Search
  • Follow NativePlanet
Share
» » താമരക്കുളത്തിലെ മൂകാംബിക, വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവില്‍, ദർശിച്ചാൽ വിദ്യാഭാഗ്യം!

താമരക്കുളത്തിലെ മൂകാംബിക, വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവില്‍, ദർശിച്ചാൽ വിദ്യാഭാഗ്യം!

പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

സർവൈശ്വര്യങ്ങളും വിശ്വാസികൾക്ക് ചൊരിഞ്ഞ് ഒരു നാടിന്റെ മുഴുവൻ അനുഗ്രഹമായി നിലകൊള്ളുന്ന ക്ഷേത്രമാണ് പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം. സരസ്വതി ദേവിയെ മൂകാംബികയായി ആരാധിക്കുന്ന ഈ ക്ഷേത്രം പേരുപോലെ തന്നെ ദക്ഷിണ മൂകാംബികയാണ്.
വിദ്യാരംഭത്തിനു ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ ദേവിയുടെ ചൈതന്യം കൊല്ലൂരിലെ മൂകാംബികയുടേത് തന്നെയാണെന്നാണ് വിശ്വാസം. പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം

പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം

കൊല്ലൂർ മൂകാംബികയുടെ ശക്തിയും ചൈതന്യവും അതേപടി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് എറണാകുളം നോർത്ത് പറവൂരിൽ സ്ഥിതി ചെയ്യുന്ന പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം. തീർത്ഥാടകർക്കും വിശ്വാസികൾക്കുമിടയിൽ ഏറെ പ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ കൂടുതലും വിജയദശമി നാളിലാണ് ആളുകൾ എത്തുന്നത്. കൊല്ലൂർ വരെ പോകുവാൻ സാധിക്കാത്തവര്‌ ഇവിടെയെത്തി മൂകാംബികയെ തൊഴുത് ആഗ്രഹസാഫല്യം വരുത്തുന്നു.

താമരക്കുളത്തിന് നടുവിൽ

താമരക്കുളത്തിന് നടുവിൽ

നിർമ്മിതിയിലും രൂപത്തിലും പല സവിശേഷതകളും പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന് അവകാശപ്പെടുവാൻ സാധിക്കും. അതിലൊന്നാണ് ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ദേവിയുടെ ശ്രീകോവിൽ ഒരു ചെറിയ താമരക്കുളത്തിന് നടുവിലായാണുള്ളത്. നാലുചുറ്റിലും വെള്ളം നിറഞ്ഞു നിൽക്കുന്ന ശ്രീകോവിൽ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. ശ്രീകോവിനിനു ചുറ്റുമായി, വെള്ളത്തിനു മുകളിലൂടെ നിർമ്മിച്ചിരിക്കുന്ന നടപ്പാത വഴിയാണ് ദേവിയെ പ്രദക്ഷിണം വയ്ക്കുന്നത്. ഈ വെള്ളം കൊല്ലൂരിലെ സൗപർണ്ണിക നദിയാണെന്നാണ് വിശ്വാസസങ്കല്പം.

PC:Nidhin Chandrasekhar

ദിനവും വിദ്യാരംഭം

ദിനവും വിദ്യാരംഭം

വര്‍ഷത്തിലേതു ദിവസവും വിദ്യാരംഭം കുറിക്കുവാൻ സാധിക്കുന്ന സവിശേഷമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
നവരാത്രി നാളുകളിലെ വിദ്യാരംഭത്തിന് ഇവിടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ദൂരദേശങ്ങളിൽ നിന്നുപോലും കുട്ടികളെ എഴുത്തിനിരുത്തുവാൻ ആളുകള് ഈ ക്ഷേത്രത്തിലെത്തുന്നു. വിദ്യയിൽ ഉയർച്ചയുണ്ടാകുവാനും കലാരംഗത്ത് ശോഭിക്കുവാനുമെല്ലാം ഇവിടെയെത്തി പ്രാർഥിക്കുന്നവരുണ്ട്.
ക്ഷേത്രത്തിലെ കഷായ നിവേദ്യവും ത്രിമധുരവും കഴിച്ചാൽ വിദ്യാഗുണം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പതിനാറുതരം പച്ചമരുന്നുകൾ ഉപയോഗിച്ചുണ്ടാക്കുന്ന ഇവിടുത്തെ കഷായ നേദ്യം വാക്കിൽ വ്യക്തത കൈവരാനും വിദ്യാഭിവൃദ്ധിക്കും ഉത്തമമാണ് എന്നാണ് വിശ്വാസം.
പരീക്ഷകൾക്കും മറ്റും മുൻപായി വിദ്യാർത്ഥികൾ ഇവിടെയെത്തി പ്രാർത്ഥിക്കാറുണ്ട്. ദേവിയുടെ മുന്നിൽ സംഗീതാർച്ചന നടത്തുന്നത് വിശേഷമായാണ് വിശ്വാസികൾ കരുതുന്നത്.

