Search
  • Follow NativePlanet
Share
» »ഊട്ടിപ്പട്ടണം കണ്ടുതീർക്കാൻ ഒരു എളുപ്പ വഴി

ഊട്ടിപ്പട്ടണം കണ്ടുതീർക്കാൻ ഒരു എളുപ്പ വഴി

By Elizabath Joseph

ജീവിതത്തിൽ ഒരിക്കലെങ്കിലും ഊട്ടിയിൽ പോകണം എന്ന ആഗ്രഹമില്ലാത്തവർ ഇല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്ത ഹിൽ സ്റ്റേഷനുകളിലൊന്നായ ഊട്ടിയുടെ ഭംഗി പറഞ്ഞു കേൾക്കുന്നതിലും ചിത്രങ്ങൾ കാണുന്നതിലും അധികം എത്രയോ വലുതാണെന്ന് നേരിട്ടെത്തിയാൽ മാത്രമേ മനസ്സിലാവുകയുള്ളൂ. എന്നാൽ ഊട്ടിയിലേക്കുള്ള യാത്ര പുറപ്പെടുമ്പോൾ തന്നെ എല്ലാരുടെ മനസ്സിലും ഉയരുന്ന ആദ്യത്തെ ചോദ്യമാണ് ഏതൊക്കെയാണ് തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ എന്നത്? ഊട്ടിയിലെ കാഴ്ചകൾ അത്രെ പെട്ടന്നൊന്നും കണ്ടു തീർക്കുവാൻ സാധിച്ചില്ലെങ്കിലും ചില സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ വലിയ നഷ്ടം തന്നെയായിരിക്കും, ഊട്ടിപ്പട്ടണത്തിൽ കറങ്ങുമ്പോൾ മറക്കാതെ കണേണ്ട ഇടങ്ങൾ നോക്കാം....

ബോട്ടാണിക്കൽ ഗാർഡൻ

ബോട്ടാണിക്കൽ ഗാർഡൻ

ഊട്ടിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഇവിടുത്തെ ബോട്ടാണിക്കൽ ഗാർഡൻ. നീലഗിരി മലകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഡൊഡ്ഡബെട്ടയുടെ താഴ്ന്ന ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ 55 ഏക്കർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ആറു വ്യത്യസ്ത വിഭാഗങ്ങളായി ബോട്ടാണിക്കൽ ഗാർഡനെം വിഭജിച്ചിട്ടുണ്ട്. ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, ഇറ്റാലിയൻ ഗാർഡൻ, കൺസെർവേറ്ററി, ഫൗണ്ടൻ ടെറസ് , നഴ്സറി എന്നിവയാണവ.

ഉദകമണ്ഡലം ബോട്ടാണിക്കൽ ഗാർഡൻ എന്നും ഇത് അറിയപ്പെടുന്നുണ്ട്.

അപൂർവ്വങ്ങളായ ഒട്ടേറെ ചെടികളും പൂക്കളും ഇവിടെ കാണാം. കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം,കോർക്കുമരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്.

രാവിലെ ഏഴു മണി മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെ പ്രവേശനം.

PC:Adam63

റോസ് ഗാർഡൻ

റോസ് ഗാർഡൻ

3600 തരത്തിലുള്ള വ്യത്യസ്ത ഇനങ്ങളിലുള്ള റോസാ ചെടികളുമായി നിൽക്കുന്ന റോസ് ഗാർഡമാണ് ഇവിടുത്തെ മറ്റൊരാകർഷണം. ഇന്ത്യയിസെ തന്നെ ഏറ്റവും വലിയ റോസ് ഗാർഡനായ ഇത് പത്ത് ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ഊട്ടിയുടെ പ്രത്യേകതയുള്ള കാലാവസ്ഥ കാരണമാണ് ഇവിടെ ഇത്രയധികം റോസകൾ വളരുന്നത്. 1995 ൽ ഈ ഗാർഡൻ സ്ഥാപിക്കുമ്പോൾ 1919 തരത്തിലുള്ള റോസാ ചെടികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നിവിടെ ഏകദേശം 3600 ൽ അധികം വെറൈറ്റികൾ കാണാൻ സാധിക്കും.

