» »ഏഴുചുറ്റുമതിലിനുള്ളിലെ കൂറ്റന്‍ മഹാക്ഷേത്രം

ഏഴുചുറ്റുമതിലിനുള്ളിലെ കൂറ്റന്‍ മഹാക്ഷേത്രം

Posted By: Elizabath

ഏഴു ചുറ്റുമതിലുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ശ്രീകോവില്‍...കൂടാതെ ക്ഷേത്രത്തിനു ചുറ്റുമായി വിവിധ വലുപ്പത്തിലുള്ള വമ്പന്‍ ഗോപുരങ്ങള്‍.ഇതില്‍ ഏറ്റവും വലിയ ഗോപുരത്തിനാകട്ടെ പതിമൂന്ന് നിലകളും 72 മീറ്റര്‍ ഉയരവും. 156 ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ ഒരു പ്രദേശമാകെ നിറഞ്ഞു കിടക്കുന്ന ഈ ക്ഷേത്രം ഏതാണെന്ന് മനസ്സിലായോ?
ഇന്ന് പൂജനടക്കുന്ന ക്ഷേത്രങ്ങളില്‍ വെച്ച് ഏറ്റവും വലുപ്പമുള്ള ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രമാണ് ഇത്.

വൈഷ്ണവ ആരാധനയുടെ കേന്ദ്രം

വൈഷ്ണവ ആരാധനയുടെ കേന്ദ്രം

മഹാവിഷ്ണുവിന്റെ എട്ട് സ്വയംഭൂ ക്ഷേത്രങ്ങളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രം വൈഷ്ണവ ആരാധനയുടെ കേന്ദ്രസ്ഥാനമായാണ് അറിയപ്പെടുന്നത്. 108 വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാമത്തെ ക്ഷേത്രവും ഇതുതന്നെയാണ്.

PC: Haneeshkm

ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ ക്ഷേത്രം

ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ ക്ഷേത്രം

ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ കൂറ്റന്‍ മഹാക്ഷേത്രമായിട്ടാണ് രംഗനാഥസ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. 156 ഏക്കര്‍ സ്ഥലത്താണ് ഇ ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്.

PC: simianwolverine

ഗണപതി നടത്തിയ പ്രതിഷ്ഠ

ഗണപതി നടത്തിയ പ്രതിഷ്ഠ

മഹാഗണപതി പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രത്തില്‍ അനന്തശയന രൂപത്തിലുള്ള വിഷ്ണുവിന്റെ പ്രതിഷ്ഠയാണുള്ളത്.

PC: notagoodphotographer

കാവലായി ഏഴു ചുറ്റുമതിലുകള്‍

കാവലായി ഏഴു ചുറ്റുമതിലുകള്‍

ഏഴു ചുറ്റുമതിലുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ശ്രീകോവിലാണ് രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകത. വലിയ കോട്ടകൊത്തളങ്ങളായാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഏകകേന്ദ്രീകൃതമാണ് ഏഴു ചുറ്റമ്പലങ്ങളും. ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഇവിടെ മാത്രമാണ് ഏഴു ചുറ്റമ്പലങ്ങളുള്ളത്.

PC:hangamani

21 ഗോപുരങ്ങള്‍

21 ഗോപുരങ്ങള്‍

ഏഴു ചുറ്റുമതിലുകളിലായി സ്ഥിതി ചെയ്യുന്ന 21 ഗോപുരങ്ങളാണ് ഇവിടുത്തെ നിര്‍മ്മിതിയുടെ മറ്റൊരു പ്രത്യേകത.
ഏഴാമത്തെ ചുറ്റമ്പലത്തിന്റെ ഗോപുരങ്ങള്‍ അപൂര്‍ണ്ണമാണ്. അപൂര്‍ണ്ണമായ ഇവയെ രാജഗോപുരം എന്നാണ് വിളിക്കുന്നത്.
ശ്രീകോവിലില്‍ വിളക്കു കൊളുത്തുമ്പോള്‍ ഒന്നാം ചുറ്റമ്പലത്തിന്റെ മൂലകളിലെ നിലക്കണ്ണാടികളില്‍ ഭഗവാന്റെ രൂപം കാണാമത്രെ.

PC:Melanie M

ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം

ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം

ക്ഷേത്രത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് ഉപയോദത്തിലുള്ള , പൂജകള്‍ നടക്കുന്ന ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം ശ്രീരംഗത്തെ രംഗനാഥസ്വാമി ക്ഷേത്രമാണത്രെ.
631000 ചതുരശ്ര മീറ്റര്‍ ആണ് ഇതിന്റെ വിസ്താരം. 4 കിലോമീറ്റര്‍ ചുറ്റളവുണ്ട് ക്ഷേത്രസമുച്ചയത്തിന്. ആങ്കര്‍ വാട്ട് ഇതിലും വലുതാണെങ്കിലും ഇപ്പോള്‍ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്നില്ല.

PC:Giridhar Appaji Nag Y

ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ഗോപുരം

ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ഗോപുരം

21 എണ്ണമുള്ള ഇവിടുത്തെ ഗോപുരങ്ങളില്‍ 72 മീറ്റര്‍ ഉയരമുള്ള രാജഗോപുരം ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതാണ്.

PC:Jean-Pierre Dalbéra

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഏത് തരത്തിലുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന ഇടമാണ് തിരുച്ചിറപ്പള്ളി. തിരുച്ചിറപ്പള്ളി റെയില്‍വേ ജംങ്ഷനില്‍ നിന്നും 9 കിലോമീറ്റര്‍ അകലമാണ് ക്ഷേത്രത്തിലേക്കുള്ളത്. ശ്രീരംഗം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 500 മീറ്റര്‍ ദൂരമേ ക്ഷേത്രത്തിലേക്കുള്ളൂ.

PC: BOMBMAN

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...