» »ഡാൻഡേ‌ലി; കർ‌ണ്ണാടകയിലെ ഋഷികേശ്

ഡാൻഡേ‌ലി; കർ‌ണ്ണാടകയിലെ ഋഷികേശ്

Written By:

ചുറ്റും നിബിഢ വനങ്ങള്‍ നടുക്ക് ഒരു കൊച്ചുപട്ടണം. അതാണ് കര്‍ണാടകയിലെ ഡാന്‍ഡേലി. ഉത്തരകന്നഡയിലെ പശ്ചിമഘട്ട മലനിരയിലാണ് ഡാന്‍ഡേലിയുടെ സ്ഥാനം. ചെങ്കുത്തായ താഴ് വരകളും മലകളും നിറഞ്ഞ ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്.

പുരാണങ്ങളിൽ പരാമർശമുള്ള ഈ സ്ഥലം സാഹസികതയ്ക്ക് കൂടി പേരുകേട്ടതാണ്. അതുകൊണ്ട് കർണ്ണാടകയുടെ ഋഷികേശ് എന്ന് ഡാൻഡേലിയെ വിളിക്കുന്നതിൽ ഒരു തെറ്റു‌മില്ല. ചങ്ങാടത്തിലെ ജലയാത്രകള്‍ക്ക് പറ്റിയ തേക്കേ ഇന്ത്യയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഡാന്‍ഡേലി

ഡാൻഡേലി

ഡാൻഡേലി

കര്‍ണാടകത്തിലെ പ്രധാനപ്പെട്ട വ്യാവസായിക, വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നാണ് ഡാന്‍ഡേലി. പേപ്പര്‍ നിര്‍മാണത്തിന് പേരുകേട്ട ഈ പ്രദേശത്തെ ഭൂരിഭാഗം സ്ഥലങ്ങളും വിവധിങ്ങളായ പേപ്പര്‍മില്ലുകാരുടെ കൈവശമാണ്. അവയില്‍ പ്രധാനികളാണ് വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സ്.

Photo Courtesy: Naveen Mirashi

ദണ്ഡകവനം

ദണ്ഡകവനം

ഡാന്‍ഡെലിയെന്ന പേരിന് പിന്നില്‍ നിരവധി കഥകളുണ്ട്. പുരാണത്തിലെ പ്രസിദ്ധമായ ദണ്ഡകവനമാണ് പിന്നീട് ഡാന്‍ഡേലിയായതെന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. അല്ല മിരാഷി ഭൂപ്രഭുക്കന്മാരുടെ സേവകനായിരുന്ന ദണ്‌ഡേലപ്പയുടെ പേരില്‍നിന്നാണ് ഈ സ്ഥലം ഡാന്‍ഡേലിയെന്നറിയപ്പെട്ടതെന്നും കുതുന്നവരുണ്ട്.
Photo Courtesy: BE Arpita

ദണ്ഡനായക്ക

ദണ്ഡനായക്ക

ഇതുരണ്ടുമല്ല, പണ്ട് കാലത്ത് ഇവിടെ ഭരിച്ചിരുന്ന ദണ്ഡനായക്ക എന്ന രാജാവ് കാടിന്റെ ഭംഗികണ്ട് ഇഷ്ടപ്പെട്ട് ഈ സ്ഥലത്തെ ഡാന്‍ഡേലി എന്ന് വിളിച്ചു എന്നൊരു നാടോടിക്കഥയുമുണ്ട്.
Photo Courtesy: Sphoortik

വന്യജീവി സങ്കേതം

വന്യജീവി സങ്കേതം

കര്‍ണാടകയിലെ വലിപ്പമേറിയ രണ്ടാമത്തെ വന്യജീവി സങ്കേതമാണ് ഡാന്‍ഡേലി. 2007ലാണ് ഡാന്‍ഡേലി വന്യജീവി സങ്കേതം കടുവസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. കടുവകള്‍, ചീറ്റപ്പുലി, പുള്ളിപ്പുലി, ആനകള്‍, കാട്ടുപോത്ത്, വിവിധതരം മാനുകള്‍, വെരുക്, കരടി, കുറുനരി, വിവധതരം കുരങ്ങുകള്‍ എന്നുതുടങ്ങി മുന്നൂറിലധികം തരത്തില്‍പ്പെട്ട കൂട്ടര്‍ ഇവിടെ അന്തേവാസികളായുണ്ട്.
Photo Courtesy: Alosh Bennett

കാളി നദി

കാളി നദി

കാളി നദിയുടെ ഉപനദികളായ കാനേരിയും നാഗജാരിയും ഡാന്‍ഡേലി വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കനോയിംഗ്, കയാക്കിംഗ്, എന്നിവയ്ക്കും കാളീ നദിയിലൂടെ ഒരു രാത്രികാല വാട്ടര്‍ റിഫ്റ്റിംഗിനും സൗകര്യമുണ്ട്
Photo Courtesy: Ankur P

മറ്റു വിനോദങ്ങള്‍

മറ്റു വിനോദങ്ങള്‍

മൗണ്ടന്‍ ബൈക്കിംഗും സൈക്ലിംഗും പോലെയുള്ള സാഹസികതയ്ക്കും പറ്റിയ ഇടമാണ് ഡാന്‍ഡേലി. നേച്ചര്‍ വാക്ക്‌സ്, ക്രൊക്കഡൈല്‍ സ്‌പോട്ടിംഗ്, ട്രക്കിംഗ് തുടങ്ങിയവയയ്ക്കും പക്ഷിനിരീക്ഷണത്തിനും പ്രശസ്തമാണ് ഡാന്‍ഡേലി.
Photo Courtesy: Harshad Sharma

