» »ഇടുക്കി അണക്കെട്ട് തുറന്നപ്പോള്‍

ഇടുക്കി അണക്കെട്ട് തുറന്നപ്പോള്‍

Written By: Elizabath

ഇടുക്കി അണക്കെട്ട്... സിനിമകളിലൂടെയും വാര്‍ത്തകളിലൂടെയും കേരളീയരെ മുഴുവന്‍ ആകാംക്ഷയിലാക്കുന്ന അണക്കെട്ട്...ചരിത്രവും കഥകളും ഒന്നും ഒരിക്കലും പറഞ്ഞാല്‍ തീരില്ലെങ്കിലും ഇടുക്കി ഡാമിന്റെ അതിശയങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരും കാണില്ല. ന്നാല്‍ ഇവിടം ഒന്ന് സന്ദര്‍ശിക്കാമെന്നു വെച്ചാലോ? അത് ഇത്തിരി പാടാണ്.. വര്‍ഷത്തില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം സന്ദര്‍ശിക്കാന്‍ കഴിയുന്ന ഡാം ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. ഇടുക്കി ഡാമിന്റെ വിശേഷങ്ങളിലേക്ക്..

ഇടുക്കി ഡാം

ഇടുക്കി ഡാം

ഇടുക്കിയില്‍ പെരിയാര്‍ നദിക്കു കുറുകെയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടായ ഇത് 1976 ലാണ് ഉദ്ഘാടനം ചെയ്യുന്നത്.

PC:http://www.kseb.in

കുറുവനും കുറുവത്തിയും

കുറുവനും കുറുവത്തിയും

കുറുവന്‍ മലയെയും കുറുവത്തി മലയെയും കൂട്ടിയിണക്കിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കുറുവന്‍ മലയ്ക്ക് 839 മീറ്റര്‍ ഉയരവും കുറുവത്തി മലയ്ക്ക് 925 മീറ്റര്‍ ഉയരവുമാണുള്ളത്.

PC:Rameshng

മൂന്നു ഡാമുകള്‍

മൂന്നു ഡാമുകള്‍

ഇടുക്കി ഡാം എന്നാല്‍ മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ്. ഇടുക്കി ആര്‍ച്ച് ഡാം, കുളമാവ് ഡാം, ചെറുതോണി ഡാം...ഇത് മൂന്നും ചേര്‍ന്നതാണ് ഇടുക്കി ഡാം എന്നറിയപ്പെടുന്നത്.

PC:Rojypala

ജലസംഭരണി

ജലസംഭരണി

555 അടി ഉയരത്തില്‍ കുറുവനെയും കുറുവത്തിയെയും ബ്ന്ധിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഡാമിന് 60 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ജലസംഭരണിയാണുള്ളത്.

PC:George Abraham Maniyambra

കമാനാകൃതി

കമാനാകൃതി

പാറയിടുക്കിന്റെ സാന്നിധ്യവും മര്‍ദ്ദവും ഒക്കെ താങ്ങാന്‍ കവിയുന്ന വിധത്തില്‍ കമാനാകൃതിയിലാണ് ഡാം നിര്‍മ്മിച്ചിരിക്കുന്നത്.

PC:jiju M Iype

ഷട്ടറുകളിലാത്ത അണക്കെട്ട്

ഷട്ടറുകളിലാത്ത അണക്കെട്ട്

പ്രത്യേകതകള്‍ ധാരാളമുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. അത്തരത്തിലൊരു പ്രത്യേകതയാണ് ഷട്ടറുകളില്ലാത്ത അണക്കെട്ടാണ് ഇതെന്നുള്ളത്.
എന്നാല്‍ ഡാം നിറയുമ്പോള്‍ വെള്ളം എതുവഴിയാണ് തുറന്നു വിടുക എന്ന സംശയം സ്വാഭാവീകമാണ്. ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് ആവശ്യം വന്നാല്‍ തുറക്കുന്നത്.

PC:Rameshng

രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ട്

രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ട്

ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടായാണ് ഇടുക്കി അണക്കെട്ട് അറിയപ്പെടുന്നത്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയും ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

PC: Rojypala

സഞ്ചാരികള്‍ക്ക് കാണാന്‍

സഞ്ചാരികള്‍ക്ക് കാണാന്‍

പുതുവത്സരത്തിന്റെ ഭാഗമായി ഡിസംബര്‍ 14 മുതല്‍ 2018 ജനുവരി 10 വരെയാണ് ഡാം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി തുറന്നുകൊടുത്തിരിക്കുന്നത്.

PC:Rameshng

പാസ് ലഭിക്കാന്‍

പാസ് ലഭിക്കാന്‍

അണക്കെട്ട് സന്ദര്‍ശിക്കാനുള്ള പാസ് ചെറുതോണി അണക്കെട്ടിന്റെ പ്രവേശന കവാടത്തില്‍ ലഭിക്കും.

