» »പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിന്‍ കാര്‍ണിവല്‍

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിന്‍ കാര്‍ണിവല്‍

Written By: Elizabath

ആഘോഷങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും കൊച്ചിക്കാര്‍ക്ക് ക്രിസ്മസും ന്യൂഇയറും അടിച്ച് പൊളിക്കാന്‍ കാര്‍ണിവന്‍ തന്നെ വേണം... ബീച്ച് മോട്ടോര്‍ റേസും ഗുസ്തിയും കയാക്കിങ്ങുംനീന്തല്‍ മത്സരങ്ങളും പുതുവര്‍ഷം പുലരുമ്പോള്‍ കത്തിക്കുന്ന പാപ്പാഞ്ഞിയുമെല്ലാം കൊച്ചിന്‍ ആഘോഷങ്ങളുടെ സുവര്‍ണ്ണ നിമിഷങ്ങളാണ്.
ന്യൂ ഇയര്‍ കേരളത്തില്‍ ആഘോഷിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് പറ്റിയ ഏറ്റവും നല്ല ഡെസ്റ്റിനേഷനാണ് ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന കൊച്ചിന്‍ കാര്‍ണിവല്‍. ലോകത്തെമ്പാടുനിന്നുമായി ആയിരക്കണക്കിനാളുകള്‍ എത്തുന്ന കൊച്ചിന്‍ കാര്‍ണിവലിന്റെ വിശേഷങ്ങള്‍..

കൊച്ചിക്കാരുടെ മാമാങ്കം

കൊച്ചിക്കാരുടെ മാമാങ്കം

കൊച്ചിക്കാര്‍ ഹൃദയത്തിലേറ്റിയ കൊച്ചിന്‍ കാര്‍ണിവല്‍ ഇവിടുത്തെ ഏറ്റവും ആവേശം നിറഞ്ഞ ആഘോഷങ്ങളിലൊന്നാണ്.

PC: Mummelgrummel

കൊച്ചിയുടെ ഉത്സവ നാളുകള്‍

കൊച്ചിയുടെ ഉത്സവ നാളുകള്‍

ക്രിസ്തുമസിന് ഒരാഴ്ച മുന്നെയാണ് സാധാരണയായി കാര്‍ണിവല്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 18നാണ് കാര്‍ണിവലിന്റെ തിരി തെളിഞ്ഞത്. പുതുവര്‍ഷദിനം വരെയാണ് ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കുന്നത്.


PC:Prefeitura de Sete Lagoas

ബൈക്ക് റേസ് മുതല്‍ കോലം വരക്കല്‍ വരെ

ബൈക്ക് റേസ് മുതല്‍ കോലം വരക്കല്‍ വരെ

ബൈക്ക് റേസില്‍ തുടങ്ങി, ഗുസ്തി, ഫുട്‌ബോള്‍,പഞ്ചഗുസ്തി, കയാക്കിങ്, നീന്തല്‍, രംഗോലി, കോലംവരക്കല്‍, ചിത്രരചന തുടങ്ങി എല്ലാവരെയും പങ്കെടുപ്പിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇവിടുത്തെ ആഘോഷങ്ങള്‍.

PC:YOUTUBE

34-ാമത് കാര്‍ണിവല്‍

34-ാമത് കാര്‍ണിവല്‍

ഈ വര്‍ഷം നടക്കുന്നത് 34-ാമത് കാര്‍ണിവല്‍ ആണ്. പോര്‍ച്ചുഗീസുകാരുടെ കാലത്ത് കൊച്ചിയില്‍ നടത്തിയിരുന്ന പുതുവത്സാരാഘോഷങ്ങളുടെ തുടര്‍ച്ചയായാണ് കാര്‍ണിവല്‍ നടത്തുന്നത്.

PC:Ranjith Siji

പാപ്പാഞ്ഞിപുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊച്ചിന്‍ കാര്‍ണിവല്‍

ക്രിസ്മസ് പാപ്പയുടെ വേഷത്തില്‍ ഒരുക്കിയിരിക്കുന്ന കൂറ്റന്‍ രൂപമാണ് പാപ്പാഞ്ഞി എന്നറിയപ്പെടുന്നത്. പുതുവര്‍ഷത്തെ ആഘോഷത്തില്‍ ഏറ്റവും പ്രശസ്തമാണ് പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങ്. പാപ്പാഞ്ഞി എന്നാല്‍ വൃദ്ധനായ മനുഷ്യന്‍ എന്നാണ് പോര്‍ച്ചുഗീസ് ഭാഷയില്‍ അര്‍ഥം.

PC: Youtube

പപ്പാഞ്ഞിക്ക് തീകൊളുത്തല്‍

പപ്പാഞ്ഞിക്ക് തീകൊളുത്തല്‍

കാര്‍ണിവല്‍ ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണ് പുതുവര്‍ഷരാത്രയില്‍ പാപ്പാഞ്ഞിക്ക് തീകൊളുത്തുന്ന ചടങ്ങ്. ഫോര്‍ട്ട് കൊച്ചി ബീച്ചിനു സമീപത്തായി ഒരുക്കിയിരിക്കുന്ന ഭീമന്‍ സാന്താക്ലോസിന് കൃത്യം പുതുവര്‍ഷം പുലരുമ്പോള്‍ തീകൊളുത്തുന്ന ചടങ്ങാണിത്.

PC: Youtube

ആയിരക്കണക്കിനാളുകള്‍

ആയിരക്കണക്കിനാളുകള്‍

വിദേശികളും സ്വദേശികളുമായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ആഘോഷങ്ങള്‍ക്കായി എത്തിച്ചേരുന്നത്. പാപ്പാഞ്ഞിയെ കത്തിക്കുന്ന പുതുവര്‍ഷരാത്രിയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

PC: Ahammed Shahz

സംസ്‌കാരങ്ങളുടെ കൂടിച്ചേരല്‍

സംസ്‌കാരങ്ങളുടെ കൂടിച്ചേരല്‍

ഫോര്‍ട്ട് കൊച്ചിയെപ്പോലെ തന്നെ കൊച്ചിന്‍ കാര്‍ണിവലും ഒരു സംഗമമാണ്. വിവിധ തരത്തിലുള്ള ആളുകള്‍ക്ക് ഒരുമിച്ച് ചേരുന്നതിനുള്ള ഒരവസരം കൂടിയാണ് കാര്‍ണിവല്‍ ഒരുക്കുന്നത്. പോര്‍ച്ചുഗീസ്, പഞ്ചാബി,അറബ്, ഡച്ച് ആംഗ്ലോ ഇന്ത്യന്‍ തുടങ്ങിയ സംസ്‌കാരങ്ങളുടെ കൂടിച്ചേരല്‍ ഇവിടെ കാണാം.

pc: wikipedia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഫോര്‍ട്ട് കൊച്ചിയില്‍ വാസ്‌കോഡ ഗാമ സ്‌ക്വയറിനു സമീപം ബീച്ചിലാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ നടക്കുന്നത്.