» »ഓണമിങ്ങെത്താറായി..തിരുവോണത്തോണിയും..

ഓണമിങ്ങെത്താറായി..തിരുവോണത്തോണിയും..

Written By: Elizabath

ഓണം കേരളത്തിന്റെ തനതായ ഉത്സവമാണെങ്കിലും അങ്ങ് തിരുവനന്തപുരം മുതല്‍ ഇങ്ങ് കാസര്‍കോഡ് വരെ അതിന്റെ ആചാരത്തിനും അനുഷ്ഠാനങ്ങള്‍ക്കും ഏറെ വ്യത്യാസങ്ങളുണ്ട്. സദ്യ ഒരുക്കുന്നതിലും പൂക്കളമിടുന്നതിലും എന്തിനധികം സദ്യ കഴിക്കുന്ന രീതിയില്‍ വരെ വ്യത്യാസം കാണാന്‍ കഴിയും. അത്തരത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് തിരുവോണത്തോണി. തിരുവോണനാളില്‍ ഓണവിഭവങ്ങളുമായി ആറന്‍മുള ഭഗവാനെ കാണാനെത്തുന്ന ഭട്ടതിരിയുടെ യാത്രയാണ് തിരുവോണത്തോണി എന്നറിയപ്പെടുന്നത്.

തിരുവോണത്തോണിയുടെ ഐതിഹ്യം

തിരുവോണത്തോണിയുടെ ഐതിഹ്യം

ആറന്‍മുളയിലെ കാട്ടൂര്‍ മങ്ങാട്ടുമഠത്തിലെ ഭട്ടതിരി വിഷ്ണുപൂജയുടെ ഭാഗമായി എല്ലാ തിരുവോണനാളിലും ഒരു ബ്രാഹ്മണന് കാല്‍കഴുകിച്ചൂട്ട് നടത്തി വന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ ഒരുവര്‍ഷത്തെ തിരുവോണനാളില്‍ ആരും എത്തിയില്ല. ദു:ഖിതനായ അദ്ദേഹം ആറന്‍മുള ഭഗവാനെ ധ്യാനിച്ച് ഉപവാസം തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു ബാലന്‍ അവിടെ എത്തുകയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. ശേഷം അദ്ദേഹത്തോട് ഇനിയുള്ള വര്‍ഷം ഓണത്തിനുള്ള വിഭവങ്ങള്‍ ആറന്‍മുളയില്‍ എത്തിച്ചാല്‍ മതിയെന്നും പറഞ്ഞ് ആ ബാലന്‍ മറഞ്ഞു.
രാത്രി സ്വപ്നത്തില്‍ ആ ബാലന്‍ ആറന്‍മുള ഭഗവാന്‍ ആയിരുന്നുവെന്ന് ബോധ്യപ്പെട്ട ഭട്ടതിരി പിറ്റേവര്‍ഷം മുതല്‍ ഓണവിഭവങ്ങള്‍ തോണിയില്‍ നിറച്ച് തിരുവോണപ്പുലര്‍ച്ചയില്‍ ആറന്‍മുളക്ഷേത്രക്കടവില്‍ എത്തിച്ചുതുടങ്ങി.

PC: RajeshUnuppally

തോണി പുറപ്പെടുന്നത്

തോണി പുറപ്പെടുന്നത്

ഇപ്പോള്‍ മീനച്ചിലാറ്റിന്റെ തീരത്തായി കുമാരനെല്ലൂരാണ് മാങ്ങാട്ടുമന സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് തിരുവോണത്തോണി പുറപ്പെടുന്നത്. ആദ്യകാലങ്ങളില്‍ ആറന്‍മുളയ്ക്ക് കിഴക്കായി കാട്ടൂര്‍ എന്ന സ്ഥലത്തായിരുന്നു മങ്ങാട്ട് മന സ്ഥിതി ചെയ്തിരുന്നത്. പിന്നീട് കോട്ടയത്ത് താമസമാക്കുകയായിരുന്നു.

