Search
  • Follow NativePlanet
Share
» »കുടകിന്‍റെ സുന്ദരി...ഇത് ചോമക്കുണ്ട്

കുടകിന്‍റെ സുന്ദരി...ഇത് ചോമക്കുണ്ട്

ഓറഞ്ചിന്റെ മധുരവും കാപ്പിപ്പൂക്കളുടെ സുഗന്ധവുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണ് കുടക്. കാടുകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പും കോടമഞ്ഞും എടുത്തണിഞ്ഞ് ആരെയും വശീകരിക്കുന്ന നാടായ കുടക് ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിൽ കയറിപ്പറ്റും.
വെറും മൂന്നക്ഷരത്തിൽ പേരൊതുങ്ങുമെങ്കിലും അക്ഷരങ്ങളും വാക്കുകളും പോരാതെ വരും ഈ നാടിനെ വിശേഷിപ്പിക്കുവാൻ. വേനലില്‍ മലയാളികളടക്കമുള്ളവർ മനസ്സും ശരീരവും ഒരുപോലെ കുളിർപ്പിക്കുവാൻ തിരഞ്ഞെടുക്കുന്ന ഇവിടെ ഇനിയും സഞ്ചാരികൾ ചെന്നു ചേർന്നിട്ടില്ലാത്ത ഇടങ്ങളുണ്ട്. അത്തരത്തിലൊരിടമാണ് ചോമക്കുണ്ട്. ഏതു പ്രായക്കാർക്കും ഒരു പ്രയാസവുമില്ലാതെ എത്തിച്ചേർന്ന് കുടകിന്റെ 'ഹിഡൻ ബ്യൂട്ടി' ആസ്വദിച്ച് പോകുവാന്‍ പറ്റിയ ഒരിടം...

ചോമക്കുണ്ട്- കുടകിന്റെ 'ഹിഡൻ ബ്യൂട്ടി'

ചോമക്കുണ്ട്- കുടകിന്റെ 'ഹിഡൻ ബ്യൂട്ടി'

കുടകിലെ നിത്യ സന്ദർശകർക്കു പോലും അത്രയൊന്നും പരിചിതമല്ലാത്ത നാടാണ് ചോമക്കുണ്ട്. പ്രകൃതി മനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. വെള്ളച്ചാട്ടങ്ങളും ഹൃദയത്തിൽ കയറിപ്പറ്റുന്ന പച്ചപ്പും ഒക്കെയായി കുടകിന്റെ മറ്റൊരു സൗന്ദര്യം ഇവിടെ ആസ്വദിക്കാം.

ട്രക്കിങ്ങിനു പോകാം

ട്രക്കിങ്ങിനു പോകാം

കാഴ്ചകളെ കൂടാതെ ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന പരിപാടി. ആയാസ രഹിതമായി നടന്നു കയറാവുന്ന ചെറിയ ഒരു കുന്നിലേക്കുള്ള യാത്രയാണിവിടുത്തേത്. ഒരു രണ്ടു മണിക്കൂർ സമയമുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈ ആറു കിലോമീറ്റർ ദൂരം കയറാം.

പുൽമേടുകളിലൂടെ കയറി

പുൽമേടുകളിലൂടെ കയറി

കണ്ണൂരിനും കുടകിനും ഇടയ്ക്കായാണ് ചോമക്കുണ്ട് സ്ഥിതി ചെയ്യുന്നത്. ഈ വഴി പോകുമ്പോൾ ചെലവറ എന്നൊരു അധികം അറിയപ്പെടാത്ത വെള്ളച്ചാട്ടം കഴിഞ്ഞു വേണം ഇവിടെ എത്തുവാൻ. വെള്ളച്ചാട്ടം കഴിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരം കൂടി സഞ്ചരിച്ചാൽ ചോമക്കുണ്ടിലെത്താം. സാധാരണയായി ചെലവറയിൽ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. പുൽമേടും മലയും ഒക്കെ താണ്ടി എളുപ്പത്തിൽ എത്തുന്നതിനാൽ ക്ഷീണം ഒട്ടും അനുഭവപ്പെടുകയില്ല.

സൂര്യോദയം കാണാം

സൂര്യോദയം കാണാം

സൂര്യോദയം മാത്രമല്ല, സൂര്യാസ്തമയ കാഴ്ചകളും കാണുവാൻ ചോമക്കുണ്ട് പറ്റിയ ഇടമാണ്. മലമുകളിലെ സൂര്യോദയങ്ങളുടെ ഭംഗി കാണുവാൻ മികച്ച ഇടമാണിത്. കൂടാതെ സൂര്യാസ്തമ കാഴ്ചകൾ കാണുവാനും ആളുകൾ ഇവിടെ എത്തുന്നു. ഒരു സൺസെറ്റ് പോയിന്‍റും ഇവിടെയുണ്ട്.

 ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

ചെലവറ വെള്ളച്ചാട്ടം കുറച്ച് അപകടം പിടിച്ച ഇടമായതിനാൽ വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് അധികം പോവാതിരിക്കുക. കുഞ്ഞുങ്ങൾ കൂടെയുണ്ടെങ്കിൽ അവരുടെ സുര്ക്ഷിതത്വം കൂടി കണക്കിലെടുത്ത് വേണം യാത്ര ചെയ്യുവാൻ
വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് പോകാമെങ്കിലും മഴക്കാലവും മഞ്ഞു കാലവുമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. കൂർഗിന്‍റെ തണുപ്പിനെ മൊത്തത്തിൽ തൊട്ടറിയുവാൻ പറ്റിയ സമയവും ഇതാണ്.
കാടുകൾക്കു സമീപത്തുകൂടിയുള്ള യാത്രയായതിനാൽ ചിലപ്പോൾ ആനയെയും പുലിയെയും ഒക്കെ കാണാൻ സാധിക്കും. അതുകൊണ്ട് ശ്രദ്ധിച്ചുവേണം യാത്ര ചെയ്യുവാൻ. രാത്രിയിലാണ് പോകുന്നതെങ്കിൽ നിർബന്ധമായും ഒരു ഗൈഡിനെ കൂട്ടുകയും വേണം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കർണ്ണാടകയിലെ കുടക് ജില്ലയിലെ വിരാജ് പേട്ടിനടുത്തായാണ് ചോമക്കുണ്ട് സ്ഥിതി ചെയ്യുന്നത്. വിരാജ്പേട്ടില്‍ നിന്നും 16 കിലോമീറ്റർ ദൂരം ഇവിടേക്കുണ്ട്. കണ്ണൂരിനും കുടകിനും ഇടയിലായാണ് ഇവിടമുള്ളത്.
ചോമക്കുണ്ടിലേക്കുള്ള ട്രക്കിങ്ങ് അല്ലെങ്കിൽ യാത്ര ആരംഭിക്കുന്നത് ചെലവറ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നുമാണ്.
കണ്ണൂരിൽ നിന്നും പോകുമ്പോൾ 97 കിലോമീറ്റർ ദൂരമുണ്ട്.രണ്ടര മണിക്കൂർ സമയം വേണ്ടി വരും യാത്രയ്ക്ക്.

മംഗലാപുരത്തു നിന്നും കൂർഗിലേക്കൊരു വീക്കെൻഡ് യാത്രമംഗലാപുരത്തു നിന്നും കൂർഗിലേക്കൊരു വീക്കെൻഡ് യാത്ര

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

Read more about: coorg karnataka offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X