തെക്കെ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്ന് വിളിപ്പേരുള്ള കോയമ്പത്തൂര്‍ മലയാളികള്‍ക്ക് അത്ര അപരിചിതമല്ലാത്ത, തമിഴ്നാട്ടിലെ നഗരമാണ്. വലിപ്പത്തിന്റെ കാര്യത്തില്‍ കോയമ്പത്തൂരിനാണ് രണ്ടാം സ്ഥാനം. കേരളത്തില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന നഗരമായതിനാല്‍ മലയാളികളുടെ ആശ്രയമായ നഗരമാണ് കോയമ്പത്തൂര്‍
അതിവേഗത്തില്‍ വളരുന്ന നഗരം
ഇന്ത്യയിലെ തന്നെ അതിവേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ ഒന്നാണ് കോയമ്പത്തൂര്‍. ആരോഗ്യ, വ്യാവസായിക വിദ്യാഭ്യാസ മേഖലകളിലാണ് കോയമ്പത്തൂരിന്റെ ഈ വളര്‍ച്ച.
പേരിന് പിന്നില്‍
ചേരന്മാരും ചോളന്മാരും പാണ്ഡന്യന്മാരുമുള്‍പ്പെടെയുള്ള രാജവംശങ്ങള്‍ കോയമ്പത്തൂര്‍ ഭരിച്ചിട്ടുണ്ട്. ഒരുകാലത്ത് വിജയനഗരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം. നായക രാജവംശത്തിലെ രാജാവായിരുന്ന കോയന്റെ പേരില്‍ നിന്നാണ് കോയമ്പത്തൂര്‍ എന്ന സ്ഥലനാമമുണ്ടായതെന്നാണ് കരുതുന്നത്.
കോളനി ഭരണ കാലം
പതിനേഴാം നൂറ്റാണ്ടില്‍ കോയമ്പത്തൂര്‍ മൈസൂര്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കപ്പെട്ടു. അധികം താമസിയാതെ 1799ല്‍ ബ്രിട്ടീഷുകാര്‍ കോയമ്പത്തൂരിനെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു.
തുണി വ്യവസായം
ഇരുപതാം നൂറ്റാണ്ടിന് ശേഷമാണ് ആധുനിക കോയമ്പത്തൂരിന്റെ ഉദയം. 1930ന് ശേഷമാണ് കോയമ്പത്തൂര്‍ അതിവേഗ വളര്‍ച്ചയിലേയ്ക്ക് കടന്നത്. ഇവിടുത്തെ തുണി വ്യവസായമാണ് കോയമ്പത്തൂരിനെ പുരോഗതിയിലേക്ക് കൊണ്ടുപോയത്. തുണിമില്ലുകളാണ് കോയമ്പത്തൂരിലെ പ്രധാനവ്യവസായം. പഴയ കരകൗശലവിദ്യകളും നവീന സാങ്കേതികവിദ്യകളും ഇവിടെ ഒത്തുചേരുന്നു.
ടൂറിസം
ടൂറിസം മേഖലയിലും കോമ്പത്തൂരിന് ഏറെ പ്രാധാന്യമുണ്ട് ദ്രാവിഡ പാരമ്പര്യത്തിലുള്ള മരുതമലൈ, ധ്യാനലിംഗ തുടങ്ങിയ ക്ഷേത്രങ്ങളും ഇന്ദിരഗാന്ധി വന്യജീവി സങ്കേതതവും ദേശീയോദ്യാനവും ബ്ലാക്ക് തണ്ടര്‍ തീം പാര്‍ക്കുമെല്ലാം കോയമ്പത്തൂരിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ചിലത് മാത്രമാണ്. കോയമ്പത്തൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം
മരുതുമലൈ മുരുകന്‍ ക്ഷേത്രം
Photo Courtesy: Booradleyp1
റെയ്സ് കോഴ്‌സ് റോഡ്
Photo Courtesy: Ask27
ലക്ഷ്മി മില്‍സ്
Photo Courtesy: Ask27
റെയില്‍വെ സ്റ്റേഷന്‍
വടകോവൈ ഫ്ലൈ ഓവര്‍
Photo Courtesy: Faheem9333
ഗാന്ധിപുരം ബസ് സ്റ്റാന്‍ഡ്
ആണ്ണാദൂരൈ
വി ഒ സി പാര്‍ക്ക്
സ്റ്റോണ്‍ എയ്ജ് സൂ
Photo Courtesy: Booradleyp1
കോവൈപുത്തൂര്‍
നാഗപിള്ളയാര്‍ ക്ഷേത്രം
Photo Courtesy: Balajijagadesh
മധുക്കരൈ
ധര്‍മ്മ ലിംഗേശ്വര ക്ഷേത്രം
പീലമേട്
ദിവാന്‍ ബഹുദൂര്‍ റോഡ്
Photo Courtesy: Faheem9333
ഫാം
തൊണ്ടമുത്തൂര്‍ പെരുമാള്‍ ക്ഷേത്രം
വടവല്ലി
തുടിയലൂര്‍
ഉക്കാടം ബ്രിഡ്ജ്



Click it and Unblock the Notifications














