» »വെറും 20 രൂപയ്ക്ക് ഒരു കുമരകം-പാതിരാമണൽ ബോട്ട് യാത്ര

വെറും 20 രൂപയ്ക്ക് ഒരു കുമരകം-പാതിരാമണൽ ബോട്ട് യാത്ര

Written By:

പത്തു രൂപയുണ്ടെങ്കിൽ കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഒരു കിടിലൻ യാത്രയ്ക്ക് പോകാം. ലോകപ്രശശ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തു നിന്നും തുടങ്ങി വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന പാതിരാമണൽ ദ്വീപിലേക്കാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ബോട്ട് സർവ്വീസ് ആരംഭിച്ചിരിക്കുന്നത്.
ഏപ്രിൽ മാസത്തിൽ ആരംഭിച്ച ഈ ബോട്ട യാത്ര ഇപ്പോൾ സഞ്ചാരികൾക്കിടയിലെ ട്രെൻഡായി മാറിയിരിക്കുകയാണ്. കായൽ ജീവിതത്തെ അടുത്തറിയുവാൻ സഹായിക്കുന്ന കുമരകം-പാതിരാമണൽ ബോട്ട് യാത്രയുടെ വിശേഷങ്ങൾ!

18 രൂപ...രണ്ടര മണിക്കൂര്‍...കായലിന്റെ കാണാകാഴ്ചകള്‍ കാണാന്‍ പോയാലോ....

കുമരകത്തു നിന്നും പാതിരാമണലിലേക്ക്

കുമരകത്തു നിന്നും പാതിരാമണലിലേക്ക്

കുമരകത്തു നിന്നും പാതിരാമണലിലേക്ക് പോയി വരുന്നതിന് ഒരാൾക്ക് 20 രൂപയുടെ യാത്രാക്കൂലിയുമായാണ് ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ കായലിലൂടെയുള്ള ബോട്ട് യാത്ര ഒരുക്കിയിരിക്കുന്നത്. 42 പേർക്കു സഞ്ചരിക്കാവുന്ന ബോട്ടാണ് ഈ യാത്രയ്ക്കുള്ളത്. അതായത് 42 പേർക്ക് 420 രൂപനല്കിയാൽ കുമരകത്തു നിന്നും പാതിരാമണലിലെത്താം.

PC:Fredydmathewskerala

കിടിലൻ കുട്ടനാടൻ കായൽ യാത്ര

കിടിലൻ കുട്ടനാടൻ കായൽ യാത്ര

രണ്ടു തരത്തിലാണ് ഈ ബോട്ട് യാത്രയുള്ളത്. കുമരകത്തു നിന്നും പാതിരാമണലിൽ പോയി തിരികെ വരുന്ന വിധത്തിലുള്ള യാത്രയാണ് ഒന്ന്. രണ്ട് വശങ്ങളിലേക്കുമുള്ള യാത്രയ്ക്കായി 20 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. ഈ യാത്രയിൽ കുമരകത്തു നിന്നും ബോട്ട് കയറുന്നവരെ പാതിരാമണലിൽ ഇറക്കിയ ശേഷം ബോട്ട് നേരേ മുഹമ്മയ്ക്കാണ് പോകുന്നത്. മുഹമ്മയിൽ നിന്നും പത്തു രൂപ നല്കിയാൽ പാതിരാമണലിലെത്താം. അരമണിക്കർ സമയമാണ് ഈ യാത്രയ്ക്കെടുക്കുന്നത്. മുഹമ്മയിൽ നിന്നും കുമരകത്തേയ്ക്ക് പോകുന്ന ബോട്ടിൽ കയറി എപ്പോൾ വേണമെങ്കിലും പാതിരാമണലിൽ നിന്നും കുമരകത്തേയ്ക്കു തിരികെ പോകുവാനും സാധിക്കും.