കൊല്ലൂർ മൂകാംബിക പറവൂരെത്തിയ കഥ

കൊല്ലൂർ മൂകാംബിക പറവൂരെത്തിയ കഥ

ക്ഷേത്രത്തിന് സമ്പന്നമായ കുറേയധികം വിശ്വാസങ്ങളും ഐതിഹ്യങ്ങളുമുണ്ട്. പറവൂരിൽ പണ്ടുകാലത്ത് ഭരിച്ചിരുന്ന തമ്പുരാൻ വലിയ മൂകാംബിക ഭക്തനായിരുന്നു. എത്ര തിരക്കിലും മാസത്തിലൊന്ന് വെച്ച് കൊല്ലൂരിൽ പോയി മൂകാംബികയെ തൊഴുതു വരുന്നത് വർഷങ്ങളായി അദ്ദേഹം പാലിച്ചുപോന്നിരുന്ന ശീലങ്ങളിലൊന്നായിരുന്നു. എന്നാൽ പ്രായാധിക്യം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഒരിക്കൽ അദ്ദേഹം മൂകാംബികയിൽ പോയി തിരികെ വന്നപ്പോൾ തമ്പുരാന് സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ടു '' ഇനി എന്നെ തേടി കൊല്ലൂരിൽ വരേണ്ട, ഞാന്‍ ഇവിടെ കുടികൊള്ളാം. എനിക്കായി ഒരു ക്ഷേത്രം പണിയൂ'' എന്നു പറഞ്ഞു. സ്വപ്നത്തിലെ നിർദ്ദേശം അനുസരിച്ച് അദ്ദേഹം ഒരു ക്ഷേത്രം പണിയുകയും അവിടെ മൂകാംബികയെ കുടിയിരുത്തുകയും ചെയ്തു. പറവൂർ കോട്ടയ്ക്ക് പുറത്തായാണ് എല്ലാവർക്കും വരുവാൻ സാധിക്കുന്ന രീതിയിലാണ് തമ്പുരാൻ ക്ഷേത്രം നിർമ്മിച്ചത്.

മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍

ശ്രീകോവിലിനുള്ളിൽ

ശ്രീകോവിലിനുള്ളിൽ

നേരത്തെ പറഞ്ഞതുപോലെ, താമരക്കുളത്തിനു നടുവിലായാണ് ക്ഷേത്രത്തിലെ ശ്രീകോവിൽ തുറന്നിട്ടുള്ളത്.
ഏതു കാലാവസ്ഥയാണെങ്കിലും ഈ കുളത്തിലെ ജലനിരപ്പിന് ഒരു മാറ്റവും സംഭവിക്കാറില്ല. ചതുരാകൃതിയിലുള്ള ശ്രീകോവിലിന് ഒരു നില മാത്രമാണുള്ളത്. ഏകദേശം . ഒന്നരയടി ഉയരം വരുന്ന ചതുർബാഹുവിഗ്രഹമാണ് ഇവിടെയുള്ളത്. പുറകിലെ വലതുകയ്യിൽ അക്ഷമാലയും പുറകിലെ ഇടതുകയ്യിൽ വെള്ളത്താമരയും മുന്നിലെ ഇടതുകയ്യിൽ ഗ്രന്ഥവും വലതുകൈ വ്യാഖ്യാന മുദ്രയിലുമായാണ് ദേവി നിൽക്കുന്നത്.
ക്ഷേത്രത്തിന്റെ വടക്കേ മൂലയിൽ സ്ഥിതി ചെയ്യുന്ന കിണർ കുളത്തിന്റെ ഒരു ഭാഗം തന്നെയായാണ് നിർമ്മിച്ചിരിക്കുന്നത്. കുളത്തിലെ ജലമാണ് കിണറ്റിലും കാണുവാൻ സാധിക്കുക.

