» »ഇന്ത്യയിലെ ടോപ് ലെസ് സണ്‍ബാത്തിങ് ബീച്ച്

ഇന്ത്യയിലെ ടോപ് ലെസ് സണ്‍ബാത്തിങ് ബീച്ച്

Written By: Elizabath Joseph

കേരളത്തില്‍ മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ് കോവളം. തെങ്ങിന്‍കൂട്ടങ്ങളും മനോഹരങ്ങളായ ബീച്ചുകളും നിറഞ്ഞ കോവളം അറിയപ്പെടുന്നത് തന്നെ തെക്കിന്റെ പറുദീസ എന്നാണ്. ഹിപ്പികളുടെ സങ്കേതവും കൂടിയാണാ ഇവിടം. എങ്ങനെ പോകണമെന്നും എന്തു ചെയ്യണമെന്നും എന്തൊക്കെ കാണണമെന്നും ഉള്‍പ്പെടെ കോവളം ബീച്ചിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ എല്ലാം...

കോവളം

കോവളം

തിരുവനന്തപുരത്തു നിന്നും 18 കിലോമീറ്റര്‍ അകലെയായാണ് കോവളം സ്ഥിതി ചെയ്യുന്നത്. പ്രധാനമായും മൂന്ന് വഴികളാണ് തിരുവനന്തപുരത്തു നിന്നും കോവളത്തെത്താന്‍ ഉള്ളത്.

PC:mehul.antani

ചാലക്കുഴി റോഡ് വഴി

ചാലക്കുഴി റോഡ് വഴി

തിരുവനന്തപുരത്തു നിന്നും ചാലക്കുഴി റോഡ് വഴി 18 കിലോമീറ്റര്‍ ദൂരമാണ് കോവളത്തേക്കുള്ളത്. താരതമ്യേന ട്രാഫിക് കുറഞ്ഞ ഈ റോഡാണ് കോവളത്തെത്താന്‍ ഏറ്റവും എളുപ്പം.

പട്ടം വഴി

പട്ടം വഴി

തിരുവനന്തപുരത്തു നിന്നും പട്ടം തമ്പാനൂര്‍ വഴി കഴക്കൂട്ടം- കോവളം ബൈപ്പാസ് വഴിയുള്ള റോഡാണ് മറ്റൊന്ന്.19 കിലോമീറ്റര്‍ ദൂരമാണ് ഈ റൂട്ടില്‍ സഞ്ചരിക്കേണ്ടത്. എന്നാല്‍ മിക്കപ്പോഴും ഇവിടെ ട്രാഫിക് ആയിരിക്കും.

ഉള്ളൂര്‍-ആക്കുളം വഴി

ഉള്ളൂര്‍-ആക്കുളം വഴി

തിരുവനന്തപുരത്തു നിന്നും ഉള്ളൂര്‍-ആക്കുളം വഴിയുള്ളതാണ് കോവളത്തേക്കുള്ള മറ്റൊരു റൂട്ട്. ഏകദേഷം 21 കിലോമീറ്റര്‍ ദൂരമാണ് ഈ റൂട്ടില്‍ സഞ്ചരിക്കാനുള്ളത്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കാസര്‍കോഡു നിന്ന് 580 കിലോമീറ്റര്‍, കോഴിക്കോട് നിന്ന് 403 കിമീ, വയനാടാ നിന്ന് 475 കിമീ, തൃശൂരില്‍ നിന്ന് 289 കിമീ, കോട്ടയത്തു നിന്ന് 164 കിമീ, ആലപ്പുഴയില്‍ നിന്ന് 159 കിമീ, ബെംഗളുരുവില്‍ നിന്ന് 726 കിമീ, ചെന്നൈയില്‍ നിന്ന് 768 കിമീ എന്നിങ്ങനെയാണ് ഇവിടെ എത്താനുള്ള ദൂരം.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സെപ്റ്റംബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മാത്രമല്ല, അതിരാവിലെയോ അല്ലെങ്കില്‍ വൈകുന്നേരങ്ങളോ ആണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം.