PC:Lenish

പാതിരാമണൽ

പാതിരാമണൽ

വേമ്പനാട് കായലിനു നടുവിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു പച്ചത്തുരുത്താണ് പാതിരാമണൽ. ആളും ബഹളങ്ങളുമില്ലാതെ സമയം ചിലവഴിക്കുവാൻ താല്പര്യമുള്ളവർക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരിടത്താവളം എന്നു വേണമെങ്കിലും പാതിരാമണലിനെ വിശേഷിപ്പിക്കാം,. ദേശാടന പക്ഷികളുടെ വാസസ്ഥലമെന്ന നിലയിൽ പ്രശസ്തമായിരിക്കുന്ന ഇവിടെ കൂടുതലും പ്രകൃതി സ്നേഹികളും പക്ഷി നിരീക്ഷകരും ഒക്കെയാണ് എത്തിച്ചേരുന്നത്.
കുമരകത്തിനും തണ്ണീർ മുക്കം ബണ്ടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം കാഴ്ചകളുടെ ഒരു കലവറ തന്നെയാണ് സന്ദർശകർ‌ക്കായി ഒരുക്കിയിരിക്കുന്നത്. അനന്തപത്മനാഭൻ തോപ്പ് എന്നും പാതിരാ തോപ്പ് എന്നും അറിയപ്പെടുന്ന പാതിരാമണൽ ദ്വീപ് പത്ത് ഏക്കർ ചുറ്റളവിലായാണ് സ്ഥിതി ചെയ്യുന്നത്.

Pc: Ashwin Kumar

 ദേശാടനപക്ഷികളുടെ പറുദീസ

ദേശാടനപക്ഷികളുടെ പറുദീസ

മത്സ്യങ്ങളെ മുങ്ങാകുഴിയിട്ട് പിടിച്ച് ഉയരത്തിലേക്കെറിഞ്ഞ് കൊക്ക് കൊണ്ട് കൊന്ന് തിന്നുന്ന പാമ്പിനോട് രൂപ സാദൃശ്യമുള്ള ചേരക്കോഴി, ഇന്ത്യന്‍ ഷാഗ്, ചായമുണ്ടി എന്ന പര്‍പ്പിള്‍ ഹെറോണ്‍, വിവിധയിനം കൊക്കുകള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷികള്‍ ഈ കൊച്ചുദ്വീപില്‍ എത്താറുണ്ട്.
സീസണില്‍ എത്തുന്ന 50 ഇനം ദേശാടനപക്ഷികള്‍ക്കൊപ്പം 91 സാധാരണ ഇനം പക്ഷികളെയും ഇവിടെ കാണാറുണ്ട്.

PC: Manjithkaini

ദ്വീപിലെത്തിയാൽ

ദ്വീപിലെത്തിയാൽ

പ്രകൃതിയോട് ഏറെ ചേർന്നു നിൽക്കുന്ന കാഴ്ചകളാണ് പാതിരാമണൽ ദീപിലുള്ളത്. ഇടതൂര്‍ന്നു നില്ക്കുന്ന മരങ്ങളും അതില്‍ പിണഞ്ഞു കിടക്കുന്ന വള്ളികളും പിന്നിട്ട് കരിങ്കല്‍ പാകിയ വഴിയിലൂടെയുള്ള കാഴ്ചകളും ഈ നീണ്ട പാതിരാമണലില്‍ ഇവിടെയെത്തുന്നവരെ കാത്തിരിപ്പുണ്ട്. കടവില്‍ നിന്നും ദ്വീപിന് ഉള്ളിലേക്കു കയറുന്തോറും കാടിന് ഗാംഭീര്യം കൂടിയോ എന്നു തോന്നും. മണ്ണിനു പുറത്തേക്കുവളരുന്ന വേരുകളും കട്ടിയായി വളരുന്ന ചെടികളുമായി വായിച്ചറിവുകള്‍ മാത്രമായുള്ള സ്ഥലങ്ങള്‍ കണ്‍മുന്നില്‍ മനസിനെ തണുപ്പിച്ചിങ്ങനെ വന്നു നില്‍ക്കും. ഇതൊന്നും കൂടാതെ ആ സ്വപ്ന തുല്യ അന്തരീക്ഷം തണുപ്പിക്കാനയി വിവിധയിനം കണ്ടല്‍ച്ചെടികളും ഇവിടെ കാണാം.
ഫോട്ടോഗ്രഫിയിൽ അല്പം താല്പര്യമുള്ള ആളാണെങ്കിൽ ഒരുപാട് കാഴ്ചകൾ ഫ്രെയിമിനുള്ളിലാക്കാൻ ദ്വീപിലുണ്ട്.