ടീ റോസ്, ക്യാക്റ്റസ് റോസ്, മിനിയേച്ചർ റോസ്, ബ്ലാക്ക് റോസ്, ഗ്രീൻ റോസ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെ പ്രവേശനം.

122 വർഷമായി നടക്കുന്ന ഊട്ടി പുഷ്പോത്സവത്തിൻറെ വിശേഷങ്ങൾ!!

PC:Rojypala

ഊട്ടി ലേക്ക്

ഊട്ടി ലേക്ക്

ഏകദേശം 65 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഊട്ടി ലേക്ക് ഊട്ടിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങളിലൊന്നാണ്. നീലഗിരി മലനിരകൾക്കു താഴെയായി, താഴ്വരകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഊട്ടി തടാകം പച്ചപ്പിനാൽ പൊതിഞ്ഞു നിൽക്കുന്ന ഇടമാണ്. 1824 ൽ ജോൺ സള്ളിവൻ എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിലാണ് ഈ കൃത്രിമ തടാകം നിർമ്മിക്കുന്നത്. ഇന്ന് ഊട്ടിയിലെ പ്രധാന വിനോദ സഞ്താര സ്ഥാനങ്ങളിലൊന്നാണ്.

PC: Amalshaji27

പൈക്കര ലേക്ക്

പൈക്കര ലേക്ക്

ഊട്ടിയിൽ നിന്നും ഏകദേശം 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പൈകാര. ഇവിടുത്തെ തോഡ വിഭാഗത്തിൽ പെട്ട ആളുകൾ ഏറെ വിശുദ്ധമായി കണക്കാക്കുന്ന പൈക്കര തടാകം കാടിനാൽ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. പൈകാര ഫാള്‍സ് എന്ന പേരില്‍ ഇവിടെ ഒരു വെള്ളച്ചാട്ടവും ഉണ്ട്. വിവിധ സീരിസുകളായി ആറു കിലോമീറ്ററോളം ദൂരത്തിലാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. അവസാനത്തെ രണ്ടെണ്ണം 55 മീറ്റര്‍ ഉയരത്തില്‍ നിന്നും 61 മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. ഇവിടെ ബോട്ടിങ്ങിനു സൗകര്യം ഉണ്ട്.

രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടെ പ്രവേശനം.

PC:Sankalp Malik

ഡൊഡ്ഡബെട്ടാ പീക്ക്

ഡൊഡ്ഡബെട്ടാ പീക്ക്

ഊട്ടിയുടെ ഉയരത്തിലുള്ള കാഴ്ചകൾ കണ്ട് ആസ്വദിക്കുവാൻ പറ്റിയ ഇടമാണ് ഡൊഡ്ഡബെട്ടാ പീക്ക്. നീലഗിരിയിലെ ഏറ്റവും ഉയരത്തിലുള്ള കുന്നായ ഇവിടം ട്രക്കിങ്ങിനു പറ്റിയ ഇടം കൂടിയാണ്. ഊട്ടിയില്‍ നിന്നും 9 കിലോമീറ്റർ അകലെ കോട്ടഗിരി റോഡരുകിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആനമുടിയും മീശപ്പുലിമലയും കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുപ്പമേറിയ പർവ്വതം കൂടിയാണിത്.

ആകാശക്കാഴ്ചകൾക്കായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ടെലസ്കോപിക് ഹൗസാണ് മറ്റൊരു ആകർഷണം.

