Search
  • Follow NativePlanet
Share
» »50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം

50 വര്‍ഷമായി കത്തുന്ന ഗര്‍ത്തം, നരകത്തിലേക്കുള്ള കവാടം, ഇത് മരുഭൂമിയിലെ അത്ഭുതം

തുര്‍ക്മെനിസ്ഥാനില്‍ സ്ഥിത ചെയ്യുന്ന ദര്‍വാസ വാതക ഗര്‍ത്തത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം!!

കഴിഞ്ഞ അന്‍പതോളം വര്‍ഷമായി അണയാതെ തീ കത്തിക്കൊണ്ടിരിക്കുന്ന ഒരു ഗര്‍ത്തം...ആളിക്കത്തിയും എരിഞ്ഞും എല്ലാം അത്ഭുതപ്പെടുത്തുന്ന ഒരിടം..അതും ഒരു വലിയ മരുഭൂമിയുടെ നടുവില്‍. രാത്രികാലങ്ങളില്‍ മൈലുകള്‍ക്കപ്പുറം നിന്നുപോലും കാണുവാന്‍ സാധിക്കുന്ന ഈ എപിയുന്ന ഗര്‍ത്തത്തെക്കുറിച്ച് പറഞ്ഞുവരുമ്പോള്‍ വിശ്വസിക്കുവാന്‍ പ്രയാസം തോന്നും. തുര്‍ക്മെനിസ്ഥാനില്‍ സ്ഥിത ചെയ്യുന്ന ദര്‍വാസ വാതക ഗര്‍ത്തത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം!!

തുര്‍ക്മെനിസ്ഥാന്‍

തുര്‍ക്മെനിസ്ഥാന്‍

ദര്‍വാസ ഗര്‍ത്തത്തെക്കുറിച്ച് അറിയുന്നതിനു മുന്‍പായി തുര്‍ക്മെനിസ്ഥാന്‍ എന്ന രാജ്യത്തെക്കുറിച്ചറിയാം. തുര്‍ക്കികളുടെ നാട് എന്നര്‍ത്ഥമുള്ള തുര്‍ക്മെനിസ്ഥാന്‍ മധ്യ ഏഷ്യയിലെ തുര്‍ക്കിക് രാജ്യങ്ങളില്‍ ഒന്നാണ്. കാസ്പിയന്‍ കടലും ഖസാക്കിസ്ഥാന്‍, ഉസ്ബെസ്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുമാണ് തുര്‍ക്മെനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്നത്. രാജ്യത്തിന്റെ ഏകദേശം 70 ശതമാനത്തോളം ഭാഗവും മരുഭൂമിയാണ് എന്നൊരു പ്രത്യേകതയും തുര്‍ക്മെനിസ്ഥാനുണ്ട്. കാരകം മരുഭൂമിയാണ് ഇവിടുത്തേത്.

ദേർവേസ് ഗ്യാസ് ക്രേറ്റർ

ദേർവേസ് ഗ്യാസ് ക്രേറ്റർ

കാരകം മരുഭൂമിയു‌ടെ മധ്യഭാഗത്തായാണ് ദേർവേസ് ഗ്യാസ് ക്രേറ്റർ സ്ഥിതി ചെയ്യുന്നത്. ദേര്‍വേസ് എന്ന ഗ്രാമത്തില്‍ കണ്ടെത്തിയതിനാലാണ് ഇതിന് ദേർവേസ് ഗ്യാസ് ക്രേറ്റർ എന്ന പേരുവന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വാതക ശേഖരങ്ങളിലൊന്നാണിതെന്നാണ് കരുതപ്പെടുന്നത്. ഇവിടുത്തെ മീഥേയ്ന്‍ വാതകത്തിന്റെ സാന്നിധ്യമാണ് ഇത് ഇപ്പോഴും നിര്‍ത്താതെ എരിഞ്ഞുകൊണ്ടിരിക്കുന്നത്.
PC:Stefan Krasowski