PC:BishkekRocks

കോവളം അന്താരാഷ്ട്ര ബീച്ച്

കോവളം അന്താരാഷ്ട്ര ബീച്ച്

ഇന്ത്യയില്‍ അന്താരാഷ്ട്രഅംഗീകാരം കിട്ടിയിട്ടുള്ള അപൂര്‍വ്വം ബീച്ചുകളില്‍ ഒന്നാണ് തിരുവനന്തപുരത്തെ കോവളം ബീച്ച്. പതിറ്റാണ്ടുകള്‍ക്കു മുന്‍പേതന്നെ യൂറോപ്യന്‍മാപരുടെ പ്രിയകേന്ദ്രങ്ങളില്‍ ഒന്നായിരുന്നുവത്രെ കോവളം ബീച്ച്.

PC:Manju Shakya

ഉച്ചയ്ക്കുണര്‍ന്ന പുലര്‍ച്ചെ ഉറങ്ങുന്ന കോവളം

ഉച്ചയ്ക്കുണര്‍ന്ന പുലര്‍ച്ചെ ഉറങ്ങുന്ന കോവളം

മറ്റുബീച്ചുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒന്നാണ് കോവളം ബീച്ച്. സ്വദേശികളും വിദേശികളുമടക്കം ധാരാളം ആളുകള്‍ എത്തിച്ചേരുന്ന ഇവിടെ ഉച്ചയോടുകൂടിയാണ് ബീച്ച് സജീവമാകുന്നത്. രാത്രി വൈകുവോളം വരെ ഇവിടെ ആളുകളും ബഹളങ്ങളും കാണും. 1930 മുതല്‍ വിദേശികള്‍ക്കിടയില്‍ കോവലം പ്രശസ്തമായിരുന്നുവത്രെ. പിന്നീട് 1970 കളോടെ ഇവിടം ഹിപ്പികളുടെ പ്രധാന സങ്കേതമായി മാറിയെന്നും പറയപ്പെടുന്നു.

PC:Shishirdasika

ബീച്ചുകള്‍ ബീച്ചുകള്‍

ബീച്ചുകള്‍ ബീച്ചുകള്‍

കോവളത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടുത്തെ ബീച്ചുകളാണ്. പ്രധാനമായും 3 ബീച്ചുകളാണ് ഇവിടെയുള്ളത്.

PC:Aamir Khan

ഇന്ത്യയിലെ ഏക ടോപ് ലെസ് സണ്‍ബാത്ത് ബീച്ച്

ഇന്ത്യയിലെ ഏക ടോപ് ലെസ് സണ്‍ബാത്ത് ബീച്ച്

ടോപ് ലെസായി കടലില്‍ കുളിക്കാനും സൂര്യസ്‌നാനത്തിനിറങ്ങാനും അനുമതിയുള്ള ഒറ്റ ബീച്ചാണ് ഇന്ത്യയിലുള്ളത്. അത് കോവളത്തെ ഹവ്വാ ബീച്ചാണ്. എന്നാലും ഇങ്ങനെ കടലിലിറങ്ങുന്നതിന് ഇപ്പോള്‍ ചില നിയന്ത്രണങ്ങളുണ്ട്.

PC:pexels

ലൈറ്റ് ഹൗസ് ബീച്ച്

ലൈറ്റ് ഹൗസ് ബീച്ച്

കോവളത്തെ ഏറ്റവും വലിയ ബീച്ചാണ് ലൈറ്റ് ഹൗസ് ബീച്ച്. ഇവിടെ കുന്നിനു മുകളില്‍ 35 മീറ്റര്‍ ഉയരത്തിലുള്ള ലൈറ്റ് ഹൗസാണ് പ്രധാന ആകര്‍ഷണം.

pc: kerala tourism

ഹവ്വാ ബീച്ച്

ഹവ്വാ ബീച്ച്

കോവളത്തെ രണ്ടാമത്തെ പ്രധാന ബീച്ചാണ് ഹവ്വാ ബീച്ച്. ഇന്ത്യയിലെ ഏക ടോപ് ലെസ് സണ്‍ബാത്ത് ബീച്ചുകൂടിയാണ് ഇത്. വിദേശികളാണ് ഇവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍.

