസിനു എത്തിച്ചേരണം. ഇവിടെ നിന്നും കസോളിലേക്കുള്ള ബസുകൾ ലഭിക്കും. ചാലാലിന് ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പാണ് കസോൾ. നേരത്തെ സൂചിപ്പിച്ചതു പോലെ കസോളിൽ നിന്നും ചലാലിൽ എത്തുവാൻ ഹൈക്കിങ് തന്നെയാണ് നല്ലത്.
പാർവ്വതി നദി മുറിച്ചുകടന്ന്. തൂക്കുപാലം കയറിയിറങ്ങി, പൈൻ ഫോറസ്റ്റിലൂടെയാണ് ഇവിടേക്കുള്ള നടപ്പ്.

PC:Mohammad Abbas/Unsplash

പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്രപാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്ര

കാഴ്ചയിൽ സ്വിറ്റ്സർലാൻഡ് തന്നെ!! ആൽപ്സ് മലനിരകളോട് മത്സരിച്ചു നിൽക്കും.. ഇന്ത്യയിലെ സ്വിസ് കാഴ്ചകൾകാഴ്ചയിൽ സ്വിറ്റ്സർലാൻഡ് തന്നെ!! ആൽപ്സ് മലനിരകളോട് മത്സരിച്ചു നിൽക്കും.. ഇന്ത്യയിലെ സ്വിസ് കാഴ്ചകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X