മറ്റു കാഴ്ചകള്‍

മറ്റു കാഴ്ചകള്‍

ഉലാവി ക്ഷേത്രം പോലുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളും സുപ ജലവൈദ്യുത പദ്ധതി, കാവ്‌ല, സൈദ്ധേരി പാറകളിലെ ഗുഹകള്‍ എന്നിവയ്ക്കും പ്രശസ്തമാണ് ഡാൻഡേലി
Photo Courtesy: Karthik Narayana

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗോവയില്‍നിന്നും 125 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ധാര്‍വ്വാഡ്, ബൈന്ദൂര്‍, ബെല്‍ഗാം എന്നിവിടങ്ങളില്‍ നിന്നും റോഡ് വഴി ദാണ്‌ഡേലിയിലെത്താന്‍ എളുപ്പമാണ്.
Photo Courtesy: Karthik Narayana

കാര്‍വാറില്‍ നിന്ന്

കാര്‍വാറില്‍ നിന്ന്

മംഗലാപുരത്ത് നിന്ന് കാര്‍വാര്‍ വഴി ഡാന്‍ഡേലി എത്തിച്ചേരാം. കാര്‍വാറില്‍ നിന്ന് ഡാന്‍ഡേലിയിലേക്കുള്ള ബസ് ലഭിക്കും.
Photo Courtesy: Klaus Nahr

വനത്തിലൂടെ

വനത്തിലൂടെ

കാര്‍വാറില്‍ നിന്ന് നിബിഢ വനത്തിലൂടെയാണ് ഡാന്‍ഡേലിയിലേക്കുള്ള യാത്ര. പകല്‍ യാത്ര ചെയ്യുന്നതാണ് കൂടുതല്‍ ആസ്വാദ്യകരം.
Photo Courtesy: toufeeq hussain

ജംഗിള്‍ ലോഡ്ജ്

ജംഗിള്‍ ലോഡ്ജ്

വനംവകുപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ജംഗിള്‍ ലോഡ്ജില്‍ സഞ്ചാരികള്‍ക്ക് തങ്ങാനള്ള്‌ല സൗകര്യമുണ്ട്. താമസവും ഭക്ഷണവും സഫാരിയുമടക്കം ഒരാള്‍ക്ക് 2500 രൂപയാവും.
Photo Courtesy: Madhavan Muthukaruppan

നേച്ചര്‍ ക്യാമ്പ്

നേച്ചര്‍ ക്യാമ്പ്

വനംവകുപ്പിന്റെ നേച്ചര്‍ ക്യാമ്പുകളില്‍ സഞ്ചാരികള്‍ക്ക് ടെന്റുകള്‍ ലഭ്യമാണ്, 500, 250 രൂപ വീതമുള്ള രണ്ടുതരം ടെന്റുകള്‍ ഇവിടെ ലഭ്യമാണ്.
Photo Courtesy: correajulian

നാഗജ്ഹരി വ്യൂ പോയന്റ്

നാഗജ്ഹരി വ്യൂ പോയന്റ്

ഡാന്‍ഡേലി യാത്രയ്ക്കിടെ കാണാന്‍ പറ്റുന്ന സുന്ദരമായ ഒരു വ്യൂ പോയിന്റാണ് നാഗജ്ഹരി വ്യൂപോയന്റ്. ഇവിടെ നിന്ന് സുന്ദരമായ മലനിരകളും താഴ്വരകളും കാണാന്‍ കഴിയും.
Photo Courtesy: toufeeq hussain

ജംഗിള്‍ സഫാരി

ജംഗിള്‍ സഫാരി

കാട്ടിലൂടെയുള്ള ജീപ്പ് സഫാരിയ്ക്ക് 600 രൂപയാണ് ജീപ്പ് വാടക. പ്രവേശനഫീസും ഗൈഡിനുള്ള ഫീസും ഉള്‍പ്പടെ 150 രൂപ വേറെയും വേണം.
Photo Courtesy: Anks

ട്രെക്കിംഗ്

ട്രെക്കിംഗ്

ജീപ്പ് സഫാരി കഴിഞ്ഞാല്‍ പിന്നെ ട്രെക്കിംഗ് ആണ്. ജീപ്പ് സഫാരി അവസാനിക്കുന്നിടത്ത് മുതല്‍ കവാള ഗുഹവരെയാണ് ട്രെക്കിംഗ്.
Photo Courtesy: toufeeq hussain

ഗുഹയിലേക്ക്

ഗുഹയിലേക്ക്

അഞ്ചൂറോളം പടികള്‍ ഇറങ്ങി താഴേക്ക് പോകണം ഗുഹയിലേക്ക് പ്രവേശിക്കാന്‍. ഒരു വലിയ മലയുടെ മുന്നിലാണ് ഗുഹ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: RameshSharma1

ഗുഹയ്ക്കുള്ളില്‍

ഗുഹയ്ക്കുള്ളില്‍

ഗുഹയ്ക്കുള്ളില്‍ പ്രകൃത്യ രൂപപ്പെട്ട ഒരു ശിവ ലിംഗം കാണാം. ഇവിടെ ഒരു ഗണപതി രൂപവും ഉണ്ട്. ഗുഹയ്ക്കുള്ളിലെ ഒരു കൈവഴിയിലൂടെ സഞ്ചരിച്ചാല്‍ കാശിയില്‍ എത്തിച്ചേരാം എന്ന ഒരു വിശ്വാസം ഉണ്ട്. കവാള എന്നാല്‍ അടയ്ക്ക എന്നാണ് അര്‍ഥം. ഇവിടുത്തെ ശിവലിംഗത്തിന് അടയ്ക്കയുടെ രൂപം ഉള്ളതിനാലാണ് ആ പേര് ലഭിച്ചത്.
Photo Courtesy: Ankur P