Search
  • Follow NativePlanet
Share
» »ചിലന്തി വിഷ ചികിത്സ: വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ച ചിലന്തി ക്ഷേത്രം

ചിലന്തി വിഷ ചികിത്സ: വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ച ചിലന്തി ക്ഷേത്രം

കെട്ടുകഥകളെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിലുള്ള ചരിത്രവും ഐതിഹ്യവും കൂടിക്കലർന്ന ചിലന്തി അമ്പലം ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വ ക്ഷേത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

By Elizabath Joseph

ഭാരതത്തിലെ ക്ഷേത്രങ്ങളുടെ കഥകൾ എണ്ണമറ്റതാണ് കൂടെ അവിശ്വസനീയവും.
ഐതിഹ്യവുമായി ബന്ധപ്പെട്ട കഥകൾ ഓരോ ക്ഷേത്രങ്ങൾക്കും പറയാനുണ്ടെങ്കിലും അതിലെല്ലാം ഒരു അമ്പരപ്പ് ഒളിച്ചിരിക്കുന്നത് കാണാം. അത്തരത്തിൽ ഒന്നാണ്
ചിലന്തിയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം. കേൾക്കുമ്പോൾ അവിശ്വസനീയം എന്നു പറഞ്ഞു തള്ളാമെങ്കിലും വിശ്വാസികൾക്ക് ഇവിടം പുണ്യസങ്കേതമാണ്.
കെട്ടുകഥകളെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിലുള്ള ചരിത്രവും ഐതിഹ്യവും കൂടിക്കലർന്ന ചിലന്തി അമ്പലം ലോകത്തിലെ തന്നെ ഏറ്റവും അപൂർവ്വ ക്ഷേത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ചിലന്തിവിഷ ചികിത്സയ്ക്ക് പേരുകേട്ടിരിക്കുന്ന പത്തനംതിട്ട കൊടുമൺ പള്ളിയറക്കാവ് ദേവീ ക്ഷേത്രം. അവിശ്വാസികളെ പോലും വിശ്വാസികളാക്കുന്ന ഒരിടമാണ്...

വിശ്വാസവും അവിശ്വാസവും ഒന്നിക്കുമ്പോൾ

വിശ്വാസവും അവിശ്വാസവും ഒന്നിക്കുമ്പോൾ

ഒരു കടുത്ത അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ഇടമാണ് കൊടുമൺ പള്ളിയറക്കാവ് ദേവി ക്ഷേത്രം. ചിലന്തി ിവശ ചികിത്സയ്ക്ക് പേരുകേട്ടിരിക്കുന്ന ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുപോലും ആളുകളെത്താറുണ്ട്. ചിലന്തിയമ്മയെ ആരാധിക്കുന്ന ഇവിടെ എത്തി പ്രാർഥിച്ച് ഇവിടുത്തെ ചികിത്സ നടത്തിയാൽ എത്ര കൊടിയ ചിലന്തി വിഷമായാലും അത് ശരീരത്തിൽ നിന്നും ഇറങ്ങുമെന്നാണ് വിശ്വാസം. അതിന് സാക്ഷികളാണ് മരിക്കുമെന്ന് വിചാരിച്ച് ഇവിടെ എത്തി പൂർണ്ണാരോഗ്യത്തോടെ തിരിച്ചു പോയിട്ടുള്ള ആയിരക്കണക്കിന് ആളുകൾ.

ചിലന്തി വിഷമേറ്റാൽ

ചിലന്തി വിഷമേറ്റാൽ

ചിലന്തി വിഷമേറ്റവർ ക്ഷേത്രത്തിലെത്തിയാൽ ചില ചിട്ടകളൊക്കെയുണ്ട്. അവർ ആദ്യം പള്ളിയറക്കാവിലമ്മയെ കുളിച്ച് തൊഴുത് മലർ നിവേദ്യം നടത്തണം. അപ്പോൾ ലഭിക്കുന്ന ഭസ്മം ശരീരത്തിൽ നിറയെ ലേപനം ചെയ്യണം. വിശ്വാസത്തോടെ ചെയ്താൽ എത്ര കഠിന വിഷമാണെങ്കിലും പോകുമെന്നാണ് വിശ്വാസം.
ഇവിടുത്തെ കിണറിലെ ജലത്തിലും അപൂർവ്വ രോഗശമന ശേഷി ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