PC:Dvellakat

 മൂലം നാളിലെ യാത്ര

മൂലം നാളിലെ യാത്ര

മങ്ങാട്ടില്ലത്തെ മൂത്ത നമ്പൂതിരിയാണ് കുമാരനല്ലൂരില്‍ നിന്നും തിരുവോണത്തോണിയില്‍ പുറപ്പെടുന്നത്. മൂലം നാളില്‍ ചുരുളന്‍ വള്ളത്തിലാണ് അദ്ദേഹത്തിന്റെ യാത്ര. മീനച്ചിലാറില്‍ നിന്നും തുടങ്ങി ആറന്‍മുളയില്‍ അവസാനിക്കുന്ന രീതിയിലാണ് തിരുവോണത്തോണിയുടെ യാത്ര.
കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് നദികള്‍ ചുറ്റിയാണ് തിരുവോണത്തോണി ആറന്‍മുളയിലെത്തുന്നത്. മീനച്ചിലാര്‍,മണിമലയാര്‍, പമ്പാനദി എന്നിവയാണവ.

PC:Challiyil Eswaramangalath Pavithran Vipin

മീനച്ചിലാറില്‍ തുടങ്ങി

മീനച്ചിലാറില്‍ തുടങ്ങി

കോട്ടയത്തെ മീനച്ചിലാറിന്റെ തീരങ്ങളിലൊന്നായ കുമാരനെല്ലൂരില്‍ നിന്നുമാണ് തോണിയാത്ര ആരംഭിക്കുന്നത്.
കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന മീനച്ചിലാര്‍ വാഗമണ്ണില്‍ നിന്നുല്‍ഭവിച്ച് വേമ്പനാട്ട് കായലിലാണ് എത്തിച്ചേരുന്നത്.

PC: Sajetpa

മണിമലയാര്‍ വഴി

മണിമലയാര്‍ വഴി

ഇടുക്കിയിലെ പീരുമേട്ടില്‍ നിന്നും ഉത്ഭവിക്കുന്ന നദിയാണ് മണിമലയാര്‍. 90 കിലോമീറ്റര്‍ ദൂരത്തില്‍ ഒഴുകുന്ന ഈ നദി കോട്ടയം,പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളെ കടന്ന് പോകുന്നു.

PC:Harinath r

പമ്പാ നദി

പമ്പാ നദി

പുണ്യനദിയായ പമ്പാ നദി ദക്ഷിണ ഗംഗ എന്നാണ് അറിയപ്പെടുന്നത്. പമ്പാനദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ആറന്‍മുള ക്ഷേത്രത്തിലാണ് തിരുവോണത്തോണി എത്തിച്ചേരുന്നത്.

PC:Ramjchandran

തോണിയുടെ സഞ്ചാരവഴി

തോണിയുടെ സഞ്ചാരവഴി

കുമാരനെല്ലൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര ആദ്യദിവസം നാഗമ്പടം, ചുങ്കം വഴി കൊടൂരാറ്റില്‍ പ്രവേശിക്കും. അന്നത്തെ യാത്ര കിടങ്ങറയില്‍ സമാപിക്കും. ഇവിടുത്തെ രണ്ടാം പാലത്തിനു സമീപമാണ് ഭട്ടതിരി വിശ്രമിക്കുന്നത്. സമീപത്തുള്ള ഇല്ലത്തില്‍ നിന്നും ഭക്ഷമം കഴിക്കുന്ന ഭട്ടതിരിയും സഹായിയും അന്നു രാത്രി വള്ളത്തില്‍ തന്നെ കഴിച്ചുകൂട്ടും.
രണ്ടാം ദിവസം കൊടുതറ എന്ന സ്ഥലം വഴി തിരുവല്ല പുഴക്കരയിലെത്തി മണിമലയാറ്റില്‍ പ്രവേശിക്കും. മൂവടമഠത്തില്‍ നിന്നാണ് അന്നത്തെ ഉച്ചയൂണ്. പിന്നീട് പമ്പാനദിയിലെത്തുന്ന തോണി വൈകിട്ടോടെ ക്ഷേത്രക്കടവില്‍ അടുക്കും. പിന്നീട് തോണിയില്‍ കോഴഞ്ചേരിയിലെ വെള്ളൂര്‍മനക്കടവില്‍ പോകും. പിന്നീട് അയിരൂര്‍ പുതിയകാവ് ക്ഷേത്രം, കാട്ടൂര്‍ ക്ഷേത്രം എന്നിവചുറ്റി തുരുവോണപ്പുലരിയില്‍ ആറന്‍മുളയിലെത്തുന്നതോടെ യാത്ര സമാപിക്കും.
കാട്ടൂരില്‍ എത്തുന്നതോടെ കരക്കാര്‍ തോണിയെ സ്വീകരിക്കുകയും വിഭവങ്ങള്‍ അവിടുത്തെ അലങ്കരിച്ച തിരുവോണേത്തോണിയിലേക്ക് മാറ്റുകയും ചെയ്യും. അതോടെ ഭട്ടതിരി വന്ന വള്ളം അകമ്പടിത്തോണിയായി മാറി വലിയവള്ളത്തെ അനുഗമിക്കും.

