» »ദീപാവലി വീക്കെന്‍ഡില്‍ കറങ്ങാന്‍ കൊല്‍ക്കത്ത

ദീപാവലി വീക്കെന്‍ഡില്‍ കറങ്ങാന്‍ കൊല്‍ക്കത്ത

Written By: Elizabath

ദീപാവലി ആഘോഷത്തിന്റെ ഒരുക്കങ്ങളിലാണ് എല്ലാവരും. കുറച്ച് അധികം ദിവസങ്ങള്‍ ദീപാവലി ആഘോഷത്തിനായി മാറ്റി വയ്ക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് പ്ലാന്‍ ചെയ്‌തോ?
സന്തോഷത്തിന്റെ നഗരമായ കൊല്‍ക്കത്തയിലേക്ക് ഒരു യാത്ര ആയാലോ...

കൊല്‍ക്കത്തയും ദീപാവലിയും

കൊല്‍ക്കത്തയും ദീപാവലിയും

ഇന്ത്യയില്‍ വ്യത്യസ്തമായ രീതിയില്‍ ദിപാവലി ആഘോഷിക്കുന്ന സ്ഥലങ്ങളില്‍ പ്രധാനപ്പെട്ടയിടമാണ് കൊല്‍ക്കത്ത.

PC: Matthias Rosenkranz

കാളീദേവിയെ പൂജിച്ചുള്ള ആഘോഷം

കാളീദേവിയെ പൂജിച്ചുള്ള ആഘോഷം

കൊല്‍ക്കത്തക്കാര്‍ക്ക് ആഘോഷാവസരങ്ങള്‍ ഏതായാലും കാളീപൂജ നിര്‍ബന്ധമാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ദീപാവലി ആഘോഷിക്കുന്നതെങ്കിലും കാളീപൂജയാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. അതിനു ശേഷം മാത്രമേ ഇവിടെ ദീപാവലിയുടെ ചടങ്ങുകള്‍ക്ക് തുടക്കമാവു.

PC:Shahnawaz Sid

സുന്ദര്‍ബന്‍സ് ദേശീയോദ്യാനം

സുന്ദര്‍ബന്‍സ് ദേശീയോദ്യാനം

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സുന്ദര്‍ബന്‍സ് ദേശീയോദ്യാനം . അതിനാല്‍ത്തന്നെ ലോകത്തെമ്പാടുനിന്നുമുള്ള പ്രകൃതി സ്‌നേഹികളുടെയും വന്യജീവി സംരക്ഷകരുടെയും ഇഷ്ടയിടം കൂടിയാണിവിടം.
ഭാഗ്യം തുണച്ചാല്‍ ബംഗാള്‍ കടുവകളെ കാണാനും സാധിക്കും.
കൊല്‍ക്കത്തയില്‍ നിന്നും 109 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:Spattadar

ഡാര്‍ജലിങ്

ഡാര്‍ജലിങ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് ഡാര്‍ജലിങ്. കാഞ്ചന്‍ജംഗ ദേശീയോദ്യാനവും തേയിലത്തോട്ടങ്ങളുടെ മനംമയക്കുന്ന ഭംഗിയുമാണ് ഇവിടുത്തെ പ്രത്യേകത.
കൊല്‍ക്കത്തയില്‍ നിന്നും 615 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:Jamey Cassell

കൂച്ച് ബെഹാര്‍

കൂച്ച് ബെഹാര്‍

ബംഗാളിലെ ഏക ആസൂത്രിത നഗരമായ കൂച്ച് ബെഹാര്‍ ഹിമാലയത്തിന്റെ മടിത്തട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കൂച്ച് ബെഹാര്‍ പാലസ് എന്നറിയപ്പെടുന്ന കൊട്ടാരമാണ് ഇവിടുത്തെ പ്രധാന കാഴ്ച.
ക്ലാസിക്കല്‍ വെസ്റ്റേണ്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം കാണേണ്ട കാഴ്ച തന്നെയാണ്.

PC:Amartyabag

ബിഷ്ണുപൂര്‍

ബിഷ്ണുപൂര്‍

ടെറാക്കോട്ട ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ടയിടമാണ് ബിഷ്ണുപൂര്‍. ഗുപ്ത രാജാക്കന്‍മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ടെറാക്കോട്ട ക്ഷേത്രങ്ങള്‍ ചരിത്രത്തെയും സ്മാരകങ്ങളെയും വാസ്തുവിദ്യയെയും സ്‌നേഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ്.

PC:Pdhang

 മാന്ദര്‍മാനി

മാന്ദര്‍മാനി

കൊല്‍ക്കത്തയില്‍ നിന്നും എളുപ്പത്തില്‍ പോയി വരാവുന്ന ഒരു കടലോര പ്രദേശമാണ് മാന്ദര്‍മാനി. യോഗയില്‍ താല്പര്യമുള്ളവര്‍ക്ക് രാവിലെയും അല്പം റൊമാന്റിക് ആയവര്‍ക്ക് വൈകുന്നേരവും സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണിത്.

PC:Joydeep

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...