Search
  • Follow NativePlanet
Share
» »മധുരത്തിൽ പൊതിഞ്ഞ് ചോക്ലേറ്റ് ഡേ ആഘോഷിക്കാം

മധുരത്തിൽ പൊതിഞ്ഞ് ചോക്ലേറ്റ് ഡേ ആഘോഷിക്കാം

ഇതാ പ്രണയവാരത്തിലെ ചോക്ലേറ്റ് ദിനം എന്താണെന്നും എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്നും നോക്കാം...

വാലന്‍റൈൻ ആഴ്ചയിലെ ഏറ്റവും മധുരതരമായ ദിവസം ഏതാണ് എന്നറിയുമോ? ഒത്തിരി ആലോചിക്കേണ്ട.. റോസ് ഡേയും പ്രൊപോസ് ഡേയും കഴിഞ്ഞു വരുന്ന മൂന്നാമത്തെ ദിനമായ ചോക്ലേറ്റ് ഡേ തന്നെയാണത്. മധുരം സമ്മാനിട്ട് സ്നേഹം പങ്കുവയ്ക്കുന്ന ഈ ദിവസം ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഇതാ പ്രണയവാരത്തിലെ ചോക്ലേറ്റ് ദിനം എന്താണെന്നും എങ്ങനെയാണ് ആഘോഷിക്കേണ്ടതെന്നും നോക്കാം...

ചോക്ലേറ്റ് ഡേ

ചോക്ലേറ്റ് ഡേ

ഒരുപക്ഷേ, പ്രണയവാരത്തിൽ മിക്കവർക്കും ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളിലൊന്നാണ് ചോക്ലേറ്റ് ഡേ. ഏറ്റവും പ്രിയപ്പെട്ടവരുടെ അടുത്തു നിന്നും ലഭിക്കുന്ന ചോക്ലേറ്റുകളുടെ മധുരവും രുചിയും വേറെയായിരിക്കുമെന്നു മാത്രമല്ല, ജീവിതകാലം മുഴുവനും ഓർമ്മിക്കുവാനുള്ളതും കൂടിയായിരിക്കും.

സമ്മാനിക്കാം മധുരം

സമ്മാനിക്കാം മധുരം

ചോക്ലേറ്റുകൾ സമ്മാനമായി കിട്ടുന്നതും തിരികെ നല്കുന്നതും തന്നെയാണ് ഈ ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സർപ്രൈസായി സമ്മാനങ്ങൾ , പ്രത്യേകിച്ച് മധുരം ലഭിക്കുമ്പോഴുള്ള സന്തോഷമാണ് ഈ ദിവസത്തെ മറ്റു ദിവസങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

യാത്ര പോകാം

യാത്ര പോകാം

ചോക്ലേറ്റ് ഡേ ആഘോഷിക്കുവാൻ ഏറ്റവും യോജിച്ചത് പ്രിയപ്പെട്ടവർക്കൊപ്പം പുറത്തു പോവുക എന്നതു തന്നെയാണ്. ഇഷ്ടപ്പെട്ട കഫേയിലെ ചോക്ലറ്റ് ഷോപ്പിലോ പോയി ഏറ്റവും രുചിയേറിയ മധുരം തന്നെ കൂടെയുള്ള ആൾക്ക് സമ്മാനിക്കാം.

ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി

രുചിയിലെ വൈവിധ്യങ്ങൾക്കു പകരം വയ്ക്കുവാനില്ലാത്ത ഒരു നാടാണ് ഫോർട്ട് കൊച്ചി. അങ്ങ് ഇറ്റാലിയൻ മുതൽ ഇവിടെ കാശ്മീരിലെ ചായ വരെ ഇവിടെ ലഭിക്കും. ചോക്ലേറ്റുകളുടെയും കേക്കുകളുടെയും കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഇത്തവണ ചോക്ലേറ്റ് ദിനം ആഘോഷിക്കുവാനുള്ള യാത്രയിൽ ഒരു സംശയവും കൂടാതെ ഫോർട്ട് കൊച്ചി തന്നെ തിരഞ്ഞെടുക്കാം.

തലശ്ശേരി

തലശ്ശേരി

വ്യത്യസ്ത രുചി തേടിയുള്ള യാത്രയിൽ പോകുവാൻ പറ്റിയ മറ്റൊരിടം കണ്ണൂർ ജില്ലയിലെ തലശ്ശേരിയാണ്. രുചിയേറിയ മലബാർ വിഭവങ്ങളും തലശ്ശേരി സ്പെഷ്യൽ പലഹാരങ്ങളുമാണ് ഇവിടെ ലഭിക്കുക.

കോഴിക്കോട്

കോഴിക്കോട്

രുചിയുടെ കാര്യത്തിൽ കേരളത്തിൽ തോല്പിക്കുവാൻ പറ്റാത്ത ഒരു നഗരം കോഴിക്കോടാണ്. ഇവിടുത്തെ ഉപ്പിലിട്ടതും കല്ലുമ്മക്കായും ഐസുരതിയും പിന്നെ പേരുപോലും അറിയാത്ത രുചിയേറിയ വിഭവങ്ങളും എല്ലാം ചേർന്ന് നാവിൽ ഒരു പാഞ്ചാരിമേളം തന്നെ തീർക്കും എന്നതിൽ സംശയമില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: valentines day fort kochi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+