PC:Ananth BS

ഷൂട്ടിങ് പോയന്റ്

ഷൂട്ടിങ് പോയന്റ്

വാഗമണ്ണിലെ മൊട്ടക്കുന്നുകളോട് സാമ്യമുള്ള ഊട്ടിയിലെ സ്ഥലമാണ് ഷൂട്ടിങ്ങ് പോയന്റ്. വിവിധ ഭാഷകളിലെ ഒട്ടേറെ സിനിമകളുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണിത്. ഷൂട്ടിങ് മേട് എന്നും ഇവിടം അറിയപ്പെടുന്നു. വൈകുന്നേരങ്ങൾ കുടുംബവുമായി ഒന്നിച്ചിരിക്കുവാനും വിനോദ യാത്ര സംഘങ്ങൾക്കും മറ്റും ഒന്ന് റിലാക്സ് ചെയ്യാനുമായാണ് കൂടുതലും ആളുകൾ ഇവിടെ എത്തുന്നത്.

PC:Aneezone

സെന്റ് സ്റ്റീഫൻസ് ചർച്ച്

സെന്റ് സ്റ്റീഫൻസ് ചർച്ച്

ഊട്ടി അപ്പർ ബസാർ റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് സ്റ്റീഫൻസ് ചർച്ച് നീലഗിരിയിലെ തന്നെ ഏറ്റവും പഴക്കമുള്ള ദേവാലയങ്ങളിലൊന്നാണ്. 19-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം തുടക്കത്തിൽ ബ്രിട്ടീഷുകാർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് 1831 ൽ പൊതുജനങ്ങൾക്കും തുറന്നു കൊടുത്തു. ടിപ്പു സുൽത്താന്റെ ശ്രീരംഗപട്ടണത്തു നിന്നും കൊണ്ടുവന്ന തടകളാണ് ഇതിന്റെ നിർമ്മാണത്തിനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഒട്ടേറെ പെയിന്റിംഗുകളും കൊത്തുപണികളും ചിത്രപ്പണികളുള്ള ജനാലകളും ഒക്കെ ഇവിടെ കാണാം.

PC:Pinakpani

ടീ മ്യൂസിയം

ടീ മ്യൂസിയം

തേയിലത്തോട്ടങ്ങൾക്കും നീലഗിരി പർവ്വത നിരകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഊട്ടി ടീ മ്യൂസിയം ഊട്ടിയിൽ മറക്കാതെ സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. തേയില ഇലയിൽ നിന്നും തേയില പൊടിയിലേക്ക് എത്തുന്നതുവരെയുള്ള കാര്യങ്ങൾ ഇവിടെ കാണാം.

ചായയുടെ കഥയറിയാൻ പോകാം ടീ ട്രെയ്ൽ യാത്രകൾക്ക്!!

വാക്സ് വേൾഡ് മ്യൂസിയം

വാക്സ് വേൾഡ് മ്യൂസിയം

പ്രകൃതി സൗന്ദര്യം നിറ‍ഞ്ഞു നിൽക്കുന്ന ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് വാക്സ് വേൾഡ് മ്യൂസിയം. ശ്രീജി ഭാസ്കരൻ എന്നു പേരായ ഒരു ഐടി പ്രൊഫഷണലാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും ദേശീയ നേതാക്കളുമാണ് ഇവിടെ ഇടം പിടിച്ചിരിക്കുന്നവർ. ഇതു കൂടാതെ ജനങ്ങളുടെ വ്യത്യസ്ത ജീവിത ശൈലികളും മെഴുകു പ്രതിമകളുടെ രൂപത്തിൽ കാണാം.

മെഴുകിൽ വിസ്മയം തീർത്ത ഇടങ്ങള്‍

അഞ്ച് എളുപ്പവഴികളിലൂടെ ഊട്ടിയെ അറിയാം...എങ്ങനെ ?

ലോകം വയനാടിനെ അന്വേഷിക്കുമ്പോൾ വയനാടുകാർ പോകുന്ന ഇടങ്ങൾ

Read more about: ooty karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more