 ചിലന്തിയമ്പലം ഉണ്ടായ കഥ

ചിലന്തിയമ്പലം ഉണ്ടായ കഥ

ചിലന്തി അമ്പലത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. അതിലൊന്ന് ചെന്നീർക്കര സ്വരൂപവുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ ശക്തിഭദ്രൻ എന്നയാളാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.
ചെന്നീർക്കര രാജാക്കൻമാരിൽ പ്രധാനിയായിരുന്ന രവീന്ദ്ര വിക്രമൻ പേരുകേട്ട വിഷ ചികിത്സകനായിരുന്നു. അത്യപൂർവ്വങ്ങളായ അങ്ങാടി മരുന്നുകളുടെ ഒരു വലിയ ശേഖരം തന്നെ ഇദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു. എന്നാൽ തൻറെ കാലശേഷം വിഷചികിത്സ തുടർന്നു കൊണ്ടുപോകുവാൻ ഒരാൺതരി ഇല്ലാത്തത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. മൂന്നു പെണ്‍മക്കളായിരുന്നു രവീന്ദ്ര വിക്രമനുണ്ടായിരുന്നത്. ചികിത്സ തുടർന്നുകൊണ്ടു പോവുക നടക്കില്ല എന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം വിഷമം മൂലം തന്റെ കയ്യിലുണ്ടായിരുന്ന മരുന്നുകളുടെ ശേഖരമത്രയും ഒരു കിടങ്ങു കുഴിച്ച് അതിലിട്ടു. ക്ഷേത്രത്തിനു ചുറ്റിലുമായി കുറിച്ച ഈ കിടങ്ങിൽ നിന്നും മരുന്നുകളുടെ സത്തുമായി വരുന്ന വെള്ളമാണ് ഇവിടുത്തെ കിണറ്റിലുള്ളത്. അദ്ദേഹത്തിന്റെ കാലശേഷം മൂത്തമകൾ വസൂരി ബാധിച്ചും അതിന്റെ ദുഖത്തിൽ ഇളയ ആളും മരിച്ചു. ഇതൊക്കെ കണ്ട ഏറ്റവും ഇളയ ആള്‍ നിലവറയിൽ കയറി തപസ്സനുഷ്ഠിച്ചു. പിന്നീട് അറ തുറന്നു നോക്കിയപ്പോൾ ചിലന്തികളെക്കൊണ്ടു മൂടിയ തമ്പുരാട്ടിയുടെ ശരീരമാണ് കാണുന്നത്. ഇതിൽ ദൈവ ശക്തിയുണ്ടെന്ന് മനസ്സിലാക്കിയ ആളുകൾ തമ്പുരാട്ടിയെ ചിലന്തിയമ്മയായി കണ്ട് ആരാധിക്കുവാൻ തുടങ്ങി. അങ്ങനെയാണ് ഇവിടെ ചിലന്തി ക്ഷേത്രം നിർമ്മിക്കുന്നത്.

 ക്ഷേത്രത്തിലെ ഉത്സവം

ക്ഷേത്രത്തിലെ ഉത്സവം

വൃശ്ചിക മാസത്തിലെ കാർത്തിക ദിവസമാണ് ചിലന്തി അമ്മയുടെ തിരുന്നാൾ ആഘോഷിക്കുന്നത്. മകര മാസത്തിലെ വെളുത്തവാവ് ദിവസത്തിലെ ചന്ദ്ര പൊങ്കാല, വിഷു പൊങ്കാല തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ.

എവിടെയാണ് ഈ ക്ഷേത്രം

എവിടെയാണ് ഈ ക്ഷേത്രം

പത്തനംതിട്ടയിലെ കൊടുമണ്ണിനു സമീപം പള്ളിയറക്കാവ് എന്ന സ്ഥലത്താണ് ചിലന്തിയമ്പലം സ്ഥിതി ചെയ്യുന്നത്. അടൂരിൽ നിന്നും 10 കിലോമീറ്ററും പത്തനംതിട്ടയിൽ നിന്നും 11 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

ട്രെയിനിനു വരുമ്പോൾ അടൂർ-ശാസ്താംകോട്ട രോഡിൽ കരുനാഗപ്പള്ളിയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 38 കിലോമീറ്ററാണ് ഇവിടെ നിന്നും ക്ഷേത്രത്തിലേക്കുള്ള ദൂരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X