
ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുള്ള, ചരിത്രത്തോടു ചേർന്നു കിടക്കുന്ന ക്ഷേത്രങ്ങൾ നമ്മുടെ നാടിൻറെ ഭാഗമാണ്. നാടിന്‍റെ ചരിത്രത്തോടും കഥകളോടും ഒക്കെ ചേർന്നു കിടക്കുന്ന ഈ ക്ഷേത്രങ്ങുടെ കഥകൾ എത്ര പറഞ്ഞാലും തീരില്ല. അത്തരത്തിൽ ഒരു ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ ചങ്ങൻകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം. പരശുരാമന്‍ നിർമ്മിച്ച ക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന ചങ്ങൻകുളങ്ങര ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ചങ്ങൻകുളങ്ങര ക്ഷേത്രം
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന ക്ഷേത്രമാണ് ചങ്ങൻകുളങ്ങര ക്ഷേത്രം. ആയിരത്തിഒരുന്നൂറിലധികം വർഷങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രം കൊല്ലത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്.

എവിടെയാണിത്
കൊല്ലം ജില്ലയിൽ ഓച്ചിറയ്ക്ക് സമീപത്താണ് ചങ്ങൻകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പരശുരാമൻ സ്ഥാപിച്ച ക്ഷേത്രം
പരശുരാമൻ സ്ഥാപിച്ച ക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഈ ക്ഷേത്രം 108 ശിവക്ഷേത്രങ്ങളുടെ പട്ടികയിലും ഉണ്ട്.

ക്ഷേത്രമതിലകത്തിനുള്ളിൽ
വിശാലമായി കിടക്കുന്ന ക്ഷേത്രമതിലകത്തിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അകന്ന് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രം കൂടിയാണിത്. ദാരു ശില്പങ്ങളാൽ സമ്പന്നമായ ഒരു ശ്രീ കോവിലാണ് ഇവിടെയുള്ളത്. പഴക്കം നിർണ്ണയിച്ചിട്ടില്ലാത്ത ശ്രീ കോവിലാണിത്യ സാധാരണ വലുപ്പത്തിലുള്ള ഒരു നാലമ്പലവും ഇവിടെയുണ്ട്. ബലിക്കല്ലിനു പടിഞ്ഞാറു ഭാഗത്തായി നന്ദികേശ്വരനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.

മഹാ ക്ഷേത്രം
നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ട് മഹാക്ഷേത്രം എന്നു വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ക്ഷേത്രമാണിത്. നാലമ്പലവും അതിനു പുറത്തുള്ള വിളക്കു മാടവും ഇതിന്റെ പ്രശസ്തി വർധിപ്പിക്കുന്നു. ചതുരാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന നമസ്കാര മണ്ഡപമാണ് മറ്റൊരു പ്രത്യേകത.കേരളീയ വാസ്തുവിദ്യയുടെ മറ്റൊരു അടയാളം കൂടിയാണിത്. കരിങ്കല്ലിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഉപദൈവങ്ങൾ
ധർമ്മശാസ്താവ്, ഗണപതി, ബുവനേശ്വരി, ഇണ്ടിളയപ്പൻ, ധർമ്മ ദൈവങ്ങൾ, ഒറ്റക്കൊമ്പൻ, രക്ഷസ്സ് എന്നിവരെയാണ് ഇവിടെ ഉപദൈവങ്ങളായി ആരാധിക്കുന്നത്.

ഉത്സവം
ശിവനുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിവസങ്ങളും ഇവിടെ ആഘോഷിക്കുവാറുണ്ട്. പ്രധാന ഉത്സവം നടക്കുന്നത് മകരത്തിലാണ്. . മകരത്തിലെ ഉത്തൃട്ടാതി കൊടിയേറി തിരുവാതിര ആറാട്ടു വരത്തക്കവിധം എട്ടുദിവസങ്ങളിലായാണ് ഇവിടെ ഉത്സവം നടക്കുന്നത്. കുംഭമാസത്തിലെ ശിവരാത്രിയും വൃശ്ചികം-ധനുമാസങ്ങളിലെ മണ്ഡലപൂജയും ഇവിടുത്തെ വിശേഷ ദിവസങ്ങള്‍ തന്നെയാണ്.
PC:Lakshmanan

ഒറ്റക്കൊമ്പൻ
മറ്റൊരു ക്ഷേത്രങ്ങളിലും കാണുവാൻ സാധിക്കാത്ത പല പ്രത്യേകതകളും ഇവിടെ കാണാം. അത്തരത്തിലൊന്നാണ് ഇവിടുത്തെ ഒറ്റക്കൊമ്പന്റെ പ്രതിഷ്ഠ. ഒരു കാലത്ത് ഇവിടെയുണ്ടായിരുന്ന ഒറ്റക്കൊമ്പൻ ആനയെ ഉപദേവനാക്കി പ്രതിഷ്ഠിച്ചിരിക്കുന്നതാണ് ഒറ്റക്കൊമ്പന്റെ പ്രതിഷ്ഠ. ഇത്തരത്തിലൊരു ഉപദേവതാ പ്രതിഷ്ഠ ഇവിടെ മാത്രമേ കാണുവാന്‍ സാധിക്കൂ.

ജോലി ലഭിക്കുവാൻ
ഇവിടെ എത്തി പ്രാർഥിച്ചാൽ ആഗ്രഹിച്ച ജോലി ഉടൻ ലഭിക്കും എന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ടു തന്നെ ഒരുപാട് ഉദ്യോഗാർഥികൾ ഇവിടെ പ്രാർഥിക്കുവാനായി എത്തിച്ചേരുന്നു.

എത്തിച്ചേരുവാൻ
കൊല്ലം ജില്ലയിൽ ചങ്ങംകുളങ്ങരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചങ്ങംകുളങ്ങര - വള്ളിക്കുന്നം റോഡിനഭിമുഖമായാണ് ക്ഷേത്രമുള്ളത്.
ഒറ്റ രാത്രികൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുവോ? ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത് ഒരു രാത്രി കൊണ്ടാണ്!
അണക്കെട്ട് മുക്കിയ ക്ഷേത്രം...മഴ കനിയണം ഈ ക്ഷേത്രമൊന്നു കാണണമെങ്കിൽ