മഹാക്ഷേത്രം

മഹാക്ഷേത്രം

പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ പൂജകളെല്ലാം ഒരു മഹാ ക്ഷേത്രത്തിനു സമാനമാണ്. കൊല്ലൂർ ക്ഷേത്രത്തിൽ നടതുറക്കുന്ന അതേ സമയമായ പുലർച്ചെ അഞ്ച് മണിക്കു തന്നെ ഇവിടെയും നട തുറക്കാറുണ്ട്. അ‍ഞ്ച് പൂജകളും മൂന്ന് ശീവേലികളും ഈ ക്ഷേത്രത്തിലുണ്ട്. എതിരേറ്റു പൂജ, ഗണപതി ഹോമം, ഉഷശീവേലി, ഉച്ചപൂജ, ഉച്ചശീവേലി ൺന്നിവ നടത്തി രാവിലെ 11ന് നട അടയ്ക്കും. പിന്നീട് വൈകിട്ട് 5.00ന് നട തുറന്ന് ദീപാരാധന, അത്താഴപൂജ, ശീവേലി എന്നിവ നടത്തി എട്ട് മണിക്ക് നട അടയ്ക്കും.

ക്ഷേത്രത്തിനുള്ളിൽ

ക്ഷേത്രത്തിനുള്ളിൽ

കിഴക്കു ഭാഗത്തെ കവാടം വഴിയാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ആദ്യം തന്നെ കാഴ്ചയിൽപെടുക നാലേക്കറേളം വിസ്തൃതിയിലുള്ള ക്ഷേത്രക്കുളമാണ്. കുളത്തിന് നേരെ മുന്നിൽ നവരാത്രിമണ്ഡപവും ആനപ്പന്തലും കാണാം. ആറ് ആനകളെ നിർത്തുവാനുള്ള സൗകര്യം ഈ ആനപ്പന്തലിനുണ്ട്. ഇതിനു വലതുഭാഗത്തായി ഏകദേശം നൂറടി ഉയരമുള്ള കൊടിമരം കാണാം. കൊടിമരത്തിന് തൊട്ടുപുറകിൽ ബലിക്കൽപ്പുരയാണ്.
ശ്രീകോവിലിനോട് ചേർന്നാണ് നാലമ്പലം സ്ഥിതി ചെയ്യുന്നത്.
ഗണപതി,സുബ്രഹ്മണ്യൻ,മഹാവിഷ്ണു,ഹനുമാൻ,വീരഭദ്രൻ, നാഗദൈവങ്ങൾ,യക്ഷിയമ്മ എന്നിവരാണ് ഇവിടുത്തെ ഉപദേവതകൾ.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എറണാകുളം ജില്ലയിൽ വടക്കൻ പറവൂർ നഗരത്തിനുള്ളിൽ കോട്ടയ്ക്കു പുറത്തായാണ് ദക്ഷിണ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 544-ൽ (എറണാകുളം-ഗുരുവായൂർ റൂട്ട്) നിന്ന് ഏകദേശം അര കിലോമീറ്റർ ദൂരം സഞ്ചരിക്കണം ക്ഷേത്രത്തിലെത്തുവാൻ. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം മൂകാംബിക റോഡിലാണ് ക്ഷേത്രമുള്ളത്.


PC: North Paravur Dakshina Mookambika Temple, Facebook Page

അക്ഷരപ്രേമികളുടെയും കലാകാരന്‍മാരുടെയും കേന്ദ്രമായ മൂകാംബിക ക്ഷേത്രംഅക്ഷരപ്രേമികളുടെയും കലാകാരന്‍മാരുടെയും കേന്ദ്രമായ മൂകാംബിക ക്ഷേത്രം

തടാകത്തിന്റെ നടുവിൽ സ്ഥിതി ചയ്യുന്ന, സസ്യാഹാരിയായ മുതല കാവൽ നിൽക്കുന്ന അപൂർവ്വ ക്ഷേത്രംതടാകത്തിന്റെ നടുവിൽ സ്ഥിതി ചയ്യുന്ന, സസ്യാഹാരിയായ മുതല കാവൽ നിൽക്കുന്ന അപൂർവ്വ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X