Search
  • Follow NativePlanet
Share
» »തെന്മലയിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തെന്മലയിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

By Maneesh

ഇക്കോടൂറിസം എന്ന ആശയം പ്രാവര്‍ത്തികമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സ്ഥലം ഏതെന്ന് ചോദിച്ചാല്‍ മറ്റൊന്നും ആലോചിക്കാതെ ഉത്തരം പറയാം. കൊല്ലം ജില്ലയിലെ തെന്മല. തെക്കിന്റെ മലയെന്നത് ലോപിച്ച് തെന്മല ആയെന്നും തേനുള്ള മലയായാതിനാല്‍ തേന്മലയെന്നും പിന്നെ തെന്മല ആയെന്നും തെന്മല എന്ന നാമം ഉണ്ടായതിനെക്കുറിച്ച് രണ്ട് അഭിപ്രായങ്ങളുണ്ട്.

അഭിപ്രായങ്ങള്‍ എന്തായാലും എത്തിച്ചേരുന്ന സഞ്ചാരികളെ ഊഷ്മളതയോടെ സ്വീകരിക്കുന്ന പ്രകൃതി ഭംഗിയാണ് തെന്മലയ്ക്ക് ഉള്ളത്. തെ‌ന്മലയിലേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സ്ലൈഡുകളിൽ വായിക്കാം

01. എവിടെയാണ് തെന്മല

01. എവിടെയാണ് തെന്മല

കേരളത്തിലെ കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്.

Photo Courtesy: Akhilan at Malayalam Wikipedia

02. തെന്മലയിൽ എത്തിയാൽ

02. തെന്മലയിൽ എത്തിയാൽ

സാഹസികർക്കും പ്രകൃതി സ്നേഹികൾക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ധാരളം ആക്റ്റിവിറ്റികളുണ്ട് സമുദ്ര നിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തെന്മലയിൽ. ട്രെക്കിംഗ് നടത്താൻ സുന്ദരമായ ട്രെയിലുകളും, നയനമനോഹരമായ വെള്ളച്ചാട്ടങ്ങളും തെന്മലയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു.

Photo Courtesy: Kerala Tourism from India

03. സാഹസിക വിനോദങ്ങ‌ൾ

03. സാഹസിക വിനോദങ്ങ‌ൾ

ഇവകൂടാതെ മൗണ്ടൈൻ ബൈക്കിംഗ്, റോക്ക് ക്ലൈംബിംഗ്, റിവർ ക്രോസിംഗ് തുടങ്ങിയ സാഹസിക ആക്റ്റിവിറ്റികളും ഇവിടെയുണ്ട്.

Photo Courtesy: Arunvrparavur

04. മറ്റ് ആകർഷണങ്ങൾ

04. മറ്റ് ആകർഷണങ്ങൾ

വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്ന ആംഫി തീയേറ്റർ ആണ് തെന്മലയിലെ ഒരു ആകർഷണം. സുന്ദരമായ സംഗീത ജലധാരയും ഷോപ്പിംഗ് പ്രിയർക്ക് സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പ്രാദേശിക ഉൽപ്പന്നങ്ങൾ ലഭിക്കുന്ന ഒരു സ്റ്റാളുമുണ്ട്.

Photo Courtesy: Mohanraj Kolathapilly from Thrissur, India

05. മാൻ പാർക്ക്

05. മാൻ പാർക്ക്

മറ്റൊരു മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ മാന്‍ പാര്‍ക്ക്. പുള്ളിമാനുകളും കലമാനുകളുമുള്‍പ്പെടെയുള്ള വിവിധ തരത്തില്‍പ്പെട്ട മാനുകളെ പുനരധിവസിപ്പിക്കുന്ന സ്ഥലമാണിത്. ഇതിനടുത്തുതന്നെ കുട്ടികള്‍ക്കായുള്ള ഒരു ഇക്കോ പാര്‍ക്കുമുണ്ട്. പാര്‍ക്ക് കാണിയ്ക്കാന്‍ ഇവിടെ ജീവനക്കാരുണ്ട്, എല്ലാകാര്യങ്ങളും അവര്‍ പറഞ്ഞുതരും. പാര്‍ക്ക് ചുറ്റിക്കാണുകയെന്നത് മനോഹരമായ അനുഭവം തന്നെയാണ്.

Photo Courtesy: Alastair Rae from London, United Kingdom

06. തെന്മലയിലെ മൂന്ന് സോണുകൾ

06. തെന്മലയിലെ മൂന്ന് സോണുകൾ

തെന്മലയിൽ എത്തുന്ന സഞ്ചാരികളുടെ അഭിരുചി അനുസരിച്ച് മൂന്ന് തരത്തിലുള്ള ടൂറിസം പദ്ധതികളാണ് നടത്തിവരുന്നത്. ഇക്കോടൂറിസം, ഇക്കോ ഫ്രണ്ട്‌ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നിവയാണ് അവ.