PC: Girish Gopi

തിരുവോണത്തോണിയുടെ ഓണസദ്യ

തിരുവോണത്തോണിയുടെ ഓണസദ്യ

തിരുവോണദിനത്തില്‍ ആറന്‍മുള ഭഗവാന്‍ ഉണരുന്നതോടെ ഓണസദ്യയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങും. ഭട്ടതിരി കൊണ്ടുവരുന്ന വിഭവങ്ങളാണ് സദ്യയ്ക്ക് ഉപയോഗിക്കുന്നത്. അന്ന് അത്താഴപൂജ കഴിഞ്ഞ് പണക്കിഴി വാങ്ങുന്നതോടെ യാത്ര സമാപിക്കും.

PC: Augustus Binu

 ഉത്രട്ടാതി വള്ളംകളിയും തിരുവോണത്തോണിയും

ഉത്രട്ടാതി വള്ളംകളിയും തിരുവോണത്തോണിയും

ഒരിക്കല്‍ തിരുവോണത്തോണിയില്‍ വന്നപ്പോള്‍ തസ്‌കരസംഘം ഭട്ടതിരിയെ അക്രമിക്കുകയുണ്ടായി. അതിനുശേഷം തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാന്‍ കരക്കാര്‍ ചുണ്ടന്‍വള്ളങ്ങള്‍ നിര്‍മ്മിച്ച് രംഗത്തുവന്നു. എന്നാല്‍
. കാട്ടൂരില്‍ നിന്നും ഉത്രാടരാത്രിയില്‍ പുറപ്പെട്ട് തിരുവോണപ്പുലര്‍ച്ചെ ആറന്മുളയില്‍ എത്തുന്ന തോണിയെയും അവയ്ക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളെയും കൂടുതല്‍ പേര്‍ക്കു കാണാന്‍ കഴിയാതെ വന്നു. ഇതിനാലാണത്രെ തിരുവോണം കഴിഞ്ഞു മറ്റൊരു ദിവസംകൂടി പള്ളിയോടങ്ങള്‍ ആറന്മുളയില്‍ എത്താന്‍ തീരുമാനിച്ചത്. അതു പാര്‍ഥസാരഥിവിഗ്രഹ പ്രതിഷ്ഠാദിനമായ ഉത്തൃട്ടാതിനാളിലെന്നു നിശ്ചയിക്കുകയും ചെയ്തു. ഇങ്ങനെയാണ് ആറന്മുള ജലമേളയുടെ ഉത്ഭവം എന്നു കരുതപ്പെടുന്നു.

PC:Nithinmohan

ആറന്‍മുള വള്ളംസദ്യ

ആറന്‍മുള വള്ളംസദ്യ

ആറന്‍മുള വള്ളംസദ്യയെക്കുറിച്ച് കൂടുതലറിയാമോ?
ഇവിടെ വായിക്കാം

പാട്ടുംപാടി സദ്യയുണ്ണാന്‍ ആറന്മുള വള്ളസദ്യ

കേരളത്തിലെ പ്രശസ്തമായ വള്ളംകളികള്‍

കേരളത്തിലെ പ്രശസ്തമായ വള്ളംകളികള്‍

തിത്തിത്താരാ തിത്തിതെയ്..കേരളത്തിലെ പ്രശസ്തമായ വള്ളംകളികള്‍

PC: Ronald Tagra

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...