PC: Youtube

സമുദ്ര ബീച്ച്

സമുദ്ര ബീച്ച്

ഹവ്വാ ബീച്ചില്‍ നിന്നും ലൈറ്റ് ഹൗസ് ബീച്ചില്‍ നിന്നും വ്യത്യസ്തമായി ബഹളങ്ങളില്ലാത്ത ബീച്ചാണ് സമുദ്ര.

PC: Volkdahl

ഓള്‍ ഇന്‍ വണ്‍

ഓള്‍ ഇന്‍ വണ്‍

അടിച്ചുപൊളിക്കാന്‍ വരുന്നവര്‍ക്ക് ഒരു ഓള്‍ ഇന്‍ വണ്‍ ഡെസ്റ്റിനേഷനായിരിക്കും കോവളം. സൂര്യസ്‌നാനം, നീന്തല്‍,ആയുര്‍വ്വേദ സുഖചികിത്സ, ബോട്ടിങ്ങ്, കോട്ടേഡ്, റിസോര്‍ട്ട്, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

അരുവിക്കര ഡാം

അരുവിക്കര ഡാം

കോവളത്തിനടുത്തുള്ള സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ് അരുവിക്കര ഡാം. കരമനയാര്‍ കടന്നു പോകുന്ന അരുവിക്കരയില്‍ റിസര്‍വ്വോയറും പൂന്തോട്ടവും കാണാന്‍ സാധിക്കും. കോവളത്തു നിന്നും 28 കിലോമീറ്റര്‍ ദൂരം ഇവിടേക്കുണ്ട്.

PC: Kerala Tourism

കോവളം ജുമാ മസ്ജിദ്

കോവളം ജുമാ മസ്ജിദ്

കോവളത്തെ അസോക ബീച്ചിലാണ് കോവളം ജുമാമസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഗണേശക്ഷേത്രത്തിനു മുന്നിലായാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

PC: P.K.Niyogi

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം

കേരളത്തിലെ ഏക പരശുരാമ സ്വാമി ക്ഷേത്രമാണ് കോവളത്തിനു സമീപം കരമനയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം. കോവളത്തു നിന്നും 9 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.

PC:Edwin549

ചൊവ്വര

ചൊവ്വര

കോവളം ബീച്ചില്‍ നിന്നും 6 കിലോമീറ്റര്‍ ഇകലെയായി സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന ഗ്രാമമാണ് ചൊവ്വര. പരന്നു കിടക്കുന്ന കടല്‍ത്തീരമാണ് ഇവിടുത്തെ പ്രത്യേകത.

വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍

വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍

കോവളത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ശില്‍പങ്ങളടങ്ങിയ ഗുഹകളാണ് ഇവിടത്തെ കാഴ്ച.ദക്ഷിണാമൂര്‍ത്തിയുടെ അവതാരമായ വിനാന്ധ്ര ദക്ഷിണാമൂര്‍ത്തിയെ ആരാധിക്കുന്ന ആരാധനാലയമാണ് വിഴിഞ്ഞം റോക്ക് കട്ട് ഗുഹകള്‍.

PC:Akhilan

 വലിയതുറ കടല്‍പ്പാലം

വലിയതുറ കടല്‍പ്പാലം

കോവളത്തെ പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ് വലിയതുറ കടല്‍പ്പാലം. തിരുവനന്തപുരത്തിന്റെ ഉള്‍പട്ടണങ്ങളിലൊന്നായ വലിയതുറയിലാണ് വലിയതുറ കടല്‍പ്പാലം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ആദ്യകാല തുറമുഖങ്ങളിലൊന്നായിരുന്നു ഇത്.. ഇന്ന് വലിയതുറ ഒരു ഫിഷിംഗ് വില്ലേജാണ്.

PC:Theapu

വെള്ളായണി ലേക്ക്

വെള്ളായണി ലേക്ക്

തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് വെള്ളായണി ലേക്ക്. കോവളത്തെത്തുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണിത്.

താമസസൗകര്യം

താമസസൗകര്യം

കോവളത്ത് കുറഞ്ഞ നിരക്കില്‍ മികച്ച താമസസൗകര്യങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...