PC: Navaneeth Krishnan S.

കുമരകം

കുമരകം

വിദേശ സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രശശ്തമായ ഇടമാണ് കുമരകം. കോട്ടയം ജില്ലയിൽ വേമ്പനാട് കായലിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന കുറച്ച് ദ്വീപുകളുടെ കൂട്ടമാണ് കുമരകം എന്നറിയപ്പെടുന്നത്. കേരളത്തിന്റെ നെതർലാന്ഡ് എന്നറിയപ്പെടുന്ന ഇവിടം സഞ്ചാരികൾ തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടം കൂടിയാണ്. കുമരകത്തിന്റെ യഥാർഥ സൗന്ദര്യം അറിയണണെങ്കിൽ ഇതു വഴി വള്ളത്തിൽ ഒരു യാത്ര അത്യാവശ്യമാണ്.
കരിമീന്‍ പൊള്ളിച്ചത് ,ചെമ്മീന്‍ ഫ്രൈ, ഞണ്ട് ഫ്രൈ, ഫിഷ് മോളി,കരിമീന്‍ മപ്പാസ് ,കപ്പയും മീനും തുടങ്ങി മല്‍സ്യ വിഭവങ്ങള്‍ക്കൊപ്പം പാലപ്പം, മട്ടണ്‍ സ്റ്റ്യൂ,താറാവ് ഫ്രൈ,ബീഫ് ഫ്രൈ തുടങ്ങി കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നുന്ന രുചിക്കൂട്ടുകള്‍ കുമരകത്തിന്‍െറ മാത്രം പ്രത്യേകതയാണ്

PC:Gjoseph

കുമരകം പക്ഷിസങ്കേതം

കുമരകം പക്ഷിസങ്കേതം

വേമ്പനാട് കായലിന്റെ തീരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഒന്നാണ് കുമരകം പക്ഷി സങ്കേതം. വേമ്പനാട് പക്ഷി സങ്കേതം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. 5.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പക്ഷി സങ്കേതത്തിൽ സൈബീരിയൻ ക്രെയിനുകളടക്കമുള്ള ദേശാടന പക്ഷികൾ എത്താറുണ്ട്.

PC:Jiths - Birds @ Kumarakam

തണ്ണീർമുക്കം ബണ്ട്

തണ്ണീർമുക്കം ബണ്ട്

കുട്ടനാട്ടുകാർ നേരിട്ടുകൊണ്ടിരുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായിരുന്നു കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത്. ഇവിടുത്തെ സമുദ്ര നിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളായിരുന്നു ഈ പ്രശ്നം നേരിട്ടുകൊണ്ടിരുന്നത്. ഇത് തടയുന്നതിനായി വേമ്പനാട്ടു കായലിന്റെ കുറുകേ വെച്ചൂർ മുതൽ തണ്ണീർമുക്കം വരെ പണിത വടയിണയാണ് തണ്ണീർമുക്കം ബണ്ട് എന്നറിയപ്പെടുന്നത്. ഇവിടെ ഡിസംബർ മാസത്തിൽ ഷട്ടറുകൾ താഴ്ത്തുകയും മേയ് മാസത്തിൽ ഉയർത്തുകയും ചെയ്യുന്നു.

PC:Ezhuttukari

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...