Photo Courtesy: Lalsinbox

07. ഇക്കോ ടൂറിസം

07. ഇക്കോ ടൂറിസം

തെന്മലയിൽ നിന്നുള്ള വിവിധ തരത്തിലുള്ള ടെക്കിംഗ് ആണ് ഇക്കോ ടൂറിസത്തിന്റെ കീഴിൽ വരുന്നത്. രണ്ട് മണിക്കൂർ കൊണ്ട് പൂർത്തിയാക്കാവുന്ന സോഫ്റ്റ് ട്രെക്കിംഗ് മുതൽ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന ട്രെക്കിംഗുകൾ വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. ചെന്തുരുണി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കാണ് ഈ ട്രെക്കിംഗ്.

Photo Courtesy: Paras31194

08. പാലരുവി വെള്ളച്ചാട്ടം

08. പാലരുവി വെള്ളച്ചാട്ടം

ഒക്ടോബർ മുതൽ ജനുവരി വരെയുള്ള സമയത്താണെങ്കിൽ പാലരുവി വെള്ളച്ചാട്ടത്തിന് സമീപത്തേക്കും ട്രെക്കിംഗ് നടത്തുന്നുണ്ട്. തെന്മലയിൽ നിന്ന് 17 കിലോമീറ്റർ അകലെയായാണ് പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Akhilsunnithan, മലയാളം Wikipedia-ൽ നിന്നും.

09. ഇക്കോ ഫ്രണ്ട്‌ലി ജനറൽ ടൂറിസം

09. ഇക്കോ ഫ്രണ്ട്‌ലി ജനറൽ ടൂറിസം

തെന്മലയിൽ ഒതുങ്ങുന്നതാണ് ഇക്കോ ഫ്രണ്ട്‌ലി ജനറൽ ടൂറിസം. തെന്മലയിലെ ഇക്കോടൂറിസം ഫെസിലിറ്റേഷൻ സെന്റർ, തെന്മലയ്ക്ക് സമീപത്തുള്ള പാർക്കുകൾ സന്ദർശിക്കു. നടപ്പാതയിലൂടെ നടക്കുക. മറ്റു സാഹസിക വിനോദങ്ങൾ എന്നിബ ഉൾപ്പെട്ടതാണ് ഈ സോൺ.

Photo Courtesy: REPhotography06

10. പിൽഗ്രിമേജ് ടൂറിസം

10. പിൽഗ്രിമേജ് ടൂറിസം

തെന്മലയ്ക്ക് സമീപത്തുള്ള കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിൽ എത്തുന്ന തീർത്ഥാടകരെ ഉദ്ദേശിച്ചുള്ള ഒരു ടൂറിസം പദ്ധതിയാണ് ഇത്.

Photo Courtesy: Kumar Mullackal

11. തെന്മലയിൽ എത്തിച്ചേരാൻ

11. തെന്മലയിൽ എത്തിച്ചേരാൻ

കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലെ തിരുമംഗലത്തേക്ക് പോകുന്ന ദേശീയ പാത 208ന് സമീപത്തായാണ് തെന്മല സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് ഇവിടേക്ക് ബസുകൾ പുറപ്പെടുന്നുണ്ട്. കൊല്ലത്ത് നിന്നും തെന്മലയിലേക്ക് ബസിൽ എത്തിച്ചേരാം. പുനലൂരിന് സമീപത്തായാണ് തെന്മല സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Jayeshj at ml.wikipedia

12. തെന്മലയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

12. തെന്മലയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

തൂക്കുപാലത്തിന്റെ പേരിൽ പ്രശസ്തമായ പുനലൂർ സ്ഥിതി ചെയ്യുന്നത് തെന്മലയ്ക്ക് സമീപത്തായാണ്. കല്ലടയാറും തൂക്കുപാലവും ചേരുന്ന പരിസരം പ്രകൃതിരമണീയമാണ്, ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഒട്ടേറെയൊളുകള്‍ എത്താറുണ്ട്. ശബരിമലയ്ക്കു പോകുന്ന ഭക്തന്മാരും ശ്രീ അയ്യപ്പ സ്റ്റോപ്പുമെല്ലാം ചേര്‍ന്ന് ഉത്സവകാലങ്ങളില്‍ ഈ സ്ഥലത്തെ തിരക്കേറിയതാക്കുന്നു.

Photo Courtesy: Akhilsunnithan at Malayalam Wikipedia.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X