1971 ലാണ് ദേർവേസ് ഗ്യാസ് ക്രേറ്ററിന്‍റെ ചരിത്രം

1971 ലാണ് ദേർവേസ് ഗ്യാസ് ക്രേറ്ററിന്‍റെ ചരിത്രം

ആരംഭിക്കുന്നത്. തുര്‍ക്മെനിസ്ഥാന്‍ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കാലത്താണ് സോവിയറ്റ് ശാസ്ത്രഞ്ജർ ഇവിടെ വാതക നിക്ഷേപം കണ്ടെത്തിയത്. എണ്ണപ്പാടമാണെന്നു കരുതി കുഴിച്ചപ്പോള്‍ വളരെ അപ്രതീക്ഷിതമായി ഒരു ഗര്‍ത്തം ഇവിടെ രൂപപ്പെടുകയും അതില്‍ നിന്നും മനുഷ്യ ജീവനുതന്നെ ദോഷകരമാകുന്ന വാതകങ്ങള്‍ പുറത്തുവരുവാന്‍ തുടങ്ങുകയും ചെയ്തു.
PC:Benjamin Goetzinger

തീയി‌ടുന്നു

തീയി‌ടുന്നു

അപകടകാരികളായ വാതകങ്ങള്‍ പുറത്തുവരുന്നത് ഒഴിവാക്കുവാനായി ശാസ്ത്രജ്ഞര്‍ ഇവിടം തീയിട്ടു കത്തിക്കുവാന്‍ ശ്രമിച്ചു. തീയിടുന്നതോടെ വാതകങ്ങള്‍ കത്തിപ്പോകുമെന്നു കരുതിയായിരുന്നു ഇത്. തീയിട്ടതോടെ ആളിക്കത്തുവാന്‍ തുട‌ങ്ങിയെങ്കിലും ആഴ്ചകള്‍ക്കൊണ്ട് ശമിക്കുമെന്നാണ് ഇവര്‍ വിചാരിച്ചത്.
PC: flydime

 ഒന്നും രണ്ടുമല്ല...അന്‍പത് വര്‍ഷങ്ങളായി

ഒന്നും രണ്ടുമല്ല...അന്‍പത് വര്‍ഷങ്ങളായി

ആഴ്ചകള്‍ക്കൊണ്ട് കെട്ടടങ്ങുമെന്ന് കരുതിയ ഗര്‍ത്തത്തിലെ തീ അന്‍പതു വര്‍ഷമായിട്ടും ഇന്നും കെടാതെ കത്തിക്കൊണ്ടു നില്‍ക്കുകയാണ്. രാത്രികാലങ്ങളിലാണ് ഇതിന്‍റെ ഏറ്റവും മനോഹരരമായ കാഴ്ച ആസ്വദിക്കുവാന്‍ സാധിക്കുന്നത്. ഇരുട്ടില്‍ ചുവന്നുതെളിഞ്ഞു കത്തുന്ന തീജ്വാലകള്‍ കിലോമീറ്ററുകള്‍ അകലെ നിന്നുപോലും കാണുവാന്‍ സാധിക്കും. രാത്രിയില്‍ തന്നെയാണ് ഇതു കാണുവാനായി കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും.

മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍

PC:flydime

പ്രകൃതി സംരക്ഷണ കേന്ദ്രം

പ്രകൃതി സംരക്ഷണ കേന്ദ്രം


2010 ഏപ്രിലിൽ തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് ഗുർബാംഗുലി ബെർഡിമുഹമ്മദോ ഇവിടെ സന്ദര്‍ശിക്കുകയും ഗര്‍ത്തം അടയ്ക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. പിന്നീ‌ട് 2013 ൽ അദ്ദേഹം കരകും മരുഭൂമിയുടെ ഭാഗവും ഗർത്തവും പ്രകൃതി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.

PC:Benjamin Goetzinger

 നരകത്തിലേക്കുള്ള വാതില്‍

നരകത്തിലേക്കുള്ള വാതില്‍

നരകത്തിലേക്കുള്ള കവാടമെന്നും നരകത്തിന്റെ വാതില്‍ എന്നുമൊക്കെയാണ് സഞ്ചാരികള്‍ ഈ പ്രദേശത്തെ വിളിക്കുന്നത്. സാഹസികരായ സഞ്ചാരികളാണ് ഇവിടെ അധികവും എത്തിച്ചേരുന്നത്. 69 മീറ്റർ വ്യാസവും 30 മീറ്റർ ആഴവും ഈ ഗര്‍ത്തത്തിനുണ്ട്.
PC:John Pavelka

ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്യാം: പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ പോയി വരുവാന്‍ അഞ്ച് ഇടങ്ങള്‍

കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ടകോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട

Read more about: world mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X