PC: Rameshng

ബോട്ട് സര്‍വ്വീസ്

ബോട്ട് സര്‍വ്വീസ്

താല്പര്യമുള്ളവര്‍ക്ക് ഡാമിലൂടെ ബോട്ടിങ് നടത്താനും സൗകര്യമുണ്ട്.
ഡാം നടന്നു കാണാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഇലക്ട്രിക് കാറും ഒരുക്കിയിട്ടുണ്ട്.

PC:Rameshng

സമയം

സമയം

രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

PC:Jiljithms

വൈശാലി ഗുഹ

വൈശാലി ഗുഹ

എംടി ഭരതന്‍ ടീമിന്റെ പ്രശസ്ത ചിത്രമായ വൈശാലി ഷൂട്ട് ചെയ്തത് മിക്കവാറും ഇടുക്കി ഡാമിന്റെ പരിസര പ്രദേശങ്ങളിലായിരുന്നു. അതില്‍ ഋഷിശൃംഗനും വൈശാലിയും തമ്മിലുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ഡാമിനു സമീപത്തുള്ള ഗുഹയിലായിരുന്നു. അന്നു മുതല്‍ ആ ഗുഹ അറിയപ്പെടുന്നത് വൈശാലി ഗുഹ എന്ന പേരിലാണ്.


സഞ്ചാരികള്‍ക്കിടയില്‍ അത്രയധികമൊന്നും പ്രശസ്തമല്ല. വൈശാലി ഗുഹയുടെ വിശേഷങ്ങളിലേക്ക്...

അഞ്ചുരുളി

അഞ്ചുരുളി

ഇടുക്കി ഡാമിന്റെ ആരംഭമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചുരുളി ഇടുക്കിയിലെ ഇരട്ടയാര്‍ അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ തുറന്നു വിടാനായി നിര്‍മ്മിച്ച തുരങ്കമാണ്.
ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച് ഡാമായ ഇവിടം അഞ്ചു മലകള്‍ക്ക് നടുവിലായാണ് സ്ഥിതി ചെയ്യുന്നത്.

മുട്ടോളം വെള്ളമുള്ള ടണല്‍

മുട്ടോളം വെള്ളമുള്ള ടണല്‍

എല്ലായ്‌പ്പോഴും മുട്ടറ്റത്തില്‍ വെള്ളം നിറഞ്ഞുകിടക്കുന്ന അഞ്ചുരുളി തുരങ്കം ഇത്തിരി അപകടകാരിയാണെന്നതില്‍ സംശയമില്ല. ടണലിനു മുന്നില്‍ നിന്നു നോക്കിയാല്‍ മറുവശം ചെറിയരൂപത്തില്‍ കാണാന്‍ സാധിക്കും. രണ്ടിടങ്ങളില്‍ നിന്ന് ഒരേസമയം നിര്‍മ്മാണം ആരംഭിച്ച് കൂട്ടിമുട്ടിച്ച തുരങ്കത്തിന്റെ ഒരു വശം ഇടുക്കി ഡാമിലേക്കും മറുവശം ഇരട്ടയാര്‍ ഡാമിലേക്കുമാണ് തുറന്നു കിടക്കുന്നത്. വേണ്ടത്ര വെളിച്ചവും മുന്‍കരുതലുകളുമില്ലാത്ത യാത്ര അപകടം വരുത്തിവെയ്ക്കും.

PC:youtube

അഞ്ചുരുളിയിലെത്താന്‍

അഞ്ചുരുളിയിലെത്താന്‍

കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി ഒന്‍പതു കിലോമീറ്റര്‍ ദൂരത്തിലാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കാഞ്ചിയാര്‍ കക്കാട്ടുകട ജംങ്ഷനില്‍ നിന്നും 2.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടണലിനടുത്തെത്താം.

ഇടുക്കി ഡാം യാത്രയില്‍ ശ്രദ്ധിക്കാന്‍

ഇടുക്കി ഡാം യാത്രയില്‍ ശ്രദ്ധിക്കാന്‍

ഡാമിനുള്ളിലെ യാത്രയ്ക്ക് ക്യാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ അനുവദിക്കില്ല.

PC:Shaji0508

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയത്തു നിന്നും 103 കിലോമീറ്റര്‍ അകലെയാണ് ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത്. കോട്ടയം-പാലാ-മുട്ടം-കാഞ്ഞാര്‍-കുളമാവ്-ചെറുതോണി വഴി ഇടുക്കി ഡാമിലെത്താം..

 മറ്റിടങ്ങളില്‍ നിന്ന്

മറ്റിടങ്ങളില്‍ നിന്ന്

തിരുവനന്തപുരത്തു നിന്ന് 226 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 132 കിലോമീറ്ററും കോഴിക്കോട് നിന്ന് 265 കിലോമീറ്ററും കാസര്‍കോഡ് നിന്ന് 443 കിലോമീറ്ററുമാണ് ഇടുക്കി ഡാമിലേക്കുള്ള ദൂരം.

Read more about: idukki, munnar, kottayam